6 അടിസ്ഥാനസൗകര്യ വികസനം
6.1 റോഡുകളും പാലങ്ങളും
- സർ, നമ്മുടെ ദേശീയപാതകൾ മാത്രമല്ല, സംസ്ഥാനപാതകളും ജില്ലാ റോഡുകളും വീതി കൂട്ടുകയും ബി.എം. & ബി.സി സാങ്കേതിക വിദ്യയിൽ നവീകരിക്കുകയും വേണം. ഈ ബജറ്റിൽ പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കുന്ന റോഡുകളും പാലങ്ങളും കഴിവതും മെയിന്റനൻസ് കോൺട്രാക്ടിന് സഹായ കരമായ രീതിയിൽ ചെറുപാക്കേജുകളായിട്ടോ ഒരു റോഡ് ഭാഗിക മായിട്ടാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിൽ അത് പൂർണ്ണമായിത്തന്നെ വേണം കരാർ നൽകേണ്ടത്.
- റോഡുകൾക്കും പാലങ്ങൾക്കുമായി ബജറ്റിൽ 1,206 കോടി രൂപ വകയി രുത്തിയിട്ടുണ്ട്. ഇപ്പോൾത്തന്നെ 1535.46 കോടി രൂപ മുൻകാലത്ത് ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ബില്ലുകൾ കുടിശികയായിട്ടുണ്ട്. അഥവാ, ഇപ്പോഴുള്ള വകയിരുത്തൽ കുടിശിക കൊടുത്തു തീർക്കുന്ന തിനുപോലും തികയില്ല. സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചുകൊണ്ട് പൊതുമരാമത്തിന് പിന്നീട് അധികമായി ധനം അനുവദിക്കുന്നതാണ്. പക്ഷേ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരുവശത്ത് ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും അടങ്കൽ 4500 കോടി രൂപ വരുമെന്നാണ് പ്രാഥ മികകണക്കുകൾ. നിർമ്മാണപ്രവൃത്തികൾക്ക് അനുവാദം നൽകുന്ന തിൽ ഉണ്ടായിട്ടുള്ള അയവേറിയ സമീപനംമൂലമാണ് ഈ ബാധ്യത കൾ ഇങ്ങനെ പെരുകിയത്. മറുവശത്ത് റവന്യൂക്കമ്മി കമാതീതമായി ഉയർന്നതുകൊണ്ട് മൂലധനച്ചെലവിനുള്ള പണം ഇല്ലാതായി. ധവളപ്രത ത്തിൽ വിശദീകരിച്ചിട്ടുള്ളതുപോലെ നടപ്പുവർഷത്തിലും അടുത്ത വർഷവും ഈ സ്ഥിതിവിശേഷം അതീവഗുരുതരമാകുവാൻ പോവുക യാണ്. അതുകൊണ്ട് ഇരട്ട ഇടപെടൽ തന്ത്രം അനിവാര്യമാണ്. പുതിയ പ്രവൃത്തികൾക്ക് അനുവാദം നൽകുമ്പോൾ നിലവിലുള്ള ചട്ടങ്ങൾ കർശനമായി പാലിക്കണം. അതുപോലെതന്നെ റവന്യൂചെലവ് കുറച്ച് കൂടുതൽ പണം പൊതുമരാമത്ത് പണികളുടെയും മറ്റും ബില്ലുകൾ മാറുന്നതിനുവേണ്ടി ലഭ്യമാക്കാൻ ധന വകുപ്പിന് കഴിയണം.
- ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ടി.പി രണ്ടാംഘട്ടം (363 കി.മീ) ആണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ റോഡ് പദ്ധതി. ഇതിന് 523 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സെൻട്രൽ റോഡ് ഫണ്ട് വിഹിതം 84 കോടി രൂപയാണ്. മേജർ ഡിസ്ട്രിക്ട് റോഡുകൾ മെച്ചപ്പെടുത്തുന്നതിന് 96 കോടി രൂപ വകയി രുത്തിയിട്ടുണ്ട്. നബാർഡ് പ്രവൃത്തികൾ 295 കോടി രൂപവരും. സ്റ്റേറ്റ് റോഡ് ഇംപ്രവ്മെന്റ് പ്രോജക്ടിന് 82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- നിലവിൽ ബഡ്ജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ നബാർഡ്
പോലുള്ള ഏജൻസികൾക്ക് സമർപ്പിച്ചിട്ടുള്ളതോ ആയ പ്രവൃത്തി കളിൽ ഇപ്പോൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതുകൊണ്ട് ഞാൻ അവയെല്ലാം ആവർത്തിക്കുന്നില്ല. അതേസമയം മാന്ദ്യവിരുദ്ധ പാക്കേ ജിൽ ഉൾപ്പെടുത്തി 5,000 കോടി രൂപയുടെ പാലങ്ങൾ, ഫ്ളൈ ഓവറുകൾ/അണ്ടർപാസേജുകൾ, ബൈപ്പാസുകൾ, റോഡുകൾ, റെയിൽവേ മേൽപ്പാലങ്ങൾ എന്നിവയ്ക്ക് അനുവാദം നൽകുകയാണ്. നടപ്പുവർഷം ഇവയിൽ നിന്ന് 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. - താഴെപ്പറയുന്നവയാണ് 1475 കോടി രൂപയുടെ 68 പാലങ്ങൾ
| ക്രമ നമ്പർ | പദ്ധതിയുടെ പേര് | തുക (കോടിയിൽ) |
|---|---|---|
| 1 | പുലിക്കടവ് പാലം | 10 |
| 2 | നെയ്യാറ്റിൻകര ടൗണിൽ കുന്നിൻപുറം പാലം | 10 |
| 3 | പെരുമ്പളം - പാണവള്ളി പാലം | 100 |
| 4 | പറയൻകടവ് പാലം | 10 |
| 5 | അക്കരപാടം - കൂട്ടുങ്കൽ പാലം | 15 |
| 6 | ഇരട്ടക്കുളം - വാണിയംപാറ റോഡിൽ തൊന്നലിപുരം പുഴയ്ക്ക് കുറുകേ പാലം | 10 |
| 7 | അരങ്ങാട്ട് കടവ് പാലം | 10 |
