7 പുത്തൻ വളർച്ചാ മേഖലകൾ
- സർ, അടിസ്ഥാനസൗകര്യ വികസനത്തിൽ നമ്മൾ ഇത്രയേറെ ഊന്നു ന്നത് പുതിയ വളർച്ചാ വ്യവസായ മേഖലകളിലേയ്ക്ക് സ്വകാര്യ മൂലധന നിക്ഷേപത്തെ ആകർഷിക്കുന്നതിന് വേണ്ടിക്കൂടിയാണ്. തൊഴിലാളികളുടെ അവകാശങ്ങളിലോ പരിസ്ഥിതി സംരക്ഷണ ത്തിലോ ഭൂവിനിയോഗത്തിന്റെ കാര്യത്തിലോ നമുക്ക് മറ്റുപല സംസ്ഥാ നങ്ങളെപ്പോലെ ഇളവ് അനുവദിക്കുവാൻ കഴിയില്ല. പക്ഷേ ഏറ്റവും ആധുനികവും മികവേറിയതുമായ പശ്ചാത്തലസൗകര്യങ്ങൾ കേരള ത്തിൽ ഉറപ്പുവരുത്താനാവണം.
7.1 വ്യവസായം
- “വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കുവാൻ സാധിക്കുന്നതല്ല” എന്ന് ശ്രീനാരായണഗുരു പറഞ്ഞത് 1910-ലാണ്. ഇന്നും വ്യവസായാഭിവൃദ്ധിയിൽ നാം വളരെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
- കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം ലാഭകരമാക്കിയതാണ്. എന്നാൽ ഇന്ന് ഏതാണ്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. ഏറ്റവും കൂടുതൽ ലാഭം തന്നുകൊണ്ടിരുന്ന ചവറയിലെ കെ.എം. എം.എൽ. ഫാക്ടറി പോലും നഷ്ടത്തിലാണ്. 100 കോടി രൂപ പൊതു മേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഇത് തീരുന്ന മുറയ്ക്ക് കൂടുതൽ പണം ലഭ്യമാക്കും.
- കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന 11 പ്രോജക്ടുകൾക്കുവേണ്ടി 87 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക്, കൊച്ചിയിലെ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക്, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററുകൾ, പാലക്കട്ടെ ലൈഫ് എഞ്ചിനീ യറിംഗ് പാർക്ക്, ചേർത്തലയിലെ മെഗാ ഫുഡ് പാർക്ക്, കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്ക് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ.
- കിൻഫ്രയുടെ അടങ്കൽ 101 കോടി രൂപയാണ്. പുനലൂർ, മട്ടന്നൂർ, തൃശ്ശൂർ, തൊടുപുഴ, കളമശ്ശേരി, കഴക്കൂട്ടം, കൊരട്ടി, കൊല്ലം, ഒറ്റപ്പാലം, പാലക്കാട്, രാമനാട്ടുകര എന്നിവിടങ്ങളിലാണ് കിൻഫ്ര ഇപ്പോൾ വ്യവസായപാർക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്ത നങ്ങൾ തടസ്സം കൂടാതെ നടപ്പിലാക്കുന്നതിന് അധികസഹായം ലഭ്യ മാക്കുന്നതായിരിക്കും.
- കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴി എന്ന ആശയം ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത് പ്രാവർത്തികമാക്കുന്നതിന് തുടക്കം കുറിക്കുക യാണ്. എൻ.എച്ച് 47-ന്റെ പ്രാന്തപ്രദേശങ്ങളിൽ ചെറുതും വലുതുമായ വ്യവസായപാർക്കുകളുടെയും വ്യവസായശാലകളുടെയും വലിയൊരു കൂട്ടം സ്യഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ചെറുതും വലുതുമായ വ്യവസായപാർക്കുകളുടെ സ്ഥലമെടുപ്പും മറ്റും ആരംഭിക്കും. ആദ്യ നടപടിയായി ഫാക്ടിന്റെ അധീനതയിലുള്ളതും ഉപയോഗിക്കാതെ സൂക്ഷിക്കുന്നതുമായ അധികഭൂമി സമ്മതവിലയ്ക്ക് കെ.എസ്.ഐ.ഡി.സി ഏറ്റെടുക്കും. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ലിമിറ്റഡിന്റെ 70 ഏക്കറോളം വരുന്ന ഭൂമിയും ഏറ്റെടുക്കു ന്നതാണ്. അങ്ങനെ കൊച്ചി, കോയമ്പത്തുർ ഹൈടെക് വ്യവസായ ഇട നാഴികയ്ക്കക്കായി എറണാകുളം ജില്ലയിൽ 500 ഏക്കറും തൃശ്ശൂരിൽ 500 ഏക്കറും ഒഴലപ്പതി കണ്ണമ്പയിൽ 500 ഏക്കറും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
- ഇതിനു പുറമേ 5 ബ്യഹത് വിവിധോദ്ദേശ വ്യവസായ സോണുകൾ ആരംഭിക്കുന്നതാണ്. പട്ടന്നുർ - പനയത്തുപറമ്പിൽ 1000 ഏക്കറും തൊടുപുഴയിൽ 900 ഏക്കറും മങ്കടയിൽ 700 ഏക്കറും വിഴിഞ്ഞത്ത് 500 ഏക്കറും കാസർഗോഡ് 500 ഏക്കറും ഏറ്റെടുക്കുന്നതാണ്. അങ്ങനെ മൊത്തം 5100 ഏക്കർ ഏറ്റെടുക്കുന്നതിന് 5,100 കോടി രൂപ ചെലവ വരും. നടപ്പുവർഷം 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
- നമുക്ക് അമൂല്യമായ പ്രകൃതിസമ്പത്താണ് ധാതുമണൽ. എന്നാൽ ഇതിൽ സിംഹപങ്കും അസംസ്കൃത വസ്തുവായിതന്നെയോ താഴ്ന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളായോ കയറ്റുമതി ചെയ്യപ്പെടുകയാണ്. ഈ അവസ്ഥ മാറ്റി ടൈറ്റാനിയം മെറ്റൽ വരെയുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വേണ്ടിയുള്ള വ്യവസായ കോംപ്ലക്സസ് സ്ഥാപിക്കു മെന്ന് തെരഞ്ഞെടുപ്പ് പ്രകടനപ്രതിയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച പഠിച്ച് മൂർത്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതാണ്. ഇതിലേയ്ക്ക് 25 ലക്ഷം രൂപ വകയിരുത്തുന്നു.
7.2 വിനോദസഞ്ചാരം
- കേരളത്തിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ആഭ്യന്തരടുറിസ്റ്റുകളുടെ എണ്ണം നാലിലൊന്നെ ങ്കിലും വർദ്ധിപ്പിക്കുന്നതിനും പരിപാടികൾ ആസൂത്രണം ചെയ്യും എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപ്രതികയിൽ പറഞ്ഞിട്ടുള്ളത്. ഇതുവഴി 4 ലക്ഷം പേർക്ക് കൂടുതലായി പ്രത്യക്ഷതൊഴിൽ ലഭിക്കും. ഇത്രയും ടൂറിസ്റ്റുകളെ ഉൾക്കൊള്ളാനാ വുംവിധം നമ്മുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ സ്വകാര്യ നിക്ഷേ പവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്.
- ധർമ്മടം-മുഴപ്പിലങ്ങാട്, കണ്ണൂർക്കോട്ട-അറയ്ക്കൽ കൊട്ടാരം, കാരാപ്പുഴ-വയനാട് ടൂറിസം ഹബ്ബ്, ചെത്തി-മാരാരിക്കുളം, തൃശ്ശൂർഗുരുവായൂർ-പാലിയൂർ സർക്യൂട്ട്, വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടം, ആക്കുളം, പൊന്നാനി തുടങ്ങി 20 ടൂറിസം ഡെസ്റ്റിനേഷനുകളിലെ റോഡ്, ജലഗതാഗതസൗകര്യങ്ങൾ, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് തുടങ്ങിയ അടിസ്ഥാനസൗകര്യവികസനത്തി നായി 400 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയിൽ വക യിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
