11 സാമ്പത്തിക-പൊതുസേവന മേഖലകൾ
11.1 ഹൗസിംഗ് ബോർഡ്
- ഹൗസിംഗ് ബോർഡിന്റെ ധർമ്മങ്ങൾ പുനർനിർവ്വചിക്കേണ്ടതുണ്ട്. മാന്ദ്യവിരുദ്ധ പാക്കേജിലെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ഏജൻസിയായി ഹൗസിംഗ് ബോർഡിന് മാറാവുന്നതാണ്. കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിച്ചു നൽകുന്ന ചുമതല ഏറ്റെടുക്കാനാവും. ഇതിന് ആവശ്യമായ സാങ്കേതിക നവീകരണത്തിന് പരിപാടി തയ്യാറായിക്കഴിഞ്ഞാൽ വായ്പ ലഭ്യമാക്കും. തിരുവനന്തപുരം പൗണ്ടുകടവിലെ 3 ഏക്കർ സ്ഥലത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും അനുവദിക്കുന്നു.
11.2 അഗ്നിശമനവകുപ്പ്
- അഗ്നിശമനവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് ഉപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടി 39 കോടി രൂപ വകയിരുത്തുന്നു.
- പുതിയതായി താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ അഗ്നിശമന സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്.
- അരൂർ
- കൊയിലാണ്ടി
- കോങ്ങാട്
- സെക്രട്ടേറിയറ്റ്
- പത്മനാഭസ്വാമി ക്ഷേത്രം
11.3 ട്രഷറി
- ട്രഷറിയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരി ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം കോർബാങ്കിംഗ് സംവിധാനം നിലവിൽ വരും. ഇതിനെത്തുടർന്ന് ശമ്പളവും പെൻഷനും ട്രഷറിയിലെ അക്കൗണ്ട് വഴി മാത്രമേ വിതരണം ചെയ്യു. ജീവനക്കാരു ടെയും പെൻഷൻകാരുടെയും തീരുമാനം അനുസരിച്ച് അവരുടെ ബാങ്ക് ആക്കൗണ്ടിലേയ്ക്ക് ആവശ്യാനുസരണം പണം കൈമാറുന്നതി നുള്ള സൗകര്യമുണ്ടാകും. ഇതിനുള്ള നിർദ്ദേശങ്ങൾ മുൻകൂറായി നൽകുന്നതിന് അവകാശമുണ്ടാകും. ട്രഷറിയിലുള്ള നീക്കിയിരിപ്പിന് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നൽകുന്നതാ ണ്. ഇതുവഴി ഓരോ വർഷവും 1,000-2,000 കോടി രൂപ ട്രഷറിയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും നീക്കിയിരിപ്പ് ലഭിക്കുമെ ന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേ 2011 ൽ രൂപം നൽകിയ ട്രഷറി കെട്ടിടസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുന്നതാണ്. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതി യിൽനിന്ന് 150 കോടി രൂപ നീക്കിവയ്ക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
11.4 റവന്യൂ വകുപ്പ്
- റവന്യൂ ഓഫീസുകളുടെ നവീകരണത്തിന് 14 കോടി രൂപ അടക്കം 30 കോടി രൂപയാണ് റവന്യൂ വകുപ്പിന് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമേ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ പുതിയ റവന്യൂ ടവറുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ വകയിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
- കടകംപള്ളി
- നെടുമങ്ങാട്
- കൊല്ലം
- പന്തളം
- കൊട്ടാരക്കര (രണ്ടാംഘട്ടം)
- തിരുവല്ല
- ചങ്ങനാശ്ശേരി
- തൊടുപുഴ
- പീരുമേട്
- എറണാകുളം
- കോതമംഗലം
- സുൽത്താൻബത്തേരി
- ചാലക്കുടി
- മട്ടന്നുർ
- ആലപ്പുഴ ആർ.ഡി.ഒ കോംപ്ലക്സ്
- മുളന്തുരുത്തി
- പുനലൂർ വിദ്യാഭ്യാസ കോംപ്ലക്സ്
11.5 രജിസ്ട്രേഷൻ
- രജിസ്ട്രേഷൻ ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയിൽ നിന്ന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
11.6 ലോട്ടറി
- കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ ഉന്നയിച്ചിട്ടുള്ള ആവശ്യ മായിരുന്നു നിയമവിരുദ്ധമായി നടത്തുന്ന ഇതര സംസ്ഥാന/ അന്യരാജ്യ ലോട്ടറികൾ നിരോധിക്കണമെന്നുള്ളത്. ഇതിന് നിയമപരമായ അവകാശമുള്ള കേന്ദ്രസർക്കാർ ഈ ആവശ്യത്തോട് നിഷേ ധാത്മകനിലപാടാണ് സ്വീകരിച്ചത്. എന്നാൽ 2011 ൽ നിയമലംഘനം നടത്തുന്ന ലോട്ടറികൾക്കെതിരെ ആദ്യമായി കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു. ഇതിന്റെ ഫലമായി ഈ ലോട്ടറികളുടെ കേരളത്തിലെ വിൽപ്പന തടയപ്പെട്ടു. ഇതിനുശേഷം കേരളലോട്ടറിവിൽപ്പനയിൽ അഭൂതപൂർവ്വമായ വർദ്ധനയാണ് ഉണ്ടായത്. ലോട്ടറി കൂടുതൽ കാര്യ ക്ഷമമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയും കൂടുതൽ ഓഫീസുകൾ തുറക്കുകയും ചെയ്യും. ആവശ്യമായ സ്ഥലം കണ്ടെത്തിയാൽ അവിടങ്ങ ളിൽ സ്വന്തം ഓഫീസുകൾ പണിയുന്നതിനും പരിപാടിയുണ്ട്. ആവശ്യത്തിന് ലോട്ടറി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സമ്മാനം നൽകുന്നതിലെ കാലതാമസം ഇല്ലാതാക്കും.
