പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017
പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017
ടി ആർ നിഷാദ്
Buy on Leanpub

Table of Contents

1 ആമുഖം

  1. സർ, കേരള സംസ്ഥാനത്തിന്റെ 2016-17 ലെ ബജറ്റ് ഞാൻ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്.
  2. സർ, “നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല” എന്ന് ശ്രീ നാരായണ ഗുരു വിളംബരം ചെയ്തതിന്റെ നൂറാം വാർഷികമാണ് ഇക്കൊല്ലം. കഴിഞ്ഞ നൂറാണ്ടത്തെ കേരളത്തെ നിർണയിക്കുന്നതിൽ സർവ്വപ്രധാനമായ പങ്ക് വഹിച്ച ഒരു പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനത്തെ കേരളത്തിലെ ജനങ്ങൾ ഇന്നും പിന്തുടരുന്നു എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നത്തെ സർക്കാർ. എന്നത്തെയുംകാൾ ഊക്കോടെ സർവ്വസന്നാഹവുമൊരുക്കി വന്ന എല്ലാ ജാതി വർഗ്ഗീയ ശക്തികളെയും കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സാമൂഹ്യജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയ സാമ്പത്തിക ദർശനത്തിലും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യ ത്തിന് ഒരു വീക്ഷണമുണ്ട്. സർ, എന്റെ വിദ്യാഭ്യാസ കാലത്തെ പഠന വിഷയങ്ങളിലൊന്ന് ശ്രീനാരായണ പ്രസ്ഥാനത്തിലെ ജാതീയതയും വിപ്ലവാത്മകതയേയും കുറിച്ചായിരുന്നു. വിപ്ലവാത്മകത ഏറ്റവും ഉന്നതിയിലെത്തിയ നിമിഷങ്ങളിലൊന്നാണ് പ്രത്യേക ജാതിയിലോ മതത്തിലോ താൻ ഉൾപ്പെടുന്നില്ല എന്ന് ഗുരുവിന്റെ പ്രഖ്യാപനം. ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാർ ഇക്കാലത്താണ് ഗുരുവിനെ തിരസ്ക്കരിച്ചതും എതിരായി കേസുപോലും ഫയൽ ചെയ്തതും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതുമായിരിക്കും ഞങ്ങളുടെ സർക്കാർ. സർ, പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധി പത്യമുന്നണി സർക്കാരിന്റെ പ്രഥമബജറ്റ് അടുത്ത അഞ്ചു വർഷംകൊണ്ട് കേരളത്തിൽ വരാൻപോകുന്ന പരിവർത്തനത്തിന്റെ ദിശാസുചികയാണ്.
  3. സംസ്ഥാന സമ്പദ്ഘടനയുടെമേൽ കരിമേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു പ്രഭാതത്തിലാണ് ഞാൻ ഈ ചുമതല നിർവ്വഹിക്കുന്നത്. നാണ്യവിളകളുടെ വിലത്തകർച്ച പരിഹാരമില്ലാതെ തുടരുകയാണ്. സമ്പദ്ഘടനയിലെ മുരടിപ്പുമൂലം രണ്ടുപതിറ്റാണ്ടു കൾക്കുശേഷം ആദ്യമായി സാമ്പത്തികവളർച്ച ദേശീയ ശരാശരിയുടെ പിന്നിലായിരിക്കുകയാണ്. ഗൾഫ് പ്രതിസന്ധി ഇനിയും നീളുകയാണെങ്കിൽ വിദേശപണവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് തീർച്ചയാണ്. കേരളസമ്പദ്ഘടനയിൽ 80 കളുടെ അവസാനത്തോടെ രൂപപ്പെട്ട കുതിപ്പ് ഇതോടെ അവസാനിക്കും.
  4. നാണ്യവിളകളുടെ വിലയെ സ്വാധീനിക്കാൻ നമുക്ക് പരിമിതമായേ കഴിയൂ. ഗൾഫ് സാമ്പത്തികനിലയും നമ്മുടെ സ്വാധീനത്തിലല്ല. അതു കൊണ്ട് സംസ്ഥാനസർക്കാർ സർവ്വശക്തിയും ഉപയോഗിച്ച് സാമ്പത്തികമേഖലയിൽ ഇടപെട്ട് ആഭ്യന്തരവരുമാനവളർച്ച ത്വരിതഗതിയിലാക്കാൻ പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. പക്ഷേ സംസ്ഥാന സർക്കാരിന്റെ ധനകാര്യപ്രതിസന്ധി ഇതിനുള്ള പ്രാപ്തി വലിയ തോതിൽ ചോർത്തിക്കളഞ്ഞിരിക്കുന്നു.
  5. കഴിഞ്ഞ മൂന്നു വർഷത്തെ മൊത്തം പദ്ധതി അടങ്കൽ 70152.80 കോടി രൂപയാണ്. ഇതിനുപുറമേ ബജറ്റ് പ്രസംഗവേളയിൽ 4730.79 കോടി രൂപയുടെ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നിശ്ചയമായും ഈ തുകകൾ നല്ല മതിപ്പുളവാക്കുന്നവയാണ്. പക്ഷേ യഥാർത്ഥത്തിൽ ചെലവാക്കാൻ കഴിഞ്ഞത് 1503.63 കോടി രൂപ മാത്രമാണ്. ലക്ഷ്യമിട്ടതിന്റെ 31.78 ശതമാനം. വികസനപദ്ധതികൾക്ക് ആവശ്യമായ പണം സർക്കാരിന്റെ പക്കൽ ഇല്ലാതെപോയി.
  6. ഭാവി സാമ്പത്തിക വളർച്ചയുടെ വേഗം തീരുമാനിക്കുന്നതിൽ നിർണ്ണായകഘടകമാണ് മൂലധനചെലവ്. സാമൂഹികക്ഷേമരംഗങ്ങളിൽ കേന്ദ്രീകരിച്ചിരുന്നതിനാൽ കേരളസർക്കാരിന്റെ മൂലധനച്ചെലവ് മറ്റു സംസ്ഥാന സർക്കാരുകളെ അപേക്ഷിച്ച് പാരമ്പര്യമായി വളരെ താഴ്ന്നതായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇതിനൊരു മാറ്റം വന്നത്. മൂലധനച്ചെലവ് സർക്കാർ ചെലവിന്റെ 10.64 ശതമാനമായി 2010-11-ൽ ഉയർന്നു. എന്നാൽ അത് 2014-15 ആയ പ്പോഴേക്കും 6.51 ശതമാനമായി താഴ്സന്നു. വായ്പയെടുക്കുന്ന പണത്തിന്റെ 60-70 ശതമാനവും സർക്കാരിന്റെ ദൈനംദിന ചെലവിന് വിനിയോഗിക്കേണ്ട അവസ്ഥയാണിന്ന്. ധനകാര്യക്കമ്മീഷന്റെ തീർപ്പു പ്രകാരം അടുത്തവർഷം റവന്യൂക്കമ്മി ഇല്ലാതാക്കാൻ നമ്മൾ ബാധ്യ സ്ഥരാണ്. എന്നാൽ എന്റെ മുന്നിലുള്ള കണക്കുപ്രകാരം കഴിഞ്ഞ മൂന്നുവർഷത്തെ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ വരുംവർഷം റവന്യൂക്കമ്മി 20,000 കോടിയിലേറെ രൂപയായി ഉയരും. ശമ്പളപരിഷ്കരണത്തിന്റെ കുടിശിക തീർക്കേണ്ടിവരുന്നതു കൊണ്ടാണിത്. പക്ഷേ കാരണമെന്തുതന്നെയായാലും കടംവാങ്ങുന്ന തുക മുഴുവൻ ചെലവാക്കിയാലും ദൈനംദിനചെലവ് നടത്താൻ കഴിയാത്ത അവസ്ഥ സമ്പൂർണ്ണധനകാര്യസ്തംഭനത്തിന്റേതാണ്. ഇത്ത രമൊരു ഭാവിയല്ല നമുക്കു വേണ്ടത്. അതുകൊണ്ടാണ് ഈ സ്ഥിതി വിശേഷത്തിന്റെ കാരണങ്ങൾ ഒരു ധവളപ്രതത്തിലൂടെ ജനങ്ങളോടു വിശദീകരിക്കുവാൻ തീരുമാനിച്ചത്. സഭയുടെ മുന്നിൽ സമർപ്പിച്ച ആ രേഖയുടെ വിശദാംശങ്ങളിലേക്കു കടക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
  7. പ്രതിസന്ധിക്കു കാരണം സംസ്ഥാന നികുതിവരുമാനത്തിലുണ്ടായ ഇടിവാണ്. കഴിഞ്ഞ മൂന്നുവർഷക്കാലത്ത് ബജറ്റ് മതിപ്പു കണക്കു പ്രകാരം നികുതിയായി പിരിക്കേണ്ട തുക 1,26,666.62 കോടി രൂപയായി രുന്നു. ഇതിനുപുറമേ അധിക വിഭവസമാഹരണമായി 3,463.68 കോടി രൂപകൂടി പിരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു. അങ്ങനെ മൊത്തം 1,30,130.3 കോടി രൂപ. എന്നാൽ, പിരിക്കാൻ കഴിഞ്ഞത് ലക്ഷ്യത്തിന്റെ 81.63 ശതമാനം മാത്രം. 2,3,900.68 കോടി രൂപ പിരിക്കാൻ കഴിഞ്ഞില്ല. ഇതാണ് പ്രതിസന്ധിയുടെ മൂലകാരണം. നികുതിവരുമാനത്തിന്റെ തകർച്ചയുടെ കാരണം മുഖ്യമായും നികുതിഭരണത്തിലെ കെടുകാര്യ സ്ഥതയും അഴിമതിയുമാണ്.
  8. ഇതോടൊപ്പം പണം ചെലവാക്കുന്നതിലെ അരാജകത്വവും ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണമായിട്ടുണ്ട്. ബജറ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കുപകരം, പലപ്പോഴും ധനവകുപ്പിനോട് ചോദിക്കാതെയും മറികടന്നുകൊണ്ടും അപ്പപ്പോൾ കാര്യങ്ങൾ തീരുമാനമെടുക്കുന്നതു സാധാരണമായി.
  9. ഇതിന്റെ ഫലമായി സംസ്ഥാന ടഷറി രൂക്ഷമായ വെയ്തസ് ആൻഡ് മീൻസ് ഞെരുക്കത്തിലായി. പദ്ധതി ഫലത്തിൽ വെട്ടിക്കുറയ്ക്കേണ്ടി വന്നു. എന്നിട്ടും ട്രഷറിയെ പിടിച്ചുനിർത്തിയത് അനിവാര്യമായ പല ചെലവുകളും താൽക്കാലികമായി മാറ്റിവച്ചുകൊണ്ടാണ്. പെൻഷൻ കുടിശിക 1,074 കോടി രൂപ, കരാറുകാർക്കുള്ള കുടിശിക 1,632 കോടി രൂപ, ഇലക്ട്രോണിക്സ് ലഡ്ജർ അക്കൗണ്ടിലേയ്ക്ക് മാറ്റിയ തുക 1,431 കോടി രൂപ, ക്യൂവിൽ നിൽക്കുന്ന തുക 800 കോടി രൂപ, ക്ഷേമനിധി യിൽ നിന്നും മറ്റും എടുത്തിട്ടുള്ള കൈവായ്പകൾ 1,365 കോടി രൂപ എന്നിങ്ങനെ അടിയന്തരമായി കൊടുത്തുതീർക്കേണ്ട താൽക്കാലിക ബാധ്യതകൾ 6,302 കോടി രൂപവരും. ഈ വെയ്സ് ആൻഡ് മീൻസ് ഞെരുക്കം ഈ വർഷം മാത്രമല്ല അടുത്ത വർഷവും നമ്മുടെ നിഴലായി ഉണ്ടാകും.
  10. സർ, ചുരുക്കിയാണെങ്കിലും ഞാൻ ഇതൊക്കെ പറഞ്ഞത് ഒന്നും ചെയ്യാനാവില്ല എന്ന നിസഹായത പ്രകടിപ്പിക്കാനല്ല. കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കിയാൽ നികുതിവരുമാനം ഗണ്യമായി ഉയർത്താൻ കഴിയും. പാവങ്ങൾക്കുള്ള സമാശ്വാസങ്ങൾക്കും അവരുടെ തൊഴിൽമേഖലയുടെ സംരക്ഷണത്തിനും ഒരുകുറവും വരുത്താനു ദ്ദേശിക്കുന്നില്ല. എന്നാൽ പുതിയ സ്ഥാപനങ്ങളും തസ്തികകളും, ആരോഗ്യം പോലുള്ള ചില മേഖലകളൊഴികെ, കഴിവതും രണ്ടുവർഷത്തേയ്ക് മാറ്റിവയ്ക്കാനാവണം. അങ്ങനെ റവന്യൂച്ചെലവ് വർദ്ധന നിയന്ത്രണാധീനമാക്കാം. ഇത് യാഥാർത്ഥ്യമായാൽ റവന്യൂക്കമ്മി കുറയ്ക്കാൻ കഴിയും. അതോടെ വായ്പയെടുക്കുന്നതിന്റെ കൂടുതൽ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും. ഇതിൽ ഒരുഭാഗം ഉപയോഗപ്പെടുത്തി അതിന്റെ പലമടങ്ങ് പണം ബജറ്റിനു പുറത്ത് സമാഹരിച്ച് സർക്കാർനേതൃത്വത്തിലുള്ള മുതൽ മുടക്കിൽ കുതിപ്പ് ഉറപ്പുവരുത്താൻ കഴിയും. അടുത്ത അഞ്ചുവർഷം കൊണ്ട് ഒരു ലക്ഷത്തോളം കോടി രൂപ സംസ്ഥാനത്ത് മുതൽമുടക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞാൽ ഇന്നു സംസ്ഥാനം നേരിടുന്ന സാമ്പത്തിക മുരടിപ്പു മറികടക്കാൻ കഴിയും.
  11. സർ, ഇതാണ് 2016-17 ലെ ബജറ്റിന്റെ വികസനതന്ത്രം.

2 സമ്പൂർണ സാമൂഹികസുരക്ഷ

  1. “അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ” എന്നാണ് ശ്രീനാരായണഗുരു പ്രാർത്ഥിക്കുന്നത്. ഇന്ന് എത്ര സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും നാട്ടിലെ പാവങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ വാക്കു പാലിക്കുകയാണ്. ഈ സർക്കാരിന്റെ ആദ്യത്തെ തീരുമാനം ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു. ഇതോടൊപ്പം എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുകയാണ്. പാവങ്ങൾ പഠിക്കുന്ന സ്കൂളുകളുടെയും അവർ ആശ്രയിക്കുന്ന പൊതു ആശുപത്രികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പദ്ധതികളുംകൂടി ചേരുമ്പോൾ സമ്പൂർണ്ണ സാമൂഹികസുരക്ഷാ പദ്ധതിയായി.

2.1 ക്ഷേമപെൻഷനുകൾ

  1. എല്ലാ സാമൂഹികക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തുന്നു. ഇതിനായി 1000 കോടി രൂപ അധികമായി വകയിരുത്തുന്നു. ആയിരത്തി ലേറെ കോടി രൂപ വരുന്ന മുഴുവൻ പെൻഷൻ കുടിശികകളും ഓണ ത്തിന് മുന്നേ കൊടുത്തുതീർക്കുന്നതാണ്. ജൂൺ മുതലുള്ള 1000 രൂപ നിരക്കിലുള്ള പെൻഷനും വിതരണം ചെയ്യും. തീർന്നില്ല. ഒരു മാസത്തെ പെൻഷൻ അഡ്വാൻസായും നൽകും.
  2. പെൻഷൻകാർക്ക് വീട്ടിൽ പണം എത്തിച്ചുകൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിന് സമയം വേണം. ഇതാണ് കുടിശിക വിതരണം ചെയ്യുന്നതിനുള്ള തടസ്സം. മൂന്നു രീതിയിൽ പെൻഷൻ വിതരണം ചെയ്യാം. (1) പണ്ടത്തേതുപോലെ മണിഓർഡറായി (2) ബാങ്ക് അക്കൗണ്ട് വഴി (3) ബാങ്കിംഗ് കറസ്പോണ്ടന്റുകൾ വഴി പെൻഷൻ പിൻവലിച്ച് വീട്ടിലെത്തിക്കുക. ഇതിൽ ഏത് മാർഗ്ഗമാണ് സ്വീകാര്യമെന്ന് അറിയാൻ കുടുംബശ്രീ വഴി വിവരശേഖരണം നടത്തേണ്ടതുണ്ട്. വികലാംഗരൊഴികെ മറ്റെല്ലാവർക്കും ഒരു പെൻഷനേ അർഹതയുണ്ടാകൂ.
  3. സംസ്ഥാനത്തെ 60 കഴിഞ്ഞ മുഴുവൻ സാധാരണക്കാരെയും പെൻഷൻ കുടയ്ക്കു കീഴിൽ കൊണ്ടുവരും. ഇതിന്റെ ആദ്യപടിയായി തൊഴിലുറ പ്പിൽ പണിയെടുക്കുന്ന/എടുത്തുകൊണ്ടിരുന്ന 60 കഴിഞ്ഞ മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ നൽകും. അഞ്ചു വർഷത്തിലേറെയായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കും പെൻഷൻ നൽകും.
  4. അർഹരായ മുഴുവൻ പേർക്കും പെൻഷൻ നൽകുന്നതിനുപുറമേ കൂടു തൽ ഉയർന്ന പെൻഷൻ ആഗ്രഹമുള്ളവർക്കുവേണ്ടി ഒരു കോൺട്രി ബ്യുട്ടറി സ്കീം കൂടി ആരംഭിക്കുന്നതാണ്.

2.2 സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്

  1. ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാന മാണ് കേരളം. നമ്മുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടുന്നതിൽ ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവ് ഒരു പ്രധാന കാരണമാണ്. പൊതുആരോഗ്യ സംവിധാനത്തിൽ കേന്ദ്രീകരി ച്ചുകൊണ്ട് എല്ലാവിധ രോഗങ്ങൾക്കും പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ഒരു പദ്ധതി നടപ്പിലാക്കുന്നതാണ്.
  2. കിടത്തിച്ചികിത്സയ്ക്ക് 30,000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ആർ.എസ്.ബി.വൈ പദ്ധതി നിലവിലുണ്ട്. ഇതിനുപുറമേ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സമാന്തരമോ പൂരകമോ ആയി ട്ടുള്ള ഒട്ടേറെ ആരോഗ്യ ധനസഹായ പദ്ധതികൾ ഉണ്ട്. ഇവയെല്ലാം സംയോജിപ്പിച്ച് ഒറ്റ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് ആക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട പദ്ധതി കാരുണ്യയാണ്. ലോട്ടറി വകുപ്പിന്റെ കരുണയെ ആശ്രയിച്ചാണ് ഇന്ന് കാരുണ്യ പ്രവർത്തിക്കുന്നത്. എന്നാൽ ഇനിമേൽ കാരുണ്യ ചികിത്സാപദ്ധതികൾ ജനങ്ങളുടെ അവകാശമാക്കി മാറ്റുവാൻ പോവുകയാണ്.
  3. ആർ.എസ്.ബി.വൈ കൂടുതൽ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ചുരുക്കം ചില വിഭാഗങ്ങളൊഴികെ തൊഴിലുറപ്പ് തൊഴിലാളികളെ മുഴുവൻ സൗജന്യ ആർ.എസ്.ബി.വൈ വലയത്തിൽകൊണ്ടു വരും. ഇതിന്റെ ഹെൽത്ത് കാർഡുള്ള മുഴുവൻ പേർക്കും കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, കരൾ, വൃക്ക രോഗങ്ങൾ, തലച്ചോറിലെ ട്യൂമർ തുടങ്ങിയ മാരകരോഗങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പു നൽകും. ഏതാണ്ട് 1000 കോടി രൂപ ഈ ബ്യഹത് ഇൻഷുറൻസ് പദ്ധതിക്ക് വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ ഇവരെ മുഴുവൻ സൗജന്യ പ്രീമിയത്തോടെ ലൈഫ്ഇൻഷ്വറൻസ് ചെയ്യാനും നടപടി സ്വീകരിക്കും.

2.3 പാർപ്പിടം

  1. ഇ.എം.എസ് പാർപ്പിടപദ്ധതിയും എം.എൻ ലക്ഷം വീട് പദ്ധതിയും യു.ഡി.എഫ് സർക്കാർ നിർത്തലാക്കിയില്ലായിരുന്നുവെങ്കിൽ എല്ലാ വർക്കും വീട് എന്ന സ്വപ്നം ഇതിനകം യാഥാർത്ഥ്യമായേനെ. വീണ്ടു വിചാരമില്ലാതെ ഇത് നിർത്തലാക്കിയത് കേരളത്തിലെ പാർപ്പിട പദ്ധതിയാകെ അവതാളത്തിലാക്കി. സർക്കാരിന് പണമില്ലാതിരുന്നതു കൊണ്ട് മുഴുവൻ ഗഡുക്കളും കിട്ടാതെ ഒരു ലക്ഷത്തിലേറെ വീടുകൾ പാതിവഴിയിൽ കിടക്കുകയാണ്.
  2. അടുത്ത അഞ്ചുകൊല്ല കൊണ്ട് കേരളത്തിലെ പാർപ്പിട പ്രശ്നം പൂർണ്ണമായും പരിഹരിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെയടിസ്ഥാനത്തിൽ പ്രവർത്തന ങ്ങൾ ഈ വർഷംതന്നെ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വീട് വേണ്ടവരുടെ സമഗ്രമായ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. റേഷൻകാർഡ് ഒന്നിന് ഒരു വീടിന് മാത്രമേ അർഹതയുണ്ടാകൂ. അപേക്ഷ സംസ്ഥാന സർക്കാർ നിർണ്ണയിക്കുന്ന മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്ക് ഇടണം. ഇത് ശരിയാണോ യെന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പരിശോധിക്കും. അതിനുശേഷം വേണം ഗ്രാമസഭയിൽ അവതരിപ്പിക്കേണ്ടത്. അവസാന ലിസ്റ്റ് അച്ചടിച്ച വിതരണം ചെയ്യണം. വാർഡ് അടിസ്ഥാനത്തിലുള്ള വീതംവയ്ക്കപ്പ അനുവദിക്കുന്നതല്ല.
  3. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അനുവാദം ഉണ്ടാകും. 2 ലക്ഷം രൂപയായിരിക്കും വീട് ഒന്നിന് ധനസഹായം. എസ്.സി.ക്ക് 2.5 ലക്ഷം രൂപയും എസ്.റ്റി.ക്ക് 3 ലക്ഷം രൂപയും ആയിരിക്കും ധന സഹായം. വായ്പയുടെ പലിശ സർക്കാർ ബാങ്കുകൾക്ക് നേരിട്ട് നൽകുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്ന് മുതൽ തിരിച്ചടയ്തക്കേണ്ടതാണ്. ഉദാരമതികളുടെ സഹായം, സന്നദ്ധപ്രവർത്തനം, ഗുണഭോക്ത്യവിഹിതം തുടങ്ങിയവ ചേർത്ത് വീട് പണി പൂർത്തീകരിക്കാൻ അനുവാദം ഉണ്ടാകും. ഐ.എ.വൈ പദ്ധതിയുമായി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാ ക്കുക.
  4. പ്രീ-ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കുന്നതിലൂടെ നിർമ്മാണം സമയത്ത് പൂർത്തീകരിക്കാനും അംഗീകൃത അടങ്കലിൽ ചെലവ് നിയന്ത്രിച്ചുനിർത്താനും സാധിക്കും. സബ്സിഡി തുകയിൽ പൂർത്തീക രിക്കാവുന്ന വീടുകളുടെ മാതൃകകൾ അക്രഡിറ്റഡ് ഏജൻസികൾവഴി ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നിശ്ചയി ക്കുന്ന അക്രഡിറ്റഡ് ഏജൻസികളുമായി കരാറിലെത്താവുന്നതാണ്. ഇത്തരത്തിൽ വീടുകൾ നിർമ്മിക്കാൻ സന്നദ്ധരായവർക്കായിരിക്കും ഒന്നാംഘട്ടത്തിൽ മുൻഗണന നൽകുക.
  5. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി പൂർത്തിയാക്കാനും ഒരു പരിപാടിയുണ്ടാകും.പണിതീരാത്ത വീടുകളുടെ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. ഇവയിൽ പൂർണ്ണധനസഹായം കൈപ്പറ്റിയ വീടുകളുടെയും പൂർണ്ണധനസഹായം ലഭിക്കാത്തതിനാൽ പണിതീരാത്ത വീടുകളുടെയും ലിസ്റ്റ് പ്രത്യേകം തയ്യാറാക്കും. രണ്ടാമത് പറഞ്ഞ വിഭാഗത്തിന് ഇ.എം.എസ് പാർപ്പിട പദ്ധതി യിൽനിന്ന് കുടിശിക തീർത്തുകൊടുക്കാവുന്നതാണ്. സാമൂഹികസം ഘടനകൾ, ഇത്തരം കാര്യങ്ങൾ മുൻകൈ എടുക്കുന്ന ആൾക്കാരുടെ കൂട്ടങ്ങൾ, മതസ്ഥാപനങ്ങൾ, ചാരിറ്റി സംഘടനകൾ തുടങ്ങിയവ പാർപ്പിടമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അവരോട് എന്റെ അഭ്യർത്ഥന ഇതാണ് സർക്കാരിൽ നിന്നു പണം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകൾ പൂർത്തീകരിക്കാൻ നിങ്ങൾ മുൻകൈയെടുക്കുക. ഓരോ വീടിനും വേണ്ടുന്ന പണം എത്രയെന്ന് നിശ്ചയിച്ച് പണി തീർക്കുന്നതിന് സർക്കാരിനേക്കാൾ എളുപ്പം ഇങ്ങനെയുള്ള സംഘടനകൾക്കായിരിക്കും.
  6. ഭൂമിയില്ലാത്തവർക്ക് 3 സെന്റ് വീതമെങ്കിലും സ്ഥലം ലഭ്യമാക്കും. ഇത് സർക്കാർ അക്വയർ ചെയ്തതു കൊടുക്കുകയോ, പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യാം. കിടപ്പാടം വാങ്ങുന്നതിന് ഗുണഭോക്താവിന് നഗരത്തിൽ 3 ലക്ഷവും ഗ്രാമത്തിൽ 2 ലക്ഷവും രൂപ വീതം ഇ.എം.എസ് പാർപ്പിടപദ്ധതിയിൽ ഉൾപ്പെടുത്തി നൽകാവുന്നതാണ്.

2.4 ആശയപദ്ധതി

  1. ആശയപദ്ധതി വിപുലീകരിക്കും. അഗതികളായിട്ടുള്ള മുഴുവൻ പേരു ടെയും ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് ഇട്ട് കുടുംബശ്രീയുടെ പരിശോധനയ്ക്കുശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതും പണലഭ്യതയനുസരിച്ച് മുൻഗണനാക്രമത്തിൽ വീടുകൾ തെരഞ്ഞെടുക്കേണ്ടതുമാണ്.
  2. ഇന്ന് ആശയപദ്ധതി പാർപ്പിട പദ്ധതിയുടെ വകഭേദമായി മാറിയിട്ടുണ്ട്. ഇതുമാറ്റി ദാരിദ്ര്യത്തിൽനിന്ന് ഓരോ കുടുംബത്തെയും കരകയറ്റുന്നതിന് ആവശ്യമായ കുടുംബപദ്ധതിക്ക് രൂപംനൽകുകയാണു വേണ്ടത്. പ്രാദേശിക ആസൂതകർക്ക് ഇത്രയേറെ സ്വാതന്ത്ര്യം നൽകുന്ന ഒരു സ്കീമില്ലെന്നു പറയാം. ആശയ പദ്ധതിയുടെ വിപുലീകരണത്തിനായി 50 കോടി രൂപ കുടുംബശ്രീക്ക് അധികമായി വകയിരുത്തുന്നു.

2.5 സാമൂഹികനീതി വകുപ്പ് പദ്ധതികൾ

  1. സാമൂഹികസുരക്ഷിതത്വത്തിൽ കേരളം പണ്ടേ മുന്നിലായിരുന്നെങ്കിലും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടി ല്ലായെന്നത് ഒരു വൈരുദ്ധ്യമാണ്. നടപ്പുവർഷത്തെ പദ്ധതിയിൽ 68 കോടി രൂപ ഭിന്നശേഷിക്കാർക്കായി വകയിരുത്തിയിട്ടുണ്ട്. 5-17 പ്രായ ത്തിലുള്ള 45,000 ത്തോളം കുട്ടികൾ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയവ ബാധിച്ചവരായുണ്ട്. ഇവർക്ക് ചികിത്സയും വിദ്യാഭ്യാസവും പരിചരണവും നൽകുന്ന സ്ഥാപനങ്ങൾക്ക് ധന സഹായം നൽകുവാൻ 20 കോടി രൂപ നീക്കിവയ്ക്കുന്നു. ഇതിനു പുറമേ 10 കോടി രൂപ സന്നദ്ധസംഘടനകൾ നടത്തുന്ന വയോജന ങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മാനസികവെല്ലുവിളി നേരിടുന്ന വരുടെയും മറ്റും സ്ഥാപനങ്ങളെ സഹായിക്കാൻ നീക്കിവച്ചിട്ടുണ്ട്.
  2. ചെറുപ്രായത്തിൽത്തന്നെ ശേഷിക്കുറവുകൾ കണ്ടെത്തി ചികിത്സിപ്പി ക്കുന്നതിന് 37 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോക്സിയർ ഇംപ്ലാന്റേ ഷൻ ശസ്ത്രക്രിയക്ക് 10 കോടി രൂപ വകയിരുത്തുന്നു. ഭിന്നശേഷി ക്കാരെ കണ്ടുപിടിച്ച് അവർക്ക് സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും നൽകുന്നതിന് 4 കോടി രൂപ വകയിരുത്തുന്നു.
  3. അന്ധരായ യുവതീ-യുവാക്കൾക്ക് സമാർട്ടഫോൺ/ടാബുകളിലെ സ്ക്രീൻ റീഡ് സോഫ്ട്വെയറുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനും സ്വയം സഞ്ചരിക്കുന്നതിനും പ്രാപ്തരാക്കാനുള്ള പരിശീലന പരിപാടിക്ക് കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലെൻഡിന് 1.5 കോടി രൂപ അനുവദിക്കുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദി ബ്ലെൻഡ്, കേരളയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കുന്നു.
  4. എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി 10 കോടി രൂപ വകയിരുത്തുന്നു.
  5. തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളി നേരിട്ട് വീട്ടിൽതന്നെ കഴിയേണ്ടിവരുന്നവരെയും കിടപ്പിലായവരെയും പരിചരിക്കുന്ന കുടുംബത്തിലെ ഒരാൾക്ക് മാസം 600 രൂപ വീതം ധനസഹായം നൽകാൻ 32 കോടി രൂപ ആശ്വാസകിരണം പദ്ധതിയിൽ വകയിരുത്തി യിട്ടുണ്ട്. 21 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതയിലേയ്ക്കു നൽകണം. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി കൾക്ക് സഹായം നൽകുന്ന സസ്നേഹപൂർവ്വം പദ്ധതിയിൽ 18 കോടി രൂപ വകയിരുത്തുന്നു. 12 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ വിഹിതമായിരിക്കും.
  6. വയോമിത്രം പരിപാടിക്ക് 9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2.6 അങ്കണവാടി

  1. അങ്കണവാടികളുടെ ചുമതലയിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങി ക്കൊണ്ടിരിക്കുകയാണ്. പൂരകപോഷകഹാരം അടക്കമുള്ള സമഗശിശു വികസനപദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണം. ഇതിലേയ്ക്ക് കേന്ദ്രാവിഷ്കൃതപദ്ധതിയുടെ സംസ്ഥാന വിഹിതമായി 221 കോടി രൂപ വകയിരുത്തുന്നു.
  2. അങ്കണവാടി പ്രവർത്തകർക്ക് 10,000 രൂപയായും ഹെൽപ്പർമാർക്ക് 7,500 രൂപയായും ഓണറേറിയം വർദ്ധിപ്പിച്ച് നിശ്ചയിച്ചത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ഈ വലിയ ഭാരം തദ്ദേശഭരണസ്ഥാപനങ്ങളുടെ മുകളിൽ കെട്ടിവയ്ക്കുകയാണ് ചെയ്തത്. ഇതിനു വേണ്ടിവരുന്ന അധികച്ചെലവിന്റെ പകുതി സംസ്ഥാനസർക്കാർ വഹിക്കുന്നതാണ്. ഇതിനായി 125 കോടി രൂപ വകയിരുത്തുന്നു.
  3. ആശാപ്രവർത്തകരുടെയും പാചകത്തൊഴിലാളികളുടെയും പി.റ്റി.എ. പ്രീ-പ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരകമാരുടെയും ഓണറേറിയം 500 രൂപ വീതം വർദ്ധിപ്പിക്കുന്നു. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു.