| 8 | പഴമ്പാലക്കോട്-പാണ്ടിക്കടവ് - കോടത്തുർ പാലവും റോഡും | 10 |
| 9 | അകലാപ്പുഴ പാലം | 35 |
| 10 | തോരായി കടവ് പാലം | 25 |
| 11 | ചാലക്കുടി പുഴയ്ക്ക് കുറുകേ ഇടത്തറക്കടവ് പാലം | 10 |
| 12 | ത്യപ്രയാർ പാലം | 30 |
| 13 | കരിപ്പയാറിനു കുറുകേ കുമ്പിച്ചൽകടവ് പാലം | 15 |
| 14 | തിരുനാവായ തവനൂർ പാലം | 50 |
| 15 | തേരണ്ടിപ്പാലവും അപ്രോച് റോഡും | 20 |
| 16 | വട്ടോളി പാലം | 10 |
| 17 | പാറക്കടവ് പാലം | 10 |
| 18 | പുലിക്കാട്ട് കടവ് പാലം | 10 |
| 19 | കൊന്നയിൽ കടവ് പാലം | 30 |
| 20 | ചൂളക്കടവ് പാലം | 20 |
| 21 | മുലക്കീൽ കടവ് പാലം | 25 |
| 22 | കുമ്പളങ്ങി കെൽട്രോൺ - കെൽട്രോൺ ഫെറി പാലം | 45 |
| 23 | പെരുമൺ - മൺറോതുരുത്ത് പാലം | 60 |
| 24 | മൂരാട് പാലം | 50 |
| 25 | ഓടങ്കല്ല് പാലം | 10 |
| 26 | മായന്നൂർ - കൂത്താംപുള്ളി പാലം | 15 |
| 27 | ചുള്ളിമാട് പാലം | 10 |
| 28 | കുട്ടുംവാതുക്കൽ കടവ് പാലം | 50 |
| 29 | കൂളിമാട് കടവ് പാലം | 25 |
| 30 | പുളിങ്ങോംചാൽ - കിൽട്ടകയം പാലം | 10 |
| 31 | ക്ലായിക്കോട്- രാമൻചിറ പാലം | 10 |
| 32 | കാവിൻമുനമ്പ് പാലം | 35 |
| 33 | വടശ്ശേരിക്കര പാലം | 10 |
| 34 | അടൂർ ടൗൺ പാലം | 10 |
| 35 | റാന്നി വലിയപാലം | 10 |
| 36 | കുളത്തൂപ്പുഴ ശ്രീശാസ്താ അമ്പലക്കടവ് പാലം | 10 |
| 37 | മാട്ടുപ്പുറം - ചേന്ദമംഗലം പാലം | 15 |
| 38 | കുടിവീട്ടികടവ് പാലം | 10 |
| 39 | കുണ്ടുചിറ പാലം | 10 |
| 40 | പുലിങ്ങോളി കടവ് പാലം | 10 |
| 41 | നായരമ്പലം ഹെൽബർട്ട് പാലം | 10 |
| 42 | കല്ലാച്ചേരികടവ് പാലം | 10 |
| 43 | തുരുത്തിമുക്ക് പാലം | 15 |
| 44 | പൂകൈക്കത കടവ് പാലം | 20 |
| 45 | പള്ളാത്തുരുത്തി ഔട്ട് പോസ്റ്റിനെയും കൈനകരിയേയും ബന്ധിപ്പിക്കുന്ന പാലം | 42 |
| 46 | തോട്ടപ്പള്ളി നാലുചിറ പാലം | 38 |
| 47 | പുല്ലാട്ടു പാലം | 30 |
| 48 | ബാവലിപ്പുഴയ്ക്ക് കുറുകേ ഓടന്തോട് പാലവും അപ്രോച്ചറോഡും | 15 |
| 49 | കുമ്പളം - തേവര പാലം | 100 |
| 50 | ഗോത്തുരുത്ത് കരൂർ പടന്ന പാലം | 10 |
| 51 | നെടുമ്പക്കാട്- വിളക്കുമരം പാലം | 30 |
| 52 | കാവാലം - തട്ടാശ്ശേരി പാലം | 30 |
| 53 | പടഹാരം പാലം | 30 |
| 54 | ശവക്കോട്ട പാലത്തിന് സമാന്തരപാലം | 20 |
| 55 | പുന്നമട - നെഹ്റുശ്ശേടാഫി പാലം | 25 |
| 56 | ആലപ്പുഴ ജില്ലാ കോടതി പാലം | 20 |
| 57 | പട്ടർകടവ് എൻ.കെ പടി പാലം | 10 |
| 58 | കോഴഞ്ചേരി പുതിയ പാലം | 25 |
| 59 | എഴുത്തും ചിറ പാലം | 15 |
| 60 | ഓടന്നൂർ പാലം | 15 |
| 61 | ഫാത്തിമ - അരുളപ്പൻ തുരുത്തുകളെ ബന്ധിപ്പിക്കുന്ന പാലം | 15 |
| 62 | ഒളിമ്പിക്കടവ് പാലം | 10 |
| 63 | മലമ്പുഴ റിംഗ് റോഡിൽ പാലം | 10 |
| 64 | ചേക്കുപാലം | 10 |
| 65 | ചേരിക്കൽ - കോട്ടം പാലം | 15 |
| 66 | പുഴയ്ക്കൽ പാലം | 10 |
| 67 | ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം പാലങ്ങൾ | 25 |
- താഴെപ്പറയുന്നവയാണ് 180 കോടി രൂപയുടെ 8 ഫ്ളൈഓവറുകളും 40 കോടി രൂപയുടെ 4 അണ്ടർപാസേജുകളും.
| ക്രമ നമ്പർ | പദ്ധതിയുടെ പേര് | തുക (കോടിയിൽ) |
|---|---|---|
| 1 | ഇടപ്പാൾ ഫ്ലൈഓവർ | 20 |
| 2 | ഉള്ളൂർ, കുമാരപുരം ജംഗ്ഷനുകളിൽ ഫ്ലൈഓവർ | 25 |
| 3 | കണ്ണൂർ നഗരത്തിൽ മേലെചൊവ്വ, സൗത്ത് ബസാർ ജംഗ്ഷനുകളിൽ ഫ്ളൈഓവർ | 30 |
| 4 | തൃശ്ശൂർ നഗരത്തിൽ കിഴക്കേകോട്ട, കൊക്കാല ജംഗ്ഷനുകളിൽ ഫ്ളൈഓവർ | 75 |
| 5 | ഏറ്റുമാനൂർ ഫ്ലൈഓവർ | 30 |
| 6 | പട്ടാമ്പി ബൈപാസ് - പട്ടാമ്പി ടൗൺ റെയിൽവേ അണ്ടർ പാസേജ് | 10 |
| 7 | പട്ടം - പേരൂർക്കട ജംഗ്ഷനുകളിൽ അണ്ടർ പാസ്സേജ് | 10 |
| 8 | ഓച്ചിറ റെയിൽ അണ്ടർപാസ് | 20 |
- താഴെപ്പറയുന്നവയാണ് 385 കോടി രൂപയുടെ 17 ബൈപ്പാസുകൾ.