- ലോട്ടറി ക്ഷേമനിധി ബോർഡിലേയ്ക്ക് ലോട്ടറികളിൽനിന്നുള്ള അറ്റാ ദായത്തിന്റെ ഒരു ശതമാനം ലഭ്യമാക്കും. ഇതുപയോഗപ്പെടുത്തി ക്ഷേമ നിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, വികലാംഗർക്കെല്ലാം മുച്ചകവാഹനം ലഭ്യമാക്കുന്നതിനുള്ള ഒരു സ്കീമും ആരംഭിക്കുകയും ചെയ്യും.
11.7 ആഭ്യന്തരം
- പൊലീസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിനുപുറമേ സേനയുടെ ആധുനീകരണത്തിനും വേണ്ടി യുള്ള ദേശീയപദ്ധതിയുടെ 40 ശതമാനംവരുന്ന സംസ്ഥാനവിഹിത മായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന പുതിയ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതാണ്.
- അച്ചൻകോവിൽ
- കയ്പമംഗലം
- കൊപ്പം
- തൊണ്ടർനാട് (വയനാട്)
- നഗരൂർ (ചിറയിൻകീഴ്)
- പിണറായി
- പുത്തുർ (പാലക്കാട്)
11.8 എക്സൈസ്
- മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുമെന്ന് പ്രകടനപ്രതികയിൽ തന്നെ പ്രഖ്യാപിച്ചതാണ്. വലിയ ഒരു ജനകീയപ്രസ്ഥാനമായി ഈ പ്രവർത്തനം ഏറ്റെടുക്കും. താഴെപ്പറയുന്ന സ്ഥലങ്ങളിൽ എക്സൈസ് ടവറുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും 50 കോടി രൂപ വകയിരുത്തുന്നു. നടപ്പുവർഷത്തിൽ 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
- കോട്ടയം
- പാലക്കാട്
- തൃശ്ശൂർ
- വയനാട്
11.9 സർക്കാർ പ്രസ്
- ഗവൺമെന്റ് പ്രസിന്റെ ആധുനീകരണത്തിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 100 കോടി രൂപ വകയിരുത്തുന്നു. നടപ്പു സാമ്പത്തിക വർഷം 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
11.10 പബ്ലിക് സർവ്വീസ് കമ്മീഷൻ
- മലബാർ പ്രദേശത്തെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം കോഴി ക്കോട് മേഖലാ ഓഫീസിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം തയ്യാറാക്കു ന്നതിലേയ്ക്കക്കായി 10 കോടി രൂപ നീക്കിവയ്ക്കുന്നു.
11.11 നീതിന്യായം
- പുതിയ കോടതി കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുവേണ്ടി പ്രത്യേക നിക്ഷേപ പദ്ധതിയിൽ 150 കോടി രൂപ വകയിരുത്തുന്നു. പുനലൂർ, അടൂർ, പീരുമേട്, പാലക്കാട്, പത്തനംതിട്ട, നെടുങ്കണ്ടം, റാന്നി, കായംകുളം, കട്ടപ്പന, കൂത്തുപറമ്പ്, ചാലക്കുടി, പയ്യന്നൂർ, കടുത്തുരുത്തി, ആലപ്പുഴ (അഡീഷണൽ ബ്ലോക്ക്) എന്നീ സ്ഥലങ്ങ ളിലെ കോടതി കെട്ടിട സമുച്ചയങ്ങളാണ് പുതിയതായി ഇപ്പോൾ നിർമ്മിക്കുന്നത്. ഈ ഇനത്തിൽ നടപ്പുവർഷം 50 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു. പുതിയ കെട്ടിടങ്ങൾക്കു വേണ്ടിയുള്ള ഈ അധികവകയിരുത്തലിന്റെ പശ്ചാത്തലത്തിൽ മിച്ചംവരുന്ന ബജറ്റിലെ തുക മറ്റു കോടതികളുടെ സൗകര്യം വിപുലീകരിക്കുന്നതിന് ഉപയോഗ പ്പെടുത്താവുന്നതാണ്.