- മുസ്തരീസ് ഹെറിറ്റേജ് പദ്ധതി ആരംഭത്തിൽ ഉണ്ടായിരുന്ന ലക്ഷ്യ ങ്ങളിൽ നിന്നും ശൈലിയിൽനിന്നും വളരെ വിഭിന്നമായി കഴിഞ്ഞ അഞ്ചു വർഷക്കാലം ഏന്തിവലിഞ്ഞാണു നീങ്ങിയത്. മൂന്നു വർഷത്തി നുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മുസ്തരീസ് പദ്ധതിയുടെ മാതൃകയിൽ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക ഹെറിറ്റേജ് ടൂറിസം പദ്ധതികൾ നടപ്പിലാക്കും. വിവിധ ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണം, ചില പ്രദേശങ്ങളെങ്കിലും പഴമയുടെ മാതൃകയിൽത്തന്നെ സംരക്ഷിക്കൽ, മ്യൂസിയങ്ങളുടെ ശ്യംഖല സൃഷ്ടിക്കൽ ഇവയൊക്കെ സന്ദർശിക്കുന്നതിനാവശ്യമായ റോഡ്, ജലഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തൽ തുടങ്ങിയവ യെല്ലാം പദ്ധതിയിൽ ഉൾപ്പെടും. ആലപ്പുഴയിലെ തോടുകളുടെ നവീക രണവും മുതലപ്പൊഴി, തുമ്പോളി പൊഴികളുടെ ശുചീകരണവും ഇതിന്റെ ഭാഗമായി നടക്കും. ഈ രണ്ട് പ്രോജക്ടുകൾക്കായി പ്രത്യേക നിക്ഷേപപദ്ധതിയിൽനിന്ന് 100 കോടി രൂപ വീതം വകയിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
- പൊൻമുടിയിലേയ്ക്ക് റോപ്പ വേ നിർമ്മിക്കുന്നതിനും പൊൻമുടിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും 200 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയിൽനിന്നു നീക്കിവയ്ക്കുന്നു. നടപ്പുവർഷം 5 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
- ബാലരാമപുരം, മാന്നാർ, ആറന്മുള. ചെറുതുരുത്തി, പയ്യന്നൂർ, മുത്തങ്ങ തുടങ്ങിയ 10 കേന്ദ്രങ്ങൾ പൈതൃക ഗ്രാമങ്ങളായി വികസി പ്പിക്കും. ഇതിനുള്ള പണം പ്രത്യേക നിക്ഷേപപദ്ധതിയിൽ നിന്നുള്ള വൻ വകയിരുത്തലിന്റെ പശ്ചാലത്തലത്തിൽ നിലവിലുള്ള ടൂറിസം ബജറ്റിൽ നിന്നുതന്നെ കണ്ടെത്തും.
- കഴിഞ്ഞ ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച സ്പൈസസ് റൂട്ട് ഒരു അന്തർദേശീയ ടൂറിസം സർക്യൂട്ടിന് തുടക്കംകുറിക്കും. പുരാതന കാലത്ത് കേരളത്തിന്റെ വിവിധ തുറമുഖങ്ങളിൽനിന്നു സുഗന്ധ ദ്രവ്യങ്ങളും മറ്റും കപ്പലുവഴി അറേബ്യൻ തുറമുഖങ്ങളിലേയ്ക്കും അവിടെനിന്നു കരമാർഗ്ഗം യൂറോപ്യൻ പട്ടണങ്ങളിലേയ്ക്കും കൊണ്ടു പൊയ്ക്കൊണ്ടിരുന്ന ചരക്കുകടത്തു ശ്യംഖല മുഴുവൻ ഒരു ടൂറിസം സർക്യൂട്ടായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 18 കോടി രൂപ വകയിരുത്തുന്നു.
- ടൂറിസം വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള എയർ സ്തടിപ്പുകൾ സ്ഥാപി ക്കുന്നതാണ്. ബേക്കലും വയനാടും ഇടുക്കിയിലും ഇതിനു മുൻഗണന നൽകുന്നു. വിശദമായ പദ്ധതി തയ്യാറായിക്കഴിഞ്ഞാൽ പണം അനുവദിക്കുന്നതാണ്.
- ശബരിമല മാസ്റ്റർ,പ്ലാൻ നടപ്പിലാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതാണ്. വിശദമായ ഡി.പി.ആർ തയ്യാറാക്കിയശേഷം ഒറ്റത്തവണയായി നടപ്പിലാക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് പണം പിന്നീട് അനുവദിക്കുന്നതാണ്.
- കണ്ണൂർ വിമാനത്താവളത്തോട് ബന്ധപ്പെട്ടുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കുന്നതാണ്.