| ക്രമ നമ്പർ | പദ്ധതിയുടെ പേര് | തുക (കോടിയിൽ) |
|---|---|---|
| 1 | മക്കരപ്പറമ്പ് ബൈപ്പാസ് | 10 |
| 2 | നിലമ്പൂർ ബൈപ്പാസ് | 100 |
| 3 | കൊടുവായൂർ ബൈപ്പാസ് | 15 |
| 4 | നെന്മാറ ബൈപ്പാസ് | 20 |
| 5 | പന്തളം ബൈപ്പാസ് | 15 |
| 6 | മൂവാറ്റുപുഴ ബൈപ്പാസ് | 15 |
| 7 | കാഞ്ഞിരപ്പള്ളി ബൈപ്പാസ് | 20 |
| 8 | കാസർഗോഡ് ബൈപ്പാസ് | 20 |
| 9 | ഒരടം പാലം - വൈലോങ്ങര ബൈപ്പാസ് റോഡ് | 10 |
| 10 | ഉഴവൂർ ബൈപ്പാസ് | 15 |
| 11 | കുറ്റ്യാടി ബൈപ്പാസ് | 10 |
| 12 | ചേലക്കര ബൈപ്പാസ് | 20 |
| 13 | പേരാമ്പ്ര ബൈപ്പാസ് | 15 |
| 14 | ആറ്റിങ്ങൽ ബൈപ്പാസ് | 25 |
| 15 | ഒറ്റപ്പാലം ബൈപ്പാസ് | 15 |
| 16 | അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് | 50 |
| 17 | കീച്ചേരി - അക്കിക്കാവ് ബൈപ്പാസ് | 10 |
- താഴെപ്പറയുന്നവയാണ് 2800 കോടി രൂപയുടെ 137 റോഡുകൾ.
| ക്രമ നമ്പർ | പദ്ധതിയുടെ പേര് | തുക (കോടിയിൽ) |
|---|---|---|
| 1 | തിരൂർ - കടലുണ്ടി റോഡ് | 15 |
| 2 | കോട്ടയ്ക്കക്കൽ - കോട്ടപ്പടി റോഡ് | 10 |
| 3 | അട്ടച്ചാക്കൽ - കുമ്പളംപൊയ്ക റോഡ് | 10 |
| 4 | കൊട്ടാരക്കര റിംഗ് റോഡ് | 15 |
| 5 | മാമല - പിറവം റോഡ് | 10 |
| 6 | കോതമംഗലം - പെരുമ്പൻകുത്ത് റോഡ് | 15 |
| 7 | പ്ലാമുടി - ഊരംകുഴി റോഡ് | 10 |
| 8 | ബീനാച്ചി - പനമരം | 25 |
| 9 | നിലമ്പൂർ - നായടം പോയിൽ റോഡ് | 15 |
| 10 | ചോറ്റുപാറ - ഉളപ്പുണ്ണി - വട്ടപ്പാതൽ - ഉപ്പുതുറ - ഏലപ്പാറ - വണ്ടിപ്പെരിയാർ - വള്ളക്ക ടവ് സത്രം - കല്ലാർ റോഡ് | 50 |
| 11 | ഹോസ്ദുർഗ്ഗ് - പാണത്തൂർ റോഡ് | 35 |
| 12 | നീലേശ്വരം - ഇടത്തോട് റോഡ് | 25 |
| 13 | ചാലക്കുടി - ആനമല റോഡ് | 10 |
| 14 | വഴയില - പഴകുറ്റി - കച്ചേരിനട - പത്താംകല്ല് നാലുവരിപ്പാത | 50 |
| 15 | മൂവാറ്റുപുഴ - കാക്കനാട് നാലുവരി പാത | 40 |
| 16 | മാനൂർ - പോഞ്ഞാശ്ശേരി റോഡ | 10 |
| 17 | കലഞ്ഞുർ - പാടം റോഡ് | 15 |
| 18 | അടിവാരം - കൈതപൊയിൽ - കോടഞ്ചേരി - അഗസ്ത്യാർമൊഴി റോഡ് | 30 |
| 19 | ഈരാറ്റുപേട്ട - പീരുമേട് റോഡ് | 25 |
| 20 | കരമന - കളിയിക്കാവിള രണ്ടാംഘട്ടം | 200 |
| 21 | കടുങ്ങല്ലൂർ - വിളയിൽ റോഡ് | 10 |
| 22 | എയർപോർട്ട് ലിങ്ക് - കാട്ടാമ്പള്ളി - മയ്യിൽ - കോളോം റോഡ് | 15 |
| 23 | ചാത്തന്നൂർ - മീനാട് - കുളമാട - പരവൂർ - നെല്ലാറ്റിൽ - പൂതക്കുളം - ഇടയാടി റോഡ് | 100 |
| 24 | മട്ടന്നുർ - ഇരിക്കുർ റോഡ് | 10 |
| 25 | ഇരിക്കൂർ - ബ്ലാത്തുർ റോഡ് | 10 |
| 26 | ആലക്കോട് - പൂവഞ്ചാൽ - മാവിൻതട്ട കാപ്പിമല റോഡ് | 15 |
| 27 | തൊടുപുഴ - കാരിക്കോട് - അഞ്ചിരി ആനക്കയം - കാഞ്ഞാർ റോഡ് | 10 |
| 28 | ശിവഗിരി റിംഗ് റോഡ് | 10 |
| 29 | മാനന്തവാടി - കൈതക്കൽ റോഡ് | 10 |
| 30 | മാനന്തവാടി - പാകംതളം റോഡ് | 10 |
| 31 | ചിറ്റുമല - മാലുമേൽ റോഡ് | 45 |
| 32 | കരുമണ്ണ് - കുലുക്കുപ്പാറ - കല്ലിയമ്പാറ - ഒഴലപ്പതി റോഡ് | 15 |
| 33 | തോട്ടശ്ശേരിയറ - ഇല്ലത്തുനാട് റോഡ് | 10 |
| 34 | തെക്കിൽ - അലറ്റി റോഡ് | 50 |
| 35 | മുത്തോളി - ഭരണങ്ങാനം റോഡ് | 10 |
| 36 | കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് | 10 |
| 37 | തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് | 20 |
| 38 | മുത്തുർ - കുറ്റൂർ - കിഴക്കേമുത്തുർ റോഡ് | 10 |
| 39 | അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി | 10 |
| 40 | ആശാമം ലിങ്ക് റോഡ് തേവള്ളി വരെ നീട്ടൽ | 75 |
| 41 | പാങ്ങോട് - കടയ്ക്കൽ - ചിങ്ങേലി - ചടയമംഗലം റോഡ് | 20 |
| 42 | ഐരക്കുഴി - അഞ്ചൽ റോഡ് | 10 |
| 43 | കോവൂർ - ചെമ്മൻതൊടി താഴം - അത്താണി റോഡ് | 10 |
| 44 | പാലോട് - മൈബ്രമൂർ റോഡ് | 20 |
| 45 | പൊൻമുടി - ക്രൈബമൂർ റോഡ് | 10 |
| 46 | വെഞ്ഞാറമൂട് റിംഗ് റോഡ് | 15 |
