12 നികുതി നിർദ്ദേശങ്ങൾ
- സർ, കഴിഞ്ഞ 3 വർഷമായി 10-12 ശതമാനം വീതമാണ് വാണിജ്യ നികുതി വരുമാനം വർദ്ധിച്ചത്. മെയ് മാസത്തിൽപോലും കേവലം 10 ശതമാനം മാത്രമായിരുന്നു വർദ്ധന. അഭിമാനത്തോടെ പറയട്ടെ, ജൂൺ മാസത്തിൽ 19 ശതമാനം വർദ്ധന നേടാൻ കഴിഞ്ഞു. 2012-13 മധ്യത്തി നുശേഷം ഒരു മാസവും ഇത്ര വലിയ വളർച്ച നികുതിക്ക് ഉണ്ടായിട്ടില്ല. ഈ നേട്ടം കൈവരിക്കുന്നതിന് പ്രയത്നിച്ച മുഴുവൻ നികുതി ഉദ്യോഗ സ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. സർ, നികുതി വകുപ്പ് 25 ശതമാനം നികുതി വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നത്.
- വാണിജ്യ നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തന്ത്രമാണ് നികുതി വകുപ്പ് ആവിഷ്കരിക്കുന്നത്.
- അഴിമതി നിർമ്മാർജ്ജനം
- കൂടുതൽ വ്യാപാരികളെ നികുതി വലയത്തിൽ കൊണ്ടുവരിക
- യുക്തിസഹമായ നികുതി നിരക്ക്
- സാങ്കേതിക നവീകരണം
- ഊർജ്ജിത ഉദ്യോഗസ്ഥ പരിശീലനം
- ഇന്റേണൽ ഓഡിറ്റ് ശക്തിപ്പെടുത്തുക
- നിയമനടപടികൾ, റവന്യൂ റിക്കവറി വേഗത വർദ്ധിപ്പിക്കൽ
- വ്യാപാരി സൗഹൃദ സമീപനം
- ഉപഭോക്ത്യ-വ്യാപാരി ബോധവൽക്കരണം
- 2008-ലാണ് വാണിജ്യനികുതിവകുപ്പ് റിട്ടേണുകളുടെ ഇ-ഫയലിംഗ് തുടങ്ങിയ നടപടിക്രമങ്ങൾ നടപ്പിലാക്കിയത്. അന്നത്തെ സർവ്വർ തന്നെയാണ് ഇന്നും ഉള്ളത്. അന്ന് രൂപപ്പെടുത്തിയ സോഫ്ട് വെയറു കളിൽ ഒരു പരിഷ്കാരവും വരുത്തിയിട്ടില്ല. ഇതിൽ ചില ഭേദഗതികൾ വരുത്തിയാൽ മാത്രം എങ്ങനെ വലിയരീതിയിൽ നികുതി ചോർച്ച തടയാൻ കഴിയുമെന്നത് സോദാഹരണം സി&ജി 2014 ൽ ചൂണ്ടിക്കാ ണ്ടിയിട്ടുണ്ട്. സർ, രണ്ടോ, മൂന്നോ മാസങ്ങൾക്കുള്ളിൽ ആവശ്യമായ കപ്പാസിറ്റിയുള്ള പുതിയ സർവ്വർ സ്ഥാപിക്കും. സോഫ്ട് വെയറും സമഗ്രമായി പരിഷ്കരിക്കും. വ്യാപാര വാണിജ്യമേഖലയ്ക്ക് സഹായകമായ ഒരു ഇന്ററാക്ടീവ് വെബ് പോർട്ടലായി വകുപ്പിന്റെ വെബ്സൈറ്റിനെ പുനർനിർമ്മിക്കും. ഒരു വർഷത്തിനകം തന്നെ വകുപ്പിൽ ഒരു സൈബർ ഫോറൻസിക യൂണിറ്റ് രൂപീകരിക്കുന്നതാണ്.
- ഇന്ന് പകുതിയിൽ താഴെ റിട്ടേണുകളെ സ്തകുട്ടനെസ്ക് ചെയ്യപ്പെടുന്നു ള്ളൂ. അതുതന്നെ കേവലം സാങ്കേതികമായ പരിശോധനയാണ്. ഇനിമേൽ കമ്പ്യൂട്ടറിൽ തന്നെ പുതിയ സോഫ്ട് വെയറിന്റെ സഹായ ത്തോടെ ഓരോ റിട്ടേണും സമഗ്രപരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് KVATIS ലെ വിവിധ മോഡ്യളുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സൂക്ഷ്മ പരിശോധനയായിരിക്കും സിസ്റ്റം നടത്തുക. ഈ സിസ്റ്റം സ്കൂട്ടിനിയിൽ ഓരോ റിട്ടേണികളിലെ 94 ഇനങ്ങളും അവയുടെ പരസ്പരബന്ധങ്ങളും പരിശോധിക്കപ്പെടും. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വാറ്റ് സർക്കിളുകൾ തുടർപരിശോധന നടത്തുക. ആവശ്യമെങ്കിൽ അവർ തന്നെ അസസ്മെന്റിന് മുമ്പ് വ്യാപാരികളോട് വിശദീകരണം തേടുകയോ കട സന്ദർശിക്കുകയോ ചെയ്യും. തികച്ചും തന്നിഷ്ടപ്രകാരമുള്ള കട സന്ദർശനങ്ങളും തെരച്ചി ലുകളും ഇനി ഉണ്ടാകില്ല.
- ഓഡിറ്റ് വിസിറ്റ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇന്റേണൽ ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തും. സാധാരണഗതിയിൽ സി.എ.ജി ചൂണ്ടിക്കാണിക്കുന്ന ക്രമക്കേടുകളിൽ 90 ശതമാനത്തോളം ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സി.എ.ജി സാമ്പിൾ അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്. ഇത്തരത്തിൽ ഇന്റേണൽ ഓഡിറ്റുവഴി ഈ പരിശോധന സമ്പൂർണ്ണമാക്കുവാൻ കഴിഞ്ഞാൽ നികുതി വരുമാനം ഗണ്യമായി ഉയർത്തുവാൻ കഴിയും.
- ജി.എസ്.റ്റി വന്നാലും കേരളത്തിലെ ചെക്കുപോസ്റ്റുകൾ തുടരുന്ന താണ്. പക്ഷേ അവ ആധുനിക ഡേറ്റാ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളായിരിക്കും. ഇവ സംയോജിത ചെക്ക്പോസ്റ്റുകളായിരിക്കും. സ്കാനറുകൾ സ്ഥാപിക്കേണ്ടതിന്റെ സാധ്യതകളും പരിശോധിക്കും. അതുവഴി ഒരു വണ്ടി പരിശോധനയ്ക്ക് വേണ്ടിവരുന്ന 1-2 മണിക്കുറു കൾ 10-15 മിനിറ്റായി ചുരുക്കാൻ കഴിയും. ഈ പരിവർത്തനം ഇപ്പോഴേ വരുത്താൻ ഉദ്ദേശിക്കുന്നു. ഇലക്ട്രോണിക് വെയ്തബ്രിഡ്ജുകൾ, ബും ബാരിയറുകൾ, ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സംവിധാനം, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ, RFID, സ്മാർട്ട് കാർഡ് മുതലായ ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തുന്നതാണ്. ഓരോ വകുപ്പിനും അവർക്ക് ആവശ്യമായിട്ടുള്ള വിവരം ശേഖരിക്കുന്നതിനും, ലഭ്യമാക്കുന്നതിനും സഹായകരമായ ഒരു സമഗ്ര സോഫ്റ്റ് വെയർ വികസിപ്പിക്കും. അഴിച്ചു പരിശോധന ചെക്ക്പോസ്റ്റുകൾക്ക് പുറത്ത് റാൻഡമായിട്ട് മാത്രമേ ഉണ്ടാകൂ.
- കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും, വയനാട് ജില്ലയിലെ മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷൻ & ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഈ സാമ്പത്തികവർഷം തന്നെ ആരംഭിക്കും. വാളയാർ, മറ്റ പ്രധാന ചെക്ക്പോസ്റ്റുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലും ഇതോടൊപ്പം തന്നെ പൂർത്തിയാക്കും. അടുത്ത മൂന്ന് വർഷംകൊണ്ട് ഈ പ്രമുഖ ചെക്ക്പോസ്റ്റുകളെയെല്ലാം അത്യാധുനിക സംയോജിത ഡാറ്റാ കളക്ഷൻ & ഫെസിലിറ്റേഷൻ സെന്ററുകൾ ആക്കി മാറ്റും.
- ഇ-ഗവേർണൻസാണെങ്കിലും വാണിജ്യ നികുതി ഓഫീസുകൾ മുഴുവൻ കടലാസുകളുടെ കൂമ്പാരമാണ്. അത്യാവശ്യ സൗകര്യ ങ്ങൾപോലും പരിമിതമാണ്. പഴയ രേഖകൾ ആർകൈവ്സ് ചെയ്യും. ഓരോ ഓഫീസിലും വേണ്ടുന്ന മരാമത്ത്പണികൾ, പുനസജ്ജീകരണം എന്നിവയെ സംബന്ധിച്ച പഠിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുവാൻ വകുപ്പ് ഒരു പ്രൊഫഷണൽ ഏജൻസിയെ ചുമതലപ്പെടുത്തും. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3-4 ഗഡുക്കളായി മുഴുവൻ ഓഫീസുകളും നവീകരിക്കും. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്ന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. ഇതിനുപുറമേ അടിയ ന്തിര അടിസ്ഥാനസൗകര്യ വികസനത്തിനായി 10 കോടി രൂപ വകയിരുത്തുന്നു. ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമുകൾക്ക് പ്രചോദനകരമാകും വിധത്തിൽ നികുതിപിരിവിൽ ലക്ഷ്യം കൈവരിച്ച കാര്യാലയങ്ങൾക്ക് ഇതിൽ മുൻഗണന നൽകുന്നതാണ്.
- ചരക്ക് സേവന നികുതിക്കുവേണ്ടി ഡിപ്പാർട്ട്മെന്റിനെ സജ്ജീകരിക്കേ ണ്ടതുണ്ട്. ഇതിന് ഉദ്യോഗസ്ഥർക്ക് തീവ്രപരിശീലനം നൽകുന്നതാണ്. ഇതിനായി ഞാൻ ഈ വർഷം 2.75 കോടി രൂപ വകയിരുത്തുന്നു.