2.7 ഭക്ഷ്യസുരക്ഷ

  1. സൗജന്യറേഷൻ പദ്ധതി വിപുലീകരിക്കും. ബി.പി.എൽ കുടുംബ ങ്ങൾക്ക് മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളിൽ മഹാഭൂരി പക്ഷത്തെയും സൗജന്യറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി 300 കോടി രൂപ അധികമായി വകയിരുത്തുന്നു. കേരള ത്തിൽനിന്നു സംഭരിക്കുന്ന നെല്ലിന്റെ അരി തിരിമറി ചെയ്തത് മോശം അരി വിതരണം ചെയ്യുന്ന ഇന്നത്തെ അവസ്ഥയ്ക്ക് വിരാമമിടും. റേഷൻകടകൾ നവീകരിക്കുന്നതിനും മറ്റു പലചരക്കുകൾകുടി വിൽക്കുന്ന കടകളായി അവയെ രൂപാന്തരപ്പെടുത്തുന്നതിനു കെ.എസ്.എഫ്.ഇ. വഴി പലിശരഹിത വായ്പ ലഭ്യമാക്കും.
  2. സിവിൽ സപ്ലെസിന്റെ വിപണനശാലകളിൽ നിർണ്ണയിക്കപ്പെട്ട ഇനങ്ങൾക്ക് നിലവിലുള്ള വിലകളിൽ വർദ്ധന വരുത്തുന്നതല്ല. സ്രോതസ്സിൽനിന്നു നേരിട്ട് ചരക്കുകൾ വാങ്ങി ന്യായവിലയ്ക്ക് ലഭ്യ മാക്കിയാണ് വിലകൾ പിടിച്ചുനിർത്തുക. ഇതിനായി 75 കോടി രൂപ അധികമായി സിവിൽ സപ്ലെസിന് അനുവദിക്കുന്നു.

2.8 പട്ടികജാതി-പട്ടിവർഗ്ഗ ക്ഷേമം

  1. ആദിവാസികൾക്കും ദളിതർക്കും ജനസംഖ്യാനുപാതികമായി പദ്ധതിഫണ്ട് മാറ്റിവയ്ക്കുന്ന ഏകസംസ്ഥാനമാണ് കേരളം. ജനകീയാ സൂത്രണം വരുത്തിയ വലിയൊരു മാറ്റമാണിത്. ഇത്തവണത്തെ ബജറ്റിൽ പോലും അർഹതപ്പെട്ടതിന്റെ ഏതാണ്ട് പകുതി ഫണ്ട് മാത്രമേ പട്ടികവിഭാഗങ്ങൾക്കായി വകയിരുത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടുള്ളൂ. എന്നാൽ ദുർബലവിഭാഗങ്ങൾക്കുവേണ്ടി വകയിരു ത്തിയ ഫണ്ട് ഫലപ്രദമായി ചെലവഴിക്കപ്പെടുന്നുവെന്ന് അവകാശ പ്പെടാൻ നമുക്കാവില്ല. ആദിവാസി മേഖലയിലാണ് ഇത്തരത്തിൽ വലിയതോതിൽ ഫണ്ട് ദുർവ്യയം ചെയ്യപ്പെടുന്നത്. ഇത്തവണ ആദിവാസി വികസനത്തിന് ജനസംഖ്യാനുപാതികമായ 2 ശതമാന ത്തിനുപകരം 2.61 ശതമാനം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. റ്റി.എസ്.പി. യുടെ മൊത്തം അടങ്കൽ 633.48 കോടി രൂപയാണ്. ഇതിൽ 186 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ചെലവഴിക്കുന്നത്. എസ്.സി.പി.യുടെ അടങ്കൽ 2260.2 കോടി രൂപയാണ്. ഇതിൽ 1038.9 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ചെലവഴിക്കുന്നത്.
  2. പട്ടികജാതി പദ്ധതിയിലും ആദിവാസി ഉപപദ്ധതിയിലും ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടൽമേഖല വിദ്യാഭ്യാസമാണ്. വിദ്യാ ഭ്യാസമേഖലയുടെ അടങ്കൽ പട്ടികജാതി പദ്ധതിയിൽ 413 കോടി രൂപ യാണ്. ആദിവാസി ഉപപദ്ധതിയിൽ 67 കോടി രൂപയും. വളരെ ഉയർന്ന കൊഴിഞ്ഞുപോക്കാണ് ഏറ്റവും വലിയ പ്രശ്നം. വീട്ടിലെ പഠന സൗകര്യക്കുറവ് മറ്റൊരു ഗൗരവമായ പ്രശ്നമാണ്. ഈ പശ്ചാത്തല ത്തിലാണ് പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. എന്നാൽ ഹോസ്റ്റലുകളുടെ സ്ഥിതി പരിതാപകരമാണ്. ഈ അവസ്ഥയ്ക്ക് വിരാമമിടേണ്ടിയിരിക്കുന്നു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെക്കാൾ മെച്ചപ്പെട്ട കെട്ടിട സൗക ര്യങ്ങൾ ഉറപ്പുവരുത്തണം. പഠന, താമസ സൗകര്യങ്ങളും ഭക്ഷണവും മാത്രമല്ല, ഹോസ്റ്റലുകളിൽ കമ്പ്യൂട്ടർ ലാബ്, മുറികളിൽ ഇന്റർനെറ്റ് സൗകര്യം എന്നിവയും ഉണ്ടാകേണ്ടതാണ്. പോസ്റ്റമെട്രിക് ഹോസ്റ്റലു കളിൽ കുട്ടികളുടെ പഠനസഹായത്തിന് 20 കുട്ടികൾക്ക് ഒന്ന് എന്ന തോതിൽ ട്യൂട്ടർമാരെ ഏർപ്പാടുചെയ്യും. കേരളത്തിലെ മുഴുവൻ പ്രീ-മെട്രിക്, പോസ്റ്റമെട്രിക് ഹോസ്റ്റലുകളും ആധുനീകരിക്കുന്നതിന് 150 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു വകയിരു ത്തുന്നു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ ആധുനീകരണ ത്തിന് 100 കോടി രൂപയും വകയിരുത്തുന്നു. നടപ്പുവർഷം ഈ ഇന ത്തിൽ 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മറ്റു റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ സഹായം നൽകുന്നത് പരിഗണിക്കുന്നതാണ്. പട്ടികജാതിക്കാർക്കും ആദിവാസികൾക്കുമുള്ള എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 25 ശതമാനം വീതം ഉയർത്തുന്നു.
  3. വയനാട്ടിലെ പ്രൈമറി ക്ലാസുകളുള്ള 241 സ്കൂളുകളിൽ ദിവസവേത നാടിസ്ഥാനത്തിൽ ഒരു ആദിവാസി സ്ത്രീയെ നിയോഗിക്കുന്നതിന് 4 കോടി രൂപ കോർപ്പസ് ഫണ്ടിൽ നിന്നും വകയിരുത്തുന്നു.
  4. ഊരുകളും പട്ടികജാതി കോളനികളും ഒരു യൂണിറ്റായി കണ്ടുകൊണ്ട് എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് പാക്കേജ് തയ്യാറാക്കും. ചെലവിൽ ഒരു ഭാഗം തദ്ദേശഭരണസ്ഥാപനങ്ങളും വഹിക്കണം. പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കുന്നമുറയ്ക്ക് ഇതി നുള്ള അധികപണം അനുവദിക്കുന്നതാണ്. ഈ സ്കീമിന് കോർപ്പസ് ഫണ്ടിൽനിന്ന് 25 കോടി രൂപ നീക്കിവയ്ക്കുന്നു. പാർപ്പിട പദ്ധതിക്ക് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ അട്ടപ്പാടിയിൽ വിജയകരമായി നടപ്പിലാക്കിയ സമ്പ്രദായം മറ്റ് ആദിവാസി കേന്ദ്രങ്ങളിലും സ്വീകരിക്കുന്നതാണ്.
  5. ആദിവാസി മേഖലകൾക്കു പുറത്ത് എല്ലാ ജില്ലകളിലും ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസികടുംബങ്ങൾ ഉണ്ട്. ഇവരുടെ എണ്ണം വളരെ കുറവായതിനാൽ പലപ്പോഴും ആദിവാസി ഉപപദ്ധതി ഫണ്ട് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ലഭിക്കണമെന്നില്ല. ഇത്തരം കുടും ബങ്ങൾ ഓരോന്നിനെയും ദാരിദ്ര്യത്തിൽനിന്നു കരകയറ്റുന്നതിന് മൈക്രോപ്ലാനുകൾ തയ്യാറാക്കണം. പരമാവധി നിലവിലുള്ള സ്കീ മുകളെ സംയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊളേളണ്ടത്. ഈ മൈക്രോപ്ലാനുകൾ പഞ്ചായത്ത് തലത്തിൽ സംയോജിപ്പിച്ച് സമർപ്പി ക്കുന്ന മുറയ്ക്ക് പണം അനുവദിക്കും. ഇതിനായി 25 കോടി രൂപ എ.റ്റി.എസ്.പി.യിൽ നിന്നു നീക്കിവയ്ക്കുന്നു. ഒരുഭാഗം ചെലവ തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണം. പി.കെ. കാളൻ കുടുംബപദ്ധതി എന്ന പേരിലായിരിക്കും ഈ സ്കീം അറിയപ്പെടുക.
  6. ആദിവാസികൾക്ക് ഒരേക്കർ ഭൂമിയെങ്കിലും നൽകാൻ സർക്കാർ പ്രതി ജ്ഞാബദ്ധമാണ്. ഇതിനായി ഇപ്പോൾ 42 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പട്ടികവർഗ്ഗക്കാരുടെ ഭവനനിർമ്മാണപദ്ധതി ഏറ്റവും വിജയിച്ചിട്ടുള്ളത് അട്ടപ്പാടിയിലാണ്. ഇതിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരിക്കും മറ്റുമേഖലകളിലും പാർപ്പിടസ്കീം തയ്യാറാക്കുക.
  7. പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിർമ്മാണത്തിനും 456 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇ.എം.എസ് പാർപ്പിടപദ്ധതിക്ക് തയ്യാറാക്കുന്ന മുൻഗണനാലിസ്റ്റിൽ നിന്നായിരിക്കും ഗുണഭോക്താ ക്കളെ തെരഞ്ഞെടുക്കുക. പക്ഷേ ആവശ്യമുണ്ടെങ്കിൽ മാത്രമേ പൂരക വായ്പ എടുക്കേണ്ടതുള്ളൂ.

2.9 പിന്നോക്കവികസന, പരിവർത്തിത ക്രൈസ്തവ, ന്യൂനപക്ഷ, മുന്നോക്കവികസന കോർപ്പറേഷനുകൾ

  1. കേരള സംസ്ഥാന പിന്നോക്കവികസന കോർപ്പറേഷനു 20 കോടി രൂപയും കേരള സംസ്ഥാന പരിവർത്തിതശൈകസ്തവ വികസന കോർപ്പറേഷന് 10 കോടി രൂപയും പിന്നോക്കസമുദായങ്ങളിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മറ്റ് അർഹതപ്പെട്ട വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് 23 കോടി രൂപയും മാറ്റിവയ്ക്കുന്നു. ഇവരുടെ സ്കോളർഷിപ്പ് 50 കോടി രൂപ കുടിശികയാണ്. ഈ കുടിശിക ഗഡുക്കളായി കൊടുത്തുതീർക്കുന്നതാണ്. കേരള സംസ്ഥാന ന്യൂനപക്ഷവികസന കോർപ്പറേഷന് 15 കോടി രൂപയും ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നടത്തിയതോ വിധവകളോ ആയ സ്ത്രീകൾക്ക് വീട് വയ്ക്കുന്നതിന് 31 കോടി രൂപയും വകയിരു ത്തുന്നു. മുന്നോക്കവികസന കോർപ്പറേഷന് 35 കോടി രൂപ വകയിരു ത്തുന്നു.

2.10 ഇതരസംസ്ഥാന തൊഴിലാളികൾ

  1. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൾക്ക് സമഗ്ര നിയമ നിർമ്മാണം നടത്തുന്നതായിരിക്കും. നിയന്ത്രണ ങ്ങളേക്കാൾ ക്ഷേമത്തിൽ ആയിരിക്കും ഊന്നൽ. ഇതരസംസ്ഥാന തൊഴിലാളി ക്ഷേമനിധിക്ക് കെട്ടിട നിർമ്മാണ സെസിൽ നിന്ന് ഒരു വിഹിതം നീക്കിവയ്ക്കുന്നതാണ്. ക്ഷേമനിധിയിൽ നിന്നുള്ള ആനു കൂല്യങ്ങൾ ആകർഷകമാക്കുംവിധം ഉയർത്തും. ഇപ്പോൾ 20 കോടി രൂപ വകയിരുത്തുന്നു.

3 രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്

  1. സർ, സമ്പൂർണ്ണ സാമൂഹികസുരക്ഷയുടെ ചിത്രം പൂർത്തിയാകണമെങ്കിൽ പാവങ്ങൾ പണിയെടുക്കുന്ന തൊഴിൽത്തുറകളുടെ സംരക്ഷ ണപരിപാടികളുംകൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിലേക്ക് കടക്കും മുമ്പ് ഉണ്ടാകാനിടയുള്ള ഒരു തെറ്റിദ്ധാരണ ഒഴിവാക്കട്ടെ. എല്ലാക്കാലത്തും വലതുപക്ഷക്കാർ ഉയർത്തുന്ന ഒരു വിമർശനം ഉണ്ട്. ഉള്ളത് വീതം വയ്ക്കക്കാനേ ഇടതുപക്ഷത്തിന് അറിയു; പുതിയവ ഉണ്ടാക്കാൻ അജണ്ടയില്ല. പെൻഷനും റേഷനും സുരക്ഷയും മാത്രം മതിയോ? മുരടിച്ചുകൊണ്ടിരിക്കുന്ന കേരള സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ ഒരു പരിപാടിയല്ലേ അത്യന്താപേക്ഷിതം? പാവങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ ദുതഗതിയിലുള്ള സാമ്പത്തികവളർച്ച ഉറപ്പുവരുത്തുവാൻ ഒരു കർമ്മ പരിപാടി ഞങ്ങളുടെ മാനിഫെസ്റ്റോ മുന്നോട്ട് വച്ചിട്ടുണ്ട്. സർക്കാരിന്റെ ധനകാര്യപ്രതിസന്ധി വലിയ പ്രതി ബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രഥമവർഷം മുതൽതന്നെ ഇതിനായുള്ള നടപടികൾ പ്രഖ്യാപിക്കുവാൻ ആഗ്രഹിക്കുന്നു. പ്രത്യേക നിക്ഷേപ പദ്ധതി എന്നാണ് ഈ സ്കീം അറിയപ്പെടുന്നത്.
  2. അത്രയ്ക്ക് ഭീതിജനകമായ സാമ്പത്തിക അന്തരീക്ഷമാണ് നിലവി ലുള്ളത്. ഗൾഫിലെ പ്രതിസന്ധി ശ്രമിച്ചില്ലെങ്കിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം അതീവരൂക്ഷമാകും. റബർവിലയുടെ കാര്യത്തിലെന്നപോലെ ഗൾഫ് പ്രതിസന്ധിയും നമ്മുടെ പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള ഒന്നായതിനാൽ ദേശീയപരിഗണന ലഭിക്കണമെന്നില്ല. എന്നാൽ വിധിക്കു വഴങ്ങാൻ നാം തയ്യാറല്ല. രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം നേരിടുന്നതിന് 2008-ലെന്ന പോലെ ഒരു മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. റിസർവ്വ് ബാങ്കിന്റെ റിപ്പോർട്ടിലടക്കം നാം അന്ന് എടുത്ത നടപടി ശ്ലാഘിക്കപ്പെട്ടു. യഥാർത്ഥത്തിൽ കേരളസംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 2008 നേക്കാൾ ഗുരുതരമായ ഒരു അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് അന്ന് 5,000 കോടിയുടെ പാക്കേജായിരുന്നെങ്കിൽ ഇന്ന് 12,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഈ പാക്കേജിൽ വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയ മൂലധന ചെലവുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നടപ്പുവർഷത്തിൽ ഇതിൽ 2500 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി രൂപ അടുത്ത വർഷം അവസാനിക്കുമ്പോഴേയ്ക്കും വേണ്ടിവരും. അങ്ങനെ മൊത്തം 20,000 കോടി രൂപ. ഇവ സംബന്ധിച്ച വിശദാംശങ്ങൾ ഓരോ മേഖലയുമായി ബന്ധപ്പെട്ട തുടർന്ന് നൽകുന്നുണ്ട്.
  3. എങ്ങനെയാണ് ഇത്ര ഭീമമായ ഒരു പാക്കേജിന്നുള്ള വിഭവം സമാഹരിക്കുക? ഇതിനുള്ള സമീപനം 2011 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റിൽ വിശദീകരിച്ചിരുന്നു. സുസ്ഥിരമായ വരുമാനം സർക്കാരിൽനിന്ന് ഉറപ്പുവരുത്തപ്പെട്ട ഒരു പ്രത്യേക കമ്പനിയുടെ മുൻകൈയിൽ കമ്പോളത്തിൽനിന്നു പണം സമാഹരിച്ച സർക്കാർനിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജൻസികൾ വഴി റോഡും മറ്റും പണിയണമെന്നതായിരുന്നു നിർദ്ദേശം. 40,000 കോടി രൂപയുടെ ബ്യഹത്തായ ഗതാഗതനിർമ്മാണ പദ്ധതിയാണ് അന്നു മുന്നോട്ടുവച്ചത്. എന്നാൽ ദൗർഭാഗ്യവശാൽ തുടർന്ന് അധികാരത്തിൽ വന്നവർ ഇതിനെ പരിഹസിച്ച് തള്ളിക്കളയുകയാണ് ചെയ്തത്. ഇടതുപക്ഷ സർക്കാരിന്റെ ഈ സമീപനം യാഥാർത്ഥ്യമായിരുന്നെങ്കിൽ കേരളത്തിൽ എന്തുവലിയ മാറ്റം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടാകുമായിരുന്നു. ഈ അഞ്ചു വർഷത്തെ നഷ്ടം നികത്താൻകൂടി ഉതകുന്ന രീതിയിൽ ശക്തമായി ബജറ്റിന് പുറത്ത് മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
  4. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 1999-ൽ സ്ഥാപിതമായ ഒരു ധനകാര്യസ്ഥാപനമാണ്. 1999-ലെ കിഫ്ബീ ആക്ടിന്റെ ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കുവാൻ ഉദ്ദേശിക്കുകയാണ്. ഇത് വഴി സെബിയും ആർബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുവാൻ കിഫ്ബിയെ സജ്ജമാക്കും. സമൂലമായ നിയമ ഭേദഗതികൾ വഴി കടം വാങ്ങുന്ന പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പിക്കുവാനും നിക്ഷേപകർക്ക് അവരുടെ മുതലും പലിശയും താമസംവിനാ നൽകുമെന്നും ഉറപ്പ് നൽകുവാൻ കഴിയും. ഈ നിയമ പരിഷ്കരണം വഴി ഒരു ഫണ്ട്സ് ട്രസ്റ്റീ ഉപദേശക കമ്മീഷന് (എഫ്റ്റാക്ക്) രൂപം നൽകും. ഈ സ്വതന്ത്ര കമ്മീഷന്റെ ചെയർ പേഴ്സണായി ധനകാര്യത്തിലോ ബാങ്കിങ്ങിലോ അന്തർദേശീയ തലത്തിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ഒരു വ്യക്തി ആയിരിക്കും. ഈ കമ്മീഷനിൽ ദേശീയ നിലവാരത്തിലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും ബാങ്കേഴ്സ്, ഭരണകർത്താക്കളും മാതാമായിരിക്കും അംഗങ്ങൾ. എഫ്ടാക്കിന്റെ പ്രാഥമിക ലക്ഷ്യം എന്നത് ഫണ്ടിൽ സമാഹരിക്കുന്ന നിക്ഷേപങ്ങൾ വക മാറ്റി ചെലവഴിക്കാതെ അംഗീകൃത സ്കീമുകൾക്ക് മാത്രം വിന്യസിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ്. എല്ലാ ആറുമാസം കൂടുമ്പോഴും സമാഹരിച്ച പണവും അതിൽ മിച്ചം വരുന്ന തുകയുടെ നിക്ഷേപവും കിഫ്ബിയുടെ ആക്റ്റും വ്യവസ്ഥകളും അനുസരിച്ചുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഫിഡലിറ്റി സർട്ടിഫിക്കറ്റ് എഫ്റ്റാക്ക് പ്രസിദ്ധപ്പെടുത്തും.
  5. രണ്ടാമതായി കിഫ്ബി ആക്റ്റിന്റെ ഭേദഗതി വഴി വയബിലിറ്റീ ഗ്യാപ്പ ഫണ്ടിങ്ങിനായും (വി.ജി.എഫ്), നിക്ഷേപകർക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സർക്കാരിൽ നിന്നും ലഭിക്കേണ്ട എല്ലാ തുകകളും ആഗസ്റ്റ മാസത്തിന്റെ അവസാന പ്രവൃത്തി ദിനം തീരും മുമ്പ് കിഫ്ബീയുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന് ഉറപ്പ് വരുത്തുകയാണ്. മോട്ടോർവാഹന നികുതിയുടെ ഒരു വിഹിതം എല്ലാവർഷവും നൽകുന്നതിന് നിയമപ്രകാരം വ്യവസ്ഥ ചെയ്യും. തുടക്കത്തിൽ 10 ശതമാനം, തുടർന്നുള്ള വർഷങ്ങളിൽ 10 ശതമാനം വീതം വർദ്ധന വരുത്തി അഞ്ചാം വർഷം മുതൽ 50 ശതമാനം മോട്ടോർവാഹന നികുതി കിഫ്ബിക്ക് കൈമാറും. ഇതിനുപുറമേ പെട്രോളിനു മേലുള്ള സെസും കിഫ്ബിക്കായിരിക്കും. കിഫ്ബിക്ക് ഭാവിയിൽ ഉറപ്പാക്കപെടുന്ന നിയമാധിഷ്ഠിതമായ വരുമാനമായിരിക്കും ഇത്. ഈ ഭാവി വരുമാനത്തെ സെക്യൂരറ്റൈസ് ചെയ്ത് വലിയ തോതിൽ വായ്പ എടുക്കാനാകും.
  6. ഇങ്ങനെ സമാഹരിക്കുന്ന നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി നൽകും എന്നതാണ് നിക്ഷേപകർക്കുള്ള മൂന്നാമത്തെ ഉറപ്പ്. 2003-ലെ കേരളാ ഗവൺമെന്റ് സീലിംഗ് ഓൺ ഗവൺമെന്റ് ഗ്യാരന്റീസ് ആക്റ്റ് ഇതിനായി ഭേദഗതി വരുത്തി ഗവൺമെന്റ് ഗ്യാരന്റികളുടെ മൊത്ത പരിധി ഉയർത്തുന്നതാണ്.
  7. ഇത്തരമൊരു വിപുലമായ മൂലധന നിക്ഷേപ പദ്ധതിക്കായി ഓരോ അടിസ്ഥാന സൗകര്യ പ്രോജക്ടിന്റെയും പ്രത്യേക വിശേഷണങ്ങൾക്ക് അനുസൃതമായി താഴെപറയുന്ന കടപ്പത്രങ്ങൾ ഉപയോഗിക്കുന്നതാണ്.
  1. ജനറൽ ഒബ്ലിക്കേഷൻ ബോണ്ട്സ് വഴി (ജി.ഒ.ബോണ്ട്സ്) സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. മറ്റ് പ്രത്യേകമായി ആവശ്യാ നുസരണം സ്യഷ്ടിക്കുന്ന എസ്.പി.വി.കൾക്ക് പണം സമാഹരിക്കും.
  2. റവന്യൂ ഒബ്ലിക്കേഷൻ ബോണ്ട്സ് (ആർ.ഒ.ബോണ്ട്സ്) വഴി നിശ്ചിതമായി വരുമാന സാദ്ധ്യതയുള്ള പ്രോജക്റ്റുകൾക്ക് പണം സമാഹരിക്കും.
  3. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വാണിജ്യ, സഹകരണ ബാങ്കുകളിൽ നിന്ന് ടേം ലോണായി പണം സമാഹരിക്കും.
  4. ആർബിഐയും സെബിയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങൾ (ഓൾട്ടർനേറ്റീവ് ഇൻവസ്റ്റ്മെന്റ ഫണ്ട്സ് (എ.ഐ.എഫ്.), ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, (ഇൻവിറ്റ്) ഇൻഫ്രാസ്ട്രക്ച്ചർ ഡെറ്റ് ഫണ്ട് (ഐ.ഡി.എഫ്.) വഴി പണം സമാഹരിക്കും.
  1. മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, കിഫ്ബി സമാഹരിക്കുന്ന പണം ഒരു കാരണവശാലും സർക്കാർഖജനാവിൽ നിക്ഷേപിക്കുകയോ ഡിപ്പാർട്ടമെന്റുകൾ വഴി ചെലവഴിക്കുകയോ ഇല്ല എന്നതാണ്. ഇക്കാര്യം നിയമത്തിൽത്തന്നെ വ്യവസ്ഥ ചെയ്യുന്നതാണ്. കിഫ്ബിയുടെ മിച്ചപണം ട്രിപ്പിൾ റേറ്റഡ് ആസ്തികളിലായിരിക്കും നിക്ഷേപിക്കുക. തങ്ങളുമായി ബന്ധപ്പെട്ട ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടുകൾക്കുള്ള തുക ഏത് ഏജൻസി വഴി ചെലവഴിക്കണമെന്ന് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു കഴിഞ്ഞാൽ കിഫ്ബിയുമായി ധാരണാപത്രത്തിൽ ഒപ്പിടണം. സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ ധാരണാ പത്രത്തിന്റെ ഭാഗമായിരിക്കും. അവ നടപ്പിലാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സി.റ്റി.ഇ.യും ഫിനാൻസ് ഇൻസ്പെക്ഷൻ വിണ്ടും അടങ്ങുന്ന ഒരു ഇൻസ്പെക്ഷൻ അതോറിറ്റി രൂപകരിക്കുന്നതാണ്. ബന്ധപ്പെട്ട ഏജൻസി മൂന്നു മാസത്തെ ചെലവുകളുടെ മതിപ്പ് തയ്യാറാക്കി സമർപ്പിച്ചാൽ പണം മുൻകൂറായി അനുവദിക്കും. അതുകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാർക്ക് പണം ലഭിക്കാൻ ഒരു കാലതാമസവും ഉണ്ടാവുകയില്ല. ബജറ്റ് വർക്കുകളുടെ കൃ ഈ പ്രവൃത്തികൾക്ക് ബാധകമായിരിക്കില്ല.
  2. സർ, ഇപ്പോൾതന്നെ സർക്കാർ പ്രത്യേക എസ്.പി.വി.കൾ രൂപീകരിച്ച വൻകിട പ്രോജക്ടുകൾ ഏറ്റെടുക്കുന്ന പതിവുണ്ട്. ഒരു അർത്ഥത്തിൽ ഈ രീതിസമ്പ്രദായത്തെ ധനപരമായി കൂടുതൽ കാര്യക്ഷമമാക്കി വിപുലീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കിഫ്ബിതന്നെ ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക ലാൻഡ് ബോണ്ടുകൾ ഇറക്കാവുന്നതാണ്. ഈ ബോണ്ടുകൾ നമ്മുടെ സഹകരണ സംഘം അടക്കമുള്ള വർക്ക് സുരക്ഷിതമായ നിക്ഷേപമായിരിക്കും. പണം ഇല്ലാത്തതു കൊണ്ട് ലാൻഡ് അക്വിസിഷൻ താമസിക്കുന്ന പ്രശ്നമില്ല. ഭൂമി ഏറ്റെടു ത്തതിലുള്ള കുടിശിക അടിയന്തരമായി കൊടുത്തുതീർക്കും. ഈ വർഷം നാലുവരിപാത, ഗെയിൽ പൈപ്പ് ലൈൻ, വിമാനത്താവളങ്ങൾക്കും വ്യവസായപാർക്കുകൾക്കുള്ള ഭൂമി തുടങ്ങിയവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 3,000 കോടി രൂപയെങ്കിലും വേണ്ടിവരും. ഇത് കിഫ്ബി വഴി ലഭ്യമാക്കും. ഇടപാടുകാരുടെ അക്കൗണ്ടിലേയ്ക്ക് കിഫ്ബിയിൽ നിന്ന് നേരിട്ട് പണം അടയ്ക്കുകയായിരിക്കും ചെയ്യുക.
  3. കാതലായ അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി എല്ലാ മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും ഇന്ന് വലിയ തോതിൽ വിഭവ സമാഹരണം ആവശ്യമാണ്. പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും സെബിയുടെ പുതിയ ഇഷ്യു ആന്റ് ലിസ്റ്റിങ്ങ് ഓഫ് ഡെറ്റ് സെക്യൂരിറ്റീസ് മാർഗ്ഗ രേഖ പ്രകാരം സർക്കാർ ഗ്യാരന്റിയോടെ കടപ്പത്രം ഇറക്കുവാൻ അനുമതി നൽകുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്മെന്റിൽ ആദ്യമായിരിക്കും ഇങ്ങനെയൊരു കാൽവയ്പ്.
  4. 2010-ലെ ബജറ്റിൽ നിക്ഷേപവർദ്ധനയ്ക്ക് ലക്ഷ്യമിട്ടുകൊണ്ട് ഒരു പലിശരഹിത ധനകാര്യസ്ഥാപനത്തിന്റെ നിർദ്ദേശം മുന്നോട്ടു വച്ചിരുന്നു. ഇന്നത്തെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ പശ്ചാത്ത ലത്തിൽ പലിശരഹിത ബാങ്ക് സാധ്യമല്ല. പക്ഷേ, ഒരു പലിശരഹിത ബാങ്കിതര ധനകാര്യസ്ഥാപനം രൂപീകരിക്കാൻ കഴിയും. ഇങ്ങനെ ഒരു കമ്പനി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ അഞ്ചു വർഷക്കാലം ഇതിന്റെ പ്രവർത്തനങ്ങൾ വേണ്ടത്ര പുരോ ഗമിച്ചുവെന്ന് അവകാശപ്പെടാനാകില്ല. ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസ് എന്നാണ് ഇത് അറിയപ്പെടുന്നത്. റിസർവ്വ് ബാങ്ക് ഇപ്പോഴും വിഭവസമാഹരണത്തിന് ഓഹരി അല്ലാതെ ഡെപ്പോസിറ്റു കൾ അംഗീകരിച്ചിട്ടില്ല. ഈ നിലപാട് വളരെ യുക്തിരഹിതമാണ്. എങ്കിലും ഈ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസിന്റെ പ്രവർത്തനം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു വൻകിടപദ്ധതി ഈ വർഷം ഏറ്റെടുക്കുന്നു. ബഹുരാഷ്ട്രകുത്തകകളുടെ മരുന്ന് മേഖലയിലെ നീരാളിപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാസ്ഥാപന മായ കെ.എസ്.ഡി.പി.യുടെ നവീകരണത്തിന് പ്രത്യേകപ്രാധാന്യമുണ്ട്. 250 കോടി രൂപയുടെ മുതൽമുടക്കിൽ ജി.എം.പി. നിലവാരം അനുസരി ച്ചുള്ള ഒരു സമ്പൂർണ്ണ ആധുനിക ഫാക്ടറി സ്ഥാപിക്കുന്നതിനാണ് പരിപാടി. ഇതിനുതകുന്ന രീതിയിൽ ചേരമാൻ ഫിനാൻഷ്യൽ സർവ്വീ സസിന്റെ ഓഹരി ഉടമസ്ഥത വിപുലീകരിക്കും. നവീകരിച്ച കമ്പനി വ്യവസായ വകുപ്പിന് ലീസിന് കൈമാറും. ഈ വരുമാനത്തിൽനിന്ന് കമ്പനി ഓഹരി ഉടമസ്ഥർക്ക് ലാഭവിഹിതം നൽകും. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഈ മാതൃകയിൽ പല വൻകിടപദ്ധതികളും ഏറ്റെടുക്കാനാകും.

4 പാവങ്ങളുടെ തൊഴിൽത്തുറകൾ

  1. സർ, പാവങ്ങളുടെ തൊഴിൽ മേഖലകളുടെ സംരക്ഷണ പദ്ധതികളിലേയ്ക്ക് ഞാൻ തിരിച്ചുവരട്ടെ.

4.1 കൃഷി

  1. കഴിഞ്ഞ രണ്ടു വർഷമായി കാർഷികമേഖലയുടെ ഉൽപ്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ മുരടിപ്പിന്റെ കാലത്തുപോലും 403 കോടി രൂപ (2015-16-ൽ) വകയിരുത്തിയിട്ടും 307 കോടി രൂപയേ ചെലവഴിച്ചുള്ള (പുതുക്കിയ കണക്ക്). കാർഷികമേഖലയുടെ നിക്ഷേപത്തിലുണ്ടായ ഈ ഇടിവ് നികത്തിയേതീരൂ. കാർഷികപദ്ധതിയുടെ അടങ്കൽ 600 കോടി രൂപയായി ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കിന്റെ ഏതാണ്ട് ഇരട്ടി തുകയാണ് ഈ ബജറ്റിൽ കാർഷികമേഖലയ്ക്കക്കായി നീക്കിവയ്ക്കുന്നത്. 217 കോടി രൂപയുടെ കേന്ദ്രാവിഷ്കൃതപദ്ധതികൾ ഇതിനുപുറമേയുണ്ട്. തദ്ദേശഭരണ സ്ഥാപ നങ്ങളുടെ വികസനഫണ്ടിൽ ഉൽപ്പാദനമേഖലകൾക്കുള്ള മിനിമം നിബന്ധന പുനഃസ്ഥാപിക്കുകയും ചെയ്യും.
  2. പച്ചക്കറി സ്വയംപര്യാപ്തതയ്ക്കുവേണ്ടിയുള്ള ജനകീയകാമ്പയിനായി രിക്കും ഈ വർഷത്തെ കാർഷികമേഖലയിലെ ഇടപെടലിന്റെ മുഖ്യധാര. പ്രാദേശികസർക്കാരുകളുമായി ചേർന്നായിരിക്കും ഇത് നടപ്പിലാക്കുക. കൃഷിവകുപ്പിന്റെ പച്ചക്കറിമേഖലയിലെ ഇടപെടൽ മുഖ്യമായും പച്ചക്കറി ക്ലസ്റ്ററുകൾ വഴിയാണ്. തദ്ദേശഭരണസ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട കുടുംബശ്രീയുടെയും പുരുഷസ്വയംസഹായ സംഘങ്ങളുടെയും കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. ഇതിനുപുറമേ കാമ്പയിൻ അടിസ്ഥാനത്തിൽ പച്ചക്കറി വ്യാപിപ്പിക്കുമ്പോൾ എല്ലാ വീട്ടുകാരേയും ചെറിയ രീതിയിലെങ്കിലും ആകർഷിക്കേണ്ടത് പ്രധാന മാണ് സർക്കാരിന്റെ കൃഷി ഫാമുകളിലും വ്യവസായ സ്ഥാപനങ്ങളു ടെയും എസ്റ്റേറ്റുകളുടെയും തരിശ് ഭൂമിയിലും കൃഷിയിറക്കാം. വിപണ നത്തിന് പ്രൊഡ്യൂസർ കമ്പനികളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നല്ല കൃഷിക്കാരെയും മുൻ കൃഷിഉദ്യോഗസ്ഥരെയും മറ്റു കൃഷിവിദ ഗ്ദ്ധരെയും യോജിപ്പിച്ചുകൊണ്ട് പച്ചക്കറി ക്ലിനിക്കുകൾ സംഘടിപ്പിക്കു കയും കൃഷിക്കാർക്ക് സാങ്കേതിക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും. പച്ചക്കറി പ്രൊഡ്യസേഴ്സ് കമ്പനികൾക്കും, വിപണന സൗകര്യം ഒരുക്കുന്നതിനും വേണ്ടി 25 കോടി രൂപ അധികമായി വകയിരുത്തുന്നു. അങ്ങനെ പച്ചക്കറി മേഖലയുടെ അടങ്കൽ 100 കോടി രൂപയായിരിക്കും. തദ്ദേശഭരണസ്ഥാപനങ്ങൾ മറ്റൊരു 100 കോടി രൂപ കൂടി മുതൽമുടക്കുമെന്ന് കരുതുന്നു. കൃഷിവകുപ്പിന്റെ നടീൽവസ്തു ക്കൾ ഉൽപാദകസ്കീമിനെയും എക്സ്റ്റൻഷൻ പ്രവർത്തനങ്ങളെയും ആഗോ സർവ്വീസ് സെന്ററുകളെയും കാമ്പയിനുമായി സംയോജിപ്പി ക്കാനാകും.
  3. പച്ചക്കറി ഇടവിളയായി കൃഷി ചെയ്യുന്നത് നാളികേരകൃഷിക്കും സഹായകരമാണ്. നാളികേരകൃഷിക്കാരുടെ ഉൽപ്പാദനസംഘങ്ങളും പ്രൊഡ്യസർകമ്പനികളും സാർവ്വത്രികമാക്കും. മൂല്യവർദ്ധിത ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിന് പ്രൊഡ്യസർ കമ്പനികളുമായി ബന്ധ പ്പെടുത്തിക്കൊണ്ട് നാളികേര പാർക്കുകൾ ആരംഭിക്കുന്നതാണ്. നാളികേര സംഭരണത്തിന് 25 കോടി രൂപയാണ് വകയിരുത്തി യിട്ടുള്ളത്. വെളിച്ചെണ്ണയുടെ നികുതിയിൽ നിന്നും ലഭിക്കുന്ന വരുമാനം നാളികേര കൃഷിക്കാർക്ക് സബ്സിഡിയായി നൽകുവാൻ തീരുമാനിക്കുന്നു. സംഭരണത്തിനുള്ള അടങ്കൽ 100 കോടി രൂപയായി ഉയർത്തുന്നു.
  4. നെൽക്ക്യഷി പ്രോത്സാഹനം ഭക്ഷ്യസുരക്ഷയ്ക്കു മാത്രമല്ല, പരിസ്ഥിതിസന്തുലനത്തിനും പരമപ്രധാനമാണ്. നെൽക്ക്യഷിപ്രോത്സാ ഹനത്തിനുള്ള അടങ്കൽ 50 കോടി രൂപയായി ഉയർത്തുന്നു. നെൽക്ക്യ ഷിക്കുള്ള സബ്സിഡി വർദ്ധിപ്പിക്കും. നെൽവയലുകൾ തരിശിടാൻ പാടുള്ളതല്ല. സ്വയം കൃഷി ചെയ്യുന്നതിന് ഏതെങ്കിലും കാരണവശാൽ കഴിയുന്നില്ലെങ്കിൽ ആ ഭൂമി തദ്ദേശഭരണസ്ഥാപനങ്ങൾ രൂപംനൽകുന്ന സംഘകൃഷിക്കാർക്ക് നൽകേണ്ടതാണ്. നെൽവയൽ നികത്തുന്നതിന് 2014-15 ലെ ബജറ്റിൽ ഫിനാൻസ്ബില്ലിന്റെ ഭാഗമായി കൊണ്ടുവന്ന വ്യവസ്ഥകൾ റദ്ദാക്കും. തണ്ണീർത്തട-നെൽവയൽ സംരക്ഷണനിയമ ത്തിലെ വകുപ്പുകൾ പ്രകാരം ആയിരിക്കും ഭൂവിനിയോഗനിയന്ത്രണങ്ങ ളിൽ ഇളവുനൽകുക. സാധാരണക്കാർക്ക് വീടുവയ്ക്കുന്നതിനും മറ്റും ഇളവുലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഭൂമിയുടെ തരംതിരിവ് സംബ ന്ധിച്ച ഡേറ്റാ ബാങ്ക് ഉണ്ടാക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ സർക്കാർ നിർത്തിവച്ചു. ഒരു വർഷംകൊണ്ട് ഡേറ്റാബാങ്ക് സ്യഷ്ടി ക്കുന്നതിന് ഏറ്റവും ആധുനികമായ ഐ.റ്റി സങ്കേതങ്ങൾ ഉപയോഗിച്ചു കൊണ്ട് ഒരു യജ്ഞം ആരംഭിക്കുവാൻ പോവുകയാണ്. ഇതിനായി 5 കോടി രൂപ അധികമായി വകയിരുത്തുന്നു.
  5. നെല്ല് സംഭരണവില ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ നെൽക്ക്യഷിയെ അനാകർഷകമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം കൃഷിക്കാർക്ക് പണം ലഭിക്കണം. കാർഷിക സഹകരണബാങ്കുമായി ബന്ധപ്പെടുത്തി ഇത് ഉറപ്പുവരു ത്തും. ഈ തുക പലിശ സഹിതം സർക്കാർ ബാങ്കുകൾക്കു നൽകും. നെല്ല് സംഭരണത്തിനായി 385 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  6. കാർഷികത്തൊഴിൽമേഖല കൂടുതൽ ആകർഷകമാക്കുന്നതിന് തൊഴിലുറപ്പും ആധുനിക കൃഷിസങ്കേതങ്ങളിൽ പരിശീലനവും നൽകണം. അഗോസർവ്വീസ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കും. ലേബർ ആർമി, ലേബർ ബാങ്ക് തുടങ്ങിയ സംവിധാന ങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനായി 31 കോടി രൂപ വകയിരുത്തുന്നു. കാർഷിക സർവകലാശാലയുടെ അടങ്കൽ 65 കോടി രൂപയാണ്. പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന് 3 കോടി രൂപ വകയിരു ത്തുന്നു. കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള സമഗ്ര ഇടപെടലിനായി കേരള അഗ്രികൾച്ചർ മാർക്കറ്റ് പ്രോജക്ട് പുതിയ തായി ആരംഭിക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു.
  7. റബറിന്റെ വിലത്തകർച്ചയിൽനിന്നു കൃഷിക്കാർക്ക് സംരക്ഷണം നൽകുന്നതിന് കേന്ദ്രസർക്കാരിന്റെ സഹായം കൂടിയേതീരൂ. ഇതിനു വേണ്ടിയുള്ള ചർച്ചകൾ നടത്തും. ചെറുകിടകർഷകർക്ക് റബറിനു കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള വിലസ്ഥി രതാപദ്ധതി തുടരും. ഇതിലേയ്ക്കക്കായി 500 കോടി രൂപ വകയിരു ത്തുന്നു.
  8. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ പ്ലാവ് പോലുള്ള ഭക്ഷ്യമരവിളകളുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്. കേരളത്തിന്റെ പാരമ്പര്യ ഭക്ഷണ കമത്തിന്റെ ഭാഗമായിരുന്ന ചക്ക ഇന്ന് പാഴാക്കിക്ക ളയുകയാണ്. പത്തനംതിട്ട, കായകുളം കെ.വി.കെ.കളെ കേന്ദ്രീകരിച്ചു കൊണ്ട് ഇതിന്റെ ഗവേഷണത്തിനും പ്രചാരണത്തിനും ഒരു പദ്ധതി തയ്യാറാക്കുന്നതാണ്. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.
  9. കുരുമുളകിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏലത്തിന് 10 കോടി രൂപ പുതുതായി വകയിരുത്തുന്നു. ഇടുക്കിയിലും വയനാട്ടിലും ഓരോ സ്പൈസസ് പാർക്ക് സ്ഥാപിക്കുന്നതാണ്.
  10. കാർഷികമൂല്യവർദ്ധിത വ്യവസായങ്ങൾ കൃഷിക്കാരുടെ പ്രൊഡ്യസർ കമ്പനികളുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങൾ വാചാലമായി ഉണ്ടാകാറുണ്ടെങ്കിലും പ്രായോഗികമായ നടപടിക്രമങ്ങൾ വിരളമാണ്. ജില്ലാ കാർഷിക ഫാമുകളുടെ സ്ഥലം ഉപയോഗപ്പെടുത്തി മൂല്യവർദ്ധിത കാർഷികോൽപ്പന്നങ്ങൾക്ക് വേണ്ടി യുള്ള ചെറുകിട ഇടത്തരം അഗോപാർക്കുകളുടെ ശൃംഖല സ്ഥാപി ക്കുന്നതിന് ഉദ്ദേശിക്കുന്നു. നടപ്പുവർഷത്തിൽ താഴെപ്പറയുന്ന ആഗോ പാർക്കുകൾക്ക് തുടക്കം കുറിക്കും. പ്രത്യേക നിക്ഷേപനിധിയിൽ നിന്നും ഇതിനായി 500 കോടി രൂപ നീക്കിവയ്ക്കുന്നു. ഈ വർഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
  1. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നാളികേര അഗ്രോപാർക്കുകൾ.
  2. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നെല്ലിനെ അടിസ്ഥാനമാക്കിയുള്ള അഗ്രോപാർക്കുകൾ.
  3. തൃശ്ശൂരിൽ വാഴപ്പഴവും തേനും ആസ്പദമാക്കിയ അഗ്രോപാർക്ക്
  4. ഇടുക്കി, വയനാട് ജില്ലകളിൽ സ്പൈസസ് പാർക്കുകൾ.
  5. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റബ്ബർ അധിഷ്ഠിത വ്യവസായ പാർക്കുകൾ.
  6. തൃശ്ശൂർ ജില്ലയിലെ മാള കേന്ദ്രീകരിച്ച് ചക്കയ്ക്കു വേണ്ടിയുള്ള അഗ്രോപാർക്ക്
  7. ഇടുക്കി കാന്തല്ലൂരിൽ പച്ചക്കറി മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ അഗ്രോപാർക്ക്

4.2 തൊഴിലുറപ്പുപദ്ധതി

  1. കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാധാരണക്കാർ പണിയെടു ക്കുന്ന മേഖലയായി തൊഴിലുറപ്പുപദ്ധതി മാറിയിട്ടുണ്ട്. ഈ വർഷത്തെ ലേബർ ബജറ്റ് പ്രകാരമുള്ള കേരളത്തിനുള്ള അലോക്കേഷൻ 2197.2 കോടി രൂപയാണ്. നിയമപ്രകാരം ആവശ്യത്തിനനുസരിച്ച് തുക അനുവദിക്കേണ്ടുന്ന പദ്ധതിയെ അലോക്കേഷൻ അടിസ്ഥാനത്തിലുള്ള പദ്ധതിയായി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതുതന്നെ വലിയ തോതിൽ കുടിശികയുമാണ്. ഈ സ്ഥിതിവിശേഷം അത്യന്തം പ്രതിഷേധാർഹമാണ്. നടപ്പുവർഷത്തിൽ പരമാവധി തൊഴിലവസര ങ്ങൾ സൃഷ്ടിക്കാനായിരിക്കും നാം പരിശ്രമിക്കുക. കേന്ദ്രസർക്കാർ തൊഴിലുറപ്പുപദ്ധതിയിലെ നിബന്ധനകളിൽ വരുത്തിയ മാറ്റങ്ങൾമൂലം തൊഴിലുറപ്പ് തൊഴിലാളികൾ വലിയ അനിശ്ചിതാവസ്ഥ നേരിടുകയാ ണ്. കാർഷിക പ്രവർത്തനങ്ങൾക്കുവേണ്ടി തൊഴിലുറപ്പിനെ ഉപയോഗ പ്പെടുത്താനാവില്ല. ഈ പശ്ചാത്തലത്തിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനത്തെ തൊഴിലുറപ്പുമായി ബന്ധപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. നീർത്തടാടിസ്ഥാനത്തിൽ മണ്ണ-ജല സംരക്ഷണത്തി നുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. ജലസേചനത്തോടുകൾ വൃത്തിയാക്കലും കുളം സംരക്ഷണവും മഴക്കുഴി നിർമ്മിക്കലും മരങ്ങൾ നടലും എല്ലാം ഇതിന്റെ ഭാഗമായി ഏറ്റെടുക്കാനാകും. മണ്ണ്ജല സംരക്ഷണവകുപ്പ്, ജലസേചനവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ ഏതാണ്ട് 200 കോടി രൂപ ഈ മേഖലയിൽ ചെലവഴിക്കുന്നുണ്ട്. ഇതിനെ തൊഴിലുറപ്പുമായി സംയോജിപ്പിക്കുകയാണെങ്കിൽ 1000 കോടി രൂപയുടെയെങ്കിലും തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകും. കൃഷി, മണ്ണ-ജല സംരക്ഷണം, ചെറുകിട ജലസേചനം എന്നിവരുടെ ഉദ്യോഗസ്ഥർ പഞ്ചായത്തുകൾക്ക് ഇതിനാവശ്യമായ സാങ്കേതിക പിന്തുണ നൽകും. ഇതുപോലെതന്നെ സാമൂഹ്യ വനവൽക്കരണത്തിനുവേണ്ടിയുള്ള വകയിരുത്തലിനെയും കൃഷിവകുപ്പിന്റെ വൃക്ഷത്തെ ഉൽപാദനത്തെയും തൊഴിലുറപ്പുമായി സംയോജിപ്പിക്കാനാവണം. സന്നദ്ധതയുള്ളവർക്ക് മുഴുവൻ 100 ദിവസത്തെ പണി നൽകുന്ന തിനുള്ള തീവയജ്ഞത്തിന് മുൻകൈയെടുക്കും.

4.3 മൃഗസംരക്ഷണവും ക്ഷീരവികസനവും

  1. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 2015-16-ൽ വകയിരുത്തിയ 378 കോടി രൂപയിൽ 275 കോടിയേ ചെലവഴിച്ചിട്ടുള്ളൂ (പുതുക്കിയ കണക്ക്). 2016-17 ൽ അടങ്കൽ 383 കോടി രൂപയായി ഉയർത്തുന്നു. ഇതിൽ 290 കോടി രൂപ മൃഗസംരക്ഷണ വകുപ്പിനും 93 കോടി രൂപ ഡയറി വകുപ്പിനുമാണ്.
  2. കന്നുകുട്ടിപരിപാലനത്തിന് 50 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കാലിത്തീറ്റ സബ്സിഡി 20 കോടി രൂപയായി ഉയർത്തുന്നു. മിൽക്ക്ഷെഡ് - തീറ്റപ്പുൽ വികസനത്തിന് 46 കോടി രൂപ വകയിരു ത്തുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകിയ കന്നുകാലികൾ ചത്തു പോയതിന്റെയും കറവ ശുഷ്കമായതിന്റെയും ഫലമായി കടക്കെണിയി ലായി ജപ്തതിനടപടികൾ അഭിമുഖീകരിക്കുന്ന കൃഷിക്കാരെ സഹായി ക്കുന്നതിനായി 5 കോടി രൂപ പുതുതായി വകയിരുത്തുന്നു.

4.4 മത്സ്യമേഖല

  1. ആദിവാസികൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിലൊന്നാണ് മത്സ്യത്തൊഴിലാളികൾ, വിഭവ ശോഷണമാണ് അവർ നേരിടുന്ന ഒരു മുഖ്യപ്രശ്നം. ഇതിനെ നേരിടു ന്നതിനുള്ള നയപരമായ കാര്യങ്ങൾ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടുണ്ട്. അതിലേക്ക് ഞാൻ കടക്കുന്നില്ല. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്നതിന് ആവശ്യമായ ഹാച്ചറികൾക്കും മറ്റും വേണ്ടി 20 കോടി രൂപ വകയിരുത്തുന്നു. മൺസൂൺകാലം അവർക്ക് പഞ്ഞമാസമാണ്. 2011 ലെ എൽ.ഡി.എഫ് ബജറ്റിൽ പഞ്ഞമാസസമാശ്വാസപദ്ധതി 1800 രൂപയിൽനിന്ന് 3600 രൂപ യായി ഉയർത്തുമെന്ന് പറഞ്ഞിരുന്നു. അത് ഈ വർഷം മുതൽ പ്രാബ ല്യത്തിൽ വരികയാണ്. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കൃഷിക്കാർക്കെന്നപോലെ മത്സ്യ ത്തൊഴിലാളികൾക്കും കടാശ്വാസം പ്രഖ്യാപിച്ചു. ഭാഗികമായി നടപ്പാക്കാനേ സമയം അനുവദിച്ചുള്ളൂ. 5 വർഷക്കാലത്തിനിടയിൽ ബാക്കി കടാശ്വാസത്തിന് ഒരു നടപടിയും കഴിഞ്ഞ സർക്കാർ സ്വീകരി ച്ചില്ല. ഇതിലേയ്ക്കക്കായി 50 കോടി രൂപ വകയിരുത്തുന്നു.
  2. മത്സ്യത്തൊഴിലാളികൾ കടലാക്രമണത്തിന്റെ ഭീഷണിയിലാണ് ജീവിക്കുന്നത്. 42 കോടി രൂപയാണ് ഇറിഗേഷൻ വകുപ്പിന് കടൽഭിത്തി നിർമ്മാണത്തിനും മറ്റുമായി നീക്കിവച്ചിട്ടുള്ളത്. ഇത് തികച്ചും അപര്യാപ്തമാണെന്നത് വ്യക്തം. എന്നാൽ തീരസംരക്ഷണത്തിനു വേണ്ടിയുള്ള നമ്മുടെ നടപടികൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യേണ്ടതുണ്ട്. ഐക്യകേരളം മുതൽ ഇതിനായി ചെലവഴിച്ചിട്ടുള്ള ഭീമമായ തുക പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ എന്താണു വേണ്ടതെന്നതു സംബന്ധിച്ച തീരദേശത്തെ ജനപ്രതിനിധികളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും തമ്മിൽ വിശദമായ ചർച്ച നടത്തി ഒരു പദ്ധതി തയ്യാറാക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ ബജറ്റിൽ ഒരു പുതിയ നിർദ്ദേശം വയ്ക്കക്കുകയാണ്. സി.ആർ.ഇസഡ് പരിധിയിൽ താമസി ക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് താൽപര്യമുണ്ടെങ്കിൽ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടുതന്നെ സുരക്ഷിതമേഖല യിലേയ്ക്ക് മാറിതാമസിക്കുന്നതിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. കടലോരത്തുള്ള ഭൂമിയിൽ വച്ചുപിടിപ്പിക്കുന്ന കാറ്റാടിമരങ്ങളു ടെയും മറ്റും വരുമാനം ഉടമസ്ഥർക്കോ കൈവശരേഖക്കാർക്കോ ഉള്ള തായിരിക്കും. ഇതിന് എത്രപേർ സന്നദ്ധരാണെന്നത് മനസിലാക്കിയശേഷം ഇതിനായി പ്രത്യേക സ്കീം തയ്യാറാക്കും. ഇപ്പോൾ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ നടപ്പുവർഷംതന്നെ പുനരധി വസിപ്പിക്കുന്നതിനുവേണ്ടി 25 കോടി രൂപ വകയിരുത്തുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണംമൂലം പുനരധിവസിപ്പിക്കേണ്ടവരുടെ പൂർണ്ണബാധ്യത സർക്കാർ ഏറ്റെടുക്കും. വിശദമായ പഠനത്തിന്റെ അടി സ്ഥാനത്തിൽ ആവശ്യാനുസരണം ഇതിന് പണം അനുവദിക്കുന്ന താണ്. ഇതിനായി ഒരു ബജറ്റ് ഹെഡ് തുറക്കുന്നതിനുവേണ്ടി 25 കോടി രൂപ ഇപ്പോൾ വകയിരുത്തുന്നു. പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗ മായി പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 300 കോടി രൂപ വകയിരു ത്തുന്നു. നടപ്പുവർഷം 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  3. മത്സ്യബന്ധന തുറമുഖങ്ങൾക്കുവേണ്ടി 26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അർത്തുങ്കൽ, വെള്ളായി, പാനൂർ, മഞ്ചേശ്വരം, കൊയിലാണ്ടി എന്നിവയാണ് ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന തുറമുഖങ്ങൾ. ഇതിനുപുറമേ 5 വർഷമായി നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്ന ചെത്തി, തലശ്ശേരി തുറമുഖങ്ങൾ പൂർത്തീകരിക്കുന്നതിന് 5 കോടി രൂപ വീതം വകയിരുത്തുന്നു. മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാ ക്കേണ്ടതുണ്ട്. ഇതിനുള്ള യാനങ്ങളും പരിശീലനങ്ങളും നൽകുന്നതിന് 10 കോടി രൂപ അനുവദിക്കുന്നു.
  4. മത്സ്യത്തൊഴിലാളികളുടെ പാർപ്പിടനിർമ്മാണത്തിന് 100 കോടി രൂപയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് 78 കോടി രൂപയും സൂക്ഷ്മതൊഴിൽ സംരംഭങ്ങൾക്ക് 5 കോടി രൂപയും വകയിരുത്തുന്നു. മത്സ്യമേഖലയുടെ മൊത്തം അടങ്കൽ 468 കോടി രൂപയാണ്. 2015-16 ൽ മത്സ്യമേഖ ലയ്ക്കക്കുള്ള വകയിരുത്തൽ 178 കോടി രൂപയായിരുന്നു. ഇതിൽ ചെലവാക്കിയതാകട്ടെ 147 കോടി രൂപയും (പുതുക്കിയ കണക്ക്).

4.5 കയർ

  1. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസംഗ വിഷയങ്ങളിൽ ഗുരു നിർദ്ദേശിച്ച രണ്ടെണ്ണം, കൈവേലയും സാങ്കേതികവിദ്യയുമാണ്. കയർ പോലുള്ള പരമ്പരാഗത വ്യവസായങ്ങളിലെ സാങ്കേതികവിദ്യ നവീകരിച്ചേതീരൂ. അതിൽ ഇനി അമാന്തം പാടില്ല. പക്ഷേ അതോ ടൊപ്പം കൈവേല ചെയ്തത് ജീവിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം. അങ്ങനെ മാത്രമേ നമുക്ക് സാങ്കേതിക നവീകരണം അനിവാര്യമായി സ്യഷ്ടിക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയൂ.
  2. ഒരു രണ്ടാം പുനഃസംഘടനാസ്കീമിൽ കുറഞ്ഞ മറ്റൊന്നുകൊണ്ടും കയർവ്യവസായത്തെ രക്ഷിക്കാൻ കഴിയില്ല. ചകിരി ഉൽപ്പാദനം പോലെ കയർ ഉൽപാദനവും തമിഴ്നാട്ടിലേയ്ക്കു നീങ്ങുകയാണ്. യന്ത്രവൽകൃത ഉൽപാദനത്തിൽ ഗണ്യമായപങ്ക് ഇപ്പോൾത്തന്നെ തമിഴ്നാട്ടിൽ ആയിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ആധുനീകരണ ത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കുകയും യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. ചകിരി ഉൽപാദിപ്പിക്കുന്നതിന് പുതിയ യൂണിറ്റുകൾക്ക് 50 ശതമാനം ഇൻവെസ്റ്റ്മെന്റ സബ്ഡിസി നൽകും. തൊണ്ട് സംഭരണത്തിനുള്ള പിന്തുണ സർക്കാർ നൽകും. ഉൽപന്നമേഖലയിലെ പുതിയ യന്ത്രവൽകൃത ഫാക്ടറികൾക്ക് കയർബോർഡ് സബ്സിഡിക്ക് പുറമേ സംസ്ഥാനസർക്കാരിന്റെ അധിക സബ്സിഡിയായി 10 ശതമാനം സബ്സിഡി നൽകും. ആലപ്പുഴയിൽ പി.വി.സി കയർ അവശിഷ്ടങ്ങൾ സംസ്കരിച്ച ബോർഡുകളാക്കുന്നതിന് സംയുക്തസംരംഭം ആരംഭിക്കുന്നതാണ്. ഇതേ മാതൃകയിൽ മലിനജലം ശുദ്ധീകരിക്കുന്നതിനും ഒരു പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പണം ആധുനീകരണത്തിനുവേണ്ടി നീക്കിവച്ചിട്ടുള്ള 68 കോടിയിൽ നിന്നു കണ്ടെത്തും.
  3. ഈ പുതിയ നയം നിലവിലുള്ള പരമ്പരാഗത തൊഴിലാളികളുടെ തൊഴിലിനേയോ വരുമാനത്തേയോ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തും. ഇതിനായി സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കയർ മുഴുവൻ മിനിമംകൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് കയർഫെഡ് സംഭരിക്കും. ഈ കയർ ഉപയോഗിച്ച ഉൽപന്നങ്ങൾ നെയ്യുന്ന ചെറുകിട ഉൽപാദകരുടെ ഉൽപാദനം മുഴുവൻ കയർ കോർപ്പറേഷൻ അംഗീകൃത കയവിലയ്ക്ക് സംഭരിക്കും. റിബേറ്റ് നൽകി ഇവ വിറ്റഴി ക്കും. ഇതിനുവേണ്ടി വിലസ്ഥിരതാഫണ്ട് 17 കോടി രൂപയിൽ നിന്ന് 100 കോടിയായി ഉയർത്തുന്നു. സംഘങ്ങളുടെ പുനഃസംഘടനയ്ക്കും മാനേജീരിയൽ സബ്സിഡിക്കും 15 കോടി രൂപ വകയിരുത്തുന്നു. പുനഃസംഘടനയ്ക്ക് വേണ്ട അധികപണം എൻ.സി.ഡി.സി.യിൽനിന്നു ലഭ്യമാക്കും.
  4. കയർമേഖലയോടുള്ള കഴിഞ്ഞ സർക്കാരിന്റെ സമീപനം മാപ്പ് അർഹി ക്കാത്തതാണ്. കയർമേഖലയാകെ തകർന്നിട്ടും നിരന്തരമായ സമര ങ്ങളുണ്ടായിട്ടും കഴിഞ്ഞവർഷം കയർമേഖലയ്ക്ക് വകയിരുത്തിയ 116 കോടി രൂപയിൽ ചെലവാക്കിയത് 68 കോടി രൂപയാണ്. ഇതുതന്നെ ഒരു മുൻഗണനാ ക്രമവും ഇല്ലാതെ കയർ മേഖലയ്ക്കു പുറത്ത് ഉൽപന്നഫാക്ടറി സ്ഥാപിക്കുന്നതിനും മറ്റുമാണ് വിനിയോഗിച്ചത്. നട പ്പുവർഷത്തെ അടങ്കൽ 232 കോടി രൂപയാണ്. സർ, കേരളത്തിലെ കയർ വ്യവസായത്തെയും തൊഴിലാളികളെയും ഈ സർക്കാർ സംരക്ഷിക്കും.

4.6 കശുവണ്ടി

  1. കശുവണ്ടി വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. പല ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. തൊഴിൽ വേതനസേവന വ്യവസ്ഥകളുടെ പൊതുനിലവാരത്തിന് അടിസ്ഥാനമായ പൊതുമേ ഖലാഫാക്ടറികളുടെയും സ്ഥിതിയും ഇതുതന്നെ. പൊതുമേഖലാ ഫാക്ടറികളുടെ ഒരു അടിസ്ഥാനപ്രശ്നം തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ ആവശ്യമായ പ്രവർത്തനമൂലധനം ഇല്ലായെന്നതാണ്. ഇതു പോലെതന്നെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങളും കുടിശികയിലാണ്. ഇതോടൊപ്പം ഫാക്ടറികൾ നവീകരിക്കുകയും ഭാഗികമായ യന്ത്രവൽക്കരണം ഏർപ്പെടുത്തുകയും വേണം. നിലവിൽ ബജറ്റിൽ കെ.എസ്.സി.ഡി.സി.ക്ക് 30 കോടി രൂപയും ക്യാപ്പക്സിന് 8 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്ന ത്. ഈ രണ്ട് സ്ഥാപനങ്ങൾക്കും അധികമായി 75 ഉം 25 ഉം കോടി രൂപ വീതം വകയിരുത്തുന്നു. 10 കശുവണ്ടി ഫാക്ടറികളുടെ ആധുനികവൽക്കരണത്തിനുവേണ്ടി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 100 കോടി രൂപ അനുവദിക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ഈ ആവശ്യത്തിന് മതിയാകും. കശുമാവ് കൃഷിയുടെ പ്രോത്സാഹന ത്തിന് 5 കോടി രൂപ വകയിരുത്തുന്നു.

4.7 കൈത്തറി-ഖാദി

  1. കൈത്തറി, യന്ത്രത്തറി വ്യവസായങ്ങൾക്ക് 71 കോടി രൂപ വകയിരു ത്തിയിട്ടുണ്ട്. ഇതിനുപുറമേ വരുമാന ഉറപ്പുപദ്ധതി നടപ്പാക്കുന്നതിനും മാർക്കറ്റ് ഇടപെടലിനും വേണ്ടി 30 കോടി രൂപ അധികമായി വകയിരു ത്തുന്നു. ഖാദി, ഗ്രാമവ്യവസായത്തിന് 14 കോടി രൂപ വീതം വകയിരു ത്തിയിട്ടുണ്ട്. വരുമാന ഉറപ്പുപദ്ധതിയുടെ ഭാഗമായി 10 കോടി രൂപ അധികമായി വകയിരുത്തുന്നു. കൈത്തറി, ഖാദി ഉൽപ്പന്നങ്ങൾക്ക് നില വിലുള്ള വരുമാന ഉറപ്പുപദ്ധതി തുടരും. തൊഴിൽ ദിനങ്ങൾകൂടി ഉറപ്പുവരുത്തുന്നതിനുവേണ്ടി കയർ മേഖലയിലുള്ള ഇടപെടലിന്റെ അനുഭവം പരിശോധിച്ച് വരുമാന ഉറപ്പുപദ്ധതി കൂടുതൽ വിപുലീകരി ക്കുന്നതാണ്. അടുത്തവർഷം മുതൽ 1 മുതൽ 8 വരെ ക്ലാസുകളിലുള്ള എല്ലാ സർക്കാർ എയ്ഡഡ് സ്കൂൾ കുട്ടികൾക്കും സൗജന്യമായി യൂണിഫോം നൽകും. ഇതിനു വേണ്ടി മേന്മയേറിയ തുണി ഉൽപ്പാദിപ്പി ക്കുന്നതിനുള്ള സ്കീം ഈ വർഷം നടപ്പിലാക്കുന്നതാണ്.

4.8 മറ്റു പരമ്പരാഗത വ്യവസായങ്ങൾ

  1. കരകൗശല വ്യവസായത്തിന് 8 കോടി രൂപ വകയിരുത്തുന്നു. പനമ്പ് നെയ്തത്ത് വ്യവസായത്തിന് 10 കോടി രൂപ വകയിരുത്തുന്നു. ദിനേശ് ബീഡി സഹകരണസംഘത്തിൽനിന്ന് പിരിച്ച നികുതിക്ക് പരിഹാര മായി 8 കോടി രൂപ ഗ്രാന്റായി നൽകുന്നു. കളിമൺ വ്യവസായത്തിന് 1 കോടി രൂപ വകയിരുത്തുന്നു. തകരുന്ന പാരമ്പര്യ തൊഴിലുകാരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി 5 കോടി രൂപ ആർട്ടിസാൻസ് കോർപ്പറേഷന് പ്രത്യേകം നൽകും.
  2. നാശോന്മുഖ പാരമ്പര്യ തൊഴിലുകളിൽ പ്രവർത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ആർട്ടിസാൻസ് കോർപ്പറേഷന് 1 കോടി രൂപ അനുവദിക്കുന്നു.
  3. പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനികൾക്ക് കഴിഞ്ഞ 5 വർഷ മായി വർദ്ധിപ്പിച്ച ഡി.എ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സമര സേനാനികളുടെ 2011 മുതലുള്ള ഡി.എ കുടിശിക അനുവദിക്കുന്നതാണ്.
  4. കേരള ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി, കയർ ക്ഷേമ നിധി, മത്സ്യ ക്ഷേമനിധി തുടങ്ങിയവയുടെ നിയമപ്രകാരമുള്ള അംശാദായം കയറ്റുമതിക്കാരിൽ നിന്നും വ്യാപാരികളിൽ നിന്നും ലഭിക്കുന്നില്ല. ഇക്കാര്യം അവരുടെ സംഘടനകളുമായി ചർച്ച ചെയ്തത് പരിഹരിക്കാൻ ശ്രമിക്കും.
  5. വർക്ക്ഷോപ്പ് ജീവനക്കാരുടെയും ഉടമകളുടെയും ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പെൻഷൻ പദ്ധതി പ്രാവർത്തികമാക്കും.