| 47 | കരുവന്തല - ചക്കംകണ്ടം റോഡ് | 35 |
| 48 | തൃശ്ശൂർ - കാഞ്ഞാണി - വാടാനപ്പള്ളി റോഡ് | 40 |
| 49 | ആറാം മൈൽ - പാറപ്പുറം റോഡ് | 10 |
| 50 | കൊടുവള്ളി - പിണറായി - അഞ്ചരക്കണ്ടി - കണ്ണൂർ എയർപോർട്ട് നാലുവരിപ്പാത | 50 |
| 51 | തലശ്ശേരി - ഇരിക്കുർ റോഡ് | 15 |
| 52 | ചൊവ്വ - അഞ്ചരക്കണ്ടി - മട്ടന്നുർ റോഡ് | 20 |
| 53 | കാരാപ്പറമ്പ് - തടമ്പാട്ടുതാഴം - പാറേപ്പടി | 15 |
| 54 | ഈസ്റ്റ് ഹിൽ - ഗണപതിക്കാവ് - കാരാപ്പറമ്പ് | 10 |
| 55 | പുതിയങ്ങാടി - മാവിലിക്കടവ് - കൃഷ്ണൻ | 10 |
| 56 | ഭഗവതിപ്പടി - മല്ലിക്കാട്ട് കടവ് ബാക്ക് വാട്ടർ | 20 |
| 57 | കല്ലനോട് - വയലിട - തലയാട് റോഡ് | 20 |
| 58 | കയ്യുർ - പാലക്കുന്ന് റോഡ് | 10 |
| 59 | നടത്തറ - മൂർക്കനിക്കര - കണ്ണറ റോഡ് | 15 |
| 60 | മാവേലിക്കര - പുതിയകാവ് - പള്ളിക്കൽ റോഡ് | 15 |
| 61 | വാളകം - തടിക്കാട് - അഞ്ചൽ മാർക്കറ്റ് - മാത്ര - അടുക്കളമൂല റോഡ് | 15 |
| 62 | പുനലൂർ ടൗൺ റോഡുകൾ | 10 |
| 63 | കൊല്ലംകടവ് - കുളനട റോഡ് | 15 |
| 64 | ഇലഞ്ഞിമേൽ - ഹരിപ്പാട് റോഡ് | 15 |
| 65 | പേരാമ്പ്ര - ചെറുവണ്ണൂർ റോഡ് | 10 |
| 66 | കൊടകര - വെള്ളിക്കുളങ്ങര സ്കൂൾ റോഡ് | 20 |
| 67 | പുതുക്കാട് - മുപ്ലിയം - കോടാലി റോഡ് | 10 |
| 68 | പട്ടിമറ്റം - കിഴക്കമ്പലം - മനയ്ക്കക്കക്കടവ് | 20 |
| 69 | കോഴിക്കോട് - ബാലുശ്ശേരി റോഡ് | 25 |
| 70 | ഒറ്റപ്പാലം - പെരിന്തൽമണ്ണ റോഡ് | 10 |
| 71 | വാണിയംകുളം - വല്ലാപ്പുഴ റോഡ് | 10 |
| 72 | കണ്ണനുർ - ചുങ്കമന്ദം റോഡ് | 10 |
| 73 | വൈപ്പിൻ - പള്ളിപ്പുറം റോഡിന് സമാന്തര | 75 |
| 74 | കീഴ്മാടം - കല്ലിക്കണ്ടി - തുവക്കുന്ന - കുന്നോത്തുപറമ്പ് റോഡ് | 15 |
| 75 | തിരുവനന്തപുരം നഗരത്തിൽ രണ്ട് റിംഗ് റോഡുകൾ | 35 |
| 76 | പൊന്നാനി തീരദേശ കർമ്മ റോഡ് | 30 |
| 77 | കൈതവന - പഴയനട - അമ്പലപ്പുഴ വടക്കേ | 10 |
| 78 | ഏറ്റുമാനൂർ റിംഗ് റോഡ് | 30 |
| 79 | ചേർത്തല - തണ്ണീർമുക്കം റോഡ് | 10 |
| 80 | മുട്ടത്തിപ്പറമ്പ് - അർത്തുങ്കൽ റോഡ് | 10 |
| 81 | വാറാൻകവല - കോൾഗേറ്റ് - കാവുങ്കൽ | 10 |
| 82 | കണിച്ചുകുളങ്ങര - ബീച്ച്- എൻ.എച്ച് - കായിപ്പുറം - കായലോരം റോഡ് | 10 |
| 83 | കലവൂർ - കാട്ടുർ - ബീച്ച് റോഡ് | 10 |
| 84 | മഞ്ചേരി - ഒലിപ്പുഴ റോഡ് | 10 |
| 85 | മഞ്ഞണിക്കര - ഇലവുംതിട്ട - കിടങ്ങന്നുർ - മുളക്കുഴ റോഡ് | 15 |
| 86 | മുട്ടുങ്ങൽ - നാദാപുരം - പ്രകംതളം റോഡ് | 30 |
| 87 | ചെറുവണ്ണൂർ - ബേപ്പൂർ റോഡ് | 25 |
| 88 | മണ്ണൂർ - ചാലിയം റോഡ് | 15 |
| 89 | അമരവിള - ഒറ്റശേഖരമംഗലം റോഡ് | 15 |
| 90 | അഞ്ചുമാന പാലം ഉൾപ്പെടെ വൈക്കം - വെച്ചുർ റോഡ് | 15 |
| 91 | കഴനി - പഴമ്പാലക്കോട് | 10 |
| 92 | കാൽ - ചീമേനി റോഡ് | 10 |
| 93 | ആനയടി - പഴകുളം - കുരമ്പാല - കീരുകുഴി - ചന്ദനപ്പള്ളി - കൂടൽ | 40 |
| 94 | മെതുവിൻമേൽ - കുന്നിക്കോട് - തടിക്കാട് - പൊലിക്കോട് | 30 |
| 95 | ടിപ്പുസുൽത്താൻ റോഡ് (ആശാൻപടി - പടിഞ്ഞാറേക്കര) | 10 |
| 96 | കൊപ്പം - പാണപ്പുഴ - കണറംവയൽ റോഡ് | 10 |
| 97 | മയ്യിൽ - കാഞ്ഞിരോട് റോഡ് | 15 |
| 98 | പേട്ട - ആനയറ - ഒരുവാതിൽക്കോട്ട റോഡ് | 10 |
| 99 | വരട്ടിയാക്കൽ - താമരശ്ശേരി റോഡ് | 25 |
| 100 | ചെറുപുഴ - മുതുവം റോഡ് | 10 |
| 101 | പുന്നക്കാട് - പുതിയപുഴക്കര - ഏഴിമല റെയിൽവേ സ്റ്റേഷൻ റോഡ് | 10 |
| 102 | പുതുനഗരം - കിനാശ്ശേരി റോഡ് | 10 |
| 103 | ഉടുമ്പൻചോല - രാജാക്കാട് - ആനച്ചാൽ - രണ്ടാംമൈൽ - ചിത്തിരപുരം റോഡ് | 35 |
| 104 | കുണ്ടറ - ചിറ്റുമല - ഇടയക്കടവ് - കരുത്തറക്കടവ് - മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ് | 15 |
| 105 | പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് | 20 |