- പലപ്പോഴും നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് വ്യാപാരികളിൽ നിന്നും വീഴ്ചയുണ്ടാകുന്നത്. ടാക്സ് കൺസൾട്ടന്റു മാരെ പൂർണ്ണമായും ആശ്രയിക്കുവാൻ അവർ നിർബന്ധിതരാകുന്നു. ഉദ്യോഗസ്ഥരുടെ സേച്ഛാപരമായ നടപടികൾക്ക് ഇത് കാരണമാകും. പൊതുജനം, വ്യാപാരികൾ, ടാക്സ് പ്രാക്ടീഷണർമാർ, കൺസൾട്ടന്റുമാർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച ഉപഭോക്ത്യ അവബോധം വർദ്ധിപ്പിക്കും. ഈ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണം, രജിസ്ട്രേഷൻ എടുക്കൽ, സ്വമേധയായുള്ള നികുതി പാലനം ഉറപ്പാക്കൽ എന്നീ പ്രവൃത്തികൾക്ക് ഊന്നൽ നൽകുന്നതാണ്. ടാക്സസ് അസൈഡ്വസറി യൂണിറ്റ്, പരാതിപരിഹാരത്തിനു വേണ്ടിയുള്ള ടോൾഫ്രീ സംവിധാനം, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ നൂതനമായ നടപടികൾ പ്രാവർത്തികമാക്കും. നികുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടി ഒരു ഇ-ന്യൂസ് ലെറ്റർ ആരംഭിക്കും. നികുതിഭരണത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുവാൻ വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, സംസ്ഥാന ആസ്ഥാനത്തും ടാക്സ് കോർണറുകൾ ആരംഭിക്കും. ഇതിനുവേണ്ടി ഞാൻ 2.5 കോടി രൂപ വകയിരുത്തുന്നു.
- വ്യാപാരികളുടെ പരാതികൾ അറിയിക്കുന്നതിന് നികുതി വകുപ്പ് ഒരു ആധുനിക പരാതി പരിഹാര കാൾ സെന്റർ തുടങ്ങുന്നതാണ്. ഇതിൽ ലഭിക്കുന്ന പരാതികൾ ഒരു നോഡൽ ഓഫീസർക്ക് കൈമാറുകയും നോഡൽ ഓഫീസർ പരാതിയുടെ സ്വഭാവമനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി പരാതിക്ക് പരിഹാരം കാണുന്നതും വിവരം നൽകുന്നതുമായിരിക്കും. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതാണ്.
- 2007-ൽ ആരംഭിച്ച ലക്കി വാറ്റ മൊബൈൽ ഫോണിന്റെയും ഐ.റ്റി സാങ്കേതികവിദ്യയുടെയും സഹായത്തോടെ പുനരാവിഷ്കരിക്കുക യാണ്. ബിൽ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി പൊതുജനങ്ങൾക്ക് അവർ ഒരു സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ഇൻവോയ്സിന്റെ അല്ലെങ്കിൽ ബില്ലിന്റെ ഫോട്ടോ സമർപ്പിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്ന താണ്. ഫോട്ടോയോടൊപ്പം വളരെ കുറച്ച് വിവരം മാത്രം ഉപഭോക്താക്കൾ നൽകിയാൽ മതിയാകും. എല്ലാ മാസവും കമ്പ്യൂട്ടറിൽത്തന്നെ നറുക്കെടുപ്പ് നടത്തുന്നതും ഒരു ശതമാനം ബില്ലു കൾക്ക് സമ്മാനം നൽകുന്നതുമാണ്. പരമാവധി 50,000 രൂപ എന്ന പരിധിക്ക് വിധേയമായി ബില്ലിലെ നികുതിയുടെ 5 മടങ്ങായിരിക്കും സമ്മാനം.
- ഇതോടൊപ്പം 5 കോടി രൂപയ്ക്ക് മേൽ വിറ്റുവരവുള്ള വ്യാപാരികളുടെ ബിൽ/ ഇൻവോയ്സ് എന്നിവ അവർ ബിൽ ചെയ്യുന്ന സമയത്തുതന്നെ അപ്ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനം നടപ്പിലാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്തരം ഇൻവോയ്സുകൾ ഉപഭോക്താവ് സമർപ്പിക്കുന്ന ഇൻവോയ്സിന്റെ പകർപ്പുമായി ഒത്തുനോക്കി പരിശോധനയ്ക്ക് വിധേയമാക്കും. നിയമത്തിൽ ഇതിന് വേണ്ട വ്യവസ്ഥ ഉൾപ്പെടുത്തും.
- ചില അധികാരികൾ അമിതമായ നികുതിനിർണ്ണയ നോട്ടീസുകളും, ഉത്തരവുകളും പുറപ്പെടുവിക്കുന്നതിനാൽ വ്യാപാരികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇവ പുറപ്പെടുവിക്കുന്നതിന് മുമ്പ് സുതാര്യത ഉറപ്പാക്കുന്നതിനും, നിയമാനുസൃതമാണ് എന്ന് ഉറപ്പാക്കുന്നതിനും വേണ്ടി ഒരു പിയർ റിവ്യൂ (peer review) സംവിധാനം വകുപ്പിനുള്ളിൽ ഏർപ്പെടുത്തുന്നതാണ്. ഇത് ഉദ്യോഗസ്ഥരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും, സുതാര്യത ഉറപ്പ വരുത്തി വ്യാപാരികൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കു ന്നതിനും സഹായിക്കും.
- സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 80 ശതമാനവും വാണിജ്യ നികുതി വകുപ്പിൽ നിന്നാണ്. സാർവ്വത്രികമാക്കുന്ന കമ്പ്യൂട്ടറൈസേഷന്റെ സാധ്യതകളും ജി.എസ്.റ്റി.യുടെ പുതിയ ചുമതലകളും കണക്കിലെടുത്ത് ഡിപ്പാർട്ട്മെന്റിനെ സമൂലമായി പുനഃസംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനുംപുറമേ 25 ശതമാനം നികുതി വരുമാനം പ്രതിവർഷം വർദ്ധിപ്പിക്കുകയെന്ന വളരെ സാഹസികമായ ലക്ഷ്യവും ഏറ്റെ ടുക്കേണ്ടതുണ്ട്. അപ്പീൽ അതോറിറ്റികളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വരും. വിശേഷാൽ സേവനങ്ങൾക്ക് വേണ്ടി പ്രത്യേക സ്പെഷ്യാലിറ്റി കേഡറുകൾക്ക് രൂപം നൽകേണ്ടിവരും. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.
- താഴെപ്പറയുന്ന വ്യാപാര സൗഹൃദ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു.
- വ്യാപാരികൾക്ക് അക്രഡിറ്റേഷൻ. നികുതി നിയമപാലനത്തിൽ കൃത്യത പാലിക്കുന്ന ഡീലർമാർക്ക് ഗ്രീൻ കാർഡുകളും അവാർഡു കളും നൽകുന്ന പതിവ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. കഴിഞ്ഞ സർക്കാർ ഇത് വേണ്ടെന്നുവച്ചു. വ്യാപാരികളുടെ പങ്കാളിത്തത്തോടുകൂടി ഡീലർ അക്രഡിറ്റേഷൻ പ്രോഗ്രാം ആരംഭിക്കുന്നതാണ്. അക്രഡിറ്റേഷൻ ലഭിക്കുന്ന വ്യാപാരി കൾക്ക് ഡിപ്പാർട്ട്മെന്റിൽ നിന്നും ചില മുൻഗണനകളും ആനുകൂല്യ ങ്ങളും ഉണ്ടാകും. അതോടൊപ്പം ഉപഭോക്താക്കൾക്ക് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. അക്രഡിറ്റഡ് ഡീലർ മാരുടെ വ്യാപാരത്തിന് ഇത് പ്രോത്സാഹനം നൽകും.
- നികുതിയെ സംബന്ധിച്ച ഉപദേശക സേവനങ്ങൾ (Tax Advisory Services). നികുതിസംവിധാനത്തെ സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുന്നതിൽ വ്യാപാരികൾക്കും, നിക്ഷേപം നടത്തുവാൻ ഉദ്ദേശിക്കുന്നവർക്കും ചില പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുവാൻ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനത്ത് നികുതി ഉപദേശക സേവന യൂണിറ്റ് ആരംഭിക്കും. വളർന്നുവരുന്ന മറ്റ സ്ഥലങ്ങളിൽ വളർച്ചാതോതിനനുസരിച്ച് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനുവേണ്ടി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും.
- ചെക്ക്പോസ്റ്റുകളിലെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ. ചെക്ക് പോസ്റ്റുകളുടെ നവീകരണത്തോടൊപ്പം അവിടത്തെ നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനും ആഗ്രഹിക്കുന്നു. ചെക്ക്പോസ്റ്റുകൾ സംബന്ധിച്ച വ്യാപാരികൾ സമർപ്പിച്ചിട്ടുള്ള പരാതികൾ പരിശോധിക്കുകയുണ്ടായി. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കാലതാമസം സ്യഷ്ടിക്കുകയും സെക്യൂരിറ്റി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു എന്നു ള്ളതാണ് പൊതുപരാതി. ചുവടെ പറയുന്ന സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെട്ട കേസുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കേണ്ടതില്ല എന്ന് ഒരു പൊതുമാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നതാണ്. മറ്റ് നിയമാനുസ്യതനടപടികൾ തുടരുന്നതാണ്.
- വ്യാപാരിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അയാൾകൊണ്ടുവരുന്ന ചരക്ക് ഉൾപ്പെടുത്തിയിട്ടില്ലാത്ത കേസുകൾ
- രജിസ്ട്രേഷനുള്ള വ്യാപാരികൾ ഡിക്ലറേഷൻ, സ്റ്റോക്ക് ട്രാൻസ്‌ഫർ നോട്ട് എന്നിവ ഉപയോഗിച്ച് നടത്തുന്ന ചരക്കുകളുടെ സ്റ്റോക്ക് ട്രാൻസ്‌ഫർ.
