10 പരിസ്ഥിതിസൗഹൃദം
- സർ, ഈ ബജറ്റ് 2010 ലെ ഹരിത ബജറ്റിന്റെ തുടർച്ചയാണ്. പരിസ്ഥിതിസൗഹൃദം ആകാതെ ഇനിയൊരു മുന്നോട്ടുപോക്ക് സാധ്യ മല്ല. കാർഷികമേഖലയിൽ നെൽവയലുകളെയും തണ്ണീർ ത്തടങ്ങളെയും സംരക്ഷിക്കുന്നതിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ണ്ടായ വീഴ്ചകൾ തിരുത്തുകയും ഡേറ്റാ ബാങ്ക് ഉണ്ടാക്കുകയും അത് കർശനമായി പാലിക്കുകയും ചെയ്യും. മാലിന്യസംസ്കരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. തോടുകളും പുഴകളും ശുദ്ധീ കരിക്കുന്നതിന് തുടക്കം കുറിക്കും. കുട്ടനാട് പരിസ്ഥിതിപുനസ്ഥാ പനപദ്ധതി നടപ്പിലാക്കാൻ പോവുകയാണ്. നീർത്തടാധിഷ്ഠിത മണ്ണജല സംരക്ഷണത്തിന് ജനകീയ പ്രസ്ഥാനത്തിന് രൂപം നൽകുക യാണ്. വൈദ്യുതി മിതവ്യയത്തിലും പുനരുൽപ്പാദകശേഷിയുള്ള ഊർജ്ജ സ്രോതസുകളിലും ഊന്നുന്ന ബജറ്റാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ കാർബൺ സന്തുലനാവ സ്ഥയ്ക്ക് വേണ്ടിയുള്ള പുതിയൊരു കാഴ്ചപ്പാട് ഈ ബജറ്റ് മുന്നോട്ടു വയ്ക്കുകയാണ്. ശിഷ്ടവനങ്ങളെ സമ്പൂർണ്ണമായി സംരക്ഷിക്കുന്നതോ ടൊപ്പം വ്യാപകമായ വനവൽക്കരണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
- പരിസ്ഥിതി വകുപ്പിന് 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 10 കോടി രൂപ മലിനീകരണ നിയന്ത്രണ ബോർഡിനാണ്. ശ്രദ്ധേയമായ ഒരു പദ്ധതി ജൈവവൈവിദ്ധ്യരജിസ്റ്ററുകളുടെ പൂർത്തീകരണത്തിനും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കുമാണ്. ജൈവ വൈവിദ്ധ്യരജിസ്റ്റർ ഒരു ബഞ്ചുമാർക്കായി ഉപയോഗപ്പെടുത്തി ഓരോ പ്രദേശത്തും വൈവിദ്ധ്യത്തെ ആസൂത്രിതമായി സംരക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന കർമ്മപരിപാടിക്ക് രൂപം നൽകു വാനാകും.
10.1 വനം
- കേരളത്തിലെ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനായി 49 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷയിച്ച വനങ്ങളുടെ പുനരുദ്ധാരണവും ഇതിൽപ്പെടും. ജൈവവൈവിധ്യസംരക്ഷണത്തിനും സാങ്ച്വറികളുടെയും ദേശീയോദ്യാനങ്ങളുടെയും സംരക്ഷണത്തിനായി 43 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. തടി പ്ലാന്റേഷനുകളുടെ വികസന ത്തിനുള്ള 16 കോടി രൂപയും പശ്ചാത്തല സൗകര്യവികസനത്തിനു വേണ്ടി 10 കോടി രൂപയും ഉൾപ്പെടെ ആകെ 210 കോടി രൂപയാണ് വനമേഖലയ്ക്കക്കായി നീക്കിവച്ചിട്ടുള്ളത്. നബാർഡ് - ആർ.ഐ.ഡി. എഫ് സ്കീമിൽ നിന്ന് 22 -ാം ട്രാഞ്ചയിൽ നിന്ന് 75 കോടി രൂപ വന പശ്ചാത്തല സൗകര്യങ്ങൾക്ക് അനുവദിക്കുന്നു. തൃശ്ശൂർ മൃഗശാല മാറ്റി സ്ഥാപിക്കുന്നതിന് 150 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്നും വകയിരുത്തുന്നു. നടപ്പുവർഷം 15 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
10.2 കാർബൺന്യുടൽ വയനാട്
- ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറച്ച്, ആഗോളതാപനത്തെ ചെറുക്കുന്നതിനായി വികസന പ്രകിയകളെ ക്രമീകരിക്കുന്ന തിനെയാണ് കാർബൺ തുലിത വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധങ്ങളായ വ്യാവസായികസാമൂഹ്യസാമ്പത്തിക വികസനജീവിത പ്രകിയകളിലൂടെ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെയും മറ്റ് കാർബൺ വാതകങ്ങളുടെയും അളവ് സർവ്വേയിലൂടെ നിശ്ചയിച്ച പരിസ്ഥിതി സൗഹൃദ്രകമീകരണങ്ങളിലൂടെ കുറച്ചു കൊണ്ട് വരണം. എന്നാലും കാർബൺ ബഹിർഗമനം അനിവാര്യമാണ്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന കാർബൺ വാതകങ്ങളെ അന്തരീക്ഷത്തിലെ കാർബൺ തുലനാവസ്ഥ നിലനിൽക്കത്തക്ക രീതിയിൽ വലിച്ചെടുക്കാൻ എത്ര മരങ്ങൾ നടേണ്ടി വരുമോ അത്രയും മരങ്ങൾ നട്ട പിടിപ്പിക്കൽ ആണ് മറ്റൊരു പരിപാടി. ഇപ്രകാരമാണ് കാർബൺ തുലനം കൈവരിക്കുക. ഇതിലേയ്ക്കുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. വയനാട് ജില്ലയെ മൊത്തത്തിൽ കാർബൺ തുലിതമായി മാറ്റുന്നതിന് ഒരു പദ്ധതി ആരംഭിക്കുകയാണ്. ഈ ലക്ഷ്യം കൈവരിച്ചാൽ ഇവിടെനിന്നുള്ള വയനാടിലെ കാർഷികോൽപന്നങ്ങളെ പ്രത്യേകിച്ച് കാപ്പിയെ ബ്രാൻഡ് ചെയ്തത് മൂല്യവർദ്ധിത ഉൽപന്നങ്ങളായി വിപണിയിലിറക്കാം. അതിലൂടെ കാപ്പി ഉൾപ്പെടെയുള്ള വിളകൾക്ക് കൂടുതൽ വില ലഭ്യമാക്കാനും സാധിക്കും. ടൂറിസത്തിനും ഇത് വലിയൊരു പ്രോത്സാഹനം കൂടി ആണിത്. മരം വച്ചു പിടിപ്പിക്കുന്നത് ഭാവി തലമുറയ്ക്ക് മാത്രമല്ല, ഇന്നത്തെ തല മുറയ്ക്കുതന്നെ വരുമാനം ഉറപ്പുവരുത്തുന്ന ഒരു പ്രവർത്തനമാക്കി മാറ്റുന്നതിന് കാർഷികസഹായം നൽകുന്നതിനുള്ള ഒരു പദ്ധതി നബാർഡിന് സമർപ്പിച്ചിട്ടുണ്ട്. സന്തുലിത വികസനത്തിന് ഒരു മാതൃക യായി വയനാട് മാറും.
- വനനാശവും ജലചകത്തിന്റെ തകർച്ചയും വന്യജീവികളെ അവരുടെ ആവാസ കേന്ദ്രങ്ങളിൽ നിന്നു പുറത്തുകടക്കാൻ നിർബന്ധിതരാക്കു ന്നു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം മലയോര മേഖലകളിൽ അനുദിനം വർദ്ധിച്ചുവരികയാണ്. റെയിൽ വേലി, കിടങ്ങ്, ഇലക്ട്രിക് ഫെൻസിംഗ് തുടങ്ങിയ പല പരിഹാരങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആത്യന്തികമായി വനസംരക്ഷണമാണ് പരിഹാരമെന്ന് നാം തിരിച്ചറിയണം. യുദ്ധകാലാടിസ്ഥാനത്തിൽ ഉചിതമായ വേലി നിർമ്മിച്ച കൃഷിക്കാർക്ക് സംരക്ഷണം തീർക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ 100 കോടി രൂപ അനുവദിക്കുന്നു. ഇതിൽ നിന്നും 25 ലക്ഷം രൂപയുടെ ചെലവ് ഈ വർഷം പ്രതീക്ഷിക്കുന്നു.
- കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ കുരങ്ങ് പുനരധിവാസത്തിന് 25 ലക്ഷം രൂപ പ്രത്യേകമായി അനുവദിക്കുന്നു. വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തുന്നു.
- മെഗാഫുഡ് പാർക്കിന് 500 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ വകയിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
- സർ, 4 പതിറ്റാണ്ടുകൾക്ക് മുമ്പ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫ. ഐ. എസ്. ഗുലാത്തി ഞങ്ങളെ നേട്ട-കോട്ട വിശ്ലേഷണം പഠിപ്പിച്ചപ്പോൾ ഉദാഹരിച്ചത് കുട്ടനാട് വികസന പദ്ധതി യാണ്. വികസനത്തിന്റെ പേരിൽ ഒരു നാടിനെ എങ്ങനെ കുട്ടിച്ചോറാ ക്കാമെന്നതിന് ദൃഷ്ടാന്തമായിരുന്നു അത്. സാമൂഹിക നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണ് കണക്കുകൾ തെളിയിച്ചത്. കുട്ടനാട് ഇന്നും തിരുത്തലുകളില്ലാതെ തുടരുകയാണ്. റംസാർ പ്രദേശമായ കുട്ട നാടിന്റെ പരിസ്ഥിതി പുനസ്ഥാപനത്തിന് ഒരു പദ്ധതി ആവിഷ്കരിക്കു ന്നു. ഇപ്പോൾ തണ്ണീർമുക്കം ബണ്ടിന്റെ ശാസ്ത്രതീയ പുനരുദ്ധാരണം ഇതിന് സഹായകമാകും. പക്ഷേ, ഒരു വർഷമെങ്കിലും നമുക്ക് ബണ്ട് പൂർണ്ണമായും തുറന്നിട്ട് കുട്ടനാടിനെ പൂർണ്ണമായും ശുദ്ധമാക്കേണ്ട തുണ്ട്. അതിനുമുമ്പ് കുട്ടനാട് സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാ ക്കണം. പുതിയ കാർഷിക കലണ്ടറിന് രൂപം നൽകുന്നതിനും പരി സ്ഥിതി പുനസ്ഥാപന പരിപാടിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഇന്റർനാഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുന്നു. 50 ലക്ഷം രൂപ ഇതിനായി വകയിരുത്തുന്നു.