| 106 | പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡ് | 10 |
| 107 | കല്ലുപാലം - ഇരവിപുരം - താന്നിമുക്ക് - മയ്യനാട് റോഡ് | 25 |
| 108 | കണ്ണാടി - പന്നിക്കോട് റോഡ് | 10 |
| 109 | എടക്കുന്നി റോഡ് | 10 |
| 110 | പൂപ്പാറ - ബൈസൺവാലി - പന്നിയാർക്കുട്ടി - വെള്ളത്തുവൽ - കല്ലാർകുട്ടി റോഡ് | 50 |
| 111 | തളിപ്പറമ്പ് - പട്ടുവം - ചെറുകുന്ന് റോഡ് | 10 |
| 112 | ചന്തപുര - പരിയാരം മെഡിക്കൽ കോളേജ് - ശ്രീസ്ഥ - നെരുവപ്രം - ഏഴോം - കോട്ടക്കീൽ - വെള്ളക്കീൽ - ഒഴക്രോം റോഡ് | 25 |
| 113 | വാലാങ്കര - അയിരൂർ റോഡ് | 15 |
| 114 | ജേക്കബ്സ് റോഡ് | 15 |
| 115 | കൊല്ലം - നെല്ലിയാടി - മേപ്പയ്യുർ റോഡ് | 10 |
| 116 | പയ്യോളി - പേരാമ്പ്ര റോഡ് | 25 |
| 117 | കുരട്ടിയമ്പലം - മാന്നാർ - വിയ്യപുരം റോഡ് | 15 |
| 118 | മൂലമറ്റം - ആശ്രമം - കപ്പക്കാനം - അമ്പമേട - കല്ലുമേട് - ഉപ്പുതറ ചപ്പാത്ത് - വണ്ടിപ്പെരിയാർ | 30 |
| 119 | നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് | 10 |
| 120 | കൽപറ്റ - വരമ്പറ്റ റോഡ് | 20 |
| 121 | കണിയാമ്പറ്റ - മീനങ്ങാടി റോഡ് | 20 |
| 122 | മേപ്പാടി - ചുരമല റോഡ് | 15 |
| 123 | കണിയാപുരം - ചിറയിൻകീഴ് റോഡ് | 10 |
| 124 | മുതലപ്പൊഴി - വെട്ടൂർ - വർക്കല - നടയറ - പാരിപ്പള്ളി റോഡ് | 10 |
| 125 | ആലംകോട് - മീരാൻകടവ് - അഞ്ചുതെങ്ങ് - മുതലപ്പൊഴി റോഡ് | 10 |
| 126 | കുയ്യാലി - കൊളശേരി - കായലോട് റോഡ് | 10 |
| 127 | അമ്പലപ്പുഴ - തിരുവല്ല റോഡ് | 40 |
| 128 | ചങ്ങനാശ്ശേരി - കവിയൂർ റോഡ് | 15 |
| 129 | ശ്രീകൃഷ്ണപുരം - മുറിയൻകണ്ണി - ചേതള്ളുർ റോഡ് | 10 |
| 130 | ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡ് | 10 |
| 131 | വേട്ടമുക്ക് - തേവലക്കര - മൈനാഗപ്പള്ളി - ശാസ്താംകോട്ട-മണപ്പള്ളി-കാഞ്ഞിരത്തുംമൂട് - താമരക്കുളം റോഡ് | 50 |
| 132 | ചെട്ടിവിള-നെല്ലിവിള-കാക്കാമൂല - കാട്ടുകുളം റോഡ് | 10 |
| 133 | ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി - തുരങ്കപാത | 20 |
| 134 | കുളത്തുമല - കല്ലായി റോഡ് | 10 |
| 135 | മേലെച്ചൊവ്വ - മട്ടന്നുർ റോഡ് | 15 |
| 136 | അയത്തിൽ - പള്ളിമുക്ക് റോഡ് | 10 |
| 137 | പുറക്കാട്ടിരി - അണ്ടിക്കോട് - ഉള്ളിയേരി റോഡ് | 15 |
- താഴെപ്പറയുന്നവയാണ് 295 കോടി രൂപയുടെ 14 റെയിൽവേ മേൽപ്പാങ്ങൾ.
| ക്രമ നമ്പർ | പദ്ധതിയുടെ പേര് | തുക (കോടിയിൽ) |
|---|---|---|
| 1 | ചേളാരി - ചെട്ടിപ്പാടി റെയിൽവേ മേൽപ്പാലം | 10 |
| 2 | ഗുരുവായൂർ കിഴക്കേനട റെയിൽവേ മേൽപ്പാലം | 25 |
| 3 | അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം | 25 |
| 4 | പുറയാർ റെയിൽവേ മേൽപ്പാലം | 10 |
| 5 | കരിയന്നൂർ റെയിൽവേ മേൽപ്പാലം | 10 |
| 6 | ചിറങ്ങര റെയിൽവേ മേൽപ്പാലം | 20 |
| 7 | വടുതല റെയിൽവേ മേൽപ്പാലം | 35 |
| 8 | ഇടവ റെയിൽവേ മേൽപ്പാലം | 15 |
| 9 | കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപ്പാലം | 10 |
| 10 | വാടാനകുറിശ്ശി പാലം | 10 |
| 11 | മാളിയേക്കൽ റെയിൽപാലം | 25 |
| 12 | പുതുക്കാട് റെയിൽവേ മേൽപ്പാലം | 40 |
| 13 | ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം | 10 |
| 14 | അറ്റ്ലാന്റിസ് റെയിൽ മേൽപ്പാലം | 50 |
- കൊച്ചി മെട്രോ, വിഴിഞ്ഞം ഹാർബർ, കണ്ണൂർ എയർപോർട്ട്, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹിൽ ഹൈവേ, മൊബിലിറ്റി ഹബ്ബ്, സബർബെൻ റെയിൽ കോറിഡോർ, നിലവിലുള്ള വൻകിട പാർക്കുകളുടെ നിർമ്മാണം തുടങ്ങിയവയുടെ പ്രവർത്തന ങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് മേജർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് പ്രോജക്ട്സ് എന്ന ശീർഷകത്തിൽ വകയിരുത്തിയി ട്ടുള്ള 2536 കോടി രൂപ ഉപയോഗപ്പെടുത്തുന്നതാണ്.