- കരാർപണിക്കാരുടെ ഡിക്ലയർ ചെയ്തത യന്ത്രസാമഗ്രികൾ.
- സാധനം കൊണ്ടുവരുന്ന വ്യാപാരി കൺസൈൻമെന്റിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നപക്ഷം ക്ലറിക്കൽ തെറ്റുകളാൽ ഇൻവോയിസിൽ ഉണ്ടാകുന്ന തീയതി, ടിൻ, വാഹന നമ്പർ തുടങ്ങിയവയിലെ വ്യത്യാസം.
- ഫാറം നം. 8 എഫ് ഡിക്ലറേഷൻ, ഇൻവോയ്സ്, ഫാറം നം. 16 എന്നിവയിലെ തെറ്റുകൾ. തെറ്റ് തിരുത്തുന്നതിന് വ്യാപാരിക്ക്/ വ്യക്തിക്ക് അവസരം നൽകുന്നതാണ്.
- ഇൻവോയ്സ്, ഡിക്ലറേഷൻ എന്നിവയിലെ തെറ്റായ വർഗ്ഗീകരണം/തെറ്റായ നികുതിനിരക്ക് എന്നീ വിഷയങ്ങൾ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുവാൻ പാടില്ല. ആയത് രേഖകൾ സഹിതം ബന്ധപ്പെട്ട നികുതി നിർണ്ണയാധികാരിക്ക് കൈമാറേണ്ടതാണ്.
- സംസ്ഥാനത്തിനകത്ത് ചെയ്യുന്ന അന്തർസംസ്ഥാന കരാർപണികളുടെ ഭാഗമായി കൊണ്ടുവരുന്ന ചരക്കുകൾ തടയുവാൻ പാടില്ല. ഇത് സംബന്ധിച്ച അവകാശവാദത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുവാൻ രേഖകൾ ബന്ധപ്പെട്ട നികുതി നിർണ്ണയാധികാരിക്ക് കൈമാറേണ്ടതാണ്.
- വാറ്റ് കൺസൾട്ടേറ്റീവ് കമ്മിറ്റി. വളരെ സജീവമായ വാറ്റ കൺസൾട്ടേറ്റീവ് കമ്മിറ്റി കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു ണ്ടായിരുന്നു. ഈ സമിതിയെ വീണ്ടും പ്രവർത്തനക്ഷമമാക്കും. സംസ്ഥാന ധനകാര്യമന്ത്രി ഇതിന്റെ ചെയർമാനും, ധനകാര്യം, വ്യവസായം, നികുതി എന്നീ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഔദ്യോഗിക അംഗങ്ങളും, വാണിജ്യനികുതി വകുപ്പ് കമ്മീഷണർ കൺവീനറുമായിരിക്കും. വ്യാപാരി സംഘടനകളുടെ അംഗീകൃത പ്രതിനിധികൾ അനൗദ്യോഗിക അംഗങ്ങളായിരിക്കും.
- വ്യാപാരി ക്ഷേമനിധി: വ്യാപാരി ക്ഷേമനിധിയും നിർജ്ജീവമാണ്. അത് പുനഃസംഘടിപ്പിക്കുകയും വ്യാപാരി ക്ഷേമനിധി അംഗത്വം നിർബന്ധമാക്കുകയും ചെയ്യും. 5 കോടി രൂപയോ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന നികുതി ലക്ഷ്യം അധികരിക്കുന്ന തുകയുടെ ഒരു ശതമാനമോ ഏതാണ് കൂടുതൽ ഉയർന്നത് ആ തുക ഗ്രാന്റായി ക്ഷേമനിധിക്ക് നൽകുന്നതാണ്. ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുകയും തീപിടിത്തം തുടങ്ങിയ വ്യാപാരനാശത്തിന് നഷ്ടപരിഹാരം നൽകു കയും ചെയ്യും.
- കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2014-ലെ KVATIS സ്പെഷ്യൽ റിപ്പോർട്ടിൽ മേൽനടപടി വേണ്ടതായി അംഗീകരിച്ചിട്ടുള്ള 4574 കേസുകളുണ്ട്. അടുത്ത 6 മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കും.
12.1 അധിക വിഭവസമാഹരണം
- ഗോതമ്പിനും ഗോതമ്പ് ഉൽപന്നങ്ങൾക്കും മേലുള്ള നികുതി എടുത്തുകളയുകയുണ്ടായി. എന്നാൽ ഈ നികുതിയിളവ് ഉപഭോക്താ ക്കൾക്ക് വിലയിളവായി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ഗോതമ്പ് ഉൽപന്നങ്ങൾ പ്രധാനമായും പാക്കറ്റുകളിലാണ് വിപണനം ചെയ്യുന്നത്. നികുതിനിരക്കിൽ കുറവ് വരുത്തിയിട്ടും മുമ്പ് നിലവിലുണ്ടായിരുന്ന അതേ എം.ആർ.പി. യിലും റീട്ടെയിൽ നിരക്കിലും വ്യാപാരം തുടർന്നു. നികുതിനിരക്കിൽ വരുത്തിയ കുറവ് ഉപഭോക്താവിന് ലഭിക്കാത്തതിനാലും നികുതിയുൾപ്പെടെയാണ് എം.ആർ.പി. കണക്കാക്കുന്നത് എന്നതിനാലും എം.ആർ.പി. രേഖപ്പെടുത്തി പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുത്പന്നങ്ങളായ ആട്ട, മൈദ, സുജി, റവ എന്നിവയ്ക്ക് 5 ശതമാനം നികുതി ഏർപ്പെടുത്തുന്നു. 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
- എം.ആർ.പി. രേഖപ്പെടുത്തി പാക്കറ്റിലാക്കി വിൽക്കുന്ന ബസ്മതി അരിയുടെ നികുതിനിരക്ക് 5 ശതമാനമായി ഉയർത്തുന്നു. ഇതിലൂടെ 10 കോടിയുടെ അധികനികുതിവരുമാനം പ്രതീക്ഷിക്കുന്നു.
- വെളിച്ചെണ്ണയ്ക്ക് നികുതി ഇളവ് നൽകിയെങ്കിലും അതിന്റെ ഗുണം കേരകർഷകർക്ക് ലഭിക്കുകയുണ്ടായില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപാരികൾ വെളിച്ചെണ്ണ കൊണ്ടുവന്ന് വിൽപന നടത്തി ഈ നികുതിയിളവിനെ ദുരുപയോഗം ചെയ്യുന്നു. കേരളത്തിലെ വിപണിയിലേക്ക് മായം ചേർത്ത എണ്ണ കടന്നുവരുന്നതായി പരാതികളുമുണ്ട്. വെളിച്ചെണ്ണ എന്ന വ്യാജേന മറ്റ് ഭക്ഷ്യഎണ്ണകൾ സംസ്ഥാനത്തേക്ക് കടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തേക്കുള്ള ഇത്തരം എണ്ണകളുടെ വരവിനെ നിയന്ത്രിക്കുവാൻ വെളിച്ചെണ്ണയ്ക്ക് 5 ശതമാനം നികുതി ഏർപ്പെടുത്തുന്നു. ഇതിൽ നിന്നുള്ള അധികവരുമാനം പൂർണ്ണമായും കേരളത്തിലെ നാളികേരം സംഭരണത്തിനായി ഉപയോഗിക്കും. നാളികേരത്തിന്റെ താങ്ങുവില 25 രൂപയിൽ നിന്നും 27 രൂപയായി ഉയർത്തുന്നു. റബറിന് ഏർപ്പെടുത്തിയതുപോലെ കേരകർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്ന ഒരു പദ്ധതി രൂപീകരിച്ച വില കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതുമാണ്. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
- പാകം ചെയ്ത ഭക്ഷണപദാർത്ഥങ്ങളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള നികുതിനിരക്ക് അതേപടി തുടരും. എന്നാൽ ബ്രാൻഡഡ് റസ്റ്റോറന്റുകൾ പാചകം ചെയ്തതുവിൽക്കുന്ന ബർഗ്ഗർ, പിസ്, ടാക്കോസ്, ഡോനട്സ്, സാൻഡ്വിച്ച്, ബർഗ്ഗർ-പാറ്റി, പാസ്തത തുടങ്ങിയവ യുടേയും ബ്രഡ് ഫില്ലിംഗുകൾ, മറ്റ് പാകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ മേൽ ഫാറ്റ് ടാക്സ് എന്ന നിലയിൽ14.5 ശതമാനം നികുതി ഏർപ്പെടുത്തുന്നു. ഇതിലൂടെ 10 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
- തുണിയുടെ മേൽ ഒരു ശതമാനം മൂല്യവർദ്ധിത നികുതി കഴിഞ്ഞ സർക്കാർ ഏർപ്പെടുത്തുകയുണ്ടായി. ഇത് ഞാൻ 2 ശതമാനമായി ഉയർത്തുന്നു. ഇതിലൂടെ 50 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
- ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമെന്ന നിലയിൽ ഹോട്ടൽ ലക്ഷറിടാക്സസ് നിരക്കുകൾ കുറയ്ക്കുന്നതാണ്. പൂർണ്ണ ഇളവുള്ള വാടകയുടെ നിരക്ക് 200 രൂപയിൽ നിന്നും 400 രൂപയായി ഉയർത്തുന്നു. 500 രൂപയ്ക്ക് മുകളിൽ 1000 രൂപ വരെയുള്ള വാടകയുള്ള മുറികൾക്ക് 6 ശതമാനവും 1000 ന് മുകളിലുള്ള വാടകയുള്ളവയ്ക്ക് 10 ശതമാനം നിരക്കിലുമായിരിക്കും നികുതി. പൊതുവായി നിരക്കിൽ വരുത്തുന്ന ഈ കുറവുകൾ കാരണം 2014-15 ൽ നൽകിയ ഇളവുകൾ പിൻവലിക്കുന്നതാണ്.
- ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുവാൻ ഇൗ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇവയുടെ നികുതിനിരക്ക് ഇപ്പോൾ 20 ശതമാനമാണ്. പ്ലാസ്റ്റിക്സ് നിർമ്മിതമായ ഡിസ്പോസിബിൾ ടംബ്ലറിനും 20 ശതമാനമായിരിക്കും നികുതി എന്ന് സ്പഷ്ടീകരിക്കുന്നു.