5 സാമൂഹികപശ്ചാത്തല സൗകര്യങ്ങൾ

  1. സർ, “വിദ്യാഭ്യാസം ചെയ്തത് അഭിവൃദ്ധിപ്പെടുക’ എന്ന സന്ദേശം 1910 ലാണ് ശ്രീനാരായണഗുരു പുറപ്പെടുവിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുടെ വ്യാപനം പ്രജാവത്സല തൽപ്പരരായ രാജാക്കൻമാരുടെ മാത്രം സംഭാവന അല്ല. ഇവയ്ക്കക്കായി താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന വമ്പിച്ച അവകാശ സമ്മർദ്ദങ്ങളാണ് ഭരണകൂടത്തെ മറ്റ് ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഈ അവകാശബോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളിലൊന്ന് ഗുരുവായിരുന്നു. ഇങ്ങനെ ചരിത്ര പരമായി രൂപംകൊണ്ട പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ഇന്ന് തകർച്ചയെ നേരിടുകയാണ് വരേണ്യ വിഭാഗം ഈ മേഖലകളെ കൈവെടിഞ്ഞു കഴിഞ്ഞു. എങ്ങനെ വീണ്ടും മതനിരപേക്ഷ പൊതു സംവിധാനങ്ങളുടെ പിന്നിൽ ജനങ്ങളെ അണിനിരത്താമെന്നത് സമകാലീന വികസന വെല്ലുവിളിയാണ്.

5.1 സ്കൂൾ വിദ്യാഭ്യാസം

  1. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനുള്ള മാർഗ്ഗമായി സമ്പൂർണ്ണമായ വാണിജ്യവൽക്കരണമാണ് യു.ഡി.എഫ് സർക്കാരിന്റെ പരിപ്രേക്ഷ്യപദ്ധതി 2030 കണ്ടെത്തിയത്. ഈ സമീപനത്തെ ഞങ്ങൾ പാടേ തള്ളിക്കളയുന്നു. അൺഎയ്ഡഡ് സ്കൂളുകളേക്കാളും പഠനസൗകര്യങ്ങൾ പൊതുവിദ്യാലയങ്ങളിൽ ഒരു ക്കും. ഇതിനൊരു പദ്ധതി ഈ ബജറ്റോടെ ഉദ്ഘാടനം ചെയ്യുകയാണ്. ഓരോ മണ്ഡലത്തിലെയും ഒരു സർക്കാർ സ്കൂൾ അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് 1000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി അനുവദിക്കുന്നു. നടപ്പുവർഷം ഇതിലേയ്ക്ക് 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അനുബന്ധസൗകര്യ ങ്ങൾക്കാവശ്യമായ ഫണ്ട് പി.റ്റി.എ. പൂർവ്വവിദ്യാർത്ഥി സംഘടന, തദ്ദേശഭരണസ്ഥാപനങ്ങൾ, എം.എൽ.എ-എം.പി പ്രാദേശികവികസന ഫണ്ട് ലഭിക്കാനുള്ള സാദ്ധ്യതകളും പരിഗണിച്ചായിരിക്കും സ്കൂളുകൾ തെരഞ്ഞെടുക്കുക. അതുപോലെതന്നെ പുതിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മാതൃകാ അധ്യായനരീതികൾ സ്വീകരിക്കുന്നതിന് അധ്യാപകർ സന്നദ്ധമായിരിക്കണം. ഇതിന് ഒരു പ്രത്യേക അക്കാദമിക് പ്രോഗ്രാം തയ്യാറാക്കി സമർപ്പിക്കണം. ഈ പദ്ധതിയിൽ പങ്കുചേരുന്ന തിന് നടക്കാവ് സ്കൂളിലെന്നപോലെ സർക്കാരുമായി സഹകരിക്കാൻ ചില ഫൗണ്ടേഷനുകൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുമായി ചേർന്നുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. സർക്കാർ കെട്ടിട നിർമ്മാണ ചെലവ് മാത്രമേ വഹിക്കു കയുള്ളൂ. ബാക്കി പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തന സാമഗ്രികൾക്ക് വേണ്ടിവരുന്ന ചെലവുകളെല്ലാം ദാനസംരംഭകനും പ്രദേശത്തുള്ള വരുമാണ് വഹിക്കേണ്ടത്. സർ, ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ പ്രകടനപ്രതികയിൽ പറഞ്ഞ അന്തർദേശീയ നിലവാരമുള്ള 1000 സ്കൂളുകൾ എന്നത് അഞ്ചു കൊല്ലംകൊണ്ടു യാഥാർത്ഥ്യമാകും എന്ന് ഞാൻ ഉറപ്പുനൽകുന്നു.
  2. 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കുമെന്നതാണ് മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ സ്കീമിൽ എയ്ഡഡ് സ്കൂളു കളെക്കൂടി ഉൾപ്പെടുത്തുന്നുണ്ട്. ഇതിനുപുറമേ എല്ലാ സ്കൂളുകളിലും ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിക്കും. ഇതിന്റെ ഭാഗമായി ഈ ക്ലാസ് മുറികൾക്ക് അവശ്യംവേണ്ടുന്ന വൈദ്യുതീകരണവും നവീകരണവും അടച്ചുറപ്പും സ്യഷ്ടിക്കും. ഓരോ സ്കൂളിലും ഉണ്ടാക്കുന്ന പഠന സാമഗ്രികൾ ഒരു പൊതുസെർവ്വറിൽ ലഭ്യമാക്കുകയും മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ടാക്കുകയും ചെയ്യും. ഇതിനായി മാന്ദ്യവിരുദ്ധ പാക്കേജിൽനിന്ന് 500 കോടി രൂപ അനുവദിക്കുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നിർണ്ണായകമായ കാൽവയ്പ്പായിരിക്കും. നടപ്പുവർഷം 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പരിശീലനത്തിനും മറ്റും ആവശ്യമായ പണം നിലവിലുള്ള സ്കൂൾ ഐ.റ്റി പദ്ധതികളിൽനിന്ന് കണ്ടെത്തേണ്ടതാണ്. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ട റേറ്റുകൾക്ക് ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതിന് 20 കോടി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും വകയിരുത്തുന്നു. നടപ്പുവർഷം 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  3. മേൽപ്പറഞ്ഞ രണ്ട് സ്കീമുകൾക്ക് അന്യഥാ വിഭവം കണ്ടെത്തുന്നുണ്ട്. അതിനാൽ നിലവിലുള്ള പലപരിപാടികളിലും മിച്ചം പണം ഉണ്ടാകും. ഈ മിച്ചം രണ്ട് സ്കീമുകൾക്ക് വേണ്ടിയായിരിക്കും ചെലവഴിക്കുക. ഒന്ന്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക സ്കീമുകൾ സ്പെഷ്യൽ സ്കൂളുകളുടെ സൗകര്യം വിപുലീകരിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന വിദ്യാഭ്യാസസ്ഥാപന ങ്ങൾക്കുള്ള ധനസഹായം, സ്പെഷ്യൽ ടീച്ചേഴ്സിനുള്ള പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ധനസഹായം എന്നിവ. ഭിന്ന ശേഷിക്കാരായ 41,949 കുട്ടികൾ ഇന്ന് സ്കൂളുകളിലുണ്ട്. ഇവർക്ക് പുസ്തകങ്ങൾക്കും സ്റ്റേഷനറിക്കും 500 രൂപയും യൂണിഫോമിന് 750 രൂപയും യാത്രയ്ക്ക് 1000 രൂപയും എസ്കോർട്ടിന് 1000 രൂപയും റീഡർക്ക് 750 രൂപയും പ്രതിവർഷം നൽകുന്നതാണ്.
  4. രണ്ടാമത്തേത്, സ്ക്കൂളുകളെ ആർട്സ്, സ്പോർട്സ്, പ്രവൃത്തി പരി ചയം എന്നിവയുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രത്യേക പദ്ധതിയാണ് ASWAS. ഇതിനായി 5 കോടി രൂപ വകയിരുത്തുകയാണ് ഈ സ്കീം സെക്കൻഡറിതലത്തിൽനിന്ന് ഹൈസ്ക്കൂൾതലത്തിലേയ്ക്കു വ്യാപി പ്പിക്കുന്നതിനും മിച്ചഫണ്ട് ഉപയോഗപ്പെടുത്താം.

5.2 ഉന്നതവിദ്യാഭ്യാസം

  1. ഉന്നതവിദ്യാഭ്യാസമേഖലയിൽ വരുംവർഷങ്ങളിൽ വലിയതോതിൽ പൊതുനിക്ഷേപം ഉയർത്തുന്നതാണ്. നിലവിലുള്ള കോളേജുകളെയും സർവകലാശാലകളെയും മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, പുതിയ ഉന്നതവിദ്യാപീഠങ്ങളും ഗവേഷണശാലകളും സ്ഥാപിച്ച കേരളത്തെ അറിവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ഒരു ബൃഹത് പരിപാടി തയ്യാറാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സർവകലാശാലകൾക്ക് ഇന്ന് നൽകുന്ന ധനസഹായം തികച്ചും അപര്യാപ്തമാണ്. ഇപ്പോൾ ബജറ്റിൽ കേരളാ സർവകലാശാലയ്ക്ക് 24.6 കോടിയും കാലിക്കറ്റ് സർവകലാശാലയ്ക്ക് 23.5 കോടിയും മഹാത്മാഗാന്ധി സർവകലാ ശാലയ്ക്ക് 23.75 കോടിയും ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവകലാ ശാലയ്ക്ക് 14 കോടിയും കണ്ണൂർ സർവകലാശാലയ്ക്ക് 23.7 കോടിയും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന് 6.5 കോടിയും മലയാളം സർവകലാശാലയ്ക്ക് 7.65 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഉന്നതവിദ്യാഭ്യാസ കൗൺസിൽ വിശദമായ പഠനം നടത്തി ഒരു പ്രത്യേക രേഖ തയ്യാറാക്കികഴിഞ്ഞശേഷം അധികസഹായത്തെക്കുറിച്ച് ആലോചി ക്കുന്നതാണ്.
  2. കേരളത്തിൽ 52 സർക്കാർ ആർട്സ് & സയൻസ് കോളേജുകളാണുള്ള ത്. ഈ മുഴുവൻ കോളേജുകൾക്കും സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾക്കും ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങൾ 2 വർഷം കൊണ്ട് സ്യഷ്ടിക്കും. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്ന് 500 കോടി രൂപ അനുവദിക്കുന്നു. ശത്തോത്തര സുവർണ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെയും, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നീ കോളേജുകളെയും ഡിജിറ്റൽ കോളേജുകളായും മികവിന്റെ കേന്ദ്രങ്ങ ളായും മാറ്റുന്നതാണ്. ഇതിനായി പ്രത്യേക നിക്ഷേപനിധിയിൽനിന്ന് 150 കോടി രൂപ അനുവദിക്കുന്നു. രണ്ട് ഇനങ്ങളിലുമായി നടപ്പുവർഷം 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഫ്രാസ്ട്രക്ച്ചർ അപ്തഗ്രഡേഷൻ പ്രോഗ്രാമിനുവേണ്ടി വകയിരുത്തി യിരിക്കുന്ന 25 കോടി രൂപയിൽ 10 കോടി രൂപ 2011 ലെ ബജറ്റിൽ പ്രഖ്യാപിച്ച സ്കൂൾ ഓഫ് പെർഫോമിംങ് ആർട്സ് ആൻഡ് കൾച്ചർ എന്ന സ്ഥാപനത്തിനുവേണ്ടിയും 10 കോടി രൂപ ആർക്കൈവ്സിനും 5 കോടി രൂപ മ്യൂസിയങ്ങൾക്കും അധികമായി അനുവദിക്കുകയാണ്.
  3. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ പുതിയ കോളേജുകളോ കോഴ്സുകളോ അനുവദിക്കാനാവില്ല. എന്നാൽ പ്ലാന്റേഷൻ മേഖല യിലെ സർക്കാർ കോളേജുകളായ കൽപ്പറ്റ, മൂന്നാർ, കട്ടപ്പന എന്നി വിടങ്ങളിലെ സർക്കാർ കോളേജുകളിൽ 2 വീതം ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതാണ്.
  4. വിദ്യാഭ്യാസവായ്പ ഇന്നൊരു കടക്കെണിപോലെ ആയിട്ടുണ്ട്. യഥാർത്ഥ പ്രശ്നം വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്നതാണ്. തൊഴിൽ ലഭിക്കുന്നതുവരെ തിരിച്ചടവിന് മോറട്ടോറിയം നൽകാൻ ബാങ്കുകൾ തയ്യാറാകണം. അനൗപചാരിക മേഖലയിൽ ജോലി എടുക്കുന്നവർക്ക് അവരുടെ ശമ്പളത്തിന്റെ നാലിലൊന്നിലേറെ തിരിച്ചടവായി ഈടാക്കാൻ പാടുള്ള തല്ല. ഇത്തരമൊരു നിലപാട് ബാങ്കുകൾ സ്വീകരിച്ചാൽ ഇന്നത്തെ പ്രതിസന്ധിക്ക് ഏറെ അയവുണ്ടാകും. ഇതിനുമുമ്പ് കുടിശികയായ വായ്ക്കപത്തുക മാത്രം തിരിച്ചടച്ചാൽ ബാധ്യത അവസാനിപ്പിക്കാൻ ബാങ്കുകൾ സമ്മതിച്ചാൽ കുടിശികയായ വായ്പ തിരിച്ചടയ്ക്കക്കാൻ സർക്കാർ സഹായിക്കുന്നതാണ്. ഇതിലേയ്ക്ക് 100 കോടി രൂപ ഇപ്പോൾ വകയിരുത്തുന്നു.

5.3 സാങ്കേതികവിദ്യാഭ്യാസം

  1. സാങ്കേതികവിദ്യാഭ്യാസത്തിന് 235 കോടി രൂപ ഈ വർഷം വകയിരു ത്തിയിട്ടുണ്ട്. കുസാറ്റിന് 21 കോടി രൂപയും എ.പി.ജെ. അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിക്ക് 30 കോടി രൂപയും വക യിരുത്തുന്നു.
  2. എഞ്ചിനീയറിംഗ് കോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് പ്രത്യേക സ്കീം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്ത ലത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എഞ്ചിനീയറിംഗ് കോളേജുകൾക്ക് അനുവദിച്ചിരിക്കുന്ന 17.3 കോടി രൂപയിൽ 10 കോടി രൂപ വിനിയോഗിച്ച് അസാപ്പിന്റെ കീഴിൽ പരിശീലനം നൽകുന്ന യുവാക്കൾക്ക് അപ്രന്റിസ്ഷിപ്പ് കാലത്ത് പോളിടെക്നിക് വിദ്യാർത്ഥി കൾക്ക് ലഭിക്കുന്നതുപോലുള്ള സ്കീം ആവിഷ്കരിക്കുന്നതാണ്. പുനർജനി സ്കീമിന് 7.3 കോടി രൂപ അധികമായി വകയിരുത്തുന്നു. പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും വക യിരുത്തുന്നു. നടപ്പുവർഷം 20 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
  3. 10 ഐ.റ്റി.ഐ.കൾ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന തിനു വേണ്ടി 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും വകയിരുത്തുന്നു.
    പൊതുആരോഗ്യം
  4. പൊതുവിദ്യാഭ്യാസം പോലെതന്നെ കേരളീയർക്ക് ഒസ്യത്തായി കിട്ടിയി ട്ടുള്ളതാണ് പൊതുആരോഗ്യ സംവിധാനം. പൊതുആരോഗ്യ മേഖലയിൽ ഊന്നിക്കൊണ്ട് വിവിധ ഇൻഷ്വറൻസ് പരിപാടികളും ധന സഹായ പരിപാടികളും സംയോജിപ്പിച്ചുകൊണ്ട് സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ പോകുന്നത് എങ്ങനെയെന്നത് തുടക്കത്തിലേ പറഞ്ഞുകഴിഞ്ഞു. ഏതാണ്ട് എല്ലാ രോഗങ്ങൾക്കും സൗജന്യചികിത്സ പൊതുആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാക്കും. ഇത്തരമൊരു ചികിത്സാസംവിധാനം ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി രോഗാതുരത കുറയ്ക്കേ ണ്ടതുണ്ട്. നമ്മുടെ പ്രാഥമിക ആരോഗ്യശ്യംഖലയെ ഉപയോഗ പ്പെടുത്തി മുഴുവൻ പൗരൻമാരുടെയും ആരോഗ്യനില തുടർച്ചയായി പരിശോധിക്കുന്നതിനും അതനുസരിച്ചുള്ള രോഗപ്രതിരോധനടപടി കൾ സ്വീകരിക്കുന്നതിനും പരിപാടി രൂപപ്പെടുത്തും. അതുപോലെ തന്നെ ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങൾക്കും പ്രായാധിക്യംകൊണ്ട് കിടപ്പിലായവർക്കും സാന്ത്വനപരിചരണവും ലഭ്യമാക്കണം. അങ്ങനെ കേരളത്തിന്റെ പൊതുആരോഗ്യ സംവിധാനം, രോഗപ്രതിരോധം, ചികിത്സ, സാന്ത്വന പരിചരണം എന്നിങ്ങനെ ഒരു തുടർച്ചയായി മാറ്റും.
  5. നമ്മുടെ ആശുപത്രികളുടെ സൗകര്യങ്ങൾ നവീകരിക്കേണ്ടതുണ്ട്. അതിനനുസരിച്ച് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുകയും വേണം. ഈ വർഷം നമ്മുടെ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ നവീകരണം ഏറ്റെടുക്കുകയാണ്. ഓരോ ആശുപത്രിയും പ്രത്യേകം പരിശോധിച്ച് അവിടെ വേണ്ടുന്ന പുതിയ കെട്ടിടസൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംങ്, മേജർ ആശുപ്രതി ഉപകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പ്ലാൻ ഉണ്ടാക്കണം. ഇവ നടപ്പാക്കുന്ന കമ്പനിതന്നെ ഇവയുടെ മെയിന്റ നൻസിന്റെ ചുമതലയും ഏൽക്കണം. സർ. ഇതിനായി മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്ന് 1000 കോടി രൂപ അനുവദിക്കുന്നു. നടപ്പുവർഷം 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ആവശ്യ മുള്ള ജനറൽ ആശുപ്രതികളിൽ കാത്ത് ലാബുകളും താലൂക്ക് ആശു പ്രതികളിൽ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കും. മലബാർ ക്യാൻസർ സെന്റർ, കൊച്ചി ക്യാൻസർ സെന്റർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി തുടങ്ങിയ ഇടങ്ങളിലെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഈ കോർപ്പസ് ഉപയോഗപ്പെടുത്താം. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീക രണ പദ്ധതിയിലേയ്ക്ക് ഇതിൽ നിന്നും 100 കോടി രൂപ നൽകുന്ന താണ്. ഏതാനും വർഷത്തിനുള്ളിൽ നമ്മുടെ പൊതുആരോഗ്യ സൗക ര്യങ്ങൾ സ്വകാര്യമേഖലയെക്കാൾ മെച്ചപ്പെടുത്തുകതന്നെ ചെയ്യും. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസിന് സമാനമായ ഒന്നായി നമ്മുടെ പൊതുആരോഗ്യ സംവിധാനം മാറും.
  6. പല ആശുപത്രികളും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ആവശ്യമായ തസ്തികകൾ ഈ വർഷം അനുവദിക്കും. തലശ്ശേരിയിൽ വുമൺ & ചൈൽഡ് ആശുപത്രി ആരംഭിക്കുന്നതിന് മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്ന് 50 കോടി രൂപ വകയിരുത്തുന്നു.
  7. ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ടുമെന്റിന് 521 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഗണ്യമായൊരുപങ്ക് ആശുപത്രി സൗകര്യങ്ങളുടെ വിപുലീകരണത്തിന് വേണ്ടിയുള്ളതാണ്. ഇപ്പോൾ പറഞ്ഞ വൻനിക്ഷേപപദ്ധതിയുടെ അടിസ്ഥാനത്തിൽ ഗണ്യമായൊരു തുക മിച്ചമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് രോഗപ്രതിരോധത്തി ന്റെയും സാന്ത്വനപരിചരണത്തിന്റെയും സംവിധാനങ്ങൾ ശക്തിപ്പെടു ത്തുന്നതിനുവേണ്ടി വിനിയോഗിക്കാവുന്നതാണ്.
  8. മെഡിക്കൽ വിദ്യാഭ്യാസത്തിന് 394 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 22.5 കോടി രൂപ മെഡിക്കൽ യൂണിവേഴ്സിറ്റിക്കുള്ളതാണ്. 121 കോടി രൂപ മെഡിക്കൽ കോളേജുകൾക്കായി വകയിരുത്തിയിട്ടുള്ള തിൽ 6 മെഡിക്കൽ കോളേജുകൾക്ക് മൂലധനച്ചെലവിന് പണം വക യിരുത്തിയിട്ടില്ലായെന്ന് പറയേണ്ടതുണ്ട്. പ്രഖ്യാപിച്ചിട്ടുള്ള ഒരു മെഡിക്കൽകോളേജും വേണ്ടെന്നുവയ്ക്കുന്നില്ല. പക്ഷേ, അധ്യാപക രുടെ ലഭ്യതയും സാമ്പത്തികനിലയും പരിഗണിച്ച് ഘട്ടംഘട്ടമായി അവയുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
  9. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ എയിംസ നിലവാരത്തി ലേയ്ക്ക് ഉയർത്തുന്നതാണ്. ഇതിന് ആവശ്യമായ നിർമ്മാണത്തിനും ഉപകരണങ്ങൾക്കുമുള്ള ചെലവ് മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടു ത്തിയിട്ടുള്ള വിഹിതത്തിൽ നിന്നും കണ്ടെത്തുന്നതാണ്.
  10. റീജിയണൽ ക്യാൻസർ സെന്ററിന് 59 കോടി രൂപയും മലബാർ ക്യാൻസർ സെന്ററിന് 29 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
  11. ആയുർവേദ വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസത്തിനുമായി 68 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഹോമിയോപ്പതി വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും 29 കോടി രൂപ വകയിരു ത്തുന്നു. ആയുർവേദത്തെ തെളിവധിഷ്ഠിതമായി ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനും മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും ആധുനിക ബയോടെക്നോളജിയുമായി ആയുർവേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്കും മറ്റുംവേണ്ടി അന്തർദേശീയ നിലവാരമുള്ള വലിയൊരു ലബോറട്ടറിയും പഠനകേന്ദ്രവും സ്ഥാപിക്കു മെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിന് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ 50 ലക്ഷം രൂപ അനുവദിക്കുന്നു.
  12. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപന ങ്ങൾക്കുള്ള ധനസഹായം 15 കോടി രൂപയിൽ നിന്ന് 25 കോടി രൂപ യായി ഉയർത്തുന്നു.

5.4 കുടിവെള്ളവും ജലവിഭവവും

  1. അഞ്ച് വർഷത്തിനുള്ളിൽ വെള്ളക്കരം വർദ്ധിപ്പിക്കാതെ കേരള വാട്ടർ അതോറിറ്റി ലാഭകരമായൊരു സ്ഥാപനമാക്കി മാറ്റും. ഇതിനൊരു കർമ്മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഒന്ന്, വാട്ടർ അതോറിറ്റി സർക്കാരിന് നൽകാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പ്പലിശയും എഴുതിത്തള്ളുന്നു. 713 കോടി രൂപയുടെ സർക്കാർ വായ്പ കൾ ബോർഡിന്റെ ഓഹരിമൂലധനമാക്കി മാറ്റുന്നു. രണ്ട് വാട്ടർ അതോ റിറ്റി 234.5 കോടി ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നാണ് വയ്ക്കപ്പ എന്നാൽ മീറ്റർ ചെയ്യപ്പെടുന്ന വെള്ളം 129 കോടി ലിറ്ററാണ്. വെള്ള ത്തിന്റെ ദുർവ്യയം ഒഴിവാക്കാൻ കഴിഞ്ഞാൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം ഇല്ലാതാക്കാൻ കഴിയും. ജലച്ചോർച്ച തടയുന്നതിന് പഴക്കം ചെന്ന എല്ലാ പൈപ്പുകളും പമ്പുകളും മാറ്റിസ്ഥാപിക്കണം. മൂന്ന്, ഒട്ടനവധി പദ്ധതികൾ ചെറിയ തുക ചെലവഴിച്ചാൽ പൂർത്തീകരിക്കാ നാകും. അതുചെയ്ത് നിർമ്മിക്കപ്പെട്ടശേഷി പൂർണ്ണമായും വിനിയോഗി ക്കണം. നാല്, നഗരമേഖലയിലെ ചില പദ്ധതികൾ മുൻഗണന നൽകി പൂർത്തീകരിക്കണം. അവസാനമായി തങ്ങൾ പണിയെടുക്കുന്ന സ്ഥാപനത്തെ കരകയറ്റുന്നതിനുള്ള അസുലഭമായ ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നതെന്ന് മനസ്സിലാക്കി കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജീവനക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.
  2. താഴെപ്പറയുന്ന 10 മുനിസിപ്പാലിറ്റികൾക്കും സമീപ പഞ്ചായത്തു കൾക്കും വേണ്ടിയുള്ള സമഗ്ര പരിപാടികൾ ഏറ്റെടുക്കുന്നു. ഷൊർണ്ണൂർ, തിരുവല്ല-ചങ്ങനാശ്ശേരി, കൊല്ലം, കാസർഗോഡ്, പൊന്നാനി, കൊയിലാണ്ടി, തൊടുപുഴ, കോട്ടയം, തൃശ്ശൂർ, മട്ടന്നൂർ. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 735 കോടി രൂപ നീക്കിവയ്ക്കുന്നു. ഇതിനുപുറമേ കൊച്ചി സ്മാർട്ട് സിറ്റി 24 x 7 പദ്ധതി ക്കായി 500 കോടി രൂപയും നീക്കിവയ്ക്കുന്നു.
  3. ഡിസ്ട്രിബ്യൂഷൻ ലൈനുകൾ ഇല്ലാത്തതുകൊണ്ട് മുടങ്ങിക്കിടക്കുന്ന താഴെപ്പറയുന്ന 9 പദ്ധതികൾ ഏറ്റെടുക്കുന്നു. ഇവയ്ക്കക്കായി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 162 കോടി രൂപ നീക്കിവയ്ക്കക്കുന്നു. കൊഴിഞ്ഞാംപാറ, ധർമ്മടം, കോട്ടയം ഗ്രാമപഞ്ചായത്ത് (കണ്ണൂർ), മാനന്തവാടിയും സമീപ പഞ്ചായത്തുകളും, തിരുവാലി, നെന്മാറ, കടമക്കുടി, വരാപ്പുഴ, പെരുനാട്,
  4. 77 സ്കീമുകളിലായി 128 കിലോമീറ്റർ ഏ.സി പ്രോമോ പമ്പിംഗ് മെയിനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 154 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് മാറ്റിവയ്ക്കുന്നു. 174 സ്കീമുകളിലായി 488 കിലോമീറ്റർ ഏ.സി പ്രോമോ ട്രാൻസ്മിഷൻ മെയിനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 371 കോടി രൂപ നീക്കിവയ്ക്കുന്നു.
  5. 16 സ്കീമുകളിലെ പഴഞ്ചനും കാര്യക്ഷമത നഷ്ടപ്പെട്ടതുമായ 81 എച്ച്.റ്റി പമ്പ്സെറ്റുകളും 11 സബ്സ്റ്റേഷനുകളും മാറ്റി സ്ഥാപിക്കുന്ന തിന് 75 കോടി രൂപയും 170 സ്കീമുകളിലായി 350 എൽ.പി പമ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 65 കോടി രൂപയും പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്ന് നീക്കിവയ്ക്കുന്നു.
  6. മേൽപ്പറഞ്ഞ പദ്ധതികൾക്കാവശ്യമായ 2064 കോടി രൂപയിൽ നടപ്പു വർഷം 500 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ നിലവിലുള്ള ബജറ്റിൽ വാട്ടർ അതോറിറ്റിക്ക് 996 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം 314 കോടി രൂപ യുടെ ജലനിധി രണ്ടാംഘട്ടമാണ്. ദേശീയഗ്രാമീണ കുടിവെള്ള പദ്ധതി യുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജൈക്ക പദ്ധതിക്കായി 150 കോടി രൂപ പ്രത്യേകമായും അനു വദിച്ചിട്ടുണ്ട്. നിലവിൽ പഴയ ജലവിതരണപദ്ധതികൾ പുനരുദ്ധരിക്കു ന്നതിന് 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേയാണ് മുകളിൽ സൂചിപ്പിച്ച പുനരുദ്ധാരണ പദ്ധതികൾ.
  7. വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണപദ്ധതി വിജയിക്കണമെങ്കിൽ ഇനിമേൽ പണമല്ല പ്രശ്നം. അംഗീകരിക്കപ്പെട്ട പദ്ധതികൾ സമയ ബന്ധിതമായും കാര്യക്ഷമതയോടെയും തീരുമോ എന്നുള്ളതാണ്. സംഭരിക്കപ്പെടുന്ന കുടിവെള്ളം കൃത്യമായി ഉപഭോക്താക്കളിൽ എത്തിക്കുന്നതിന് വിതരണശൃംഖല പ്രവർത്തിപ്പിക്കാൻ പറ്റുമോ എന്നുള്ളതാണ്. ഇതിനുള്ള പ്രതിബദ്ധത വാട്ടർ അതോറിറ്റിയുടെ ജീവനക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