- സർ, ടൂറിസത്തിന് മുന്തിയ പരിഗണനയാണ് വാർഷിക പദ്ധതിയിൽ നൽകിയിട്ടുള്ളത്. 311 കോടി രൂപയാണ് അടങ്കൽ. കേരളത്തിന്റെ ടൂറിസം ഉൽപന്നങ്ങളുടെ മാർക്കറ്റിങ്, വിവിധ ടൂറിസം പരിശീലന സ്ഥാപനങ്ങളുടെ വികസനം, വ്യത്യസ്തത ടൂറിസം ഉൽപന്നങ്ങളുടെ പ്രമോഷൻ തുടങ്ങിയവയ്ക്കായാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമേ 750 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയിൽ നിന്നായി ടൂറിസത്തിന് നീക്കിവയ്ക്കുന്നു. അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനച്ചെലവിനുമല്ലാതെ മറ്റു പ്രചാരണപ്രവർത്തന ങ്ങൾക്കും ചെലവുകൾക്കും വേണ്ടി ഈ പണം ഉപയോഗപ്പെടുത്താൻ പാടില്ല.
7.3 വിവരസാങ്കേതികവിദ്യാവ്യവസായങ്ങൾ
- പുതുതായി ഒരു കോടി ചതുരശ്രയടി ഐറ്റി പാർക്കുകളുടെ ശേഷി വർദ്ധിപ്പിക്കുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപ്രതികയിൽ പറഞ്ഞിട്ടുള്ളത്. തിരുവനന്തപുരം ടെക്നോ പാർക്കിൽ 5 ലക്ഷം ചതുരശ്രയടിയുടെ ആവശ്യവുമായി 128 കമ്പനി കൾ കൃവിലാണ്. നിലവിലുള്ള പാർക്കുകളുടെ 50 ശതമാനം കപ്പാസിറ്റി ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ പുതിയ നിർമ്മാണപ്രവൃ ത്തികൾ ആരംഭിക്കുന്നതിനാണ് തീരുമാനം. താഴെപ്പറയുന്ന നിർമ്മാണപ്രവൃത്തികളാണ് പുതുതായി ഏറ്റെടുക്കുന്നത്.
- കൊച്ചി ഇനോവേഷൻ സോണിൽ 3.4 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങൾ (225 കോടി രൂപ)
- ടെക്നോസിറ്റിയിൽ 2 ലക്ഷം ചതുരശ്രഅടി വരുന്ന ആദ്യത്തെ കെട്ടിടം (100 കോടി രൂപ)
- തിരുവനന്തപുരം ടെക്നോപാർക്കിൽ 8 ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ഐറ്റി കെട്ടിടം (750 കോടി രൂപ)
- കോഴിക്കോട് സൈബർ പാർക്കിലെ കെട്ടിടം (100 കോടി)
- ഇതിനുപുറമേ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളെ ഐറ്റി പാർക്കുകളുമായി ടെലിപ്രസൻസ് നെറ്റ്വർക്ക് വഴി പരസ്പരം ബന്ധിപ്പിക്കുന്നതിന് 150 കോടി രൂപ വേണം.
മേൽപ്പറഞ്ഞ ഐ.റ്റി പാർക്ക് സംരംഭങ്ങൾക്ക് 1325 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് അനുവദിക്കുന്നു. 2016-17-ൽ 250 കോടി രൂപ ചെലവ് വരുമെന്ന് കരുതുന്നു.
- ബജറ്റിൽ ഐറ്റി മേഖലയുടെ വിഹിതം 482 കോടി രൂപയാണ്. ഇതിൽ ടെക്നോപാർക്കിന് 76 കോടിയും ഇൻഫോപാർക്കിന് 61 കോടിയും സൈബർ പാർക്കിന് 25 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കെ.എസ്.ഐ.റ്റി.എൻ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കൊരട്ടി തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകളും വികസിപ്പിക്കു ന്നുണ്ട്. ഇവയ്ക്ക് 58 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- കളമശ്ശേരിയിലെ ഇനോവേഷൻ സോൺ സ്റ്റാർട്ട അപ്പുകളെ പ്രോത്സാ ഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളതാണ്. 60 കോടി രൂപയാണ് ഇതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കുവേണ്ടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പാർക്ക് കെട്ടിടം. നൂതന ആശയങ്ങൾക്ക് 2 ലക്ഷം രൂപ വീതം പ്രോത്സാ ഹനവും ഇവയിൽ തെരഞ്ഞെടുത്തവയ്ക്ക് ഒരു കോടി രൂപ വീതം ഈടില്ലാത്ത വായ്പയും ലഭ്യമാക്കി 5 വർഷംകൊണ്ട് 1500 സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്ന പദ്ധതി ഈ വർഷം തുടക്കം കുറിക്കും. സ്റ്റാർട്ട് അപ്പ യൂണിറ്റുകൾക്ക് 50 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ചെലവഴിക്കും.
- ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഫ്രീ വൈഫൈ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പരിപാടി ആരംഭിക്കുകയാണ്. ഇതിന് പുറമേ കേരളത്തിലെ എല്ലാ ഒന്നാം ഗ്രേഡ് ലൈബ്രറികളെയും ഈ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തുന്നു.
7.4 ശാസ്ത്രസാങ്കേതികം
- ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന് 100 കോടി രൂപ വക യിരുത്തിയിട്ടുണ്ട്. ഇതിൽ 56 കോടി രൂപ 9 ഗവേഷണ സ്ഥാപന ങ്ങൾക്കുള്ള ധനസഹായത്തിനും 25 കോടി രൂപ കൗൺസിൽ നേരിട്ട നടത്തുന്ന വിവിധങ്ങളായ പരിപാടികൾക്കും വേണ്ടിയുള്ളതാണ്.
7.5 സഹകരണം
- സഹകരണമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം തിതല ഘടന യിൽ നിന്ന് ദ്വിതല ഘടനയിലേയ്ക്കുള്ള പരിവർത്തനമാണ്. ജില്ലാസംസ്ഥാന സഹകരണ ബാങ്കുകൾ സംയോജിപ്പിച്ച് ഒറ്റ ബാങ്കായി തീരും. കേരളത്തിലെ ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ള ഈ ബാങ്കിംഗ് സംവിധാനത്തിന് സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുവാനാകും. ഇതുസംബന്ധിച്ചുള്ള മൂർത്ത മായ നിർദ്ദേശങ്ങൾ രൂപം നൽകുന്നതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതാണ്. ഇതിലേയ്ക്കായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
- സഹകരണ മേഖലയിൽ 95 കോടി രൂപയാണ് പദ്ധതിയിലെ അടങ്കൽ. ഇതിനുപുറമേ 45 കോടി രൂപയുടെ കേന്ദ്രധനസഹായവും ലഭിക്കും.
7.6 പ്രവാസി
- സർ, ഗൾഫ് രാജ്യങ്ങളിലെ മാന്ദ്യം പ്രവാസികൾക്കിടയിൽ പുതിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ എണ്ണം വർദ്ധിക്കുന്നു ണ്ട്. ഇവരിൽ പുനരധിവാസസഹായം ആവശ്യമായവരുണ്ട്. ഇത്തര ത്തിലുള്ള സഹായം ആവശ്യമില്ലാത്തവർക്ക് നാട്ടിൽ നിക്ഷേപ സൗകര്യമോ തൊഴിലോ നൽകേണ്ടതുണ്ട്. ഇത്തവണത്തെ ബഡ്ജറ്റ് വ്യവസായപാർക്കുകളുടെയും മറ്റു നിക്ഷേപസൗകര്യങ്ങളുടെയും ഒരു പുതിയ അധ്യായം തുറക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ നയം കൂടുതൽ വിപുലപ്പെടും. ഇവിടങ്ങളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന് നടപടിയെടുക്കും.
- നോർക്കാ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 28 കോടി രൂപയാണ് ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്. പക്ഷേ ക്ഷേമഫണ്ടിന് 1 ലക്ഷം രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് 10 കോടി രൂപയായി ഉയർത്തുന്നു. ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതാണ്. ഗൾഫിൽനിന്നു തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുന്നതിന് 12 കോടിയാണ് ഇപ്പോഴുള്ള വകയിരുത്തൽ. അത് 24 കോടി രൂപയായി ഉയർത്തുന്നു. വിദേശത്തുനിന്നും മടങ്ങിവരുന്നവർക്ക് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്തത വായ്പാ പദ്ധതി ബാക്ക് എൻഡ് സബ്സിഡി മുൻകൂറായി ബാങ്കുകൾക്ക് അടക്കാത്തത് ഈ പദ്ധതിയെ അവതാളത്തിലാക്കി. ബാക്ക് എൻഡ് സബ്സിഡി മുൻകൂറായി നൽകുമെന്ന് ഉറപ്പുവരുത്തും.