- വെളിച്ചെണ്ണ ഉപയോഗിച്ച നിർമ്മിക്കുന്ന അലക്കുസോപ്പ ബാറുകളുടേയും കട്ടകളുടേയും നികുതി 2014-ൽ ഒരു ശതമാനമായി കുറവ് വരുത്തിയിരുന്നു. അലക്ക് സോപ്പുകളൊന്നും വെളിച്ചെണ്ണ ഉപ യോഗിച്ചല്ല നിർമ്മിക്കുന്നതെന്ന് ഏവർക്കും അറിയാം. ഈ കുറഞ്ഞ നിരക്ക് ദുരുപയോഗപ്പെടുത്തുന്നത് തടയുവാനായി ഇവയുടെ നിരക്ക് 5 ശതമാനമായി ഉയർത്തുന്നതാണ്.
- ദ്രവീകൃത പ്രകൃതി വാതകം വാങ്ങുമ്പോൾ എഫ്.എ.സി.ടി ഒടുക്കുന്ന നികുതി തിരികെ നൽകുന്നതാണ്.
12.2 ഇളവുകൾ
- സിനിമയുടെ പകർപ്പവകാശ വിൽപനയ്ക്കും ഉപയോഗ അവകാശം കൈമാറ്റം ചെയ്യുന്നതിനും 2008-ൽ നൽകിയിരുന്ന പൂർണ്ണഇളവ് പുനഃസ്ഥാപിക്കുന്നതാണ്.
- സ്ക്രാപ്പ് ബാറ്ററികളുടെ നികുതിനിരക്ക് 5 ശതമാനമായി കുറയ്ക്കുന്നതാണ്.
- തെർമോകോൾ (നൈസ്റ്ററോഫോം) നിർമ്മിതമായ ഡിസ്പോസിബിൾ പ്ലേറ്റുകളുടേയും കപ്പുകളുടേയും 2013-14, 2014-15 വർഷങ്ങളിലെ നികുതിനിരക്ക് 5 ശതമാനമായിരിക്കുമെന്ന് സ്പഷ്ടീകരിക്കുന്നു.
- മുനിസിപ്പൽ പ്ലാസ്റ്റിക് വേസ്റ്റിന് മേലുള്ള 5 ശതമാനം നികുതി എടുത്തുകളയുന്നു.
- കോമ്പൗണ്ട് ചെയ്യുന്ന സ്വർണ്ണവ്യാപാരികൾ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുമ്പോൾ അവയ്ക്കും മറ്റുള്ള കടകളുടെ ശരാശരി നികുതി നൽകേണ്ട സ്ഥിതിയുണ്ട്. പ്രമുഖ കമ്പനികൾ ഇപ്പോൾ ചെറുകിട പട്ട ണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് പുതിയ ഷോറൂമുകൾ തുറക്കു ന്നത്. താരതമ്യേന ചെറിയ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം പ്രമുഖ നഗരങ്ങളിലെ പ്രധാന ഫോറുമുകളുടെ നിരക്കിൽ കോമ്പൗണ്ട് ചെയ്യേണ്ടിവരുന്നത് വ്യാപാര വ്യാപനത്തിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമായി പലരും പുതിയ ഷോറൂമുകൾ മറ്റു കമ്പനി പേരുകളിൽ തുറക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരങ്ങളെ ഏതാനും വിഭാഗങ്ങളായി ക്ലാസിഫൈ ചെയ്തത് വ്യത്യസ്ത നിരക്കുകളിൽ കോമ്പൗണ്ട് ചെയ്യു ന്നതിനുള്ള ഭേദഗതി കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നു. അതോടൊപ്പം കോമ്പൗണ്ട് ചെയ്യാത്ത വ്യാപാരികളുടെ ടേണോവർ സംബന്ധിച്ച കർശനമായ അവലോകനവും പരിശോധനയും നടത്തു ന്നതാണ്.
12.3 അനുമാനനികുതിദായകർക്കുള്ള ആംനസ്റ്റി പദ്ധതി
- 60 ലക്ഷം രൂപയേക്കാൾ വിറ്റുവരുമാനം ഉണ്ടായിട്ടും ടിൻ നമ്പർ എടുക്കാതെ അനുമാന നികുതി മാത്രം നൽകി കച്ചവടം ചെയ്യുന്നവർ ലക്ഷത്തിലേറെ വരുമെന്നാണ് മതിപ്പ് കണക്ക്. ഇവരിൽ 20,000 ത്തോളം പേർക്ക് തെളിവു സഹിതം ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകി യിട്ടുണ്ട്. ഇൻപുട്ട് ടാക്സസ് കഡിറ്റ് ഇല്ലാതെ ഷെഡ്യൾ റേറ്റിൽ നികുതിയും അതിന്റെ 3 മടങ്ങ് പെനാൽറ്റിയുമാണ് നിയമപ്രകാരം അടയ്ക്കേണ്ടത്. ഇത് ദുർവഹമായ ഭാരമാണെന്ന് വ്യാപാരി സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർക്കായി ഒരു ആംനസ്റ്റി സ്കീം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
- അനുമാന നികുതിക്കാരുടെ കണക്കിൽപ്പെടാത്ത വാങ്ങലുകൾക്ക് 5 ശതമാനം ഗ്രോസ് പ്രോഫിറ്റ് ചേർത്ത് ഷെഡ്യൾ നിരക്കിൽ നികുതി ഒടുക്കേണ്ടതാണ്. ഡിക്ലയർ ചെയ്തിട്ടുള്ള വാങ്ങലു കൾക്ക് മാത്രമായിരിക്കും ഇൻപുട്ട് ടാക്സ് ക്രഡിറ്റ് 2) 300 ശതമാനം പെനാൽറ്റി അടക്കം എല്ലാ പെനാൽറ്റികളും പൂർണ്ണമായും ഒഴിവാക്കുന്നു.
- ഈ സ്കീം പ്രകാരം നിശ്ചയിച്ച നികുതിയുടെ 30 ശതമാനം ഉടൻ അടയ്ക്കേണ്ടതും ബാക്കിയുള്ള തുക 12 തുല്യപ്രതിമാസ തവണകളായി അടയ്ക്കേണ്ടതുമാണ്.
- 31/03/2016 വരെയുള്ള കാലയളവിൽ കണക്കിൽപ്പെടാത്ത വാങ്ങൽ നടത്തിയിട്ടുണ്ട് എന്ന് വകുപ്പ് കണ്ടെത്തിയിട്ടുള്ള അനുമാന നികുതിദായകർക്ക് ഈ സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്. നികുതിനിർണ്ണയം പൂർത്തിയായാലും ഇല്ലെങ്കിലും ഈ സ്കീം സ്വീകരിക്കാവുന്നതാണ്. അപ്പീൽ മുഖേന ഉത്തരവുകൾ നേടിയ വർക്കും ഈ സ്കീം സ്വീകരിക്കാം.
- ഇതുസംബന്ധിച്ച ഏതെങ്കിലും ഫോറങ്ങളിൽ കേസ് നിലവിലുണ്ടെങ്കിൽ അവ പിൻവലിക്കേണ്ടതും അതിന്റെ തെളിവ് ഹാജരാക്കേണ്ടതുമാണ്. സ്കീം സ്വീകരിച്ച തീർപ്പാക്കി ക്കഴിഞ്ഞാൽ അതിന്മേൽ അപ്പീൽ നൽകുവാൻ അനുമതിയുണ്ടായിരിക്കുന്നതല്ല.
- ഈ സ്കീം പ്രഖ്യാപിച്ച 3 മാസത്തിനുള്ളിൽത്തന്നെ അനുമാന നികുതിദായകർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം.
- ഈ സ്കീമിന്റെ ആനുകൂല്യം വകുപ്പിൽ നിന്നും പ്രീഅസസ്മെന്റ് നോട്ടീസ് ലഭിച്ചിട്ടില്ലാത്ത വ്യാപാരികൾക്കും
പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി നികുതിനിർണ്ണയാധികാരി അവർക്കെതിരെയുള്ള കേസിനെപ്പറ്റി അവരെ അറിയിക്കുന്നതാണ്.- ഈ സ്കീം സ്വീകരിക്കുന്ന വ്യാപാരികൾ 01.04.2016 മുതൽ പ്രാബല്യം വരത്തക്കവിധം ടിൻ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഇത് ഭാവിയിൽ അവരുടെ നികുതിനിയമപാലനം ഉറപ്പാക്കുന്ന തിനും ആയത് നിരീക്ഷിക്കുന്നതിനും ഉതകുന്നതാണ്.
- നേരത്തെ സൂചിപ്പിച്ചതുപോലെ കണ്ടുപിടിക്കപ്പെട്ടതിന്റെ പലമടങ്ങ് വ്യാപാരികൾ വസ്തുതകൾ മറച്ചുവച്ച അനുമാന നികുതിയിൽ തുടരുന്നുണ്ട്. അവർക്കും സ്വമേധയാ തങ്ങളുടെ യഥാർത്ഥ കണക്ക് ഡിപ്പാർട്ട്മെന്റിനെ അറിയിച്ച ടിൻ നമ്പർ വാങ്ങി നിയമപ്രകാരമുള്ള നികുതി ഒടുക്കാവുന്നതാണ്. ഇവരുടെമേൽ മുൻവർഷങ്ങളിലെ കണ ക്കുകൾ പുനഃപരിശോധിച്ചുകൊണ്ട് തുടർനടപടികൾ ഉണ്ടാവില്ല. വാറ്റ് നികുതിയിൽ മൂല്യവർദ്ധനവിന്റെ മേൽ മാത്രമേ നികുതി നൽകേണ്ട തുള്ളൂ. അതുകൊണ്ട് അവസാനത്തെ കണ്ണിയിൽ നിൽക്കുന്ന ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഭീകരമായ വർദ്ധന നികുതിയിൽ ഉണ്ടാകാൻ പോകുന്നില്ല. ഈ സന്ദർഭം പ്രയോജന പ്പെടുത്തി ഭാവിയിലെ നടപടികളിൽ നിന്നും ഒഴിവാകാൻ വ്യാപാരി കൾ തയ്യാറാകണം. നേരത്തെ സൂചിപ്പിച്ച സിസ്റ്റം സ്കൂട്ടനി നിലവിൽ വരുന്നതോടെ കണക്കിൽപ്പെടാത്ത വാങ്ങലുകളുടെ നിജസ്ഥിതി കണ്ടുപിടിക്കാൻ പ്രയാസമുണ്ടാവില്ല. ഇന്ന് നൽകുന്ന ആംനസ്റ്റി സ്കീം തുടർന്ന് ഉണ്ടാകുന്നതല്ല.