5.5 കലയും സംസ്കാരവും

  1. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതാണ്. നാടകശാല, സിനിമാ തിയേറ്റർ, സംഗീതശാല, ഗ്യാലറി, പുസ്തകക്കടകൾ, ചർച്ചകൾക്കും മറ്റുമുള്ള സെമിനാർ ഹാളുകൾ, ശിൽപികൾക്കും കരകൗശലവിദ്യക്കാർക്കുമുള്ള പണിശാലകൾ, നാടക റിഹേഴ്സൽ സൗകര്യം, കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഫ്രസ്വകാലത്തേയ്ക്കുള്ള താമസ സൗകര്യങ്ങൾ എല്ലാം അടങ്ങുന്നതായിരിക്കും ഈ സാംസ്കാരിക സമുച്ചയങ്ങൾ. സ്ഥലസൗകര്യത്തിനനുസരിച്ച് ഈ കേന്ദ്രങ്ങൾ രൂപ കൽപ്പന ചെയ്യേണ്ടതുണ്ട്. ശരാശരി 40 കോടി രൂപ ഓരോ കേന്ദ്ര ത്തിനും ചെലവ് വരും. നടപ്പുവർഷം പ്രതീക്ഷിക്കുന്ന 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു കണ്ടെത്തും. നവോത്ഥാന നായകരുടെ നാമധേയത്തിലായിരിക്കും ഈ സാംസ്ക്കാരികസമുച്ചയ ങ്ങൾ അറിയപ്പെടുക.
  1. തിരുവനന്തപുരം - അയ്യങ്കാളി
  2. കൊല്ലം - ശ്രീനാരായണഗുരു
  3. ആലപ്പുഴ - പി. കൃഷ്ണപിള്ള
  4. പത്തനംതിട്ട - ചട്ടമ്പിസ്വാമി
  5. ഇടുക്കി - അക്കാമ്മ ചെറിയാൻ
  6. കോട്ടയം - ലളിതാംബിക അന്തർജ്ജനം
  7. എറണാകുളം - സഹോദരൻ അയ്യപ്പൻ
  8. തൃശ്ശൂർ - വള്ളത്തോൾ നാരായണമേനോൻ
  9. പാലക്കാട - വി.ടി. ഭട്ടതിരിപ്പാട്
  10. മലപ്പുറം - അബ്ദുറഹ്മാൻ സാഹിബ്
  11. കോഴിക്കോട് - വൈക്കം മുഹമ്മദ് ബഷീർ
  12. കണ്ണൂർ - വാഗ്ഭടാനന്ദൻ
  13. വയനാട് - എടച്ചേന കുങ്കൻ
  14. കാസർഗോഡ് - സുബ്രഹ്മണ്യൻ തിരുമുമ്പ്
  1. സാഹിത്യ അക്കാദമി, സംഗീത-നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ലോർ അക്കാദമി എന്നിവയ്ക്ക് ബജറ്റിൽ വകയിരു ത്തിയിട്ടുള്ളത് 18 കോടി രൂപയാണ്. ഓരോ സ്ഥാപനത്തിനുമുള്ള അടങ്കൽ 50 ശതമാനം വർദ്ധിപ്പിച്ച് 27 കോടി രൂപയായി ഉയർത്തുന്നു. സാഹിത്യഅക്കാദമിക്ക് മലയാളം ഡിജിറ്റൽ റിസോഴ്സ് സെന്ററും സംസ്ഥാന ഡിജിറ്റലൈസേഷൻ ഹബ്ബം സ്ഥാപിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു.
  2. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി നിർമ്മിക്കുന്നതിനായി 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നീക്കി വയ്ക്കുന്നു.
  3. കലാകാരന്മാർക്കുള്ള പെൻഷൻ പ്രതിമാസം 1,500 രൂപയായി ഉയർത്തുന്നു. പടയണി, തെയ്യം, മേള പ്രമാണിമാർ തുടങ്ങിയ കലാകാര ന്മാർക്കും പെൻഷൻ അനുവദിക്കുന്നതാണ്.
  4. താഴെപ്പറയുന്ന സാംസ്കാരിക സ്ഥാപനങ്ങൾക്ക് പ്രത്യേക ധന സഹായം അനുവദിക്കുന്നു.
  1. വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള ചരിത്രമ്യുസിയം -50 ലക്ഷം
  2. എം.ഡി രാമനാഥൻ സ്മാരകം, കണ്ണമ്പ - 50 ലക്ഷം
  3. കലാഭവൻ മണി സ്മാരകം, ചാലക്കുടി - 50 ലക്ഷം
  4. പുന്നപ്ര-വയലാർ സ്മാരകം, വലിയചുടുകാട് - 50 ലക്ഷം
  5. കയ്യുർ സ്മാരകം - 50 ലക്ഷം
  6. പണ്ഡിറ്റ കറുപ്പൻ മെമ്മോറിയൽ, ചെറായി - 50 ലക്ഷം
  7. സഹോദരൻ മെമ്മോറിയൽ, ചെറായി - 25 ലക്ഷം
  8. ഭരത് മുരളി ഡാമ അക്കാദമി, കുടവട്ടൂർ - 50 ലക്ഷം
  9. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ - 50 ലക്ഷം
  10. കോസ്റ്റൽ ഫോക്സ് അക്കാദമി, പള്ളിത്തോട് കൃപാസനം - 50 ലക്ഷം
  11. മാടായി കാവിലെ ക്ഷേത്രകലാ അക്കാദമി - 50 ലക്ഷം
  12. ചെമ്പഴന്തി ഗുരുകുലം - 50 ലക്ഷം
  13. വയനാട് ഗോത്രഭാഷ കലാ പഠനകേന്ദ്രത്തിന് - 50 ലക്ഷം
  14. പൂരക്കളി അക്കാദമി, പയ്യന്നൂർ – 25 ലക്ഷം
  15. ഫോക്ലോർ വില്ലേജ്, കൊടക്കാട് – 25 ലക്ഷം
  16. കുഞ്ഞിമംഗലം മുഷേരി കാവ് - 25 ലക്ഷം
  17. കിളിമാനൂർ ചിത്രകല ഇൻസ്റ്റിറ്റ്യൂട്ട് – 25 ലക്ഷം
  18. ഇരയിമ്മൻതമ്പി മെമ്മോറിയൽ, തണ്ണീർമുക്കം - 25 ലക്ഷം
  19. മൂലൂർ മെമ്മോറിയൽ, ഇലവുംതിട്ട – 25 ലക്ഷം
  20. ഒടുവിൽ ഉണ്ണികൃഷ്ണൻ മെമ്മോറിയൽ, കേരളശ്ശേരി- 25 ലക്ഷം
  21. എ.എസ്.എൻ നമ്പീശൻ കലാകേന്ദ്രം – 25 ലക്ഷം
  22. ഗാന്ധി മ്യൂസിയം & ലൈബ്രറി, തൈയ്ക്കക്കാട് - 25 ലക്ഷം
  23. എ.ആർ & നരേന്ദ്രപ്രസാദ് മെമ്മോറിയൽ, മാവേലിക്കര - 25 ലക്ഷം
  24. വയല വാസുദേവൻപിള്ള സ്മാരകം, ചടയമംഗലം - 25 ലക്ഷം
  25. മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം - 25 ലക്ഷം
  26. കുഞ്ഞുണ്ണി മാഷ് സ്മാരകം, നാട്ടിക - 25 ലക്ഷം
  27. കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ, തോന്നയ്ക്കൽ -25 ലക്ഷം
  28. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റ് സ്റ്റഡീസ്, കൊച്ചി –25 ലക്ഷം
  29. ചെമ്പകശ്ശേരി വിശ്വൻ മെമ്മോറിയൽ, കൊല്ലംകോട് – 25 ലക്ഷം
  30. കരിന്തണ്ടൻ സ്മാരകം, വയനാട് – 25 ലക്ഷം
  31. അയ്യപ്പപ്പണിക്കർ സൗത്ത് ഇന്ത്യൻ പൊയട്രി ഫെസ്റ്റിവെൽ – 20 ലക്ഷം
  32. രാവുണ്ണി മെമ്മോറിയൽ –20 ലക്ഷം
  33. പബ്ലിഷിംഗ് നെക്സ്റ്റ് കോൺഫറൻസ്, കൊച്ചി -10 ലക്ഷം
  34. അജു ഫൗണ്ടേഷൻ, മൂവാറ്റുപുഴ -10 ലക്ഷം
  35. പത്മശ്രീ രാഘവൻ മാസ്റ്ററുടെ പ്രതിമ, തലശ്ശേരി – 10 ലക്ഷം
  36. പി.എൻ പണിക്കർ ഫൗണ്ടേഷൻ, തിരുവനന്തപുരം -10 ലക്ഷം
  37. ഓയൂർ കൊച്ചുപിള്ള ആശാൻ കലാകേന്ദ്രം -5 ലക്ഷം
  1. മേൽപ്പറഞ്ഞവയ്ക്ക് പുറമേ താഴെപ്പറയുന്ന സ്ഥാപനങ്ങൾക്ക് ആവർത്തന ഗ്രാന്റ് അനുവദിക്കുന്നു.
  1. വക്കം മൗലവി ഫൗണ്ടേഷനും സ്വദേശാഭിമാനി മാധ്യമ പഠന കേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾക്കുള്ള വാർഷിക ഗ്രാന്റ് 15 ലക്ഷത്തിൽ നിന്നും 25 ലക്ഷമായി ഉയർത്തുന്നു.
  2. എം.ടി വാസുദേവൻ നായരുടെ നേതൃത്വത്തിൽ തിരൂരിൽ പ്രവർത്തിക്കുന്ന തുഞ്ചൻ സ്മാരക ട്രസ്റ്റിന് വാർഷിക ഗ്രാന്റ് 30 ലക്ഷം രൂപയായി വർദ്ധിപ്പിക്കുന്നു. 3) സി. അച്യുതമേനോൻ സ്റ്റഡി സെന്റർ & ലൈബ്രറി, പൂജപ്പുരയ്ക്ക് 10 ലക്ഷം രൂപ ആവർത്തന ഗ്രാന്റ്
  3. കുട്ടികളുടെ കലാ-സാംസ്ക്കാരിക വികസനത്തിന് വേണ്ടി 46 വർഷങ്ങളായി വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന രംഗപ്രഭാത് ചിൽഡ്രൻസ് തിയേറ്ററിന് ആവർത്തന ഗ്രാന്റായി 10 ലക്ഷം രൂപ അനുവദിക്കുന്നു.
  4. മഹാകവി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ആവർത്തന ഗ്രാന്റായി 5 ലക്ഷം രൂപ അനുവദിക്കുന്നു.
  5. ഉണ്ണായിവാര്യർ കലാനിലയത്തിന്റെ ആവർത്തന ഗ്രാന്റ് 25 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുന്നു.
  6. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക ഗ്രാന്റ് 50,000 രൂപയായി ഉയർത്തുന്നു.
  7. തിരുവനന്തപുരം അഭയയ്ക്ക് വാർഷിക ഗ്രാന്റായി 15 ലക്ഷം രൂപ അനുവദിക്കുന്നു.
  1. താഴെപ്പറയുന്ന സ്മാരകങ്ങളുടെ നിർമ്മാണത്തിന് ഒറ്റത്തവണ ഗ്രാന്റ് അനുവദിക്കുന്നു.
  1. ശിവഗിരിയിൽ ജാതിയില്ല വിളംബരം ശതാബ്ദി മ്യൂസിയം സ്ഥാപിക്കുന്നതിന് 5 കോടി രൂപ വകയിരുത്തുന്നു. കൺവെൻഷൻ സെന്റർ നിർമ്മാണം പൂർത്തീകരിക്കുന്നതിലേയ്ക്കായി 2 കോടി രൂപ വകയിരുത്തുന്നു.
  2. ഈ വർഷം ലാറി ബേക്കറുടെ ജന്മശതാബ്ദിയാണ്. കേരളത്തിന് അനുയോജ്യമായ മിതവ്യയ കെട്ടിട നിർമ്മാണ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിന് സുപ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്രമല്ല ദർശനവും നിർമ്മാണ ശൈലിയും നിലനിർത്തുന്നതിന് ലാറി ബേക്കർ സെന്ററിന് 2 കോടി രൂപ വകയിരുത്തുന്നു.
  3. കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറു മായിരുന്ന കെ.പി.പി നമ്പ്യാരുടെ സ്മാരക മ്യൂസിയം ആരംഭി ക്കുന്നതിന് 1 കോടി രൂപ വകയിരുത്തുന്നു.

5.6 ലൈബ്രറികൾ

  1. “സാഹിത്യ സംഘടനകളും വായനശാലകളും ഓരോരോ പ്രദേശങ്ങളിൽ പ്രത്യേകം പ്രത്യേകം ഉണ്ടായിരിക്കേണ്ടത് ആണെന്ന് 1910-ൽ ശ്രീനാരായണഗുരു പറഞ്ഞു. ഇക്കാര്യത്തിൽ നാം വളരെ മുന്നോട്ടു പോയി. നമ്മുടെ ഈ മതേതര പൊതുവിടങ്ങൾ ഇന്ന് പിന്നോട്ട് പോയി രിക്കുന്നു. അവയെ ഊർജസ്വലമാക്കേണ്ടിയിരിക്കുന്നു. ലൈബ്രറി കൾക്കുള്ള ഗ്രാന്റ് 50 ശതമാനം ഉയർത്തി 33 കോടി രൂപയാക്കുന്നു. ലൈബ്രറി കൗൺസിലിന് കുടിശികയായി നൽകാനുള്ള 4 കോടി രൂപ പ്രത്യേകമായി അനുവദിക്കുന്നു. 1300 ഒന്നാംഗ്രേഡ് ലൈബ്രറികൾക്ക് സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പണം ഐറ്റി വകുപ്പിൽ അനുവദിച്ചിട്ടുണ്ട്. ഒന്നാംഗ്രേഡ് ലൈബ്രറികൾക്ക് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടറും എൽ.സി.ഡി പ്രൊജക്ടറും ലഭ്യ മാക്കുന്നതിലേയ്ക്കക്കായി 10 കോടി രൂപ വകയിരുത്തുന്നു.

5.7 സ്പോർട്സ് യുവജനക്ഷേമം

  1. 35-ാമത് ദേശീയ ഗെയിംസ് കേരളത്തിൽ കായികവികസനത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതൊരു നിമിത്തമായി കണ്ടുകൊണ്ട് 2009-ലെ ബജറ്റിൽ 500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതി പ്രഖ്യാപിച്ചത് നല്ലൊരു തുടക്കം കുറിച്ചു. ഇതിന്റെ തുടർച്ചയായി സ്പോർട്സ് സൗകര്യ വികസനത്തിന് ഈ വർഷത്തെ ബജറ്റിലും തുടർ ബജറ്റുകളിലും പ്രത്യേക പരിഗണന നൽകുന്നതാണ്. 14 ജില്ലകളിലും ഓരോ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മി ക്കുന്നതിനായി 500 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നീക്കിവയ്ക്കുന്നു.
  1. തിരുവനന്തപുരം - തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയം
  2. കൊല്ലം - ഒളിമ്പ്യൻ സുരേഷ്ബാബു ഇൻഡോർ സ്റ്റേഡിയം
  3. പത്തനംതിട്ട - ബ്ലസൻ ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം
  4. ആലപ്പുഴ - ഉദയകുമാർ ഇൻഡോർ സ്റ്റേഡിയം
  5. കോട്ടയം - സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം
  6. എറണാകുളം - ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം
  7. ഇടുക്കി - കെ.പി തോമസ് ഇൻഡോർ സ്റ്റേഡിയം
  8. തൃശ്ശൂർ - ഐ.എം വിജയൻ ഇൻഡോർ സ്റ്റേഡിയം
  9. പാലക്കാട് - കെ കെ പ്രേമചന്ദ്രൻ ഇൻഡോർ സ്റ്റേഡിയം
  10. മലപ്പുറം - പി. മൊയ്തീൻകുട്ടി ഇൻഡോർ സ്റ്റേഡിയം
  11. കോഴിക്കോട് - ഒളിമ്പ്യൻ റഹ്മാൻ ഇൻഡോർ സ്റ്റേഡിയം
  12. വയനാട് - സി. കെ. ഓംഗാരനാഥൻ ഇൻഡോർ സ്റ്റേഡിയം
  13. കണ്ണൂർ - ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം
  14. കാസർഗോഡ് - എം.ആർ.സി. കൃഷ്ണൻ ഇൻഡോർ സ്റ്റേഡിയം
  1. ജി.വി.രാജ കണ്ണൂർ സ്പോർട്സ് സ്കൂൾ, അയ്യങ്കാളി സ്പോർട്സ് സ്കൂൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 30 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് വകയിരുത്തുന്നു. നടപ്പു വർഷത്തിൽ ഈ ഇനങ്ങളിൽ 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  2. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം തയ്യാറാക്കുന്നതിനുള്ള വിശദ മായ ഡി.പി.ആർ സ്പോർട്സ് വകുപ്പ് തയ്യാറാക്കി ഘട്ടംഘട്ടമായി നടപ്പിലാക്കും. തുടക്കമെന്ന നിലയിൽ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ മിനിസ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് 5 കോടി രൂപ വീതം വകയിരു ത്തുന്നു. ഇതിനായുള്ള 135 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്ന് കണ്ടെത്തുന്നതാണ്.
  1. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം
  2. ധർമ്മടം അബുചാത്തുക്കുട്ടി സ്റ്റേഡിയം
  3. കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം
  4. പടിയൂർ ഇൻഡോർ സ്റ്റേഡിയം
  5. മട്ടന്നൂർ സ്റ്റേഡിയം
  6. വയനാട് ജില്ലാ സ്റ്റേഡിയം
  7. പുല്ലൂരംപാറ, തിരുവമ്പാടി
  8. നടുവണ്ണൂർ വോളിബോൾ അക്കാഡമി
  9. എടപ്പാൾ ഗവ. എച്ച്.എസ്.എസ്
  10. നിലമ്പൂർ മിനിസ്റ്റേഡിയം
  11. പാലക്കാട് ഇൻഡോർ സ്റ്റേഡിയം
  12. ചിറ്റൂർ ഗവ. കോളേജ് സ്പോർട്സ് കോംപ്ലക്സ്
  13. തിരുമിറ്റക്കോട് ചാത്തന്നൂർ എച്ച്.എസ്.എസ്
  14. ചാലക്കുടി മുനിസിപ്പാലിറ്റി സ്റ്റേഡിയം
  15. ഇളങ്കുന്നപ്പുഴ സാന്താക്രൂസ് ഗ്രൗണ്ട്
  16. പള്ളിപ്പുറം എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, അരൂർ
  17. പ്രീതികുളങ്ങര സ്കൂൾ സ്റ്റേഡിയം
  18. അമ്പലപ്പുഴ ഗവ. കോളേജ് സ്റ്റേഡിയം
  19. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം രണ്ടാംഘട്ടം
  20. അയ്മനം പഞ്ചായത്ത് സ്റ്റേഡിയം
  21. നെടുങ്കണ്ടം സ്റ്റേഡിയം
  22. കോട്ടംകര മിനിസ്റ്റേഡിയം, കുണ്ടറ
  23. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം
  24. കണ്ണൂർ ജവഹർ സ്റ്റേഡിയം (10 കോടി)
  25. അടൂർ മുനിസിപ്പൽ സ്റ്റേഡിയം (10 കോടി)
  1. പ്രശസ്ത ദേശീയ വോളിബോൾ താരവും കോച്ചുമായിരുന്ന കലവൂർ ഗോപിനാഥന്റെ പേരിൽ 2011 ൽ ഒരു വോളിബോൾ അക്കാഡമി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ അത് നടപ്പിലായില്ല. ആലപ്പുഴയിലെ ഉദയകുമാറിന്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയത്തോട് ബന്ധപ്പെടുത്തിയായിരിക്കും ഈ അക്കാഡമി പ്രവർത്തിക്കുക. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തുന്നു.
  2. നിലവിൽ സ്പോർട്സിനും യുവജനക്ഷേമത്തിനും 85.22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 31 കോടി രൂപ കേരള സ്പോർട്സ് കൗൺസിലിനും 18 കോടി രൂപ യൂത്ത് വെൽഫയർ ബോർഡിനും 32 കോടി രൂപ സ്പോർട്സ് ഡയറക്ടറേറ്റിനുമാണ്. കേരളോത്സവത്തി നുള്ള അടങ്കൽ 4.2 കോടി രൂപയിൽ നിന്ന് 8 കോടി രൂപയായി ഉയർത്തുന്നു.

6 അടിസ്ഥാനസൗകര്യ വികസനം

6.1 റോഡുകളും പാലങ്ങളും

  1. സർ, നമ്മുടെ ദേശീയപാതകൾ മാത്രമല്ല, സംസ്ഥാനപാതകളും ജില്ലാ റോഡുകളും വീതി കൂട്ടുകയും ബി.എം. & ബി.സി സാങ്കേതിക വിദ്യയിൽ നവീകരിക്കുകയും വേണം. ഈ ബജറ്റിൽ പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കുന്ന റോഡുകളും പാലങ്ങളും കഴിവതും മെയിന്റനൻസ് കോൺട്രാക്ടിന് സഹായ കരമായ രീതിയിൽ ചെറുപാക്കേജുകളായിട്ടോ ഒരു റോഡ് ഭാഗിക മായിട്ടാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിൽ അത് പൂർണ്ണമായിത്തന്നെ വേണം കരാർ നൽകേണ്ടത്.
  2. റോഡുകൾക്കും പാലങ്ങൾക്കുമായി ബജറ്റിൽ 1,206 കോടി രൂപ വകയി രുത്തിയിട്ടുണ്ട്. ഇപ്പോൾത്തന്നെ 1535.46 കോടി രൂപ മുൻകാലത്ത് ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ബില്ലുകൾ കുടിശികയായിട്ടുണ്ട്. അഥവാ, ഇപ്പോഴുള്ള വകയിരുത്തൽ കുടിശിക കൊടുത്തു തീർക്കുന്ന തിനുപോലും തികയില്ല. സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചുകൊണ്ട് പൊതുമരാമത്തിന് പിന്നീട് അധികമായി ധനം അനുവദിക്കുന്നതാണ്. പക്ഷേ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരുവശത്ത് ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും അടങ്കൽ 4500 കോടി രൂപ വരുമെന്നാണ് പ്രാഥ മികകണക്കുകൾ. നിർമ്മാണപ്രവൃത്തികൾക്ക് അനുവാദം നൽകുന്ന തിൽ ഉണ്ടായിട്ടുള്ള അയവേറിയ സമീപനംമൂലമാണ് ഈ ബാധ്യത കൾ ഇങ്ങനെ പെരുകിയത്. മറുവശത്ത് റവന്യൂക്കമ്മി കമാതീതമായി ഉയർന്നതുകൊണ്ട് മൂലധനച്ചെലവിനുള്ള പണം ഇല്ലാതായി. ധവളപ്രത ത്തിൽ വിശദീകരിച്ചിട്ടുള്ളതുപോലെ നടപ്പുവർഷത്തിലും അടുത്ത വർഷവും ഈ സ്ഥിതിവിശേഷം അതീവഗുരുതരമാകുവാൻ പോവുക യാണ്. അതുകൊണ്ട് ഇരട്ട ഇടപെടൽ തന്ത്രം അനിവാര്യമാണ്. പുതിയ പ്രവൃത്തികൾക്ക് അനുവാദം നൽകുമ്പോൾ നിലവിലുള്ള ചട്ടങ്ങൾ കർശനമായി പാലിക്കണം. അതുപോലെതന്നെ റവന്യൂചെലവ് കുറച്ച് കൂടുതൽ പണം പൊതുമരാമത്ത് പണികളുടെയും മറ്റും ബില്ലുകൾ മാറുന്നതിനുവേണ്ടി ലഭ്യമാക്കാൻ ധന വകുപ്പിന് കഴിയണം.
  3. ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ടി.പി രണ്ടാംഘട്ടം (363 കി.മീ) ആണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ റോഡ് പദ്ധതി. ഇതിന് 523 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സെൻട്രൽ റോഡ് ഫണ്ട് വിഹിതം 84 കോടി രൂപയാണ്. മേജർ ഡിസ്ട്രിക്ട് റോഡുകൾ മെച്ചപ്പെടുത്തുന്നതിന് 96 കോടി രൂപ വകയി രുത്തിയിട്ടുണ്ട്. നബാർഡ് പ്രവൃത്തികൾ 295 കോടി രൂപവരും. സ്റ്റേറ്റ് റോഡ് ഇംപ്രവ്മെന്റ് പ്രോജക്ടിന് 82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  4. നിലവിൽ ബഡ്ജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ നബാർഡ്
    പോലുള്ള ഏജൻസികൾക്ക് സമർപ്പിച്ചിട്ടുള്ളതോ ആയ പ്രവൃത്തി കളിൽ ഇപ്പോൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതുകൊണ്ട് ഞാൻ അവയെല്ലാം ആവർത്തിക്കുന്നില്ല. അതേസമയം മാന്ദ്യവിരുദ്ധ പാക്കേ ജിൽ ഉൾപ്പെടുത്തി 5,000 കോടി രൂപയുടെ പാലങ്ങൾ, ഫ്ളൈ ഓവറുകൾ/അണ്ടർപാസേജുകൾ, ബൈപ്പാസുകൾ, റോഡുകൾ, റെയിൽവേ മേൽപ്പാലങ്ങൾ എന്നിവയ്ക്ക് അനുവാദം നൽകുകയാണ്. നടപ്പുവർഷം ഇവയിൽ നിന്ന് 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  5. താഴെപ്പറയുന്നവയാണ് 1475 കോടി രൂപയുടെ 68 പാലങ്ങൾ
ക്രമ നമ്പർ പദ്ധതിയുടെ പേര് തുക (കോടിയിൽ)
1 പുലിക്കടവ് പാലം 10
2 നെയ്യാറ്റിൻകര ടൗണിൽ കുന്നിൻപുറം പാലം 10
3 പെരുമ്പളം - പാണവള്ളി പാലം 100
4 പറയൻകടവ് പാലം 10
5 അക്കരപാടം - കൂട്ടുങ്കൽ പാലം 15
6 ഇരട്ടക്കുളം - വാണിയംപാറ റോഡിൽ തൊന്നലിപുരം പുഴയ്ക്ക് കുറുകേ പാലം 10
7 അരങ്ങാട്ട് കടവ് പാലം 10
8 പഴമ്പാലക്കോട്-പാണ്ടിക്കടവ് - കോടത്തുർ പാലവും റോഡും 10
9 അകലാപ്പുഴ പാലം 35
10 തോരായി കടവ് പാലം 25
11 ചാലക്കുടി പുഴയ്ക്ക് കുറുകേ ഇടത്തറക്കടവ് പാലം 10
12 ത്യപ്രയാർ പാലം 30
13 കരിപ്പയാറിനു കുറുകേ കുമ്പിച്ചൽകടവ് പാലം 15
14 തിരുനാവായ തവനൂർ പാലം 50
15 തേരണ്ടിപ്പാലവും അപ്രോച് റോഡും 20
16 വട്ടോളി പാലം 10
17 പാറക്കടവ് പാലം 10
18 പുലിക്കാട്ട് കടവ് പാലം 10
19 കൊന്നയിൽ കടവ് പാലം 30
20 ചൂളക്കടവ് പാലം 20
21 മുലക്കീൽ കടവ് പാലം 25
22 കുമ്പളങ്ങി കെൽട്രോൺ - കെൽട്രോൺ ഫെറി പാലം 45
23 പെരുമൺ - മൺറോതുരുത്ത് പാലം 60
24 മൂരാട് പാലം 50
25 ഓടങ്കല്ല് പാലം 10
26 മായന്നൂർ - കൂത്താംപുള്ളി പാലം 15
27 ചുള്ളിമാട് പാലം 10
28 കുട്ടുംവാതുക്കൽ കടവ് പാലം 50
29 കൂളിമാട് കടവ് പാലം 25
30 പുളിങ്ങോംചാൽ - കിൽട്ടകയം പാലം 10
31 ക്ലായിക്കോട്- രാമൻചിറ പാലം 10
32 കാവിൻമുനമ്പ് പാലം 35
33 വടശ്ശേരിക്കര പാലം 10
34 അടൂർ ടൗൺ പാലം 10
35 റാന്നി വലിയപാലം 10
36 കുളത്തൂപ്പുഴ ശ്രീശാസ്താ അമ്പലക്കടവ് പാലം 10
37 മാട്ടുപ്പുറം - ചേന്ദമംഗലം പാലം 15
38 കുടിവീട്ടികടവ് പാലം 10
39 കുണ്ടുചിറ പാലം 10
40 പുലിങ്ങോളി കടവ് പാലം 10
41 നായരമ്പലം ഹെൽബർട്ട് പാലം 10
42 കല്ലാച്ചേരികടവ് പാലം 10
43 തുരുത്തിമുക്ക് പാലം 15
44 പൂകൈക്കത കടവ് പാലം 20
45 പള്ളാത്തുരുത്തി ഔട്ട് പോസ്റ്റിനെയും കൈനകരിയേയും ബന്ധിപ്പിക്കുന്ന പാലം 42
46 തോട്ടപ്പള്ളി നാലുചിറ പാലം 38
47 പുല്ലാട്ടു പാലം 30
48 ബാവലിപ്പുഴയ്ക്ക് കുറുകേ ഓടന്തോട് പാലവും അപ്രോച്ചറോഡും 15
49 കുമ്പളം - തേവര പാലം 100
50 ഗോത്തുരുത്ത് കരൂർ പടന്ന പാലം 10
51 നെടുമ്പക്കാട്- വിളക്കുമരം പാലം 30
52 കാവാലം - തട്ടാശ്ശേരി പാലം 30
53 പടഹാരം പാലം 30
54 ശവക്കോട്ട പാലത്തിന് സമാന്തരപാലം 20
55 പുന്നമട - നെഹ്റുശ്ശേടാഫി പാലം 25
56 ആലപ്പുഴ ജില്ലാ കോടതി പാലം 20
57 പട്ടർകടവ് എൻ.കെ പടി പാലം 10
58 കോഴഞ്ചേരി പുതിയ പാലം 25
59 എഴുത്തും ചിറ പാലം 15
60 ഓടന്നൂർ പാലം 15
61 ഫാത്തിമ - അരുളപ്പൻ തുരുത്തുകളെ ബന്ധിപ്പിക്കുന്ന പാലം 15
62 ഒളിമ്പിക്കടവ് പാലം 10
63 മലമ്പുഴ റിംഗ് റോഡിൽ പാലം 10
64 ചേക്കുപാലം 10
65 ചേരിക്കൽ - കോട്ടം പാലം 15
66 പുഴയ്ക്കൽ പാലം 10
67 ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം പാലങ്ങൾ 25
  1. താഴെപ്പറയുന്നവയാണ് 180 കോടി രൂപയുടെ 8 ഫ്ളൈഓവറുകളും 40 കോടി രൂപയുടെ 4 അണ്ടർപാസേജുകളും.
ക്രമ നമ്പർ പദ്ധതിയുടെ പേര് തുക (കോടിയിൽ)
1 ഇടപ്പാൾ ഫ്ലൈഓവർ 20
2 ഉള്ളൂർ, കുമാരപുരം ജംഗ്ഷനുകളിൽ ഫ്ലൈഓവർ 25
3 കണ്ണൂർ നഗരത്തിൽ മേലെചൊവ്വ, സൗത്ത് ബസാർ ജംഗ്ഷനുകളിൽ ഫ്ളൈഓവർ 30
4 തൃശ്ശൂർ നഗരത്തിൽ കിഴക്കേകോട്ട, കൊക്കാല ജംഗ്ഷനുകളിൽ ഫ്ളൈഓവർ 75
5 ഏറ്റുമാനൂർ ഫ്ലൈഓവർ 30
6 പട്ടാമ്പി ബൈപാസ് - പട്ടാമ്പി ടൗൺ റെയിൽവേ അണ്ടർ പാസേജ് 10
7 പട്ടം - പേരൂർക്കട ജംഗ്ഷനുകളിൽ അണ്ടർ പാസ്സേജ് 10
8 ഓച്ചിറ റെയിൽ അണ്ടർപാസ് 20
  1. താഴെപ്പറയുന്നവയാണ് 385 കോടി രൂപയുടെ 17 ബൈപ്പാസുകൾ.
ക്രമ നമ്പർ പദ്ധതിയുടെ പേര് തുക (കോടിയിൽ)
1 മക്കരപ്പറമ്പ് ബൈപ്പാസ് 10
2 നിലമ്പൂർ ബൈപ്പാസ് 100
3 കൊടുവായൂർ ബൈപ്പാസ് 15
4 നെന്മാറ ബൈപ്പാസ് 20
5 പന്തളം ബൈപ്പാസ് 15
6 മൂവാറ്റുപുഴ ബൈപ്പാസ് 15
7 കാഞ്ഞിരപ്പള്ളി ബൈപ്പാസ് 20
8 കാസർഗോഡ് ബൈപ്പാസ് 20
9 ഒരടം പാലം - വൈലോങ്ങര ബൈപ്പാസ് റോഡ് 10
10 ഉഴവൂർ ബൈപ്പാസ് 15
11 കുറ്റ്യാടി ബൈപ്പാസ് 10
12 ചേലക്കര ബൈപ്പാസ് 20
13 പേരാമ്പ്ര ബൈപ്പാസ് 15
14 ആറ്റിങ്ങൽ ബൈപ്പാസ് 25
15 ഒറ്റപ്പാലം ബൈപ്പാസ് 15
16 അങ്കമാലി - കൊച്ചി എയർപോർട്ട് ബൈപ്പാസ് 50
17 കീച്ചേരി - അക്കിക്കാവ് ബൈപ്പാസ് 10
  1. താഴെപ്പറയുന്നവയാണ് 2800 കോടി രൂപയുടെ 137 റോഡുകൾ.
ക്രമ നമ്പർ പദ്ധതിയുടെ പേര് തുക (കോടിയിൽ)
1 തിരൂർ - കടലുണ്ടി റോഡ് 15
2 കോട്ടയ്ക്കക്കൽ - കോട്ടപ്പടി റോഡ് 10
3 അട്ടച്ചാക്കൽ - കുമ്പളംപൊയ്ക റോഡ് 10
4 കൊട്ടാരക്കര റിംഗ് റോഡ് 15
5 മാമല - പിറവം റോഡ് 10
6 കോതമംഗലം - പെരുമ്പൻകുത്ത് റോഡ് 15
7 പ്ലാമുടി - ഊരംകുഴി റോഡ് 10
8 ബീനാച്ചി - പനമരം 25
9 നിലമ്പൂർ - നായടം പോയിൽ റോഡ് 15
10 ചോറ്റുപാറ - ഉളപ്പുണ്ണി - വട്ടപ്പാതൽ - ഉപ്പുതുറ - ഏലപ്പാറ - വണ്ടിപ്പെരിയാർ - വള്ളക്ക ടവ് സത്രം - കല്ലാർ റോഡ് 50
11 ഹോസ്ദുർഗ്ഗ് - പാണത്തൂർ റോഡ് 35
12 നീലേശ്വരം - ഇടത്തോട് റോഡ് 25
13 ചാലക്കുടി - ആനമല റോഡ് 10
14 വഴയില - പഴകുറ്റി - കച്ചേരിനട - പത്താംകല്ല് നാലുവരിപ്പാത 50
15 മൂവാറ്റുപുഴ - കാക്കനാട് നാലുവരി പാത 40
16 മാനൂർ - പോഞ്ഞാശ്ശേരി റോഡ 10
17 കലഞ്ഞുർ - പാടം റോഡ് 15
18 അടിവാരം - കൈതപൊയിൽ - കോടഞ്ചേരി - അഗസ്ത്യാർമൊഴി റോഡ് 30
19 ഈരാറ്റുപേട്ട - പീരുമേട് റോഡ് 25
20 കരമന - കളിയിക്കാവിള രണ്ടാംഘട്ടം 200
21 കടുങ്ങല്ലൂർ - വിളയിൽ റോഡ് 10
22 എയർപോർട്ട് ലിങ്ക് - കാട്ടാമ്പള്ളി - മയ്യിൽ - കോളോം റോഡ് 15
23 ചാത്തന്നൂർ - മീനാട് - കുളമാട - പരവൂർ - നെല്ലാറ്റിൽ - പൂതക്കുളം - ഇടയാടി റോഡ് 100
24 മട്ടന്നുർ - ഇരിക്കുർ റോഡ് 10
25 ഇരിക്കൂർ - ബ്ലാത്തുർ റോഡ് 10
26 ആലക്കോട് - പൂവഞ്ചാൽ - മാവിൻതട്ട കാപ്പിമല റോഡ് 15
27 തൊടുപുഴ - കാരിക്കോട് - അഞ്ചിരി ആനക്കയം - കാഞ്ഞാർ റോഡ് 10
28 ശിവഗിരി റിംഗ് റോഡ് 10
29 മാനന്തവാടി - കൈതക്കൽ റോഡ് 10
30 മാനന്തവാടി - പാകംതളം റോഡ് 10
31 ചിറ്റുമല - മാലുമേൽ റോഡ് 45
32 കരുമണ്ണ് - കുലുക്കുപ്പാറ - കല്ലിയമ്പാറ - ഒഴലപ്പതി റോഡ് 15
33 തോട്ടശ്ശേരിയറ - ഇല്ലത്തുനാട് റോഡ് 10
34 തെക്കിൽ - അലറ്റി റോഡ് 50
35 മുത്തോളി - ഭരണങ്ങാനം റോഡ് 10
36 കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് 10
37 തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് 20
38 മുത്തുർ - കുറ്റൂർ - കിഴക്കേമുത്തുർ റോഡ് 10
39 അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി 10
40 ആശാമം ലിങ്ക് റോഡ് തേവള്ളി വരെ നീട്ടൽ 75
41 പാങ്ങോട് - കടയ്ക്കൽ - ചിങ്ങേലി - ചടയമംഗലം റോഡ് 20
42 ഐരക്കുഴി - അഞ്ചൽ റോഡ് 10
43 കോവൂർ - ചെമ്മൻതൊടി താഴം - അത്താണി റോഡ് 10
44 പാലോട് - മൈബ്രമൂർ റോഡ് 20
45 പൊൻമുടി - ക്രൈബമൂർ റോഡ് 10
46 വെഞ്ഞാറമൂട് റിംഗ് റോഡ് 15
47 കരുവന്തല - ചക്കംകണ്ടം റോഡ് 35
48 തൃശ്ശൂർ - കാഞ്ഞാണി - വാടാനപ്പള്ളി റോഡ് 40
49 ആറാം മൈൽ - പാറപ്പുറം റോഡ് 10
50 കൊടുവള്ളി - പിണറായി - അഞ്ചരക്കണ്ടി - കണ്ണൂർ എയർപോർട്ട് നാലുവരിപ്പാത 50
51 തലശ്ശേരി - ഇരിക്കുർ റോഡ് 15
52 ചൊവ്വ - അഞ്ചരക്കണ്ടി - മട്ടന്നുർ റോഡ് 20
53 കാരാപ്പറമ്പ് - തടമ്പാട്ടുതാഴം - പാറേപ്പടി 15
54 ഈസ്റ്റ് ഹിൽ - ഗണപതിക്കാവ് - കാരാപ്പറമ്പ് 10
55 പുതിയങ്ങാടി - മാവിലിക്കടവ് - കൃഷ്ണൻ 10
56 ഭഗവതിപ്പടി - മല്ലിക്കാട്ട് കടവ് ബാക്ക് വാട്ടർ 20
57 കല്ലനോട് - വയലിട - തലയാട് റോഡ് 20
58 കയ്യുർ - പാലക്കുന്ന് റോഡ് 10
59 നടത്തറ - മൂർക്കനിക്കര - കണ്ണറ റോഡ് 15
60 മാവേലിക്കര - പുതിയകാവ് - പള്ളിക്കൽ റോഡ് 15
61 വാളകം - തടിക്കാട് - അഞ്ചൽ മാർക്കറ്റ് - മാത്ര - അടുക്കളമൂല റോഡ് 15
62 പുനലൂർ ടൗൺ റോഡുകൾ 10
63 കൊല്ലംകടവ് - കുളനട റോഡ് 15
64 ഇലഞ്ഞിമേൽ - ഹരിപ്പാട് റോഡ് 15
65 പേരാമ്പ്ര - ചെറുവണ്ണൂർ റോഡ് 10
66 കൊടകര - വെള്ളിക്കുളങ്ങര സ്കൂൾ റോഡ് 20
67 പുതുക്കാട് - മുപ്ലിയം - കോടാലി റോഡ് 10
68 പട്ടിമറ്റം - കിഴക്കമ്പലം - മനയ്ക്കക്കക്കടവ് 20
69 കോഴിക്കോട് - ബാലുശ്ശേരി റോഡ് 25
70 ഒറ്റപ്പാലം - പെരിന്തൽമണ്ണ റോഡ് 10
71 വാണിയംകുളം - വല്ലാപ്പുഴ റോഡ് 10
72 കണ്ണനുർ - ചുങ്കമന്ദം റോഡ് 10
73 വൈപ്പിൻ - പള്ളിപ്പുറം റോഡിന് സമാന്തര 75
74 കീഴ്മാടം - കല്ലിക്കണ്ടി - തുവക്കുന്ന - കുന്നോത്തുപറമ്പ് റോഡ് 15
75 തിരുവനന്തപുരം നഗരത്തിൽ രണ്ട് റിംഗ് റോഡുകൾ 35
76 പൊന്നാനി തീരദേശ കർമ്മ റോഡ് 30
77 കൈതവന - പഴയനട - അമ്പലപ്പുഴ വടക്കേ 10
78 ഏറ്റുമാനൂർ റിംഗ് റോഡ് 30
79 ചേർത്തല - തണ്ണീർമുക്കം റോഡ് 10
80 മുട്ടത്തിപ്പറമ്പ് - അർത്തുങ്കൽ റോഡ് 10
81 വാറാൻകവല - കോൾഗേറ്റ് - കാവുങ്കൽ 10
82 കണിച്ചുകുളങ്ങര - ബീച്ച്- എൻ.എച്ച് - കായിപ്പുറം - കായലോരം റോഡ് 10
83 കലവൂർ - കാട്ടുർ - ബീച്ച് റോഡ് 10
84 മഞ്ചേരി - ഒലിപ്പുഴ റോഡ് 10
85 മഞ്ഞണിക്കര - ഇലവുംതിട്ട - കിടങ്ങന്നുർ - മുളക്കുഴ റോഡ് 15
86 മുട്ടുങ്ങൽ - നാദാപുരം - പ്രകംതളം റോഡ് 30
87 ചെറുവണ്ണൂർ - ബേപ്പൂർ റോഡ് 25
88 മണ്ണൂർ - ചാലിയം റോഡ് 15
89 അമരവിള - ഒറ്റശേഖരമംഗലം റോഡ് 15
90 അഞ്ചുമാന പാലം ഉൾപ്പെടെ വൈക്കം - വെച്ചുർ റോഡ് 15
91 കഴനി - പഴമ്പാലക്കോട് 10
92 കാൽ - ചീമേനി റോഡ് 10
93 ആനയടി - പഴകുളം - കുരമ്പാല - കീരുകുഴി - ചന്ദനപ്പള്ളി - കൂടൽ 40
94 മെതുവിൻമേൽ - കുന്നിക്കോട് - തടിക്കാട് - പൊലിക്കോട് 30
95 ടിപ്പുസുൽത്താൻ റോഡ് (ആശാൻപടി - പടിഞ്ഞാറേക്കര) 10
96 കൊപ്പം - പാണപ്പുഴ - കണറംവയൽ റോഡ് 10
97 മയ്യിൽ - കാഞ്ഞിരോട് റോഡ് 15
98 പേട്ട - ആനയറ - ഒരുവാതിൽക്കോട്ട റോഡ് 10
99 വരട്ടിയാക്കൽ - താമരശ്ശേരി റോഡ് 25
100 ചെറുപുഴ - മുതുവം റോഡ് 10
101 പുന്നക്കാട് - പുതിയപുഴക്കര - ഏഴിമല റെയിൽവേ സ്റ്റേഷൻ റോഡ് 10
102 പുതുനഗരം - കിനാശ്ശേരി റോഡ് 10
103 ഉടുമ്പൻചോല - രാജാക്കാട് - ആനച്ചാൽ - രണ്ടാംമൈൽ - ചിത്തിരപുരം റോഡ് 35
104 കുണ്ടറ - ചിറ്റുമല - ഇടയക്കടവ് - കരുത്തറക്കടവ് - മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ് 15
105 പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് 20
106 പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡ് 10
107 കല്ലുപാലം - ഇരവിപുരം - താന്നിമുക്ക് - മയ്യനാട് റോഡ് 25
108 കണ്ണാടി - പന്നിക്കോട് റോഡ് 10
109 എടക്കുന്നി റോഡ് 10
110 പൂപ്പാറ - ബൈസൺവാലി - പന്നിയാർക്കുട്ടി - വെള്ളത്തുവൽ - കല്ലാർകുട്ടി റോഡ് 50
111 തളിപ്പറമ്പ് - പട്ടുവം - ചെറുകുന്ന് റോഡ് 10
112 ചന്തപുര - പരിയാരം മെഡിക്കൽ കോളേജ് - ശ്രീസ്ഥ - നെരുവപ്രം - ഏഴോം - കോട്ടക്കീൽ - വെള്ളക്കീൽ - ഒഴക്രോം റോഡ് 25
113 വാലാങ്കര - അയിരൂർ റോഡ് 15
114 ജേക്കബ്സ് റോഡ് 15
115 കൊല്ലം - നെല്ലിയാടി - മേപ്പയ്യുർ റോഡ് 10
116 പയ്യോളി - പേരാമ്പ്ര റോഡ് 25
117 കുരട്ടിയമ്പലം - മാന്നാർ - വിയ്യപുരം റോഡ് 15
118 മൂലമറ്റം - ആശ്രമം - കപ്പക്കാനം - അമ്പമേട - കല്ലുമേട് - ഉപ്പുതറ ചപ്പാത്ത് - വണ്ടിപ്പെരിയാർ 30
119 നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് 10
120 കൽപറ്റ - വരമ്പറ്റ റോഡ് 20
121 കണിയാമ്പറ്റ - മീനങ്ങാടി റോഡ് 20
122 മേപ്പാടി - ചുരമല റോഡ് 15
123 കണിയാപുരം - ചിറയിൻകീഴ് റോഡ് 10
124 മുതലപ്പൊഴി - വെട്ടൂർ - വർക്കല - നടയറ - പാരിപ്പള്ളി റോഡ് 10
125 ആലംകോട് - മീരാൻകടവ് - അഞ്ചുതെങ്ങ് - മുതലപ്പൊഴി റോഡ് 10
126 കുയ്യാലി - കൊളശേരി - കായലോട് റോഡ് 10
127 അമ്പലപ്പുഴ - തിരുവല്ല റോഡ് 40
128 ചങ്ങനാശ്ശേരി - കവിയൂർ റോഡ് 15
129 ശ്രീകൃഷ്ണപുരം - മുറിയൻകണ്ണി - ചേതള്ളുർ റോഡ് 10
130 ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡ് 10
131 വേട്ടമുക്ക് - തേവലക്കര - മൈനാഗപ്പള്ളി - ശാസ്താംകോട്ട-മണപ്പള്ളി-കാഞ്ഞിരത്തുംമൂട് - താമരക്കുളം റോഡ് 50
132 ചെട്ടിവിള-നെല്ലിവിള-കാക്കാമൂല - കാട്ടുകുളം റോഡ് 10
133 ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി - തുരങ്കപാത 20
134 കുളത്തുമല - കല്ലായി റോഡ് 10
135 മേലെച്ചൊവ്വ - മട്ടന്നുർ റോഡ് 15
136 അയത്തിൽ - പള്ളിമുക്ക് റോഡ് 10
137 പുറക്കാട്ടിരി - അണ്ടിക്കോട് - ഉള്ളിയേരി റോഡ് 15
  1. താഴെപ്പറയുന്നവയാണ് 295 കോടി രൂപയുടെ 14 റെയിൽവേ മേൽപ്പാങ്ങൾ.
ക്രമ നമ്പർ പദ്ധതിയുടെ പേര് തുക (കോടിയിൽ)
1 ചേളാരി - ചെട്ടിപ്പാടി റെയിൽവേ മേൽപ്പാലം 10
2 ഗുരുവായൂർ കിഴക്കേനട റെയിൽവേ മേൽപ്പാലം 25
3 അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം 25
4 പുറയാർ റെയിൽവേ മേൽപ്പാലം 10
5 കരിയന്നൂർ റെയിൽവേ മേൽപ്പാലം 10
6 ചിറങ്ങര റെയിൽവേ മേൽപ്പാലം 20
7 വടുതല റെയിൽവേ മേൽപ്പാലം 35
8 ഇടവ റെയിൽവേ മേൽപ്പാലം 15
9 കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേൽപ്പാലം 10
10 വാടാനകുറിശ്ശി പാലം 10
11 മാളിയേക്കൽ റെയിൽപാലം 25
12 പുതുക്കാട് റെയിൽവേ മേൽപ്പാലം 40
13 ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം 10
14 അറ്റ്ലാന്റിസ് റെയിൽ മേൽപ്പാലം 50
  1. കൊച്ചി മെട്രോ, വിഴിഞ്ഞം ഹാർബർ, കണ്ണൂർ എയർപോർട്ട്, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹിൽ ഹൈവേ, മൊബിലിറ്റി ഹബ്ബ്, സബർബെൻ റെയിൽ കോറിഡോർ, നിലവിലുള്ള വൻകിട പാർക്കുകളുടെ നിർമ്മാണം തുടങ്ങിയവയുടെ പ്രവർത്തന ങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് മേജർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് പ്രോജക്ട്സ് എന്ന ശീർഷകത്തിൽ വകയിരുത്തിയി ട്ടുള്ള 2536 കോടി രൂപ ഉപയോഗപ്പെടുത്തുന്നതാണ്.