6.2 റെയിൽവേ
- ശാസ്ത്രീയമായൊരു ഗതാഗതഘടനയിലേയ്ക്കു കേരളം മാറണ മെങ്കിൽ റെയിൽവേയുടെ ദുതഗതിയിലുള്ള വികസനം അനിവാര്യ മാണ്. ഇന്നു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ നിർമ്മാണം കൊച്ചി മെട്രോയാണ്. ഇതിനാവശ്യമായ പണം തടസ്സമില്ലാതെ ലഭ്യമാ ക്കുന്നതിനുള്ള വകയിരുത്തലുണ്ട്.
- കേരള ഹൈസ്പീഡ് റെയിൽ കോറിഡോറിനുള്ള ഡി.പി.ആർ തയ്യാറാ യിട്ടുണ്ട്. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി ഇതിന്റെ അലൈൻമെന്റ പുനർനിശ്ചയിക്കേണ്ടതുണ്ട്. അതുപോലെതന്നെ നിലവിലുള്ള റെയിൽപ്പാതയോട് സമാന്തരമായി, കുറച്ച് സ്പീഡ് കുറഞ്ഞിട്ടാണെങ്കിലും, പുതിയൊരു അലൈൻമെന്റിനെക്കുറിച്ചും പഠിക്കേണ്ട തുണ്ട്. ഈ ധനകാര്യവർഷത്തിനുള്ളിൽതന്നെ പഠനം പൂർത്തിയാക്കു ന്നതിനുവേണ്ടി 50 ലക്ഷം രൂപ അനുവദിക്കുന്നു.
- റെയിൽവേയുമായി കേരള സർക്കാർ ഒരു സംയുക്തസംരംഭം ഉണ്ടാക്കി യിട്ടുണ്ട്. 6 റെയിൽവേ പ്രോജക്ടുകൾ ഇതുവഴി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയിൽ സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത് ശബരി റെയിൽപ്പാതയുടെ നിർമ്മാണമാണ്. ഇതുവരെ സംയുക്തസംരംഭത്തിനുള്ള കേരള സർക്കാരിന്റെ ഓഹരിവിഹിതം കൈമാറിയിട്ടില്ല. ഇതിന് 50 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്ന് നീക്കിവയ്ക്കുന്നു. റെയിൽവേയുമായുള്ള സംയുക്തസംരംഭം ശബരിപാതയുടെ നിർമ്മാണത്തിനായി ഒരു എസ്.പി.വി രൂപീകരിച്ച വായ്പ ഉറപ്പുവരുത്തിയിട്ടുവേണം നിർമ്മാണം ആരംഭിക്കുവാൻ. ഇതിനുള്ള പണം പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്ന് ലഭ്യമാക്കുന്ന താണ്. അതുകൊണ്ട് ഇനി പന്ത് റെയിൽവേയുടെ കോർട്ടിലാണ്. എത്രയും വേഗം നിർമ്മാണം ആരംഭിച്ച പദ്ധതി പൂർത്തീകരിക്കുവാൻ കഴിയണം. കാഞ്ഞങ്ങാട്, പാണത്തുർ, കണിയൂർ റെയിൽവേ ലൈന് സംസ്ഥാനവിഹിതമായി 20 കോടി രൂപ നൽകുന്നതാണ്.
- ശബരിമലയിലേയ്ക്കുള്ള റെയിൽപ്പാതയുടെ കാര്യത്തിലെന്നപോലെ ശബരിമല മാസ്റ്റർപ്പാൻ നടപ്പിലാക്കുന്നതിലും ഏറ്റവും മുന്തിയ പരിഗണന നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നു. പമ്പയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 20 കോടി രൂപ, ക്യൂ കോംപ്ലക്സസിന് 20 കോടി രൂപ, ത്രിവേണിയിൽ പാലത്തിന് 5 കോടി രൂപ, നിലയ്ക്കക്കൽ പാർക്കിന് 5 കോടി രൂപ, ശബരിമല ഇടത്താവളങ്ങൾക്ക് 100 കോടി രൂപ എന്നി ങ്ങനെ ശബരിമല മാസ്റ്റർ,പ്ലാനിന് 150 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നീക്കിവയ്ക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
6.3 ഊർജ്ജം
- വൈദ്യുതബോർഡിന്റെ മൊത്തം പദ്ധതി അടങ്കൽ 1380 കോടി രൂപ യാണ്. വൈദ്യുതി ഉൽപാദനം ഗണ്യമായി ഉയർത്താൻ കഴിഞ്ഞില്ലെ ങ്കിൽ പുറത്തുനിന്നുള്ള വൈദ്യുതി ആശയത്വം വർദ്ധിക്കുകയും വൈദ്യുതിച്ചാർജ്ജിന്റെ വർദ്ധന അനിവാര്യമാവുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് താപനിലയം അത്യന്താപേക്ഷിതമാകുന്നത്. എന്നാൽ ഇതുസംബന്ധിച്ച് അഭിപ്രായസമന്വയം ഇനിയും എത്തിച്ചേരാ ത്തതുകൊണ്ട് ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. വൈദ്യുതി ഉൽപാ ദനത്തിനുവേണ്ടി നീക്കിവയ്ക്കുന്ന 390 കോടി രൂപയിൽ 50 കോടി രൂപ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് വേണ്ടിയും മാറ്റിവച്ചിരി ക്കുന്നു. കൂടാതെ അനർട്ടിന് 44 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഈ മേഖലയിലെ മുതൽമുടക്ക് ഇനിയും വർദ്ധിപ്പിക്കാനാവണം. കാസർഗോഡ് 200 മെഗാവാട്ട് സൗരോർജ്ജപാർക്കിന് 1600 കോടി രൂപ യാണ് മൊത്തം അടങ്കൽ. വീടുകളുടെ മേൽക്കൂരയിൻമേൽ സോളാർ പാനലുകൾ സ്ഥാപിച്ച 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാ നുള്ള ബ്യഹതപദ്ധതിക്ക് ഈ വർഷം തുടക്കംകുറിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി സർക്കാർ ഓഫീസുകളുടെ മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും. ഇതിന് നബാർഡിന്റെ ഗ്രീൻ ഫണ്ടിൽനിന്ന് 200 കോടി രൂപ ധനസഹായം പ്രതീക്ഷിക്കുന്നു.