- കെ.ജി.എസ്.ടി. കേസുകളുടെ ആംനസ്റ്റി; മൂല്യവർദ്ധിതനികുതി വരുന്നതിനുമുമ്പുള്ള കെ.ജി.എസ്.ടി. കുടിശ്ശികകൾക്ക് പലിശയും പിഴയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആംനസ്റ്റി സ്കീം നടപ്പിലാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇതിന് അപേക്ഷ സമർപ്പിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള അവസാനതീയതി 28.02.2017 ആയിരിക്കും.
- 31.03.2016 വരെയുള്ള കാലയളവിൽ നികുതിനിർണ്ണയം നടത്തി നികുതി ബാദ്ധ്യത കണ്ടെത്തിയ 2004-05 വരെയുള്ള കേസുകൾ ഇതിൽ പരിഗണിക്കും.
- മുമ്പ് നിലവിലുണ്ടായിരുന്ന ആംനസ്റ്റി സ്കീം സ്വീകരിക്കുകയും ഒന്നോ രണ്ടോ ഗഡുക്കൾ അടച്ചതിനുശേഷം വീഴ്ച വരുത്തുകയും ചെയ്തത കേസുകളിൽ അപ്രകാരം ഒടുക്കിയ തുക ഈ പുതിയ സ്കീമിൽ പരിഗണിക്കുന്നതല്ല. നിലവിലുള്ള നികുതിബാദ്ധ്യത ആയിരിക്കും പുതിയ സ്കീമിൽപരിഗണിക്കുക.
- ഭാവിയിൽ ഒരു സാഹചര്യത്തിലും ഈ സ്കീം പ്രകാരം ഒടുക്കിയ കുടിശ്ശിക തിരികെ നൽകുന്നതല്ല.
- ഏതെങ്കിലും ഫോറത്തിൽ എന്തെങ്കിലും വ്യവഹാരം തീർപ്പാകാൻ ഉള്ളപക്ഷം സുപ്രീംകോടതിയുടേയോ ഹൈക്കോടതിയുടേയോ അല്ലെങ്കിൽ സ്വമേധയായോ സ്റ്റേ ലഭിക്കുന്നതിനായി എന്തെങ്കിലും തുക ഒടുക്കിയിട്ടുണ്ടെങ്കിൽ ആ തുക നികുതികുടിശ്ശിക കണക്കാക്കുന്നതിന് പരിഗണിക്കും.
- ഈ സ്കീം സ്വീകരിക്കുന്ന വ്യാപാരിയോ അവരുടെ വ്യാപാരം തുടർന്നു നടത്തുന്നവരോ വാറ്റ് നിലവിൽ വന്നതിനുശേഷവും വ്യാപാരം തുടരുകയാണെങ്കിൽ അവർ വാറ്റ് രജിസ്ട്രേഷൻ എടുക്കാത്തപക്ഷം ഈ സ്കീമിന്റെ ആനുകൂല്യം ലഭിക്കുകയില്ല.
- കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ സ്കീം ബാധകമായിരിക്കുകയില്ല.
12.4 2016-ലെ ധനകാര്യബില്ലിലെ വ്യവസ്ഥകൾ പുനഃസ്ഥാപിക്കൽ
- 13-ാം കേരള നിയമസഭയുടെ കാലാവധി കഴിഞ്ഞപ്പോൾ 2016-ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകൾ കാലഹരണപ്പെട്ടു. ബില്ലിലെ ചുവടെപ്പറയുന്ന വ്യവസ്ഥകൾ പുനഃസ്ഥാപിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.
Clause 2 relating to Surcharge on Taxes Act,
Clause 4 relating to Kerala Court Fees and Suits Valuation Act,
Clause 6 relating to Luxury Tax Act, Clause 7 relating to Agricultural Income Tax Act,
With respect to KVAT Act I intend to restore —
Clause 8 sub clause (1) item (c),
Clause 8 sub clause (2),
Clause 8 sub clause (3),
Clause 8 sub clause (4),
Clause 8 sub clause (5),
Clause 8 sub clause (1) item (a),
in sub item (iv) the seventeenth proviso and the note, and Clause 8 sub clause (1) item (a) sub item (i) of that Bill.
12.5 നടപടികമങ്ങളുടെ ലളിതവൽക്കരണം
- ഏറ്റവും വലിയ നികുതിചോർച്ചയുള്ള മേഖലകളിൽ ഒന്ന് കരാർ പണികളാണ്. ഈ ചോർച്ച തടയുന്നതിനുവണ്ടി കർശന നടപടികൾ സ്വീകരിക്കുന്നതാണ്. അതോടൊപ്പം നടപടിക്രമങ്ങൾ ലളിതവൽക്കരി ക്കുന്നതിനും ഉദ്ദേശിക്കുന്നു.
- കരാർ പണി സംബന്ധിച്ച എല്ലാ ഫോറങ്ങളും ലഘുകരിക്കുന്നതാണ്.
- 2015-ൽ സി.എസ്.ടി. കരാറുകാരെ സംബന്ധിച്ച ചില കരാർപണികളെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാൽ അത്തരം കരാർപണികൾ അവരുടെ കോമ്പൗണ്ടിംഗ് വ്യവസ്ഥയിൽ നിന്നും പുറത്തായി. പ്രസ്തുത നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുന്ന കരാർപണികൾ മാത്രമേ ഇവർക്ക് കോമ്പൗണ്ട് ചെയ്യാൻ കഴിയാതെയുള്ളു. നെഗറ്റീവ് ലിസ്റ്റിന് പുറമേയുള്ള മറ്റ് കരാർ പണികൾ ഇവർക്ക് കോമ്പൗണ്ട് ചെയ്യാവുന്നതാണ് എന്ന് വ്യക്തമാക്കുന്നതാണ്.
- സ്ഥാവര വസ്തുക്കളുടെ (immovable property) കൈമാറ്റത്തിന് മൂല്യവർദ്ധിതനികുതി ബാധകമല്ല. കരാറിന്റെ ഭാഗമായി, കെട്ടിടനിർമ്മാണത്തിനു വേണ്ടി സ്റ്റാമ്പ് ഡ്യുട്ടി ഒടുക്കി കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ വിലയ്ക്ക് മൂല്യവർദ്ധിതനികുതി ചുമത്താൻ സാധിക്കുകയില്ല. കോമ്പൗണ്ടിംഗ് നികുതിയുടേത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇക്കാര്യം വ്യക്തമാക്കി ഭേദഗതികൾ വരുത്തുന്നതാണ്. കരാർ പണിക്കാർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഭൂമിയുടെ വില കണക്കാക്കുന്നതിനും, കുറവ് വരുത്തുന്നതിനുമുള്ള വ്യവസ്ഥകൾ ചുവടെ ചേർക്കുംപ്രകാരം ആയിരിക്കും എന്ന് സ്പഷ്ടീകരിക്കുന്നു.
- കരാറിൽ പ്രസ്താവിച്ചിട്ടുള്ള ഭൂമിയുടെ വില ആ തുക ഭൂമിയുടെ വിലയായി കണക്കാക്കി റിട്ടേണിൽ കുറവ് വരുത്താവുന്നതാണ്.
- ഒരു റിട്ടേൺ കാലയളവിൽ ലഭിക്കുന്ന തുകയിൽനിന്നും, ഭൂമിയുടെ വിലയെ മൊത്തം കരാർ തുക അടിസ്ഥാനമാക്കി ആനുപാതികമായി റിട്ടേണിൽ കുറവ് വരുത്താവുന്നതാണ്.
- റിട്ടേണിൽ കാണിച്ചതിനേക്കാൾ കൂടുതൽ തുക പിന്നീട് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യുട്ടിയായി അടയ്ക്കുക യാണെങ്കിൽ തെളിവുകൾ ഹാജരാക്കുന്നപക്ഷം റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്.
- ഓരോ പ്രോജക്ടിനെ സംബന്ധിച്ചും കോൺട്രാക്ട് തുക ആരിൽ നിന്ന് ലഭിച്ചു. നാളിതുവരെ ലഭിച്ച തുക, പ്രസ്തുത റിട്ടേൺ കാലയളവിൽ ലഭിച്ച തുക, ഭൂമിയുടെ വിലയായി നാളിതുവരെ കുറവ് ചെയ്ത തുക, റിട്ടേൺ കാലയളവിൽ ഭൂമിയുടെ വിലയായി കുറവ് ചെയ്ത തുക എന്നീ വിവരങ്ങൾ ഉൾപ്പെട്ട സ്റ്റേറ്റ്മെന്റ് സമർപ്പിച്ചില്ലെങ്കിൽ ഈ കിഴിവ് അനുവദനീയമല്ല.
- വകുപ്പ് 8 പ്രകാരം കേരള സർക്കാർ, കേരള ജല അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ നൽകുന്ന കരാർപണികൾ ചെയ്യുന്ന കരാറുകാർക്ക് കോമ്പൗണ്ടിംഗ് അപേക്ഷ ഫയൽ ചെയ്യാൻ താമസമുണ്ടായാൽ അവ മാപ്പാക്കുവാനുള്ള അധികാരം നിലവിൽ കമ്മീഷണർക്കാണ്. ഈ അധികാരം ഇനിമുതൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിക്ഷിപ്തമാക്കും.
- സ്വർണ്ണത്തിന് കോമ്പൗണ്ടിംഗ് സമ്പ്രദായപ്രകാരം നികുതി അടയ്ക്കക്കുന്നതിനുള്ള അനുമതി നിരസിക്കുന്നതിനും റദ്ദാക്കുന്നതിനും ഉള്ള നികുതി നിർണ്ണയാധികാരിയുടെ ഉത്തരവിനെതിരെ അപ്പലേറ്റ് ട്രബ്യണലിൽ മാത്രമേ അപ്പീൽ ഫയൽ ചെയ്യുവാൻ കഴിയുകയുള്ളൂ. ഇത് സംബന്ധിച്ച് 2014-ൽ വരുത്തിയ ഭേദഗതിയിൽ ഉണ്ടായ തെറ്റ് പരിഹരിക്കുന്നതാണ്.