6.2 റെയിൽവേ

  1. ശാസ്ത്രീയമായൊരു ഗതാഗതഘടനയിലേയ്ക്കു കേരളം മാറണ മെങ്കിൽ റെയിൽവേയുടെ ദുതഗതിയിലുള്ള വികസനം അനിവാര്യ മാണ്. ഇന്നു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ നിർമ്മാണം കൊച്ചി മെട്രോയാണ്. ഇതിനാവശ്യമായ പണം തടസ്സമില്ലാതെ ലഭ്യമാ ക്കുന്നതിനുള്ള വകയിരുത്തലുണ്ട്.
  2. കേരള ഹൈസ്പീഡ് റെയിൽ കോറിഡോറിനുള്ള ഡി.പി.ആർ തയ്യാറാ യിട്ടുണ്ട്. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി ഇതിന്റെ അലൈൻമെന്റ പുനർനിശ്ചയിക്കേണ്ടതുണ്ട്. അതുപോലെതന്നെ നിലവിലുള്ള റെയിൽപ്പാതയോട് സമാന്തരമായി, കുറച്ച് സ്പീഡ് കുറഞ്ഞിട്ടാണെങ്കിലും, പുതിയൊരു അലൈൻമെന്റിനെക്കുറിച്ചും പഠിക്കേണ്ട തുണ്ട്. ഈ ധനകാര്യവർഷത്തിനുള്ളിൽതന്നെ പഠനം പൂർത്തിയാക്കു ന്നതിനുവേണ്ടി 50 ലക്ഷം രൂപ അനുവദിക്കുന്നു.
  3. റെയിൽവേയുമായി കേരള സർക്കാർ ഒരു സംയുക്തസംരംഭം ഉണ്ടാക്കി യിട്ടുണ്ട്. 6 റെയിൽവേ പ്രോജക്ടുകൾ ഇതുവഴി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയിൽ സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത് ശബരി റെയിൽപ്പാതയുടെ നിർമ്മാണമാണ്. ഇതുവരെ സംയുക്തസംരംഭത്തിനുള്ള കേരള സർക്കാരിന്റെ ഓഹരിവിഹിതം കൈമാറിയിട്ടില്ല. ഇതിന് 50 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്ന് നീക്കിവയ്ക്കുന്നു. റെയിൽവേയുമായുള്ള സംയുക്തസംരംഭം ശബരിപാതയുടെ നിർമ്മാണത്തിനായി ഒരു എസ്.പി.വി രൂപീകരിച്ച വായ്പ ഉറപ്പുവരുത്തിയിട്ടുവേണം നിർമ്മാണം ആരംഭിക്കുവാൻ. ഇതിനുള്ള പണം പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്ന് ലഭ്യമാക്കുന്ന താണ്. അതുകൊണ്ട് ഇനി പന്ത് റെയിൽവേയുടെ കോർട്ടിലാണ്. എത്രയും വേഗം നിർമ്മാണം ആരംഭിച്ച പദ്ധതി പൂർത്തീകരിക്കുവാൻ കഴിയണം. കാഞ്ഞങ്ങാട്, പാണത്തുർ, കണിയൂർ റെയിൽവേ ലൈന് സംസ്ഥാനവിഹിതമായി 20 കോടി രൂപ നൽകുന്നതാണ്.
  4. ശബരിമലയിലേയ്ക്കുള്ള റെയിൽപ്പാതയുടെ കാര്യത്തിലെന്നപോലെ ശബരിമല മാസ്റ്റർപ്പാൻ നടപ്പിലാക്കുന്നതിലും ഏറ്റവും മുന്തിയ പരിഗണന നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നു. പമ്പയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 20 കോടി രൂപ, ക്യൂ കോംപ്ലക്സസിന് 20 കോടി രൂപ, ത്രിവേണിയിൽ പാലത്തിന് 5 കോടി രൂപ, നിലയ്ക്കക്കൽ പാർക്കിന് 5 കോടി രൂപ, ശബരിമല ഇടത്താവളങ്ങൾക്ക് 100 കോടി രൂപ എന്നി ങ്ങനെ ശബരിമല മാസ്റ്റർ,പ്ലാനിന് 150 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നീക്കിവയ്ക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

6.3 ഊർജ്ജം

  1. വൈദ്യുതബോർഡിന്റെ മൊത്തം പദ്ധതി അടങ്കൽ 1380 കോടി രൂപ യാണ്. വൈദ്യുതി ഉൽപാദനം ഗണ്യമായി ഉയർത്താൻ കഴിഞ്ഞില്ലെ ങ്കിൽ പുറത്തുനിന്നുള്ള വൈദ്യുതി ആശയത്വം വർദ്ധിക്കുകയും വൈദ്യുതിച്ചാർജ്ജിന്റെ വർദ്ധന അനിവാര്യമാവുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് താപനിലയം അത്യന്താപേക്ഷിതമാകുന്നത്. എന്നാൽ ഇതുസംബന്ധിച്ച് അഭിപ്രായസമന്വയം ഇനിയും എത്തിച്ചേരാ ത്തതുകൊണ്ട് ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. വൈദ്യുതി ഉൽപാ ദനത്തിനുവേണ്ടി നീക്കിവയ്ക്കുന്ന 390 കോടി രൂപയിൽ 50 കോടി രൂപ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് വേണ്ടിയും മാറ്റിവച്ചിരി ക്കുന്നു. കൂടാതെ അനർട്ടിന് 44 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഈ മേഖലയിലെ മുതൽമുടക്ക് ഇനിയും വർദ്ധിപ്പിക്കാനാവണം. കാസർഗോഡ് 200 മെഗാവാട്ട് സൗരോർജ്ജപാർക്കിന് 1600 കോടി രൂപ യാണ് മൊത്തം അടങ്കൽ. വീടുകളുടെ മേൽക്കൂരയിൻമേൽ സോളാർ പാനലുകൾ സ്ഥാപിച്ച 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാ നുള്ള ബ്യഹതപദ്ധതിക്ക് ഈ വർഷം തുടക്കംകുറിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി സർക്കാർ ഓഫീസുകളുടെ മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും. ഇതിന് നബാർഡിന്റെ ഗ്രീൻ ഫണ്ടിൽനിന്ന് 200 കോടി രൂപ ധനസഹായം പ്രതീക്ഷിക്കുന്നു.
  2. സപ്പെ വർദ്ധിപ്പിക്കാൻ പരിശ്രമിക്കുന്നതോടൊപ്പം ഡിമാൻഡ് മാനേജ്മെന്റും പ്രധാനമാണ്. ഈ രംഗത്തെ പ്രധാനപ്പെട്ട ഏജൻസി യായ എനർജി മാനേജ്മെന്റ് സെന്ററിന് 7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിലും വ്യവസായശാലകളിലും വാണിജ്യ സമുച്ചയങ്ങളിലും വീടുകളിലും ഊർജ്ജം ലാഭിക്കൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ഇവരാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എല്ലാ വീടുകളിലും ഒരു ഫിലമെന്റ് ലാമ്പിനു പകരം സി.എഫ്.എൽ വിതരണം ചെയ്യുകയുണ്ടായി. ഇപ്പോൾ 2 എൽ.ഇ.ഡി. ബൾബുകൾ വീതം സൗജന്യവിലയ്ക്ക് നൽകുന്ന പദ്ധതി നടന്നുവരികയാണ്. 150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷി ക്കുന്നത്. ഇതിന്റെ തുടർച്ചയായി നിലവിലുള്ള എല്ലാ ഫിലമെന്റ്, സി.എഫ്.എൽ ബൾബുകളും മാറ്റി എൽ.ഇ.ഡി. ബൾബ് നൽകുന്നതി നുള്ള ഒരു ബ്യഹത്തായ പരിപാടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ഇതിന് 250 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് വകയി രുത്തുന്നു. നടപ്പുവർഷം 100 കോടി രൂപ ചെലവു വരും. ഇതോ ടൊപ്പംതന്നെ ഊർജ്ജക്ഷമതയില്ലാത്ത ഫാനുകളും ഗാർഹികോപകരണങ്ങളും പമ്പുകളും മാറ്റിസ്ഥാപിക്കുന്നതിനുള്ള ഒരു സ്കീമും തയ്യാറാക്കുന്നുണ്ട്.
  3. വലിയ തോതിൽ സോളാർ പാനലുകളും എൽ.ഇ.ഡി ബൾബുകളും ഉപയോഗപ്പെടുത്തുന്നതിന് നാം തയ്യാറെടുക്കുകയാണല്ലോ? ഇതിനായി ഒരു വൻകിട ഫാക്ടറി സ്ഥാപിക്കുന്നതാണ്. അടഞ്ഞു കിടക്കുന്ന എക്സ്സൽ ഗ്ലാസ് ഫാക്ടറി ഇതിനായി ഉപയോഗപ്പെടുത്താമോ എന്ന് പരിശോധിക്കേണ്ടതാണ്. ഈ പ്രോജക്ട് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുവാൻ 25 ലക്ഷം രൂപ വകയിരുത്തുന്നു.
  4. പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ഊർജ്ജ ഇവാകേ ഷൻ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും വിതരണ-പ്രസരണ ശ്യംഖല മെച്ചപ്പെടുത്തുന്നതിനും തമിഴ്നാട് വഴിയുള്ള ട്രാൻസ്മിഷൻ ഇടനാഴി മാടക്കത്തറയിലേയ്ക്കക്കു നീട്ടുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലേയ്ക്കുള്ള പ്രസരണസംവിധാനത്തിനു മാത്രം 3,679 കോടി രൂപയുടെ ചെലവുവരും. ട്രാൻസ്ഗ്രിഡ് പ്രസരണ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിന് ടോക്കൺ വിഹിതമായി 1 ലക്ഷം രൂപ വകയിരുത്തുന്നു. പുതിയ ഉപയേുഷൻ ലൈനുകളുടെയും മറ്റും നിർമ്മാണത്തിനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 280 കോടി രൂപ വകയിരുത്തുന്നു. നഗരപ്രദേശങ്ങളിലെ വിതരണ സൗകര്യം മെച്ചപ്പെടുത്താൻ 160 കോടി രൂപ വകയിരുത്തുന്നു. വൈദ്യുതിവിതരണ പദ്ധതിയുടെ കീഴിലുള്ള പണികൾ പൂർത്തീകരി ക്കുന്നതിനായി 190 കോടി രൂപ വകയിരുത്തുന്നു.

6.4 ജലസേചനം

  1. കേരളത്തിലെ വൻകിട ജലസേചന പദ്ധതികൾ ലക്ഷ്യങ്ങളിൽ നിന്നകന്ന് മുടക്കുമുതലിനോട് താരതമ്യപ്പെടുത്തുമ്പോൾ ജഡഭാര മായി മാറിയിട്ടുണ്ട്. ഇനി ഇത്തരം വലിയ പദ്ധതികൾക്ക് പ്രസക്തിയു ണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഇതിന്റെകൂടി പ്രതിഫലനമാണ് വക യിരുത്തുന്ന പണത്തിന്റെ ഗണ്യമായൊരുപങ്ക് ചെലവാകാതെ പോകു ന്നത്. 2012-13-ൽ 94 കോടി രൂപ ചെലവാക്കിയസഥാനത്ത് 2015-16-ൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 69 കോടി രൂപയാണ് ചെലവ്. 2016-17-ൽ 307 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  2. ചെറുകിട ജലസേചന പദ്ധതികളാണ് നമുക്ക് കൂടുതൽ പ്രസക്തമായിട്ടുള്ളത്. നടപ്പുവർഷത്തിൽ 130 കോടി രൂപ ഈ മേഖലയ്ക്കക്കായി നീക്കി വച്ചിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ മണ്ണ-ജല സംരക്ഷണത്തി നുവേണ്ടി നീർത്തടാടിസ്ഥാനത്തിലുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനത്തിൽ ചെറുകിട ജലസേചന പദ്ധതികൾക്ക് സുപ്രധാന പങ്കു വഹിക്കാൻ കഴിയും.
  3. കേരളം തോടുകളുടെയും ജലാശയങ്ങളുടെയും നാടാണ്. ഇവയുടെ പുനരുദ്ധാരണമായിരിക്കണം ജലസേചനവകുപ്പിന്റെ മുഖ്യചുമതല. തീരദേശ ആവാസവ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പൊഴി കൾ ഇന്ന് മലീമസമാണ്. ഇവയുടെ പുനരുദ്ധാരണത്തിനുള്ള സ്കീമി ലേയ്ക്ക് 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു വക യിരുത്തുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിലെ മുതലപ്പൊഴി പുനരുദ്ധാരണം ഈ വർഷം ഏറ്റെടുക്കുന്നതാണ്. നടപ്പുവർഷം 10 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
  4. പാർവ്വതിപുത്തനാർ ശുചീകരിച്ച പുനരുദ്ധരിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ 50 കോടി രൂപ വകയിരുത്തുന്നു. നടപ്പുവർഷം 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  5. കബനീനദിയിൽ നിന്നും അനുവദനീയമായ അളവിലുള്ള ജലവിനി യോഗം ഉറപ്പാക്കുന്നതിന് വേണ്ട പദ്ധതികൾക്കായി 10 കോടി രൂപ അധികമായി വകയിരുത്തുന്നു.

6.5 തുറമുഖങ്ങൾ

  1. കേരളത്തിലെ ചരക്കുഗതാഗതത്തിന്റെ 20 ശതമാനം തീരക്കടലിലു ടെയും കനാലുകളിലൂടെയും ആക്കിമാറ്റുന്നതിനാണ് നമ്മൾ ലക്ഷ്യമിട്ടി രിക്കുന്നത്. വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂർ, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങൾ ചരക്കുകടത്തിനും വലിയതുറ, ആലപ്പുഴ, പൊന്നാനി, തലശ്ശേരി, കാസർഗോഡ് എന്നീ തുറമുഖങ്ങൾ യാത്ര ക്കാർക്കു വേണ്ടിയും സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. ഇവയ്ക്ക് 15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഴീക്കൽ തുറമുഖ നിർമ്മാണം ദുതഗതിയിലാക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 500 കോടി രൂപ അനുവദിക്കുന്നു. ആലപ്പുഴ മരീനയും ഇതോ ടൊപ്പം ഏറ്റെടുക്കുന്നതാണ്. നടപ്പുവർഷം 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം അന്തർദേശീയ കാർഗോ ഷിപ്പ്മെന്റ് തുറമുഖമായി രൂപാന്തരപ്പെടുവാൻ പോവുകയാണ്. തുറമുഖനിർമ്മാണച്ചെലവിന്റെ ഗണ്യമായ പങ്കും നമ്മളാണ് വഹിക്കു ന്നത്. ഇതിന് സുഗമമായ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

6.6 കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

  1. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഭീമമായ നഷ്ടത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പ്രതിമാസം 85 കോടി രൂപ വീതമാണ് നഷ്ടം. ഇങ്ങനെ അധികനാൾ മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് അടിയന്തരമായി ഒരു രക്ഷാപാക്കേജിന് രൂപം നൽകേണ്ടിയിരിക്കുന്നു. 5 വർഷം കൊണ്ട് ഭൂരിപക്ഷം ബസുകളും സി.എൻ.ജി ഇന്ധനത്തിലേയ്ക്ക് മാറ്റുവാൻ കഴിയണം. കെ.എസ്.ആർ.ടി.സി.യുടെ കടബാധ്യത 3446.92 കോടി രൂപയാണ്. ഈ കടഭാരം കുറയ്ക്കുന്നതിനുള്ള ധനകാര്യ പുനഃസംഘടന ഉണ്ടാകണം. ബസ് സ്റ്റാന്റുകളെ ആധുനീകരിക്കുകയും വരുമാനദായകമാക്കുകയും വേണം. എല്ലാറ്റിലുമുപരി മൈലേജ്. മെയിന്റനൻസ് തുടങ്ങിയ മേഖല കളിൽ ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും ബ്രേക്ക് ഡൗൺ, അപകട ങ്ങൾ, തുടങ്ങിയവ കുറയ്ക്കുന്നതിനും സമയബന്ധിത പരിപാടി ഉണ്ടാകും. ഇതിനാവശ്യമായ പരിശീലനം നൽകണം. ഇത്തരത്തിലൊരു പാക്കേജ് ഗതാഗതവകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പെൻഷൻ യഥാസമയം നൽകുന്നതിന് മാസംതോറും ധനസഹായം സർക്കാർ നൽകിക്കൊണ്ടിരിക്കും. പാക്കേജ് ഉണ്ടാകുമെന്ന് ഉറപ്പിൽ സി.എൻ.ജി ഇന്ധനത്തിലേയ്ക്കുള്ള മാറ്റത്തിന് ഈ ബജറ്റിൽ തുടക്കം കുറിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി 1000 പുതിയ സി.എൻ.ജി ബസുകൾ ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്ന് കോർപ്പറേഷന് വായ്പയായി ലഭ്യമാക്കുന്നു. നടപ്പുവർഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ് വാങ്ങിയിരിക്കുന്ന ചെയ്തസ്സുകളിൽ ബോഡി നിർമ്മാണം പൂർത്തീകരിച്ച് ഇറക്കുന്നതിന് വേണ്ടിവരുന്ന മൂലധനച്ചെലവും ഇതിൽ നിന്നും കണ്ടെത്തുന്നതാണ്.

6.7 ജലഗതാഗതം

  1. ജലഗതാഗത മേഖലയിൽ കളിക്കളമാകെ മാറ്റിമറിക്കുന്ന സംഭവവികാ സമായിരിക്കും കൊച്ചിയിൽ നടപ്പിലാക്കാൻ പോകുന്ന സംയോജിത ജലഗതാഗത പ്രോജക്ട് 38 പുതിയ ജെട്ടികളും വേഗതകൂടിയ 78 ആധുനിക കറ്റമറൻ ബോട്ടുകളുംകൊണ്ട് വിശാലകൊച്ചിയുടെ കായൽ - കനാൽ തീരങ്ങളെ യോജിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് ഇത് നടപ്പിലാക്കുന്നത്.
  2. ഇതേ മാതൃകയിൽ ആലപ്പുഴ - കുട്ടനാട് - ചങ്ങനാശ്ശേരി - കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കുന്നതിന് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് വഴി ഒരു പദ്ധതിക്ക് രൂപം നൽകുന്നതാണ്. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്നു 400 കോടി രൂപ വകയിരുത്തു ന്നു. ആലപ്പുഴ ബോട്ട് ജെട്ടി, ബസ് സ്റ്റാന്റ് എന്നിവയെ സംയോജിപ്പിച്ച ഒരു മൊബിലിറ്റി ഹബ്ബ് ഉണ്ടാക്കുകയും റെയിൽവേ സ്റ്റേഷനുമായി തുടർച്ചയായ ബസ് സർവ്വീസിലൂടെ ഈ കേന്ദ്രത്തെ ബന്ധിപ്പിക്കു കയും ചെയ്യും. ദേശീയജലപാതയുടെ ടെർമിനലും ഇവിടെത്തന്നെ യാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. റോഡ്, ജലഗതാഗത വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള ഒരു സംയുക്ത സംരംഭമായി രിക്കും ഇത് നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
  3. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് 125 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 20 കോടി രൂപ കോട്ടപ്പുറംനീലേശ്വരം ജലപാതയ്ക്കും 10 കോടി രൂപ കൊല്ലം- കോവളം ജല പാതയ്ക്കും 50 കോടി രൂപ വടകര- മാഹി കനാലിനും മറ്റു ഫീഡർ കനാലുകളുടെ നിർമ്മാണത്തിനുമാണ്. 28 കോടി രൂപ മേൽപ്പാല ങ്ങൾക്കും 12 കോടി രൂപ പുതിയ ജെട്ടികൾക്കും മറ്റുമാണ് കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ ദേശീയജലപാത 3-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം എന്നിവിടങ്ങളി ലേയ്ക്കുള്ള ജലഗതാഗത മാർഗ്ഗങ്ങളും ദേശീയജലപാതയായി വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

7 പുത്തൻ വളർച്ചാ മേഖലകൾ

  1. സർ, അടിസ്ഥാനസൗകര്യ വികസനത്തിൽ നമ്മൾ ഇത്രയേറെ ഊന്നു ന്നത് പുതിയ വളർച്ചാ വ്യവസായ മേഖലകളിലേയ്ക്ക് സ്വകാര്യ മൂലധന നിക്ഷേപത്തെ ആകർഷിക്കുന്നതിന് വേണ്ടിക്കൂടിയാണ്. തൊഴിലാളികളുടെ അവകാശങ്ങളിലോ പരിസ്ഥിതി സംരക്ഷണ ത്തിലോ ഭൂവിനിയോഗത്തിന്റെ കാര്യത്തിലോ നമുക്ക് മറ്റുപല സംസ്ഥാ നങ്ങളെപ്പോലെ ഇളവ് അനുവദിക്കുവാൻ കഴിയില്ല. പക്ഷേ ഏറ്റവും ആധുനികവും മികവേറിയതുമായ പശ്ചാത്തലസൗകര്യങ്ങൾ കേരള ത്തിൽ ഉറപ്പുവരുത്താനാവണം.

