9 സ്ത്രീ തുല്യത
- സർ, സ്ത്രീകൾക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് ആരംഭിക്കും. വകുപ്പിന് കീഴിൽ നേരിട്ടു വരുന്ന സ്കീമുകൾക്കു പുറമേ ജൻഡർ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ സ്കീമുകൾ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനു ണ്ടാകും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.
- കഴിഞ്ഞ ഇടതുപക്ഷസർക്കാരിന്റെ കാലത്ത് ബജറ്റ് സമ്പ്രദായത്തിൽ കൊണ്ടുവന്ന ഒരു ഇന്നവേഷനായിരുന്നു ജൻഡർ ബജറ്റ്. ഇതിന്റെ ഫലമായി സ്ത്രീവികസന പ്രോജക്ടുകളുടെ അടങ്കൽ മൂന്നു വർഷംകൊണ്ട് ഇരട്ടിയിലേറെ ഉയർന്ന പദ്ധതിയേതര അടങ്കലിന്റെ 10 ശതമാനത്തോളമായി. ദൗർഭാഗ്യമെന്നു പറയട്ടെ, യു.ഡി.എഫ് സർക്കാർ ഇത് വേണ്ടെന്നുവച്ചു. സർ, ഞങ്ങൾ അത് പുനസ്ഥാപി ക്കുകയാണ്. ഇനിമേൽ ബജറ്റ് രേഖകളോടൊപ്പം ബഹുമാനപ്പെട്ട നിയമസഭാംഗങ്ങൾക്ക് ജൻഡർ ഓഡിറ്റ് റിപ്പോർട്ടുകൂടി നൽകുന്ന താണ്. എല്ലാ സ്കീമുകളിലും സ്ത്രീപരിഗണന ഉറപ്പാക്കുന്നതോടൊപ്പം 10 ശതമാനം അടങ്കൽ സ്ത്രീകൾക്കു പ്രത്യേകമായുള്ള പ്രോജക്ടുകൾക്കായി മാറ്റിവയ്ക്കും.
- സ്ത്രീകളുടെ ക്ഷേമവും വികസനവും ബന്ധപ്പെട്ടുകൊണ്ടുള്ള പ്രോജക്ടുകൾക്കു 91 കോടി രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടു ള്ളത്. ഇതിൽ 45 കോടി രൂപ അംഗൻവാടികളുമായി ബന്ധപ്പെട്ടുകൊ ണ്ടുള്ള കേന്ദ്രാവിഷ്കൃത സ്കീമുകളിലെ സംസ്ഥാനവിഹിതമാണ്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുവേണ്ടിയുള്ള സൈക്കോസോ ഷ്യൽ സർവ്വീസിന് 12.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്കൂളുകൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
- നിർഭയ ഷോർട്ടസ്റ്റേ ഹോമുകൾക്കു വേണ്ടി 12.5 കോടി രൂപ വകയിരു ത്തുന്നു. ഇപ്പോൾ ഈ ഹോമുകൾ തടവറകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ഇവയെ സ്ത്രീസൗഹാർദ്ദപരമാക്കും. പെൺകുട്ടി കൾക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷകൾ നൽകുന്ന അന്തരീക്ഷമുണ്ടാക്കും.
- ഹൈടെക് ക്ലാസമുറി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൂടി നിർമ്മിച്ചു നൽകും.
- കേരളത്തിൽ ആവശ്യത്തിന് പൊതുശുചിമുറികൾ ഉണ്ടാവണം എന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്നുണ്ട്. ഈ ആവശ്യം നിവർത്തി ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൊതുശുചിമുറികളുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇതിനൊരു പരിഹാരമായി റോഡുകളുടെ ഓരത്തുള്ള പെട്രോൾ പമ്പുകൾ, റെസ്റ്റോറന്റുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുമായി ബന്ധ പ്പെട്ട ശുചിമുറികൾ നിർമ്മിച്ചു നൽകും. അവയുടെ മേൽനോട്ടചുമതല അതത് സ്ഥാപനങ്ങൾക്കായിരിക്കും. ഇതിനുപുറമേ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പ്രധാന മാർക്കറ്റുകൾ ഇവിട ങ്ങളിൽ ഫ്രഷ് അപ്പ സെന്ററുകൾ ആരംഭിക്കുന്നതാണ്. ഇവ കുടുംബ ശ്രീയുടെ മൈക്രോ സംരംഭങ്ങളായി പ്രവർത്തിപ്പിക്കണം. ശുചിമുറി, മുലയൂട്ടൽമുറി, വെൻഡിംഗ് മെഷീൻ, സ്നാക്ക് ബാർ ഇവയെല്ലാം അടങ്ങുന്നതായിരിക്കും ഫ്രഷ് അപ്പ സെന്ററുകൾ. ഈ പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തുന്നു. നടപ്പു സാമ്പത്തികവർഷം 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
- കേന്ദ്ര ബജറ്റിലെ 22-ാം സ്റ്റേറ്റ്മെന്റിൽ നൽകുന്നതുപോലെ കേരള ബജറ്റിലും കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ക്രോഡീകരിച്ച് നൽകുന്നതാണ്. ഒരു പൊതുപദ്ധതിയുടെ അടി സ്ഥാനത്തിൽ കുട്ടികൾക്കു വേണ്ടിയുള്ള വകയിരുത്തലുകളെ ഓപ്റ്റി മൈസ് ചെയ്യുന്നതിനുള്ള പരിശ്രമമാണ് ചൈൽഡ് ബജറ്റിൽ.
- ട്രാൻസ് ജൻഡർ സമൂഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള മുറവിളി കേരള സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടിക്കൊണ്ടിരിക്കുക യാണ്. കൊച്ചി മെട്രോയിൽ ഇവർക്ക് തൊഴിൽ സംവരണം ഉറപ്പാക്കി ക്കൊണ്ട് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഈ ബജറ്റും ട്രാൻസ് ജൻഡർ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. 60 കഴിഞ്ഞ ടാൻസ് ജൻഡേഴ്സിന് പെൻഷൻ അനു വദിക്കുന്നു. ട്രാൻസ് ജൻഡർ വിദ്യാർത്ഥികൾക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതാണ്. ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് സർക്കാർ ധനസഹായം നൽകും. ഇതിനായി തുടക്കമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തുന്നു.