- ആഡിറ്റഡ് സ്റ്റേറ്റ്മെന്റിനോടൊപ്പം വ്യാപാരികൾ, ട്രേഡിംഗ് അക്കൗണ്ട്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട് ബാലൻസ് ഷീറ്റ് എന്നിവയും സമർപ്പിക്കണം. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്നവരും അവർ പ്രവർത്തിക്കുന്ന ഓരോ സംസ്ഥാനത്തിനും വേണ്ടി വെവ്വേറെ ബ്രാഞ്ച് അക്കൗണ്ടിംഗ് സംവിധാനം ഇല്ലാത്ത വ്യാപാരികൾ ട്രേഡിംഗ്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട് എന്നിവയിൽ സാധാരണ ഉൾപ്പെടാവുന്ന വിവരങ്ങൾ ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്യും.
- വാങ്ങൽ-വിൽപന സ്റ്റേറ്റ്മെന്റുകൾ ഓൺലൈനായി ഫയൽ ചെയ്യുന്നതുപോലെ ഡെബിറ്റ് നോട്ടിന്റേയും കഡിറ്റ് നോട്ടിന്റേയും വിശദാംശങ്ങളും ഓൺലൈനായി ഫയൽ ചെയ്യേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്യുന്നതാണ്.
- ചരക്കിന്റെ ഉടമസ്ഥൻ സെക്യൂരിറ്റിതുകയോ, ബോണ്ടോ സമർപ്പിക്കാത്തപ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വകുപ്പ് 47-ന്റെ ഉപവകുപ്പ് (8), (11) എന്നിവയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ പിടിച്ചെടുത്ത ചരക്കുകൾ കണ്ടുകെട്ടിയതിനുശേഷം മാത്രമേ ലേലം നടത്താവു എന്ന് സ്പഷ്ടീകരിക്കുന്നു.
- ടി.ഡി.എസ്. തുക യഥാസമയം സർക്കാരിലേക്ക് അടയ്ക്കക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ഇ-പേയ്ക്ക്മെന്റ് സംവിധാനം അവാർഡർമാർക്ക് നിർബന്ധമാക്കുന്നതാണ്.
- KVATIS പോർട്ടലിലൂടെ നോട്ടീസുകൾ, ഉത്തരവുകൾ എന്നിവ ഒരു എസ്.എം.എസ്. അലർട്ട് സഹിതം നൽകുന്നതിന് നിയമപ്രാബല്യം നൽകി കേരള മൂല്യവർദ്ധിതനികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ്. കേരള മൂല്യവർദ്ധിതനികുതി നിയമത്തിൻകീഴിൽ വെവ്വേറെ രജിസ്ട്രേഷനെടുത്തിട്ടുള്ള കെ.എസ്.ഇ.ബി. യൂണിറ്റുകളെ വകുപ്പ 42-ൻ കീഴിൽ ഓരോ യൂണിറ്റിനും അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണമെന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കുന്നു. എന്നാൽ ഓരോ യൂണിറ്റും ട്രയൽ ബാലൻസ് സമർപ്പിക്കേണ്ടതാണ്.
12.6 അപ്പീൽ കേസുകൾ
- ആദ്യ അപ്പീൽ അധികാരി മുമ്പാകെ വളരെയധികം അപ്പീലുകൾ തീർപ്പാകാനുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നികുതി ഭരണനിർവഹണത്തെയും നീതി നടപ്പിലാക്കുന്നതിനേയും പ്രതികൂലമായി ബാധിക്കുന്നു. 24,336 അപ്പീൽ കേസുകളിലായി 1,412.41 കോടി രൂപ ഇന്ന് കുരുങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിക്കുന്നതിനായി താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കും.
- അപ്പീലുകളുടെ തീർപ്പാക്കലിന് ഉണ്ടാകുന്ന കാലതാമസത്തിനുള്ള കാരണം സ്റ്റേ അപേക്ഷകളിൽ ഹിയറിംഗ് നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെടുക്കുന്ന സമയമാണ്. പിരിച്ചനികുതി യുണ്ടെങ്കിൽ അതും, മൊത്തം നികുതി ബാദ്ധ്യതയുടെ 20 ശതമാനവും നികുതിദായകൻ ഒടുക്കിയാൽ സ്റ്റേ ലഭിക്കും.
- കെട്ടിക്കിടക്കുന്ന അപ്പീലുകൾ തീർപ്പാക്കുന്നതിന് ഡെപ്യൂട്ടി കമ്മീഷണർ (അപ്പീൽ), അസിസ്റ്റന്റ് കമ്മീഷണർ (അപ്പീൽ) എന്നിവരുടെ അംഗസംഖ്യ വർദ്ധിപ്പിക്കും. അപ്പീൽ ഡെപ്യൂട്ടി കമ്മീഷണർമാരുടെ എണ്ണം 9 ൽ നിന്നും 13 ആയും അപ്പീൽ അസിസ്റ്റന്റ് കമ്മീഷണർമാരുടെ എണ്ണം 5 ൽ നിന്നും 17 ആയും വർദ്ധിപ്പിക്കും. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.
- ഹൈക്കോടതിയിലുള്ള നികുതി കേസുകൾ ഓരോന്നായി എടുത്ത് പരിശോധിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിന് തുടർനടപടികൾക്ക് തീരുമാനം എടുക്കും.
- പിരിക്കുന്നതിന് ഡിസ്പ്യൂട്ട് ഇല്ലാത്ത കേസുകൾ ഓരോന്നായി പരിശോധിച്ച് അവയെ ഇനംതിരിച്ച് റവന്യൂ റിക്കവറി നടപടികൾ ഊർജ്ജിതപ്പെടുത്തും.
12.7 നികുതിചോർച്ച തടയൽ
- കോമ്പൗണ്ടിംഗ് സമ്പ്രദായത്തിൽ നികുതി ഒടുക്കുന്ന കരാറുകാർക്ക് ഒരു സാമ്പത്തികവർഷം ചെയ്യുന്ന എല്ലാ കരാർപണികൾക്കും കോമ്പൗണ്ടിംഗിന് ഒറ്റ ഓപ്ഷൻ ഫയൽ ചെയ്യുവാൻ നിലവിൽ അനുമതിയുണ്ട്. ഈ ആനുകൂല്യം ഗവണ്മെന്റ് കോൺട്രാക്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. മറ്റ് കോൺട്രാക്ടർമാർ ഓരോ കരാർ പണിക്കും പ്രത്യേകം പ്രത്യേകം ഓപ്ഷൻ ഫയൽ ചെയ്യേണ്ടതാണ്. ഇത്തരമൊരു ഓപ്ഷൻ ഒരിക്കൽ ഫയൽ ചെയ്തതു കഴിഞ്ഞാൽ, ആ കരാർപണിയുടെ കാലാവധി വരെ പ്രസ്തുത കോമ്പൗണ്ടിംഗ് ഓപ്ഷൻ ബാധകമായിരിക്കുന്നതാണ്.
- ഡെലിവറി വാഹനങ്ങൾക്കുള്ള ഇൻപുട്ട് ടാക്സസ് കഡിറ്റ് സെയിൽസ്മാൻ പെർമിറ്റ് ഉപയോഗിച്ച് വിതരണം നടത്തുന്ന ഡെലിവറി വാഹനങ്ങൾക്കു മാത്രമേ ലഭ്യമാകു എന്ന് വ്യക്തമാക്കുന്നു.
- സബ് കോൺട്രാക്ട് വിറ്റുവരവിൽ കുറവ് വരുത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഫോം നമ്പർ 20 എച്ച്-ൽ അത്തരം സബ് കോൺട്രാക്ടമായി ബന്ധപ്പെട്ട എല്ലാ പേയ്ക്കമെന്റുകളും ഉൾക്കൊള്ളിക്കുന്നതിന് വേണ്ടുന്ന ഭേദഗതി വരുത്തുന്നതാണ്.
- മാനുഫാക്ചേർഡ് സാൻഡ്, മെറ്റൽ കഷർ യൂണിറ്റുകൾ എന്നിവയുടെ രജിസ്ട്രേഷനുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് മെഷീനറിയുടെ വിശദാംശങ്ങളും വിവരണങ്ങളും അടങ്ങുന്ന ഒരു സാക്ഷ്യപത്രം വേണമെന്ന് നിഷ്കർഷിക്കുന്നു. നിലവിൽ രജിസ്ട്രേഷൻ ഉള്ള യൂണിറ്റുകൾ പ്രസ്തുത സർട്ടിഫിക്കറ്റ 2016 ഡിസംബർ 31-ന് മുമ്പ് ഹാജരാക്കേണ്ടതാണ്.
- KVATIS-ലെ വിവിധ മോഡ്യളുകൾ ഉപയോഗിക്കുന്നതിനും മറ്റ സേവനങ്ങൾക്കുമായി വ്യാപാരികൾക്ക് യൂസർ ഐ.ഡി.യും പാസ്സ വേർഡും നൽകിയിട്ടുണ്ട്. വിവരസാങ്കേതിക നിയമത്തിലേതു പോലെ ഈ യൂസർ ഐ.ഡി. യും പാസ് വേർഡും വ്യാപാരിയുടെ ഒപ്പായി കണക്കാക്കും. ഇവ ദുരുപയോഗം ചെയ്യുന്നതു മൂലമുള്ള എല്ലാ പരിണതഫലങ്ങൾക്കും വ്യാപാരിക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം എന്ന അനുമാനം നിയമത്തിൽ ഉൾപ്പെടുത്തും.
- റെയിൽവേ, ജലഗതാഗതം, വിമാനം എന്നിവ വഴി സംസ്ഥാന ത്തേക്ക് വരുന്ന ചരക്കുകൾ ഡിക്ലയർ ചെയ്യേണ്ടതുണ്ട്. ഇത് സംസ്ഥാനത്ത് നിന്നും പുറത്തേക്ക് പോകുന്ന ചരക്കുകൾക്കും ബാധകമാക്കും. ഇതുവഴിയുള്ള നികുതി ചോർച്ച തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.