- സപ്പെ വർദ്ധിപ്പിക്കാൻ പരിശ്രമിക്കുന്നതോടൊപ്പം ഡിമാൻഡ് മാനേജ്മെന്റും പ്രധാനമാണ്. ഈ രംഗത്തെ പ്രധാനപ്പെട്ട ഏജൻസി യായ എനർജി മാനേജ്മെന്റ് സെന്ററിന് 7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിലും വ്യവസായശാലകളിലും വാണിജ്യ സമുച്ചയങ്ങളിലും വീടുകളിലും ഊർജ്ജം ലാഭിക്കൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ഇവരാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എല്ലാ വീടുകളിലും ഒരു ഫിലമെന്റ് ലാമ്പിനു പകരം സി.എഫ്.എൽ വിതരണം ചെയ്യുകയുണ്ടായി. ഇപ്പോൾ 2 എൽ.ഇ.ഡി. ബൾബുകൾ വീതം സൗജന്യവിലയ്ക്ക് നൽകുന്ന പദ്ധതി നടന്നുവരികയാണ്. 150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷി ക്കുന്നത്. ഇതിന്റെ തുടർച്ചയായി നിലവിലുള്ള എല്ലാ ഫിലമെന്റ്, സി.എഫ്.എൽ ബൾബുകളും മാറ്റി എൽ.ഇ.ഡി. ബൾബ് നൽകുന്നതി നുള്ള ഒരു ബ്യഹത്തായ പരിപാടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ഇതിന് 250 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് വകയി രുത്തുന്നു. നടപ്പുവർഷം 100 കോടി രൂപ ചെലവു വരും. ഇതോ ടൊപ്പംതന്നെ ഊർജ്ജക്ഷമതയില്ലാത്ത ഫാനുകളും ഗാർഹികോപകരണങ്ങളും പമ്പുകളും മാറ്റിസ്ഥാപിക്കുന്നതിനുള്ള ഒരു സ്കീമും തയ്യാറാക്കുന്നുണ്ട്.
- വലിയ തോതിൽ സോളാർ പാനലുകളും എൽ.ഇ.ഡി ബൾബുകളും ഉപയോഗപ്പെടുത്തുന്നതിന് നാം തയ്യാറെടുക്കുകയാണല്ലോ? ഇതിനായി ഒരു വൻകിട ഫാക്ടറി സ്ഥാപിക്കുന്നതാണ്. അടഞ്ഞു കിടക്കുന്ന എക്സ്സൽ ഗ്ലാസ് ഫാക്ടറി ഇതിനായി ഉപയോഗപ്പെടുത്താമോ എന്ന് പരിശോധിക്കേണ്ടതാണ്. ഈ പ്രോജക്ട് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുവാൻ 25 ലക്ഷം രൂപ വകയിരുത്തുന്നു.
- പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ഊർജ്ജ ഇവാകേ ഷൻ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും വിതരണ-പ്രസരണ ശ്യംഖല മെച്ചപ്പെടുത്തുന്നതിനും തമിഴ്നാട് വഴിയുള്ള ട്രാൻസ്മിഷൻ ഇടനാഴി മാടക്കത്തറയിലേയ്ക്കക്കു നീട്ടുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലേയ്ക്കുള്ള പ്രസരണസംവിധാനത്തിനു മാത്രം 3,679 കോടി രൂപയുടെ ചെലവുവരും. ട്രാൻസ്ഗ്രിഡ് പ്രസരണ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിന് ടോക്കൺ വിഹിതമായി 1 ലക്ഷം രൂപ വകയിരുത്തുന്നു. പുതിയ ഉപയേുഷൻ ലൈനുകളുടെയും മറ്റും നിർമ്മാണത്തിനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 280 കോടി രൂപ വകയിരുത്തുന്നു. നഗരപ്രദേശങ്ങളിലെ വിതരണ സൗകര്യം മെച്ചപ്പെടുത്താൻ 160 കോടി രൂപ വകയിരുത്തുന്നു. വൈദ്യുതിവിതരണ പദ്ധതിയുടെ കീഴിലുള്ള പണികൾ പൂർത്തീകരി ക്കുന്നതിനായി 190 കോടി രൂപ വകയിരുത്തുന്നു.
6.4 ജലസേചനം
- കേരളത്തിലെ വൻകിട ജലസേചന പദ്ധതികൾ ലക്ഷ്യങ്ങളിൽ നിന്നകന്ന് മുടക്കുമുതലിനോട് താരതമ്യപ്പെടുത്തുമ്പോൾ ജഡഭാര മായി മാറിയിട്ടുണ്ട്. ഇനി ഇത്തരം വലിയ പദ്ധതികൾക്ക് പ്രസക്തിയു ണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഇതിന്റെകൂടി പ്രതിഫലനമാണ് വക യിരുത്തുന്ന പണത്തിന്റെ ഗണ്യമായൊരുപങ്ക് ചെലവാകാതെ പോകു ന്നത്. 2012-13-ൽ 94 കോടി രൂപ ചെലവാക്കിയസഥാനത്ത് 2015-16-ൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 69 കോടി രൂപയാണ് ചെലവ്. 2016-17-ൽ 307 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- ചെറുകിട ജലസേചന പദ്ധതികളാണ് നമുക്ക് കൂടുതൽ പ്രസക്തമായിട്ടുള്ളത്. നടപ്പുവർഷത്തിൽ 130 കോടി രൂപ ഈ മേഖലയ്ക്കക്കായി നീക്കി വച്ചിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ മണ്ണ-ജല സംരക്ഷണത്തി നുവേണ്ടി നീർത്തടാടിസ്ഥാനത്തിലുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനത്തിൽ ചെറുകിട ജലസേചന പദ്ധതികൾക്ക് സുപ്രധാന പങ്കു വഹിക്കാൻ കഴിയും.
- കേരളം തോടുകളുടെയും ജലാശയങ്ങളുടെയും നാടാണ്. ഇവയുടെ പുനരുദ്ധാരണമായിരിക്കണം ജലസേചനവകുപ്പിന്റെ മുഖ്യചുമതല. തീരദേശ ആവാസവ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പൊഴി കൾ ഇന്ന് മലീമസമാണ്. ഇവയുടെ പുനരുദ്ധാരണത്തിനുള്ള സ്കീമി ലേയ്ക്ക് 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു വക യിരുത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിലെ മുതലപ്പൊഴി പുനരുദ്ധാരണം ഈ വർഷം ഏറ്റെടുക്കുന്നതാണ്. നടപ്പുവർഷം 10 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
- പാർവ്വതിപുത്തനാർ ശുചീകരിച്ച പുനരുദ്ധരിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ 50 കോടി രൂപ വകയിരുത്തുന്നു. നടപ്പുവർഷം 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
- കബനീനദിയിൽ നിന്നും അനുവദനീയമായ അളവിലുള്ള ജലവിനി യോഗം ഉറപ്പാക്കുന്നതിന് വേണ്ട പദ്ധതികൾക്കായി 10 കോടി രൂപ അധികമായി വകയിരുത്തുന്നു.