7.1 വ്യവസായം

  1. “വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കുവാൻ സാധിക്കുന്നതല്ല” എന്ന് ശ്രീനാരായണഗുരു പറഞ്ഞത് 1910-ലാണ്. ഇന്നും വ്യവസായാഭിവൃദ്ധിയിൽ നാം വളരെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
  2. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം ലാഭകരമാക്കിയതാണ്. എന്നാൽ ഇന്ന് ഏതാണ്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. ഏറ്റവും കൂടുതൽ ലാഭം തന്നുകൊണ്ടിരുന്ന ചവറയിലെ കെ.എം. എം.എൽ. ഫാക്ടറി പോലും നഷ്ടത്തിലാണ്. 100 കോടി രൂപ പൊതു മേഖലാ സ്ഥാപനങ്ങൾക്കുവേണ്ടി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഇത് തീരുന്ന മുറയ്ക്ക് കൂടുതൽ പണം ലഭ്യമാക്കും.
  3. കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന 11 പ്രോജക്ടുകൾക്കുവേണ്ടി 87 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക്, കൊച്ചിയിലെ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക്, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററുകൾ, പാലക്കട്ടെ ലൈഫ് എഞ്ചിനീ യറിംഗ് പാർക്ക്, ചേർത്തലയിലെ മെഗാ ഫുഡ് പാർക്ക്, കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്ക് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ.
  4. കിൻഫ്രയുടെ അടങ്കൽ 101 കോടി രൂപയാണ്. പുനലൂർ, മട്ടന്നൂർ, തൃശ്ശൂർ, തൊടുപുഴ, കളമശ്ശേരി, കഴക്കൂട്ടം, കൊരട്ടി, കൊല്ലം, ഒറ്റപ്പാലം, പാലക്കാട്, രാമനാട്ടുകര എന്നിവിടങ്ങളിലാണ് കിൻഫ്ര ഇപ്പോൾ വ്യവസായപാർക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്ത നങ്ങൾ തടസ്സം കൂടാതെ നടപ്പിലാക്കുന്നതിന് അധികസഹായം ലഭ്യ മാക്കുന്നതായിരിക്കും.
  5. കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴി എന്ന ആശയം ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത് പ്രാവർത്തികമാക്കുന്നതിന് തുടക്കം കുറിക്കുക യാണ്. എൻ.എച്ച് 47-ന്റെ പ്രാന്തപ്രദേശങ്ങളിൽ ചെറുതും വലുതുമായ വ്യവസായപാർക്കുകളുടെയും വ്യവസായശാലകളുടെയും വലിയൊരു കൂട്ടം സ്യഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ചെറുതും വലുതുമായ വ്യവസായപാർക്കുകളുടെ സ്ഥലമെടുപ്പും മറ്റും ആരംഭിക്കും. ആദ്യ നടപടിയായി ഫാക്ടിന്റെ അധീനതയിലുള്ളതും ഉപയോഗിക്കാതെ സൂക്ഷിക്കുന്നതുമായ അധികഭൂമി സമ്മതവിലയ്ക്ക് കെ.എസ്.ഐ.ഡി.സി ഏറ്റെടുക്കും. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ലിമിറ്റഡിന്റെ 70 ഏക്കറോളം വരുന്ന ഭൂമിയും ഏറ്റെടുക്കു ന്നതാണ്. അങ്ങനെ കൊച്ചി, കോയമ്പത്തുർ ഹൈടെക് വ്യവസായ ഇട നാഴികയ്ക്കക്കായി എറണാകുളം ജില്ലയിൽ 500 ഏക്കറും തൃശ്ശൂരിൽ 500 ഏക്കറും ഒഴലപ്പതി കണ്ണമ്പയിൽ 500 ഏക്കറും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
  6. ഇതിനു പുറമേ 5 ബ്യഹത് വിവിധോദ്ദേശ വ്യവസായ സോണുകൾ ആരംഭിക്കുന്നതാണ്. പട്ടന്നുർ - പനയത്തുപറമ്പിൽ 1000 ഏക്കറും തൊടുപുഴയിൽ 900 ഏക്കറും മങ്കടയിൽ 700 ഏക്കറും വിഴിഞ്ഞത്ത് 500 ഏക്കറും കാസർഗോഡ് 500 ഏക്കറും ഏറ്റെടുക്കുന്നതാണ്. അങ്ങനെ മൊത്തം 5100 ഏക്കർ ഏറ്റെടുക്കുന്നതിന് 5,100 കോടി രൂപ ചെലവ വരും. നടപ്പുവർഷം 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  7. നമുക്ക് അമൂല്യമായ പ്രകൃതിസമ്പത്താണ് ധാതുമണൽ. എന്നാൽ ഇതിൽ സിംഹപങ്കും അസംസ്കൃത വസ്തുവായിതന്നെയോ താഴ്ന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളായോ കയറ്റുമതി ചെയ്യപ്പെടുകയാണ്. ഈ അവസ്ഥ മാറ്റി ടൈറ്റാനിയം മെറ്റൽ വരെയുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വേണ്ടിയുള്ള വ്യവസായ കോംപ്ലക്സസ് സ്ഥാപിക്കു മെന്ന് തെരഞ്ഞെടുപ്പ് പ്രകടനപ്രതിയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച പഠിച്ച് മൂർത്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതാണ്. ഇതിലേയ്ക്ക് 25 ലക്ഷം രൂപ വകയിരുത്തുന്നു.

7.2 വിനോദസഞ്ചാരം

  1. കേരളത്തിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ആഭ്യന്തരടുറിസ്റ്റുകളുടെ എണ്ണം നാലിലൊന്നെ ങ്കിലും വർദ്ധിപ്പിക്കുന്നതിനും പരിപാടികൾ ആസൂത്രണം ചെയ്യും എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപ്രതികയിൽ പറഞ്ഞിട്ടുള്ളത്. ഇതുവഴി 4 ലക്ഷം പേർക്ക് കൂടുതലായി പ്രത്യക്ഷതൊഴിൽ ലഭിക്കും. ഇത്രയും ടൂറിസ്റ്റുകളെ ഉൾക്കൊള്ളാനാ വുംവിധം നമ്മുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ സ്വകാര്യ നിക്ഷേ പവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്.
  2. ധർമ്മടം-മുഴപ്പിലങ്ങാട്, കണ്ണൂർക്കോട്ട-അറയ്ക്കൽ കൊട്ടാരം, കാരാപ്പുഴ-വയനാട് ടൂറിസം ഹബ്ബ്, ചെത്തി-മാരാരിക്കുളം, തൃശ്ശൂർഗുരുവായൂർ-പാലിയൂർ സർക്യൂട്ട്, വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടം, ആക്കുളം, പൊന്നാനി തുടങ്ങി 20 ടൂറിസം ഡെസ്റ്റിനേഷനുകളിലെ റോഡ്, ജലഗതാഗതസൗകര്യങ്ങൾ, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് തുടങ്ങിയ അടിസ്ഥാനസൗകര്യവികസനത്തി നായി 400 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയിൽ വക യിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
  3. മുസ്തരീസ് ഹെറിറ്റേജ് പദ്ധതി ആരംഭത്തിൽ ഉണ്ടായിരുന്ന ലക്ഷ്യ ങ്ങളിൽ നിന്നും ശൈലിയിൽനിന്നും വളരെ വിഭിന്നമായി കഴിഞ്ഞ അഞ്ചു വർഷക്കാലം ഏന്തിവലിഞ്ഞാണു നീങ്ങിയത്. മൂന്നു വർഷത്തി നുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മുസ്തരീസ് പദ്ധതിയുടെ മാതൃകയിൽ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക ഹെറിറ്റേജ് ടൂറിസം പദ്ധതികൾ നടപ്പിലാക്കും. വിവിധ ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണം, ചില പ്രദേശങ്ങളെങ്കിലും പഴമയുടെ മാതൃകയിൽത്തന്നെ സംരക്ഷിക്കൽ, മ്യൂസിയങ്ങളുടെ ശ്യംഖല സൃഷ്ടിക്കൽ ഇവയൊക്കെ സന്ദർശിക്കുന്നതിനാവശ്യമായ റോഡ്, ജലഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തൽ തുടങ്ങിയവ യെല്ലാം പദ്ധതിയിൽ ഉൾപ്പെടും. ആലപ്പുഴയിലെ തോടുകളുടെ നവീക രണവും മുതലപ്പൊഴി, തുമ്പോളി പൊഴികളുടെ ശുചീകരണവും ഇതിന്റെ ഭാഗമായി നടക്കും. ഈ രണ്ട് പ്രോജക്ടുകൾക്കായി പ്രത്യേക നിക്ഷേപപദ്ധതിയിൽനിന്ന് 100 കോടി രൂപ വീതം വകയിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
  4. പൊൻമുടിയിലേയ്ക്ക് റോപ്പ വേ നിർമ്മിക്കുന്നതിനും പൊൻമുടിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും 200 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയിൽനിന്നു നീക്കിവയ്ക്കുന്നു. നടപ്പുവർഷം 5 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
  5. ബാലരാമപുരം, മാന്നാർ, ആറന്മുള. ചെറുതുരുത്തി, പയ്യന്നൂർ, മുത്തങ്ങ തുടങ്ങിയ 10 കേന്ദ്രങ്ങൾ പൈതൃക ഗ്രാമങ്ങളായി വികസി പ്പിക്കും. ഇതിനുള്ള പണം പ്രത്യേക നിക്ഷേപപദ്ധതിയിൽ നിന്നുള്ള വൻ വകയിരുത്തലിന്റെ പശ്ചാലത്തലത്തിൽ നിലവിലുള്ള ടൂറിസം ബജറ്റിൽ നിന്നുതന്നെ കണ്ടെത്തും.
  6. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച സ്പൈസസ് റൂട്ട് ഒരു അന്തർദേശീയ ടൂറിസം സർക്യൂട്ടിന് തുടക്കംകുറിക്കും. പുരാതന കാലത്ത് കേരളത്തിന്റെ വിവിധ തുറമുഖങ്ങളിൽനിന്നു സുഗന്ധ ദ്രവ്യങ്ങളും മറ്റും കപ്പലുവഴി അറേബ്യൻ തുറമുഖങ്ങളിലേയ്ക്കും അവിടെനിന്നു കരമാർഗ്ഗം യൂറോപ്യൻ പട്ടണങ്ങളിലേയ്ക്കും കൊണ്ടു പൊയ്ക്കൊണ്ടിരുന്ന ചരക്കുകടത്തു ശ്യംഖല മുഴുവൻ ഒരു ടൂറിസം സർക്യൂട്ടായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 18 കോടി രൂപ വകയിരുത്തുന്നു.
  7. ടൂറിസം വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള എയർ സ്തടിപ്പുകൾ സ്ഥാപി ക്കുന്നതാണ്. ബേക്കലും വയനാടും ഇടുക്കിയിലും ഇതിനു മുൻഗണന നൽകുന്നു. വിശദമായ പദ്ധതി തയ്യാറായിക്കഴിഞ്ഞാൽ പണം അനുവദിക്കുന്നതാണ്.
  8. ശബരിമല മാസ്റ്റർ,പ്ലാൻ നടപ്പിലാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതാണ്. വിശദമായ ഡി.പി.ആർ തയ്യാറാക്കിയശേഷം ഒറ്റത്തവണയായി നടപ്പിലാക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് പണം പിന്നീട് അനുവദിക്കുന്നതാണ്.
  9. കണ്ണൂർ വിമാനത്താവളത്തോട് ബന്ധപ്പെട്ടുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കുന്നതാണ്.
  10. സർ, ടൂറിസത്തിന് മുന്തിയ പരിഗണനയാണ് വാർഷിക പദ്ധതിയിൽ നൽകിയിട്ടുള്ളത്. 311 കോടി രൂപയാണ് അടങ്കൽ. കേരളത്തിന്റെ ടൂറിസം ഉൽപന്നങ്ങളുടെ മാർക്കറ്റിങ്, വിവിധ ടൂറിസം പരിശീലന സ്ഥാപനങ്ങളുടെ വികസനം, വ്യത്യസ്തത ടൂറിസം ഉൽപന്നങ്ങളുടെ പ്രമോഷൻ തുടങ്ങിയവയ്ക്കായാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമേ 750 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയിൽ നിന്നായി ടൂറിസത്തിന് നീക്കിവയ്ക്കുന്നു. അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനച്ചെലവിനുമല്ലാതെ മറ്റു പ്രചാരണപ്രവർത്തന ങ്ങൾക്കും ചെലവുകൾക്കും വേണ്ടി ഈ പണം ഉപയോഗപ്പെടുത്താൻ പാടില്ല.

7.3 വിവരസാങ്കേതികവിദ്യാവ്യവസായങ്ങൾ

  1. പുതുതായി ഒരു കോടി ചതുരശ്രയടി ഐറ്റി പാർക്കുകളുടെ ശേഷി വർദ്ധിപ്പിക്കുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപ്രതികയിൽ പറഞ്ഞിട്ടുള്ളത്. തിരുവനന്തപുരം ടെക്നോ പാർക്കിൽ 5 ലക്ഷം ചതുരശ്രയടിയുടെ ആവശ്യവുമായി 128 കമ്പനി കൾ കൃവിലാണ്. നിലവിലുള്ള പാർക്കുകളുടെ 50 ശതമാനം കപ്പാസിറ്റി ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ പുതിയ നിർമ്മാണപ്രവൃ ത്തികൾ ആരംഭിക്കുന്നതിനാണ് തീരുമാനം. താഴെപ്പറയുന്ന നിർമ്മാണപ്രവൃത്തികളാണ് പുതുതായി ഏറ്റെടുക്കുന്നത്.
  1. കൊച്ചി ഇനോവേഷൻ സോണിൽ 3.4 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങൾ (225 കോടി രൂപ)
  2. ടെക്നോസിറ്റിയിൽ 2 ലക്ഷം ചതുരശ്രഅടി വരുന്ന ആദ്യത്തെ കെട്ടിടം (100 കോടി രൂപ)
  3. തിരുവനന്തപുരം ടെക്നോപാർക്കിൽ 8 ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ഐറ്റി കെട്ടിടം (750 കോടി രൂപ)
  4. കോഴിക്കോട് സൈബർ പാർക്കിലെ കെട്ടിടം (100 കോടി)
  5. ഇതിനുപുറമേ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളെ ഐറ്റി പാർക്കുകളുമായി ടെലിപ്രസൻസ് നെറ്റ്വർക്ക് വഴി പരസ്പരം ബന്ധിപ്പിക്കുന്നതിന് 150 കോടി രൂപ വേണം.
    മേൽപ്പറഞ്ഞ ഐ.റ്റി പാർക്ക് സംരംഭങ്ങൾക്ക് 1325 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് അനുവദിക്കുന്നു. 2016-17-ൽ 250 കോടി രൂപ ചെലവ് വരുമെന്ന് കരുതുന്നു.
  1. ബജറ്റിൽ ഐറ്റി മേഖലയുടെ വിഹിതം 482 കോടി രൂപയാണ്. ഇതിൽ ടെക്നോപാർക്കിന് 76 കോടിയും ഇൻഫോപാർക്കിന് 61 കോടിയും സൈബർ പാർക്കിന് 25 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കെ.എസ്.ഐ.റ്റി.എൻ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കൊരട്ടി തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകളും വികസിപ്പിക്കു ന്നുണ്ട്. ഇവയ്ക്ക് 58 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  2. കളമശ്ശേരിയിലെ ഇനോവേഷൻ സോൺ സ്റ്റാർട്ട അപ്പുകളെ പ്രോത്സാ ഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളതാണ്. 60 കോടി രൂപയാണ് ഇതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കുവേണ്ടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പാർക്ക് കെട്ടിടം. നൂതന ആശയങ്ങൾക്ക് 2 ലക്ഷം രൂപ വീതം പ്രോത്സാ ഹനവും ഇവയിൽ തെരഞ്ഞെടുത്തവയ്ക്ക് ഒരു കോടി രൂപ വീതം ഈടില്ലാത്ത വായ്പയും ലഭ്യമാക്കി 5 വർഷംകൊണ്ട് 1500 സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്ന പദ്ധതി ഈ വർഷം തുടക്കം കുറിക്കും. സ്റ്റാർട്ട് അപ്പ യൂണിറ്റുകൾക്ക് 50 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ചെലവഴിക്കും.
  3. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഫ്രീ വൈഫൈ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പരിപാടി ആരംഭിക്കുകയാണ്. ഇതിന് പുറമേ കേരളത്തിലെ എല്ലാ ഒന്നാം ഗ്രേഡ് ലൈബ്രറികളെയും ഈ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തുന്നു.

7.4 ശാസ്ത്രസാങ്കേതികം

  1. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന് 100 കോടി രൂപ വക യിരുത്തിയിട്ടുണ്ട്. ഇതിൽ 56 കോടി രൂപ 9 ഗവേഷണ സ്ഥാപന ങ്ങൾക്കുള്ള ധനസഹായത്തിനും 25 കോടി രൂപ കൗൺസിൽ നേരിട്ട നടത്തുന്ന വിവിധങ്ങളായ പരിപാടികൾക്കും വേണ്ടിയുള്ളതാണ്.

7.5 സഹകരണം

  1. സഹകരണമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം തിതല ഘടന യിൽ നിന്ന് ദ്വിതല ഘടനയിലേയ്ക്കുള്ള പരിവർത്തനമാണ്. ജില്ലാസംസ്ഥാന സഹകരണ ബാങ്കുകൾ സംയോജിപ്പിച്ച് ഒറ്റ ബാങ്കായി തീരും. കേരളത്തിലെ ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ള ഈ ബാങ്കിംഗ് സംവിധാനത്തിന് സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുവാനാകും. ഇതുസംബന്ധിച്ചുള്ള മൂർത്ത മായ നിർദ്ദേശങ്ങൾ രൂപം നൽകുന്നതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതാണ്. ഇതിലേയ്ക്കായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
  2. സഹകരണ മേഖലയിൽ 95 കോടി രൂപയാണ് പദ്ധതിയിലെ അടങ്കൽ. ഇതിനുപുറമേ 45 കോടി രൂപയുടെ കേന്ദ്രധനസഹായവും ലഭിക്കും.

7.6 പ്രവാസി

  1. സർ, ഗൾഫ് രാജ്യങ്ങളിലെ മാന്ദ്യം പ്രവാസികൾക്കിടയിൽ പുതിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ എണ്ണം വർദ്ധിക്കുന്നു ണ്ട്. ഇവരിൽ പുനരധിവാസസഹായം ആവശ്യമായവരുണ്ട്. ഇത്തര ത്തിലുള്ള സഹായം ആവശ്യമില്ലാത്തവർക്ക് നാട്ടിൽ നിക്ഷേപ സൗകര്യമോ തൊഴിലോ നൽകേണ്ടതുണ്ട്. ഇത്തവണത്തെ ബഡ്ജറ്റ് വ്യവസായപാർക്കുകളുടെയും മറ്റു നിക്ഷേപസൗകര്യങ്ങളുടെയും ഒരു പുതിയ അധ്യായം തുറക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ നയം കൂടുതൽ വിപുലപ്പെടും. ഇവിടങ്ങളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന് നടപടിയെടുക്കും.
  2. നോർക്കാ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 28 കോടി രൂപയാണ് ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്. പക്ഷേ ക്ഷേമഫണ്ടിന് 1 ലക്ഷം രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് 10 കോടി രൂപയായി ഉയർത്തുന്നു. ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതാണ്. ഗൾഫിൽനിന്നു തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുന്നതിന് 12 കോടിയാണ് ഇപ്പോഴുള്ള വകയിരുത്തൽ. അത് 24 കോടി രൂപയായി ഉയർത്തുന്നു. വിദേശത്തുനിന്നും മടങ്ങിവരുന്നവർക്ക് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്തത വായ്പാ പദ്ധതി ബാക്ക് എൻഡ് സബ്സിഡി മുൻകൂറായി ബാങ്കുകൾക്ക് അടക്കാത്തത് ഈ പദ്ധതിയെ അവതാളത്തിലാക്കി. ബാക്ക് എൻഡ് സബ്സിഡി മുൻകൂറായി നൽകുമെന്ന് ഉറപ്പുവരുത്തും.

8 അധികാരവികേന്ദ്രീകരണം

  1. സർ, ജനകീയാസൂത്രണം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അധികാരവികേന്ദ്രീകരണ ചരിത്രത്തിൽ ഒരു പുതിയ കാലഘട്ടം തുറന്നു. അന്നുമുതൽ ഇന്നുവരെ അധികാരവികേന്ദ്രീകരണത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമായിട്ട് കേരളം ഉയർന്നു. ഇതിൽ അഭിമാനിക്കുമ്പോൾതന്നെ ഈ പരീക്ഷണം തുടങ്ങിയ കാലത്ത് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിക്കാനായി എന്നുപറയുവാൻ കഴിയില്ല. കഴിഞ്ഞ 5 വർഷക്കാലം വലിയൊരു തിരി ച്ചുപോക്കാണ് നടന്നത്. തദ്ദേശഭരണവകുപ്പ് മൂന്നായി, സർക്കാർ അംഗീ കരിച്ച ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പാലിക്കപ്പെട്ടില്ല. ജില്ലാ ആസൂത്രണ സമിതി നോക്കുകുത്തിയായി, അഴിമതി ശക്തിപ്പെട്ടു. ഗുണഭോക്ത്യതെരഞ്ഞെടുപ്പിൽ വാർഡ്തലവിഭജനവും സ്വജനപക്ഷ പാതവും ഏതാണ്ട് സാർവ്വത്രികമായി. ഇങ്ങനെ എവിടെ നോക്കി യാലും പിന്നോട്ടടിയുടെ ദൃശ്യങ്ങളാണ് കാണാൻ കഴിഞ്ഞത്. വലിയൊരു തിരുത്ത് കുടിയേതീരൂ. ജനകീയാസൂത്രണപ്രസ്ഥാനം പുനരുജ്ജീവിച്ചേപറ്റു. സ്വപ്നങ്ങൾ തിരിച്ചു പിടിക്കണം.
  2. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉയർത്തെഴുന്നേൽപ്പ ലക്ഷ്യമാക്കുന്ന ഒരു വികസന അജണ്ടയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുആരോഗ്യം ഇവയുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിന് അന്യാദൃശ്യമായൊരു നിർമ്മാണപദ്ധതിക്ക് ഈ ബജറ്റ് തുടക്കം കുറിക്കുകയാണ്. ഇത് ഉപ യോഗപ്പെടുത്തി ഗുണനിലവാരം മെച്ചപ്പെടുത്തണമെങ്കിൽ വലിയ തോതിൽ പ്രാദേശികമായ ജനകീയ ഇടപെടൽ കൂടിയേതീരൂ. അതുപോലെ തന്നെ പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടുക, സമ്പൂർണ്ണശുചിത്വം കൈവരിക്കുക, ജലചകതകർച്ച തടയുകയും ജല സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് ലക്ഷ്യ ങ്ങളാണ് ബഹുജനങ്ങളെ അണിനിരത്തി നേടാൻ തീരുമാനിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയില്ലാതെ ഇവ നേടാനാവില്ല. ഈ പ്രശ്നങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒന്നായിരിക്കും പുതിയ ജനകീയാസൂത്രണപ്രസ്ഥാനം. ഇതിനുള്ള പ്രാരംഭപ്രവർത്തന ങ്ങൾക്കും ജനകീയാസൂത്രണ സെല്ലിനും വേണ്ടി 10 കോടി രൂപ വകയി രുത്തുന്നു.
  3. അഞ്ചാം ധനകാര്യ കമ്മീഷൻ സംബന്ധിച്ച മുൻ സർക്കാർ തീരുമാനം എടുത്തിട്ടില്ല. പരിശോധിച്ച് വേണ്ട ഭേദഗതികളോടെ അംഗീകാരം നേടിക്കഴിഞ്ഞാൽ അതനുസരിച്ചായിരിക്കും ഭാവിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പണം വകയിരുത്തുക. ഇത്തവണ 5,000 കോടി രൂപ യാണ് ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നിലവിലെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനാ വിഷ്കൃതപദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള 500 കോടി രൂപ ഉപാധിര ഹിത വികസനഫണ്ടായി നൽകാൻ തീരുമാനിക്കുന്നു. ഇതോടെ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയർന്ന അടങ്കൽ ഉറപ്പുവരുത്തുകയാണ്.
  4. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഭാരവാഹിക ളുടെയും മാസ അലവൻസ് നിലവിലുള്ളതിന്റെ ഇരട്ടിയായി ഉയർത്തും. ഈ ജൂലൈ മാസം മുതൽ ഇത് ബാധകമായിരിക്കും. തനത് ഫണ്ടിൽനിന്നോ അത് തികഞ്ഞില്ലെങ്കിൽ ജനറൽ പർപ്പസ് ഗ്രാന്റിൽ നിന്നോ വേണം ഇതിനുള്ള തുക കണ്ടെത്താൻ.
  5. സംസ്ഥാന സർക്കാർ പിരിക്കുന്ന വാറ്റ് നികുതിയും വിൽപ്പനനികു തിയും ഗണ്യമായി ഉയർത്തിയ കഴിഞ്ഞ സർക്കാർ തദ്ദേശഭരണ സ്ഥാപ ങ്ങളുടെ കെട്ടിട നികുതി വർദ്ധിപ്പിക്കാൻ അനുമതി നൽകിയില്ല എന്നത് ഒരു വൈരുദ്ധ്യമാണ്. നികുതിനിരക്ക് വർദ്ധിപ്പിക്കണമെന്ന് സംസ്ഥാനസർക്കാർ നിർബന്ധിക്കുന്നില്ല. അത് തദ്ദേശഭരണസ്ഥാപന ങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ആവശ്യമുള്ളവർക്ക് നിർണ്ണയിക്ക പ്പെട്ട മാനദണ്ഡപ്രകാരം ഒരു നിർദ്ദിഷ്ട ബാൻഡിൽ ഏറിയതോ കുറഞ്ഞതോ ആയ നിരക്ക് നിശ്ചയിക്കാവുന്നതാണ്. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് തദ്ദേശഭരണവകുപ്പ് പുറപ്പെടുവിക്കും.
  6. പുതിയതായി രൂപീകരിച്ച മുനിസിപ്പാലിറ്റികൾ, ബ്ലോക്കുകൾ എന്നിവയ്ക്ക് ആവശ്യമായ കെട്ടിടസൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന തിനും തസ്തികകൾ സൃഷ്ടിക്കുന്നതിനും ഒരു തീരുമാനവും ഉണ്ടായി ട്ടില്ല. ആന്തർ മുനിസിപ്പാലിറ്റിയുടെ കാര്യമാണ് പരമകഷ്ടം. ഇവർക്ക് കഴിഞ്ഞ മാസമാണ് തസ്തികയും ഫണ്ടും അനുവദിച്ചുകിട്ടിയത്. പുതിയ കെട്ടിടങ്ങൾ വേണ്ടുന്ന തദ്ദേശഭരണസ്ഥാപനങ്ങൾ ഇവയാണ്. ഇവയ്ക്ക് പ്രത്യേക ഏജൻസിവഴി കെട്ടിടസൗകര്യങ്ങൾ നിർമ്മിക്കുന്ന തിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 100 കോടി രൂപ വകയിരു ത്തുന്നു. 50 കോടി രൂപ നടപ്പുവർഷം ചെലവ പ്രതീക്ഷിക്കുന്നു.
  7. സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങൾക്കും ഡിപ്പാർട്ടുമെന്റുകൾക്കും ആവശ്യമായ സേവനം നൽകുന്നതിന് ഒരു സ്വതന്ത്ര പ്രൊഫഷണൽ സോഷ്യൽ ഓഡിറ്റ സെന്റർ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കുന്നതാണ്. ഇതിനായി 50 ലക്ഷം രൂപ വകയി രുത്തുന്നു.
  8. അധികാര വികേന്ദ്രീകരണത്തിൽ ഒരു പ്രധാനപ്പെട്ട പരിശീലന കേന്ദ്ര മായി രാജ്യത്തിനകത്തും പുറത്തും ഇന്ന് കില അറിയപ്പെടുന്നുണ്ട്. അധികാര വികേന്ദ്രീകരണം സംബന്ധിച്ച് ഉപദേശങ്ങൾക്കും പരിശീലനത്തിനുമുള്ള സഹായാഭ്യർത്ഥന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഇതിലേയ്ക്ക് കിലയെ പ്രാപ്തമാക്കുന്നതിന് 50 ലക്ഷം രൂപ പ്രത്യേകമായി നൽകുന്നു.
  9. തലസ്ഥാന നഗരമെന്ന നിലയിൽ തിരുവനന്തപുരത്തിനും വ്യവസായ വാണിജ്യ കേന്ദ്രമെന്ന നിലയിലും കൊച്ചിയുടെയും വികസനത്തിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലെ വകയിരുത്തലുകളിൽ ഇത് പ്രകടമാണ്. ജൻറം, യൂഡിസ്മാറ്റ് തുടങ്ങിയ പദ്ധതികൾ പണം ഇല്ലാത്തതുകൊണ്ട് നില ച്ചിട്ടുണ്ട്. ഇതുവരെ ചെലവാക്കിയ പണത്തിന്റെ ഉപയോഗം ലഭിക്കണ മെങ്കിൽ ഇനി ആവശ്യമായ പണം നാം കണ്ടെത്തിയേ തീരു. ഇതുസം ബന്ധിച്ച് സമഗ്രമായ റിവ്യൂ നടത്തി യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതികൾ തീർക്കുന്നതിന് നടപടി സ്വീകരിക്കും. തിരുവനന്തപുരം ആറ്റുകാൽ മാസ്റ്റർപ്പാനിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നീക്കിവയ്ക്കുന്നു. ഇതിൽ നിന്നും 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതേ മാതൃകയിൽ ശ്രീപത്മനാഭ സ്വാമിക്ഷേത്ര സമുച്ചയത്തിന്റെ വികസനത്തിനും മാസ്റ്റർപ്പാൻ ഉണ്ടാക്കും. ഇതിന്റെ വിശദമായ റിപ്പോർട്ട തയ്യാറാക്കാൻ 20 ലക്ഷം രൂപ വകയിരുത്തുന്നു. പ്രസിദ്ധരായ കൺസർവേഷൻ ആർക്കിടെക്ട്സ് കൂടിയടങ്ങുന്ന ടീമായിരിക്കും ഈ റിപ്പോർട്ട് തയ്യാറാക്കുക.

8.1 ശുചിത്വം

  1. കേരളത്തെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മാറ്റുന്നതിനുള്ള ജനകീയ കാമ്പയിൻ നവംബർ 1 ന് ആരംഭിക്കും. അന്നാണ് ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ പോകുന്നത്. ഇതിനുവേണ്ടി കക്കൂസ് ഇല്ലാത്ത എല്ലാ വീടു കളിലും കക്കൂസ് നൽകുന്നതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങുന്നതാണ്. വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണമാണ് ശുചിത്വ ക്യാമ്പയിന് അവലംബിക്കുക. കഴിവതും ഓരോരു ത്തരും അവരവരുടെ വീടുകളിൽ തന്നെ ജൈവമാലിന്യം കമ്പോസ്റ്റാ ക്കുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യണം. അല്ലാത്തപക്ഷം സമീപത്തുള്ള കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് കേന്ദ്രത്തിൽ എത്തിച്ചുകൊടു ക്കണം. അജൈവമാലിന്യങ്ങൾ വീട്ടിൽ നിന്നു ശേഖരിച്ച് റിസോഴ്സസ് സെന്ററിൽ വച്ച് വേർതിരിച്ച് റീയുസിനോ റീസൈക്ലിങിനോ ശാസ്ത്രതീയ മറവിനോ ഉപയോഗപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾ ശുചിത്വ പരിപാടിക്ക് മുൻഗണന നൽകേണ്ടതാണ്.
  2. ശുചിത്വമിഷന് 26 കോടി രൂപ വകയിരുത്തുന്നു. അനുയോജ്യമായ മാലിന്യസംസ്കരണ സങ്കേതങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

8.2 കുടുംബശ്രീ

  1. കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീ പ്രസ്ഥാനത്തെ തകർച്ചയുടെ വക്കിൽനിന്നു രക്ഷിക്കേണ്ടതുണ്ട്. കുടുംബശ്രീക്ക് സമാന്തരമായി മറ്റു പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോ ഭം കഴിഞ്ഞ ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ നടന്നു. പക്ഷേ ഒത്തു തീർപ്പു വ്യവസ്ഥകൾ പാലിക്കപ്പെടുകയുണ്ടായില്ല. കഴിഞ്ഞ 3 വർഷ ക്കാലം കുടുംബശ്രീക്ക് അനുവദിച്ച പണം 328.45 കോടി രൂപയാണ്. ലഭിച്ചപണമാകട്ടെ 215 കോടി രൂപയും. എന്തിന്, ദൂരദർശൻ നടത്തിയ റിയാലിറ്റിഷോയിലെ വിജയികളായ 16 സി.ഡി.എസുകൾക്ക് നൽകിയതുപോലും വണ്ടിചെക്കുകളായിരുന്നു. ഇത് കേരളത്തിന് അപമാനക രമായി. എന്തിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റ് പ്രസംഗത്തിൽ കുടുംബശീയെക്കുറിച്ച് ഒരു പരാമർശംപോലും ഉണ്ടായില്ലായെന്നത് ആകസ്മികമല്ല. സർ, കുടുംബശ്രീയുടെ ഉയർത്തെഴുന്നേൽപ്പിന്റെ കാലമായി അടുത്ത അഞ്ച് വർഷം മാറുവാൻ പോവുകയാണ്.
  2. ഏതായാലും പദ്ധതിയിൽ ഇപ്പോൾ കുടുംബശ്രീക്കായി 130 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് 200 കോടി രൂപയായി ഉയർത്തുന്നു. ഇതിൽ 50 കോടി രൂപ ആശയപദ്ധതിക്കുള്ള പൂരകസഹായത്തിനു വേണ്ടിയുള്ളതാണ്. കുടുംബശ്രീക്ക് ബാങ്കുകളിൽനിന്നു 4 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഇതിനായിരിക്കും 50 കോടി രൂപ. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള റിവോൾവിംഗ് ഫണ്ട്. കാർഷിക സബ്സിഡി, സൂക്ഷമതൊഴിൽ സബ്സിഡി എന്നിവ പുനസ്ഥാപിക്കുകയാണ്.