- ട്രാൻസിറ്റ് പാസ്സിനുള്ള ഫീസ് 250 രൂപയായി ഉയർത്തുന്നു.
- നികുതിഭരണത്തിൽ ജാഗ്രത കൊണ്ടുവരുന്നതിന് ആദ്യത്തെ അപ്പീൽ അധികാരിയുടെ ഉത്തരവുകൾ സ്വമേധയാ റിവൈസ് ചെയ്യുവാൻ ഒരു റിവിഷണൽ അതോറിറ്റിയെ നിയമപ്രകാരം ചുമതലപ്പെടുത്തുന്നതാണ്. ആദ്യത്തെ അപ്പീൽ അധികാരിയുടെ ഉത്തരവ് കൈപ്പറ്റി ഒരു വർഷത്തിനുള്ളിൽ ഈ അധികാരം വിനിയോഗിക്കേണ്ടതാണ്. വ്യാപാരി സമർപ്പിച്ച അപ്പീലിൽ ഉന്നയിച്ചിട്ടില്ലാത്ത വിഷയങ്ങളിന്മേലും ഈ അധികാരം വിനിയോഗിക്കാം.
- കേരള പൊതുവിൽപന നികുതി നിയമം, കേരള മൂല്യവർദ്ധിതനികുതി നിയമം എന്നിവയിൽ നിലവിലുള്ളതുപോലെ ഒരു കമ്പനിയുടെ ഡയറക്ടർ, ആ കമ്പനി ഒടുക്കേണ്ട നികുതി കുടിശ്ശികയ്ക്ക് ബാദ്ധ്യസ്ഥനാകുമെന്ന വ്യവസ്ഥ ആഡംബരനികുതി നിയമത്തിലും ഉൾപ്പെടുത്തും.
12.8 രജിസ്ട്രേഷൻ വകുപ്പ്
- ഭൂമി കൈമാറ്റത്തിന് നിലവിൽ സാധാരണഗതിയിലുള്ള മുദ്രവില, രജിസ്ട്രേഷൻ ഫീ നിരക്കുകൾ യഥാക്രമം 6 ശതമാനവും 2 ശത മാനവുമാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപ്രതം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തിൽ മുദ്രവിലയും രജിസ്ട്രേഷൻ ഫീ നിരക്കുകളും ഇപ്പോൾ വളരെ കുറവാണ്. കുടും ബാംഗങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് മുദ്രവില, രജിസ്ട്രേഷൻ ഫീ എന്നിവയ്ക്ക് പരമാവധി പരിധി നിശ്ചയിച്ചതുമൂലം ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഗുണമുണ്ടായിട്ടുള്ളുവെന്നും എന്നാൽ റവന്യൂ വരുമാനത്തിൽ കനത്ത ഇടിവാണ് സ്യഷ്ടിച്ചതെന്നും ഞാൻ മനസി ലാക്കുന്നു. അതുകൊണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപ്രതം, ഒഴുമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്ന് ശതമാനമായി വർദ്ധിപ്പിക്കുകയും മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഉണ്ടായിരുന്ന പരിധി ഒഴിവാക്കുകും ചെയ്യുന്നു.
- 2010-ൽ രജിസ്ട്രേഷൻ നടപടികളിൽ സുതാര്യത കൊണ്ടുവരുന്നതി നായി ഭൂമിക്ക് ന്യായവില ഏർപ്പെടുത്തുകയും അതോടൊപ്പം മുദ്ര വില നിരക്കുകളിൽ കുറവ് വരുത്തുകയും ചെയ്യുകയുണ്ടായി. ഭൂമിയുടെ കമ്പോള വിലയിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ ചെറിയൊരു ശതമാനമെങ്കിലും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ന്യായവില കാലോചിതമായി വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ മുദ്രവില നിരക്കുകൾ കുറച്ചുവെങ്കിലും, ന്യായവിലയിൽ കാലോചിതമായ വർദ്ധനവ് നടത്താനായില്ല. ഈ അപാകത ഖജനാവിന് കനത്ത റവന്യൂ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് ക്രമീകരിക്കുന്നതിന് വേണ്ടി വിലയാധാര ങ്ങൾക്ക് നിലവിലുള്ള 6 ശതമാനം മുദ്രവില നിരക്ക് 8 ശതമാനമായി വർദ്ധിപ്പിക്കുന്നതാണ്. കേരളത്തിലെ ഭൂവിലയുടെ വർദ്ധന വലിയ തോതിൽ ക്യാപിറ്റൽ ഗെയിൻ സ്യഷ്ടിക്കുന്ന സാഹചര്യത്തിൽ ഈ നിരക്കു വർദ്ധന സാമ്പത്തിക നീതിദർശനത്തിന്റെ അടിസ്ഥാനത്തിൽ തികച്ചും ന്യായീകരിക്കാവുന്നതാണ്.
- കേരള മുദ്രപ്പത്ര നിയമം പട്ടിക 23 പ്രകാരമുള്ള രേഖകളുടെ സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾക്ക് 20 രൂപ, 50 രൂപ എന്നീ വ്യത്യസ്തത നിരക്കുകളാണ് ഈടാക്കി വരുന്നത്. അവ 50 രൂപയായി ഏകീകരിക്കുന്നു.
- കേരള മുദ്രപ്പത്ര നിയമം പട്ടികയിലെ ആർട്ടിക്കിൾ 4, 39 എന്നിവ പ്രകാരം സത്യവാങ്മൂലം, നോട്ടേറിയൽകരണങ്ങൾ എന്നിവയുടെ മുദ്രവില നിരക്കുകൾ നിശ്ചയിച്ചത് 20 വർഷം മുമ്പാണ്. അവ യഥാക്രമം 50 രൂപയായും 100 രൂപയായും വർദ്ധിപ്പിക്കുന്നതാണ്.
- 1986 മുതൽ 10 ലക്ഷത്തിലധികം അണ്ടർ വാലേഷൻ കേസുകളാണ് സംസ്ഥാനത്ത് കുടിശികയുള്ളത്. നിലവിലുണ്ടാകുന്ന കേസുകളോ ടൊപ്പം കുടിശിക കേസുകൾ കൂടി കൈകാര്യം ചെയ്യാൻ വലിയ വിഭവശേഷി ആവശ്യമാണ്. ലഭിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതൽ ഇതിനായി ചെലവഴിക്കേണ്ടതായും വരും. അതുകൊണ്ട് വീഴ്ച വരുത്തിയവരുടെ നികുതി കുടിശിക തീർക്കുന്നതിന് പ്രേരണ നൽകാനായി ഒരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഞാൻ പ്രഖ്യാപിക്കുന്നു. 01/04/2010 ന് മുമ്പ് രജിസ്റ്റർ ചെയ്തതും, ഒരു ഏക്കറിൽ താഴെ വിസ്തീർണ്ണമുള്ള ഭൂമി ഉൾപ്പെട്ടതുമായ ആധാരങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
- ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെയും കെട്ടിട ഭാഗത്തിന്റെയും വിലയുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ നടന്നുവരുന്നത്. ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ന്യായവില ലഭ്യമാണെങ്കിലും കെട്ടിട ഭാഗത്തിന്റെ വിലയുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. ഇതുമൂലം വലിയ റവന്യൂ നഷ്ടമാണ് സർക്കാരിന് ഉണ്ടായിട്ടുള്ളത്. ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ ന്യായവിലയുടെ അടിസ്ഥാ നത്തിലുള്ള നിലവിലുള്ള രീതി തുടരുന്നതാണ്. എന്നാൽ കെട്ടിട ഭാഗത്തിന്റെ വില നിർണ്ണയിക്കുന്നതിനായി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യനായ എഞ്ചിനീയർ നൽകുന്ന സാക്ഷ്യപത്രം അടിസ്ഥാനമാക്കുന്നതാണ്. ഇതിനാവശ്യമായ നിയമ ഭേദഗതി കേരള മുദ്രപ്പത്ര നിയമത്തിൽ കൊണ്ടുവരുന്നതാണ്.
- ബാങ്കുകളുടെ എ.ടി.എം സ്ഥാപിക്കുന്നതും, മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആധാരങ്ങളുടെ മുദ്രവില ഈടാ ക്കുന്ന രീതിയിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി കേരള മുദ്രപ്പത്ര നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുന്നതാണ്.
12.9 മോട്ടോർ വാഹന വകുപ്പ്
ചരക്കുവാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കൽ
- ടിപ്പർ ലോറികളും 20,000 കിലോഗ്രാമിന് മുകളിൽ ഗ്രോസ് വെഹി ക്കിൾ വെയ്റ്റ് ഉള്ളവയും ഒഴികെയുള്ള ചരക്കുവാഹനങ്ങളുടെ നികുതി കഴിഞ്ഞ ഒമ്പത് വർഷങ്ങളായി വർദ്ധിപ്പിച്ചിട്ടില്ല. ചരക്കു വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാത്തരം ചരക്കുവാഹനങ്ങളുടെയും നികുതിയിൽ 10 ശതമാനം വർദ്ധനവ് വരുത്തുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇതുവഴി ഈ വർഷം 20 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത് അന്യസംസ്ഥാനത്തേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺടാക്ട് ക്യാരേജുകളുടെയും അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺടാക്ട് കൃാരേജുകളുടെയും നികുതി ഏകീകരിക്കൽ
- അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതി 2014-ലെ ഫൈനാൻസ് ആക്ട് വഴി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും വ്യത്യസ്തത നിരക്കിലുള്ള നികുതി ഈടാക്കുന്നത് പക്ഷപാതപരമാണെന്ന് കാണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ നാളിതുവരെ ഉയർന്ന നിരക്കിൽ നികുതി ഈടാക്കുവാൻ സംസ്ഥാന ത്തിന് സാധിച്ചിട്ടില്ല. ആയതിനാൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് മോട്ടോർ വാഹന നിയമം 88(9)-ാം വകുപ്പ് അനുസരിച്ച് പെർമിറ്റെ ടുത്ത് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജുകളുടെ ശൈതമാസ നികുതിയിൽ താഴെപ്പറ യുന്നതരത്തിൽ വർദ്ധനവ് വരുത്തി ടി നികുതി അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് മോട്ടോർ വാഹന നിയമത്തിലെ 88(8), 88(9) എന്നീ വകുപ്പുകൾ അനുസരിച്ച് പെർമിറ്റ് എടുത്ത് സംസ്ഥാനത്തിനകത്തേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും ബാധകമാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.