6.5 തുറമുഖങ്ങൾ
- കേരളത്തിലെ ചരക്കുഗതാഗതത്തിന്റെ 20 ശതമാനം തീരക്കടലിലു ടെയും കനാലുകളിലൂടെയും ആക്കിമാറ്റുന്നതിനാണ് നമ്മൾ ലക്ഷ്യമിട്ടി രിക്കുന്നത്. വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂർ, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങൾ ചരക്കുകടത്തിനും വലിയതുറ, ആലപ്പുഴ, പൊന്നാനി, തലശ്ശേരി, കാസർഗോഡ് എന്നീ തുറമുഖങ്ങൾ യാത്ര ക്കാർക്കു വേണ്ടിയും സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. ഇവയ്ക്ക് 15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഴീക്കൽ തുറമുഖ നിർമ്മാണം ദുതഗതിയിലാക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 500 കോടി രൂപ അനുവദിക്കുന്നു. ആലപ്പുഴ മരീനയും ഇതോ ടൊപ്പം ഏറ്റെടുക്കുന്നതാണ്. നടപ്പുവർഷം 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം അന്തർദേശീയ കാർഗോ ഷിപ്പ്മെന്റ് തുറമുഖമായി രൂപാന്തരപ്പെടുവാൻ പോവുകയാണ്. തുറമുഖനിർമ്മാണച്ചെലവിന്റെ ഗണ്യമായ പങ്കും നമ്മളാണ് വഹിക്കു ന്നത്. ഇതിന് സുഗമമായ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
6.6 കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
- കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഭീമമായ നഷ്ടത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പ്രതിമാസം 85 കോടി രൂപ വീതമാണ് നഷ്ടം. ഇങ്ങനെ അധികനാൾ മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് അടിയന്തരമായി ഒരു രക്ഷാപാക്കേജിന് രൂപം നൽകേണ്ടിയിരിക്കുന്നു. 5 വർഷം കൊണ്ട് ഭൂരിപക്ഷം ബസുകളും സി.എൻ.ജി ഇന്ധനത്തിലേയ്ക്ക് മാറ്റുവാൻ കഴിയണം. കെ.എസ്.ആർ.ടി.സി.യുടെ കടബാധ്യത 3446.92 കോടി രൂപയാണ്. ഈ കടഭാരം കുറയ്ക്കുന്നതിനുള്ള ധനകാര്യ പുനഃസംഘടന ഉണ്ടാകണം. ബസ് സ്റ്റാന്റുകളെ ആധുനീകരിക്കുകയും വരുമാനദായകമാക്കുകയും വേണം. എല്ലാറ്റിലുമുപരി മൈലേജ്. മെയിന്റനൻസ് തുടങ്ങിയ മേഖല കളിൽ ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും ബ്രേക്ക് ഡൗൺ, അപകട ങ്ങൾ, തുടങ്ങിയവ കുറയ്ക്കുന്നതിനും സമയബന്ധിത പരിപാടി ഉണ്ടാകും. ഇതിനാവശ്യമായ പരിശീലനം നൽകണം. ഇത്തരത്തിലൊരു പാക്കേജ് ഗതാഗതവകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പെൻഷൻ യഥാസമയം നൽകുന്നതിന് മാസംതോറും ധനസഹായം സർക്കാർ നൽകിക്കൊണ്ടിരിക്കും. പാക്കേജ് ഉണ്ടാകുമെന്ന് ഉറപ്പിൽ സി.എൻ.ജി ഇന്ധനത്തിലേയ്ക്കുള്ള മാറ്റത്തിന് ഈ ബജറ്റിൽ തുടക്കം കുറിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി 1000 പുതിയ സി.എൻ.ജി ബസുകൾ ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്ന് കോർപ്പറേഷന് വായ്പയായി ലഭ്യമാക്കുന്നു. നടപ്പുവർഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ് വാങ്ങിയിരിക്കുന്ന ചെയ്തസ്സുകളിൽ ബോഡി നിർമ്മാണം പൂർത്തീകരിച്ച് ഇറക്കുന്നതിന് വേണ്ടിവരുന്ന മൂലധനച്ചെലവും ഇതിൽ നിന്നും കണ്ടെത്തുന്നതാണ്.
6.7 ജലഗതാഗതം
- ജലഗതാഗത മേഖലയിൽ കളിക്കളമാകെ മാറ്റിമറിക്കുന്ന സംഭവവികാ സമായിരിക്കും കൊച്ചിയിൽ നടപ്പിലാക്കാൻ പോകുന്ന സംയോജിത ജലഗതാഗത പ്രോജക്ട് 38 പുതിയ ജെട്ടികളും വേഗതകൂടിയ 78 ആധുനിക കറ്റമറൻ ബോട്ടുകളുംകൊണ്ട് വിശാലകൊച്ചിയുടെ കായൽ - കനാൽ തീരങ്ങളെ യോജിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് ഇത് നടപ്പിലാക്കുന്നത്.
- ഇതേ മാതൃകയിൽ ആലപ്പുഴ - കുട്ടനാട് - ചങ്ങനാശ്ശേരി - കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കുന്നതിന് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് വഴി ഒരു പദ്ധതിക്ക് രൂപം നൽകുന്നതാണ്. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്നു 400 കോടി രൂപ വകയിരുത്തു ന്നു. ആലപ്പുഴ ബോട്ട് ജെട്ടി, ബസ് സ്റ്റാന്റ് എന്നിവയെ സംയോജിപ്പിച്ച ഒരു മൊബിലിറ്റി ഹബ്ബ് ഉണ്ടാക്കുകയും റെയിൽവേ സ്റ്റേഷനുമായി തുടർച്ചയായ ബസ് സർവ്വീസിലൂടെ ഈ കേന്ദ്രത്തെ ബന്ധിപ്പിക്കു കയും ചെയ്യും. ദേശീയജലപാതയുടെ ടെർമിനലും ഇവിടെത്തന്നെ യാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. റോഡ്, ജലഗതാഗത വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള ഒരു സംയുക്ത സംരംഭമായി രിക്കും ഇത് നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
- കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് 125 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 20 കോടി രൂപ കോട്ടപ്പുറംനീലേശ്വരം ജലപാതയ്ക്കും 10 കോടി രൂപ കൊല്ലം- കോവളം ജല പാതയ്ക്കും 50 കോടി രൂപ വടകര- മാഹി കനാലിനും മറ്റു ഫീഡർ കനാലുകളുടെ നിർമ്മാണത്തിനുമാണ്. 28 കോടി രൂപ മേൽപ്പാല ങ്ങൾക്കും 12 കോടി രൂപ പുതിയ ജെട്ടികൾക്കും മറ്റുമാണ് കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ ദേശീയജലപാത 3-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം എന്നിവിടങ്ങളി ലേയ്ക്കുള്ള ജലഗതാഗത മാർഗ്ഗങ്ങളും ദേശീയജലപാതയായി വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.