ഓർഡിനറി സീറ്റുകളുള്ള വാഹനങ്ങൾ - 2.250 രൂപ/സീറ്റ്
പുഷബാക്ക് സീറ്റുകളുള്ള വാഹനങ്ങൾ - 3,500 രൂപ/സീറ്റ്
സ്ലീപ്പർ ബർത്തുകളുള്ള വാഹനങ്ങൾ - 4,000 രൂപ/സീറ്റ്
- മാത്രമല്ല കേരളത്തിൽ രജിസ്റ്റർ ചെയ്തത് മോട്ടോർ വാഹന നിയമ ത്തിലെ 88(9)-ാം വകുപ്പ് അനുസരിച്ച് പെർമിറ്റെടുത്ത മേൽത്തരം വാഹനങ്ങളിൽ നിന്നും ഏതെങ്കിലും സംസ്ഥാനം വാർഷിക നികുതി ഈടാക്കുകയാണെങ്കിൽ ടി സംസ്ഥാനത്തിലെ അതേ വാഹന ങ്ങൾക്കും കേരളത്തിൽ വാർഷിക നികുതി ഈടാക്കുന്നതായിരിക്കും. മേൽഭേദഗതി സർക്കാരിന് ഈ വർഷം 3 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
നികുതി ഈടാക്കുന്നതിന് പുതിയ സ്റ്റേജ് മാനദണ്ഢം (Criteria) പരിഷ്കരിക്കൽ
- നിലവിൽ സ്റ്റേജ് ക്യാരേജുകളുടെ നികുതി നിർണ്ണയിക്കുന്നത് അവയുടെ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ ബസ് ബോഡി കോഡ് നിലവിൽ വരുമ്പോൾ യാത്രക്കാരുടെ യാത്രാ സൗകര്യത്തിന് പ്രാമുഖ്യം നൽകുന്നതുകൊണ്ട് സീറ്റുകളുടെ എണ്ണം കുറയുകയും അതുവഴി സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്യും. ആയതിനാൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്റ്റേജ് ക്യാരേജുകളുടെ ത്രൈമാസ നികുതി താഴെ പറയുന്ന നിരക്കിൽ അവയുടെ തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാന ത്തിൽ പരിഷ്കരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
- ടൗൺ/സിറ്റി സർവ്വീസ് അല്ലാത്ത ഓർഡിനറി ബസുകൾ - ഒരു സ്ക്വയർ മീറ്ററിന് 1,300 രൂപ
- ടൗൺ/സിറ്റി സർവ്വീസ് നടത്തുന്ന ഓർഡിനറി ബസുകൾ - ഒരു സ്ക്വയർ മീറ്ററിന് 1,360 രൂപ
- ഫാസ്റ്റ് പാസഞ്ചർ ബസുകളും മറ്റ് ഉയർന്ന ക്ലാസ് ബസുകളും - ഒരു സ്ക്വയർ മീറ്ററിന് 1,400 രൂപ
പ്രത്യേകം രൂപ കൽപ്പന ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക നികുതി ചുമത്തൽ
- അടുത്ത കാലത്തായി സംസ്ഥാനത്ത് വിവിധതരം ആവശ്യ ങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ വർദ്ധിച്ചുവരികയാണ്. മൊബൈൽ റസ്റ്റോറന്റ്, മൊബൈൽ കാന്റീൻ, മൊബൈൽ തിയേറ്റർ, മൊബൈൽ വർക്ക്ഷോപ്പ്, മൊബൈൽ ബുക്ക്സ്റ്റാൾ, മൊബൈൽ എ.റ്റി.എം. മൊബൈൽ ഷോപ്പ്, മൊബൈൽ എക്സിബിഷൻ വാൻ, മൊബൈൽ ഓഫീസ് വാഹനങ്ങൾ, മൊബൈൽ ഡിജിറ്റൈസേഷൻ യൂണിറ്റ്, ക്യാഷ് വാൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് പ്രത്യേകം നികുതി ഈടാക്കുവാൻ ടാക്സേഷൻ നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തതിനാൽ തുലോം തുച്ഛ മായ നികുതിയാണ് ഈടാക്കിവരുന്നത്. ഇത്തരം വാഹനങ്ങൾക്ക് അവയുടെ തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ക്വയർ മീറ്ററിന് 300 രൂപ എന്ന നിരക്കിൽ മൈത്രമാസ നികുതി ഏർപ്പെടുത്തു വാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇതുവഴി 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഈ വർഷം ലക്ഷ്യമിടുന്നത്.
ടാക്സേഷൻ നിയമത്തിലെ ഷെഡ്യൂളിൽ ഒരിടത്തും പരാമർശിക്കാത്ത വാഹനങ്ങളുടെ നികുതിയുടെ മാനദണ്ഡം പരിഷ്കരിക്കൽ
- മോട്ടോർ വാഹന ടാക്സേഷൻ നിയമത്തിലെ ഷെഡ്യളിൽ ഒരിടത്തും പരാമർശിക്കാത്ത വാഹനങ്ങളുടെ നികുതി കഴിഞ്ഞ ഒമ്പത് വർഷമായി പരിഷ്കരിച്ചിട്ടില്ല. ഇത്തരം വാഹനങ്ങളുടെ മൈത്രമാസ നികുതി അവയുടെ തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാന ത്തിൽ ഒരു സ്ക്വയർ മീറ്ററിന് 150 രൂപ എന്ന നിരക്കിൽ പുനർനിർണ്ണ യിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്തൽ
- പഴയ വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിനായി മറ്റു സംസ്ഥാനങ്ങൾ ഗ്രീൻ ടാക്സ് ഏർപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിൽ ഇത് നടപ്പിലാക്കിയിരു ന്നില്ല. കേരളത്തിലെ വായു മലിനീകരണം തടയുവാൻ നാം പ്രതിജ്ഞാബദ്ധരാണ്. ആയതിനാൽ, സംസ്ഥാനത്ത് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാലും അതിൽ കൂടുതൽ ചകങ്ങളുള്ളതുമായ സ്വകാര്യ വാഹനങ്ങൾക്കും, പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാലും അതിൽ കൂടുതൽ ചക്ര വാഹനങ്ങൾക്കും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും താഴെപ്പറയുന്ന നിരക്കിൽ ഗ്രീൻ ടാക്സസ് ഏർപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിക്കുകയാണ്. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്നതും ആശ്രയിക്കുന്നതുമായ ഇരു ചക്ര വാഹനങ്ങളേയും, സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന മുചക്ര വാഹനങ്ങളേയും ഓട്ടോറിക്ഷകളേയും ഇതിൽ നിന്ന് ഒഴിവാക്കുവാനും ഞാൻ ആഗ്രഹിക്കുകയാണ്.
- നാലും അതിൽ കൂടുതൽ ചകങ്ങളുള്ളതുമായ സ്വകാര്യ വാഹനങ്ങൾ - രജിസ്ട്രേഷൻ പുതുക്കുന്ന സമയങ്ങളിൽ 400 രൂപ വീതം
- 4 ഉം അതിൽ കൂടുതൽ ചകങ്ങളുള്ള ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 200 രൂപ വീതം
- മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 300 രൂപ വീതം
- ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 400 രൂപ വീതം
- മറ്റു ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 400 രൂപ വീതം
ഇതുവഴി ഒരു വർഷം 7 കോടി രൂപ അധികം വരുമാനം പ്രതീക്ഷിക്കുന്നു.
ഓടാത്ത വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ച ശേഷം സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്തൽ
- ഓടാത്ത വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കുവാൻ അപേക്ഷ (ജി. ഫോം) സമർപ്പിച്ച ശേഷം ചില വാഹനങ്ങൾ നികുതി അടയ്ക്കക്കാതെ ഇടവിട്ടിടവിട്ട് പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് സർക്കാരിന് വലിയ തോതിൽ വരുമാനനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ നിയമാനുസൃതമല്ലാതെ സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ നിന്നും അവർ അടയ്ക്കേണ്ട നികുതിയുടെ ഇരട്ടി നികുതി ഈടാക്കുന്നതിനും നികുതി ഒഴിവാക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയ്ക്ക് ഒരു ചെറിയ ഫീസ് ഈടാക്കുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നതിനുമായി ടാക്സേഷൻ നിയമത്തിലെ 5-ാം വകുപ്പ് ഭേദഗതി ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
വർഷങ്ങളായി നികുതി കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി ഏർപ്പെടുത്തൽ
- വർഷങ്ങളായി നികുതി കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങളുടെ കുടിശിക നികുതി പിരിച്ചെടുക്കുന്നതിന് മുൻവർഷങ്ങളിൽ നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വൻവിജയമായിരുന്നു. എന്നിരുന്നാലും 2 ലക്ഷത്തിൽപ്പരം വാഹനങ്ങൾ ഇപ്പോഴും നികുതി അട യ്ക്കാതെ കിടക്കുകയാണ്. ആയതിനാൽ 30-6-2016-ൽ 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേയ്ക്ക് കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് അവയുടെ നികുതി കുടിശിക അടയ്ക്കക്കുന്നതിനായി താഴെപ്പറയുന്ന നിരക്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വീണ്ടും നടപ്പിലാക്കുവാൻ ഞാൻ ഉദ്ദേശിക്കുകയാണ്.
- 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേയ്ക്ക് നികുതി കുടിശികയുള്ള സ്വകാര്യവാഹനങ്ങൾ -അവസാനത്തെ 5 വർഷത്തെ കുടിശികയുടെ 30 ശതമാനം
- 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേയ്ക്ക് നികുതി കുടിശികയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ - അവസാനത്തെ 5 വർഷത്തെ കുടിശികയുടെ 20 ശതമാനം
- 6 മാസത്തിനകം നികുതി കുടിശിക അടയ്ക്കക്കാത്തവരുടെ വാഹനം സർക്കാർ കണ്ടുകെട്ടുന്നതും വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുമാണ്.