9 സ്ത്രീ തുല്യത

  1. സർ, സ്ത്രീകൾക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് ആരംഭിക്കും. വകുപ്പിന് കീഴിൽ നേരിട്ടു വരുന്ന സ്കീമുകൾക്കു പുറമേ ജൻഡർ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ സ്കീമുകൾ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനു ണ്ടാകും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.
  2. കഴിഞ്ഞ ഇടതുപക്ഷസർക്കാരിന്റെ കാലത്ത് ബജറ്റ് സമ്പ്രദായത്തിൽ കൊണ്ടുവന്ന ഒരു ഇന്നവേഷനായിരുന്നു ജൻഡർ ബജറ്റ്. ഇതിന്റെ ഫലമായി സ്ത്രീവികസന പ്രോജക്ടുകളുടെ അടങ്കൽ മൂന്നു വർഷംകൊണ്ട് ഇരട്ടിയിലേറെ ഉയർന്ന പദ്ധതിയേതര അടങ്കലിന്റെ 10 ശതമാനത്തോളമായി. ദൗർഭാഗ്യമെന്നു പറയട്ടെ, യു.ഡി.എഫ് സർക്കാർ ഇത് വേണ്ടെന്നുവച്ചു. സർ, ഞങ്ങൾ അത് പുനസ്ഥാപി ക്കുകയാണ്. ഇനിമേൽ ബജറ്റ് രേഖകളോടൊപ്പം ബഹുമാനപ്പെട്ട നിയമസഭാംഗങ്ങൾക്ക് ജൻഡർ ഓഡിറ്റ് റിപ്പോർട്ടുകൂടി നൽകുന്ന താണ്. എല്ലാ സ്കീമുകളിലും സ്ത്രീപരിഗണന ഉറപ്പാക്കുന്നതോടൊപ്പം 10 ശതമാനം അടങ്കൽ സ്ത്രീകൾക്കു പ്രത്യേകമായുള്ള പ്രോജക്ടുകൾക്കായി മാറ്റിവയ്ക്കും.
  3. സ്ത്രീകളുടെ ക്ഷേമവും വികസനവും ബന്ധപ്പെട്ടുകൊണ്ടുള്ള പ്രോജക്ടുകൾക്കു 91 കോടി രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടു ള്ളത്. ഇതിൽ 45 കോടി രൂപ അംഗൻവാടികളുമായി ബന്ധപ്പെട്ടുകൊ ണ്ടുള്ള കേന്ദ്രാവിഷ്കൃത സ്കീമുകളിലെ സംസ്ഥാനവിഹിതമാണ്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുവേണ്ടിയുള്ള സൈക്കോസോ ഷ്യൽ സർവ്വീസിന് 12.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്കൂളുകൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
  4. നിർഭയ ഷോർട്ടസ്റ്റേ ഹോമുകൾക്കു വേണ്ടി 12.5 കോടി രൂപ വകയിരു ത്തുന്നു. ഇപ്പോൾ ഈ ഹോമുകൾ തടവറകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ഇവയെ സ്ത്രീസൗഹാർദ്ദപരമാക്കും. പെൺകുട്ടി കൾക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷകൾ നൽകുന്ന അന്തരീക്ഷമുണ്ടാക്കും.
  5. ഹൈടെക് ക്ലാസമുറി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൂടി നിർമ്മിച്ചു നൽകും.
  6. കേരളത്തിൽ ആവശ്യത്തിന് പൊതുശുചിമുറികൾ ഉണ്ടാവണം എന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്നുണ്ട്. ഈ ആവശ്യം നിവർത്തി ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൊതുശുചിമുറികളുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇതിനൊരു പരിഹാരമായി റോഡുകളുടെ ഓരത്തുള്ള പെട്രോൾ പമ്പുകൾ, റെസ്റ്റോറന്റുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുമായി ബന്ധ പ്പെട്ട ശുചിമുറികൾ നിർമ്മിച്ചു നൽകും. അവയുടെ മേൽനോട്ടചുമതല അതത് സ്ഥാപനങ്ങൾക്കായിരിക്കും. ഇതിനുപുറമേ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പ്രധാന മാർക്കറ്റുകൾ ഇവിട ങ്ങളിൽ ഫ്രഷ് അപ്പ സെന്ററുകൾ ആരംഭിക്കുന്നതാണ്. ഇവ കുടുംബ ശ്രീയുടെ മൈക്രോ സംരംഭങ്ങളായി പ്രവർത്തിപ്പിക്കണം. ശുചിമുറി, മുലയൂട്ടൽമുറി, വെൻഡിംഗ് മെഷീൻ, സ്നാക്ക് ബാർ ഇവയെല്ലാം അടങ്ങുന്നതായിരിക്കും ഫ്രഷ് അപ്പ സെന്ററുകൾ. ഈ പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തുന്നു. നടപ്പു സാമ്പത്തികവർഷം 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
  7. കേന്ദ്ര ബജറ്റിലെ 22-ാം സ്റ്റേറ്റ്മെന്റിൽ നൽകുന്നതുപോലെ കേരള ബജറ്റിലും കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ക്രോഡീകരിച്ച് നൽകുന്നതാണ്. ഒരു പൊതുപദ്ധതിയുടെ അടി സ്ഥാനത്തിൽ കുട്ടികൾക്കു വേണ്ടിയുള്ള വകയിരുത്തലുകളെ ഓപ്റ്റി മൈസ് ചെയ്യുന്നതിനുള്ള പരിശ്രമമാണ് ചൈൽഡ് ബജറ്റിൽ.
  8. ട്രാൻസ് ജൻഡർ സമൂഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള മുറവിളി കേരള സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടിക്കൊണ്ടിരിക്കുക യാണ്. കൊച്ചി മെട്രോയിൽ ഇവർക്ക് തൊഴിൽ സംവരണം ഉറപ്പാക്കി ക്കൊണ്ട് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഈ ബജറ്റും ട്രാൻസ് ജൻഡർ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. 60 കഴിഞ്ഞ ടാൻസ് ജൻഡേഴ്സിന് പെൻഷൻ അനു വദിക്കുന്നു. ട്രാൻസ് ജൻഡർ വിദ്യാർത്ഥികൾക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതാണ്. ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് സർക്കാർ ധനസഹായം നൽകും. ഇതിനായി തുടക്കമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തുന്നു.

10 പരിസ്ഥിതിസൗഹൃദം

  1. സർ, ഈ ബജറ്റ് 2010 ലെ ഹരിത ബജറ്റിന്റെ തുടർച്ചയാണ്. പരിസ്ഥിതിസൗഹൃദം ആകാതെ ഇനിയൊരു മുന്നോട്ടുപോക്ക് സാധ്യ മല്ല. കാർഷികമേഖലയിൽ നെൽവയലുകളെയും തണ്ണീർ ത്തടങ്ങളെയും സംരക്ഷിക്കുന്നതിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ണ്ടായ വീഴ്ചകൾ തിരുത്തുകയും ഡേറ്റാ ബാങ്ക് ഉണ്ടാക്കുകയും അത് കർശനമായി പാലിക്കുകയും ചെയ്യും. മാലിന്യസംസ്കരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. തോടുകളും പുഴകളും ശുദ്ധീ കരിക്കുന്നതിന് തുടക്കം കുറിക്കും. കുട്ടനാട് പരിസ്ഥിതിപുനസ്ഥാ പനപദ്ധതി നടപ്പിലാക്കാൻ പോവുകയാണ്. നീർത്തടാധിഷ്ഠിത മണ്ണജല സംരക്ഷണത്തിന് ജനകീയ പ്രസ്ഥാനത്തിന് രൂപം നൽകുക യാണ്. വൈദ്യുതി മിതവ്യയത്തിലും പുനരുൽപ്പാദകശേഷിയുള്ള ഊർജ്ജ സ്രോതസുകളിലും ഊന്നുന്ന ബജറ്റാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ കാർബൺ സന്തുലനാവ സ്ഥയ്ക്ക് വേണ്ടിയുള്ള പുതിയൊരു കാഴ്ചപ്പാട് ഈ ബജറ്റ് മുന്നോട്ടു വയ്ക്കുകയാണ്. ശിഷ്ടവനങ്ങളെ സമ്പൂർണ്ണമായി സംരക്ഷിക്കുന്നതോ ടൊപ്പം വ്യാപകമായ വനവൽക്കരണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  2. പരിസ്ഥിതി വകുപ്പിന് 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 10 കോടി രൂപ മലിനീകരണ നിയന്ത്രണ ബോർഡിനാണ്. ശ്രദ്ധേയമായ ഒരു പദ്ധതി ജൈവവൈവിദ്ധ്യരജിസ്റ്ററുകളുടെ പൂർത്തീകരണത്തിനും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കുമാണ്. ജൈവ വൈവിദ്ധ്യരജിസ്റ്റർ ഒരു ബഞ്ചുമാർക്കായി ഉപയോഗപ്പെടുത്തി ഓരോ പ്രദേശത്തും വൈവിദ്ധ്യത്തെ ആസൂത്രിതമായി സംരക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന കർമ്മപരിപാടിക്ക് രൂപം നൽകു വാനാകും.

10.1 വനം

  1. കേരളത്തിലെ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനായി 49 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷയിച്ച വനങ്ങളുടെ പുനരുദ്ധാരണവും ഇതിൽപ്പെടും. ജൈവവൈവിധ്യസംരക്ഷണത്തിനും സാങ്ച്വറികളുടെയും ദേശീയോദ്യാനങ്ങളുടെയും സംരക്ഷണത്തിനായി 43 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. തടി പ്ലാന്റേഷനുകളുടെ വികസന ത്തിനുള്ള 16 കോടി രൂപയും പശ്ചാത്തല സൗകര്യവികസനത്തിനു വേണ്ടി 10 കോടി രൂപയും ഉൾപ്പെടെ ആകെ 210 കോടി രൂപയാണ് വനമേഖലയ്ക്കക്കായി നീക്കിവച്ചിട്ടുള്ളത്. നബാർഡ് - ആർ.ഐ.ഡി. എഫ് സ്കീമിൽ നിന്ന് 22 -ാം ട്രാഞ്ചയിൽ നിന്ന് 75 കോടി രൂപ വന പശ്ചാത്തല സൗകര്യങ്ങൾക്ക് അനുവദിക്കുന്നു. തൃശ്ശൂർ മൃഗശാല മാറ്റി സ്ഥാപിക്കുന്നതിന് 150 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്നും വകയിരുത്തുന്നു. നടപ്പുവർഷം 15 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.

10.2 കാർബൺന്യുടൽ വയനാട്

  1. ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറച്ച്, ആഗോളതാപനത്തെ ചെറുക്കുന്നതിനായി വികസന പ്രകിയകളെ ക്രമീകരിക്കുന്ന തിനെയാണ് കാർബൺ തുലിത വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധങ്ങളായ വ്യാവസായികസാമൂഹ്യസാമ്പത്തിക വികസനജീവിത പ്രകിയകളിലൂടെ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെയും മറ്റ് കാർബൺ വാതകങ്ങളുടെയും അളവ് സർവ്വേയിലൂടെ നിശ്ചയിച്ച പരിസ്ഥിതി സൗഹൃദ്രകമീകരണങ്ങളിലൂടെ കുറച്ചു കൊണ്ട് വരണം. എന്നാലും കാർബൺ ബഹിർഗമനം അനിവാര്യമാണ്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന കാർബൺ വാതകങ്ങളെ അന്തരീക്ഷത്തിലെ കാർബൺ തുലനാവസ്ഥ നിലനിൽക്കത്തക്ക രീതിയിൽ വലിച്ചെടുക്കാൻ എത്ര മരങ്ങൾ നടേണ്ടി വരുമോ അത്രയും മരങ്ങൾ നട്ട പിടിപ്പിക്കൽ ആണ് മറ്റൊരു പരിപാടി. ഇപ്രകാരമാണ് കാർബൺ തുലനം കൈവരിക്കുക. ഇതിലേയ്ക്കുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. വയനാട് ജില്ലയെ മൊത്തത്തിൽ കാർബൺ തുലിതമായി മാറ്റുന്നതിന് ഒരു പദ്ധതി ആരംഭിക്കുകയാണ്. ഈ ലക്ഷ്യം കൈവരിച്ചാൽ ഇവിടെനിന്നുള്ള വയനാടിലെ കാർഷികോൽപന്നങ്ങളെ പ്രത്യേകിച്ച് കാപ്പിയെ ബ്രാൻഡ് ചെയ്തത് മൂല്യവർദ്ധിത ഉൽപന്നങ്ങളായി വിപണിയിലിറക്കാം. അതിലൂടെ കാപ്പി ഉൾപ്പെടെയുള്ള വിളകൾക്ക് കൂടുതൽ വില ലഭ്യമാക്കാനും സാധിക്കും. ടൂറിസത്തിനും ഇത് വലിയൊരു പ്രോത്സാഹനം കൂടി ആണിത്. മരം വച്ചു പിടിപ്പിക്കുന്നത് ഭാവി തലമുറയ്ക്ക് മാത്രമല്ല, ഇന്നത്തെ തല മുറയ്ക്കുതന്നെ വരുമാനം ഉറപ്പുവരുത്തുന്ന ഒരു പ്രവർത്തനമാക്കി മാറ്റുന്നതിന് കാർഷികസഹായം നൽകുന്നതിനുള്ള ഒരു പദ്ധതി നബാർഡിന് സമർപ്പിച്ചിട്ടുണ്ട്. സന്തുലിത വികസനത്തിന് ഒരു മാതൃക യായി വയനാട് മാറും.
  2. വനനാശവും ജലചകത്തിന്റെ തകർച്ചയും വന്യജീവികളെ അവരുടെ ആവാസ കേന്ദ്രങ്ങളിൽ നിന്നു പുറത്തുകടക്കാൻ നിർബന്ധിതരാക്കു ന്നു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം മലയോര മേഖലകളിൽ അനുദിനം വർദ്ധിച്ചുവരികയാണ്. റെയിൽ വേലി, കിടങ്ങ്, ഇലക്ട്രിക് ഫെൻസിംഗ് തുടങ്ങിയ പല പരിഹാരങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആത്യന്തികമായി വനസംരക്ഷണമാണ് പരിഹാരമെന്ന് നാം തിരിച്ചറിയണം. യുദ്ധകാലാടിസ്ഥാനത്തിൽ ഉചിതമായ വേലി നിർമ്മിച്ച കൃഷിക്കാർക്ക് സംരക്ഷണം തീർക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ 100 കോടി രൂപ അനുവദിക്കുന്നു. ഇതിൽ നിന്നും 25 ലക്ഷം രൂപയുടെ ചെലവ് ഈ വർഷം പ്രതീക്ഷിക്കുന്നു.
  3. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ കുരങ്ങ് പുനരധിവാസത്തിന് 25 ലക്ഷം രൂപ പ്രത്യേകമായി അനുവദിക്കുന്നു. വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തുന്നു.
  4. മെഗാഫുഡ് പാർക്കിന് 500 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ വകയിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
  5. സർ, 4 പതിറ്റാണ്ടുകൾക്ക് മുമ്പ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫ. ഐ. എസ്. ഗുലാത്തി ഞങ്ങളെ നേട്ട-കോട്ട വിശ്ലേഷണം പഠിപ്പിച്ചപ്പോൾ ഉദാഹരിച്ചത് കുട്ടനാട് വികസന പദ്ധതി യാണ്. വികസനത്തിന്റെ പേരിൽ ഒരു നാടിനെ എങ്ങനെ കുട്ടിച്ചോറാ ക്കാമെന്നതിന് ദൃഷ്ടാന്തമായിരുന്നു അത്. സാമൂഹിക നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണ് കണക്കുകൾ തെളിയിച്ചത്. കുട്ടനാട് ഇന്നും തിരുത്തലുകളില്ലാതെ തുടരുകയാണ്. റംസാർ പ്രദേശമായ കുട്ട നാടിന്റെ പരിസ്ഥിതി പുനസ്ഥാപനത്തിന് ഒരു പദ്ധതി ആവിഷ്കരിക്കു ന്നു. ഇപ്പോൾ തണ്ണീർമുക്കം ബണ്ടിന്റെ ശാസ്ത്രതീയ പുനരുദ്ധാരണം ഇതിന് സഹായകമാകും. പക്ഷേ, ഒരു വർഷമെങ്കിലും നമുക്ക് ബണ്ട് പൂർണ്ണമായും തുറന്നിട്ട് കുട്ടനാടിനെ പൂർണ്ണമായും ശുദ്ധമാക്കേണ്ട തുണ്ട്. അതിനുമുമ്പ് കുട്ടനാട് സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാ ക്കണം. പുതിയ കാർഷിക കലണ്ടറിന് രൂപം നൽകുന്നതിനും പരി സ്ഥിതി പുനസ്ഥാപന പരിപാടിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഇന്റർനാഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുന്നു. 50 ലക്ഷം രൂപ ഇതിനായി വകയിരുത്തുന്നു.

11 സാമ്പത്തിക-പൊതുസേവന മേഖലകൾ

11.1 ഹൗസിംഗ് ബോർഡ്

  1. ഹൗസിംഗ് ബോർഡിന്റെ ധർമ്മങ്ങൾ പുനർനിർവ്വചിക്കേണ്ടതുണ്ട്. മാന്ദ്യവിരുദ്ധ പാക്കേജിലെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ഏജൻസിയായി ഹൗസിംഗ് ബോർഡിന് മാറാവുന്നതാണ്. കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിച്ചു നൽകുന്ന ചുമതല ഏറ്റെടുക്കാനാവും. ഇതിന് ആവശ്യമായ സാങ്കേതിക നവീകരണത്തിന് പരിപാടി തയ്യാറായിക്കഴിഞ്ഞാൽ വായ്പ ലഭ്യമാക്കും. തിരുവനന്തപുരം പൗണ്ടുകടവിലെ 3 ഏക്കർ സ്ഥലത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും അനുവദിക്കുന്നു.

11.2 അഗ്നിശമനവകുപ്പ്

  1. അഗ്നിശമനവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് ഉപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടി 39 കോടി രൂപ വകയിരുത്തുന്നു.
  2. പുതിയതായി താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ അഗ്നിശമന സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്.
  1. അരൂർ
  2. കൊയിലാണ്ടി
  3. കോങ്ങാട്
  4. സെക്രട്ടേറിയറ്റ്
  5. പത്മനാഭസ്വാമി ക്ഷേത്രം

11.3 ട്രഷറി

  1. ട്രഷറിയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരി ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം കോർബാങ്കിംഗ് സംവിധാനം നിലവിൽ വരും. ഇതിനെത്തുടർന്ന് ശമ്പളവും പെൻഷനും ട്രഷറിയിലെ അക്കൗണ്ട് വഴി മാത്രമേ വിതരണം ചെയ്യു. ജീവനക്കാരു ടെയും പെൻഷൻകാരുടെയും തീരുമാനം അനുസരിച്ച് അവരുടെ ബാങ്ക് ആക്കൗണ്ടിലേയ്ക്ക് ആവശ്യാനുസരണം പണം കൈമാറുന്നതി നുള്ള സൗകര്യമുണ്ടാകും. ഇതിനുള്ള നിർദ്ദേശങ്ങൾ മുൻകൂറായി നൽകുന്നതിന് അവകാശമുണ്ടാകും. ട്രഷറിയിലുള്ള നീക്കിയിരിപ്പിന് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നൽകുന്നതാ ണ്. ഇതുവഴി ഓരോ വർഷവും 1,000-2,000 കോടി രൂപ ട്രഷറിയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും നീക്കിയിരിപ്പ് ലഭിക്കുമെ ന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേ 2011 ൽ രൂപം നൽകിയ ട്രഷറി കെട്ടിടസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുന്നതാണ്. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതി യിൽനിന്ന് 150 കോടി രൂപ നീക്കിവയ്ക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.

11.4 റവന്യൂ വകുപ്പ്

  1. റവന്യൂ ഓഫീസുകളുടെ നവീകരണത്തിന് 14 കോടി രൂപ അടക്കം 30 കോടി രൂപയാണ് റവന്യൂ വകുപ്പിന് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമേ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ പുതിയ റവന്യൂ ടവറുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ വകയിരുത്തുന്നു. നടപ്പുവർഷം 50 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
  1. കടകംപള്ളി
  2. നെടുമങ്ങാട്
  3. കൊല്ലം
  4. പന്തളം
  5. കൊട്ടാരക്കര (രണ്ടാംഘട്ടം)
  6. തിരുവല്ല
  7. ചങ്ങനാശ്ശേരി
  8. തൊടുപുഴ
  9. പീരുമേട്
  10. എറണാകുളം
  11. കോതമംഗലം
  12. സുൽത്താൻബത്തേരി
  13. ചാലക്കുടി
  14. മട്ടന്നുർ
  15. ആലപ്പുഴ ആർ.ഡി.ഒ കോംപ്ലക്സ്
  16. മുളന്തുരുത്തി
  17. പുനലൂർ വിദ്യാഭ്യാസ കോംപ്ലക്സ്

11.5 രജിസ്ട്രേഷൻ

  1. രജിസ്ട്രേഷൻ ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയിൽ നിന്ന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. നടപ്പുവർഷം 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

11.6 ലോട്ടറി

  1. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ ഉന്നയിച്ചിട്ടുള്ള ആവശ്യ മായിരുന്നു നിയമവിരുദ്ധമായി നടത്തുന്ന ഇതര സംസ്ഥാന/ അന്യരാജ്യ ലോട്ടറികൾ നിരോധിക്കണമെന്നുള്ളത്. ഇതിന് നിയമപരമായ അവകാശമുള്ള കേന്ദ്രസർക്കാർ ഈ ആവശ്യത്തോട് നിഷേ ധാത്മകനിലപാടാണ് സ്വീകരിച്ചത്. എന്നാൽ 2011 ൽ നിയമലംഘനം നടത്തുന്ന ലോട്ടറികൾക്കെതിരെ ആദ്യമായി കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു. ഇതിന്റെ ഫലമായി ഈ ലോട്ടറികളുടെ കേരളത്തിലെ വിൽപ്പന തടയപ്പെട്ടു. ഇതിനുശേഷം കേരളലോട്ടറിവിൽപ്പനയിൽ അഭൂതപൂർവ്വമായ വർദ്ധനയാണ് ഉണ്ടായത്. ലോട്ടറി കൂടുതൽ കാര്യ ക്ഷമമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയും കൂടുതൽ ഓഫീസുകൾ തുറക്കുകയും ചെയ്യും. ആവശ്യമായ സ്ഥലം കണ്ടെത്തിയാൽ അവിടങ്ങ ളിൽ സ്വന്തം ഓഫീസുകൾ പണിയുന്നതിനും പരിപാടിയുണ്ട്. ആവശ്യത്തിന് ലോട്ടറി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സമ്മാനം നൽകുന്നതിലെ കാലതാമസം ഇല്ലാതാക്കും.
  2. ലോട്ടറി ക്ഷേമനിധി ബോർഡിലേയ്ക്ക് ലോട്ടറികളിൽനിന്നുള്ള അറ്റാ ദായത്തിന്റെ ഒരു ശതമാനം ലഭ്യമാക്കും. ഇതുപയോഗപ്പെടുത്തി ക്ഷേമ നിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, വികലാംഗർക്കെല്ലാം മുച്ചകവാഹനം ലഭ്യമാക്കുന്നതിനുള്ള ഒരു സ്കീമും ആരംഭിക്കുകയും ചെയ്യും.

11.7 ആഭ്യന്തരം

  1. പൊലീസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിനുപുറമേ സേനയുടെ ആധുനീകരണത്തിനും വേണ്ടി യുള്ള ദേശീയപദ്ധതിയുടെ 40 ശതമാനംവരുന്ന സംസ്ഥാനവിഹിത മായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന പുതിയ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതാണ്.
  1. അച്ചൻകോവിൽ
  2. കയ്പമംഗലം
  3. കൊപ്പം
  4. തൊണ്ടർനാട് (വയനാട്)
  5. നഗരൂർ (ചിറയിൻകീഴ്)
  6. പിണറായി
  7. പുത്തുർ (പാലക്കാട്)

11.8 എക്സൈസ്

  1. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുമെന്ന് പ്രകടനപ്രതികയിൽ തന്നെ പ്രഖ്യാപിച്ചതാണ്. വലിയ ഒരു ജനകീയപ്രസ്ഥാനമായി ഈ പ്രവർത്തനം ഏറ്റെടുക്കും. താഴെപ്പറയുന്ന സ്ഥലങ്ങളിൽ എക്സൈസ് ടവറുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും 50 കോടി രൂപ വകയിരുത്തുന്നു. നടപ്പുവർഷത്തിൽ 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
  1. കോട്ടയം
  2. പാലക്കാട്
  3. തൃശ്ശൂർ
  4. വയനാട്

11.9 സർക്കാർ പ്രസ്

  1. ഗവൺമെന്റ് പ്രസിന്റെ ആധുനീകരണത്തിന് പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 100 കോടി രൂപ വകയിരുത്തുന്നു. നടപ്പു സാമ്പത്തിക വർഷം 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

11.10 പബ്ലിക് സർവ്വീസ് കമ്മീഷൻ

  1. മലബാർ പ്രദേശത്തെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം കോഴി ക്കോട് മേഖലാ ഓഫീസിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം തയ്യാറാക്കു ന്നതിലേയ്ക്കക്കായി 10 കോടി രൂപ നീക്കിവയ്ക്കുന്നു.

11.11 നീതിന്യായം

  1. പുതിയ കോടതി കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുവേണ്ടി പ്രത്യേക നിക്ഷേപ പദ്ധതിയിൽ 150 കോടി രൂപ വകയിരുത്തുന്നു. പുനലൂർ, അടൂർ, പീരുമേട്, പാലക്കാട്, പത്തനംതിട്ട, നെടുങ്കണ്ടം, റാന്നി, കായംകുളം, കട്ടപ്പന, കൂത്തുപറമ്പ്, ചാലക്കുടി, പയ്യന്നൂർ, കടുത്തുരുത്തി, ആലപ്പുഴ (അഡീഷണൽ ബ്ലോക്ക്) എന്നീ സ്ഥലങ്ങ ളിലെ കോടതി കെട്ടിട സമുച്ചയങ്ങളാണ് പുതിയതായി ഇപ്പോൾ നിർമ്മിക്കുന്നത്. ഈ ഇനത്തിൽ നടപ്പുവർഷം 50 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു. പുതിയ കെട്ടിടങ്ങൾക്കു വേണ്ടിയുള്ള ഈ അധികവകയിരുത്തലിന്റെ പശ്ചാത്തലത്തിൽ മിച്ചംവരുന്ന ബജറ്റിലെ തുക മറ്റു കോടതികളുടെ സൗകര്യം വിപുലീകരിക്കുന്നതിന് ഉപയോഗ പ്പെടുത്താവുന്നതാണ്.

12 നികുതി നിർദ്ദേശങ്ങൾ

  1. സർ, കഴിഞ്ഞ 3 വർഷമായി 10-12 ശതമാനം വീതമാണ് വാണിജ്യ നികുതി വരുമാനം വർദ്ധിച്ചത്. മെയ് മാസത്തിൽപോലും കേവലം 10 ശതമാനം മാത്രമായിരുന്നു വർദ്ധന. അഭിമാനത്തോടെ പറയട്ടെ, ജൂൺ മാസത്തിൽ 19 ശതമാനം വർദ്ധന നേടാൻ കഴിഞ്ഞു. 2012-13 മധ്യത്തി നുശേഷം ഒരു മാസവും ഇത്ര വലിയ വളർച്ച നികുതിക്ക് ഉണ്ടായിട്ടില്ല. ഈ നേട്ടം കൈവരിക്കുന്നതിന് പ്രയത്നിച്ച മുഴുവൻ നികുതി ഉദ്യോഗ സ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. സർ, നികുതി വകുപ്പ് 25 ശതമാനം നികുതി വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നത്.
  2. വാണിജ്യ നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തന്ത്രമാണ് നികുതി വകുപ്പ് ആവിഷ്കരിക്കുന്നത്.
  1. അഴിമതി നിർമ്മാർജ്ജനം
  2. കൂടുതൽ വ്യാപാരികളെ നികുതി വലയത്തിൽ കൊണ്ടുവരിക
  3. യുക്തിസഹമായ നികുതി നിരക്ക്
  4. സാങ്കേതിക നവീകരണം
  5. ഊർജ്ജിത ഉദ്യോഗസ്ഥ പരിശീലനം
  6. ഇന്റേണൽ ഓഡിറ്റ് ശക്തിപ്പെടുത്തുക
  7. നിയമനടപടികൾ, റവന്യൂ റിക്കവറി വേഗത വർദ്ധിപ്പിക്കൽ
  8. വ്യാപാരി സൗഹൃദ സമീപനം
  9. ഉപഭോക്ത്യ-വ്യാപാരി ബോധവൽക്കരണം
  1. 2008-ലാണ് വാണിജ്യനികുതിവകുപ്പ് റിട്ടേണുകളുടെ ഇ-ഫയലിംഗ് തുടങ്ങിയ നടപടിക്രമങ്ങൾ നടപ്പിലാക്കിയത്. അന്നത്തെ സർവ്വർ തന്നെയാണ് ഇന്നും ഉള്ളത്. അന്ന് രൂപപ്പെടുത്തിയ സോഫ്ട് വെയറു കളിൽ ഒരു പരിഷ്കാരവും വരുത്തിയിട്ടില്ല. ഇതിൽ ചില ഭേദഗതികൾ വരുത്തിയാൽ മാത്രം എങ്ങനെ വലിയരീതിയിൽ നികുതി ചോർച്ച തടയാൻ കഴിയുമെന്നത് സോദാഹരണം സി&ജി 2014 ൽ ചൂണ്ടിക്കാ ണ്ടിയിട്ടുണ്ട്. സർ, രണ്ടോ, മൂന്നോ മാസങ്ങൾക്കുള്ളിൽ ആവശ്യമായ കപ്പാസിറ്റിയുള്ള പുതിയ സർവ്വർ സ്ഥാപിക്കും. സോഫ്ട് വെയറും സമഗ്രമായി പരിഷ്കരിക്കും. വ്യാപാര വാണിജ്യമേഖലയ്ക്ക് സഹായകമായ ഒരു ഇന്ററാക്ടീവ് വെബ് പോർട്ടലായി വകുപ്പിന്റെ വെബ്സൈറ്റിനെ പുനർനിർമ്മിക്കും. ഒരു വർഷത്തിനകം തന്നെ വകുപ്പിൽ ഒരു സൈബർ ഫോറൻസിക യൂണിറ്റ് രൂപീകരിക്കുന്നതാണ്.
  2. ഇന്ന് പകുതിയിൽ താഴെ റിട്ടേണുകളെ സ്തകുട്ടനെസ്ക് ചെയ്യപ്പെടുന്നു ള്ളൂ. അതുതന്നെ കേവലം സാങ്കേതികമായ പരിശോധനയാണ്. ഇനിമേൽ കമ്പ്യൂട്ടറിൽ തന്നെ പുതിയ സോഫ്ട് വെയറിന്റെ സഹായ ത്തോടെ ഓരോ റിട്ടേണും സമഗ്രപരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് KVATIS ലെ വിവിധ മോഡ്യളുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സൂക്ഷ്മ പരിശോധനയായിരിക്കും സിസ്റ്റം നടത്തുക. ഈ സിസ്റ്റം സ്കൂട്ടിനിയിൽ ഓരോ റിട്ടേണികളിലെ 94 ഇനങ്ങളും അവയുടെ പരസ്പരബന്ധങ്ങളും പരിശോധിക്കപ്പെടും. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വാറ്റ് സർക്കിളുകൾ തുടർപരിശോധന നടത്തുക. ആവശ്യമെങ്കിൽ അവർ തന്നെ അസസ്മെന്റിന് മുമ്പ് വ്യാപാരികളോട് വിശദീകരണം തേടുകയോ കട സന്ദർശിക്കുകയോ ചെയ്യും. തികച്ചും തന്നിഷ്ടപ്രകാരമുള്ള കട സന്ദർശനങ്ങളും തെരച്ചി ലുകളും ഇനി ഉണ്ടാകില്ല.
  3. ഓഡിറ്റ് വിസിറ്റ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇന്റേണൽ ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തും. സാധാരണഗതിയിൽ സി.എ.ജി ചൂണ്ടിക്കാണിക്കുന്ന ക്രമക്കേടുകളിൽ 90 ശതമാനത്തോളം ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സി.എ.ജി സാമ്പിൾ അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്. ഇത്തരത്തിൽ ഇന്റേണൽ ഓഡിറ്റുവഴി ഈ പരിശോധന സമ്പൂർണ്ണമാക്കുവാൻ കഴിഞ്ഞാൽ നികുതി വരുമാനം ഗണ്യമായി ഉയർത്തുവാൻ കഴിയും.
  4. ജി.എസ്.റ്റി വന്നാലും കേരളത്തിലെ ചെക്കുപോസ്റ്റുകൾ തുടരുന്ന താണ്. പക്ഷേ അവ ആധുനിക ഡേറ്റാ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളായിരിക്കും. ഇവ സംയോജിത ചെക്ക്പോസ്റ്റുകളായിരിക്കും. സ്കാനറുകൾ സ്ഥാപിക്കേണ്ടതിന്റെ സാധ്യതകളും പരിശോധിക്കും. അതുവഴി ഒരു വണ്ടി പരിശോധനയ്ക്ക് വേണ്ടിവരുന്ന 1-2 മണിക്കുറു കൾ 10-15 മിനിറ്റായി ചുരുക്കാൻ കഴിയും. ഈ പരിവർത്തനം ഇപ്പോഴേ വരുത്താൻ ഉദ്ദേശിക്കുന്നു. ഇലക്ട്രോണിക് വെയ്തബ്രിഡ്ജുകൾ, ബും ബാരിയറുകൾ, ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സംവിധാനം, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ, RFID, സ്മാർട്ട് കാർഡ് മുതലായ ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തുന്നതാണ്. ഓരോ വകുപ്പിനും അവർക്ക് ആവശ്യമായിട്ടുള്ള വിവരം ശേഖരിക്കുന്നതിനും, ലഭ്യമാക്കുന്നതിനും സഹായകരമായ ഒരു സമഗ്ര സോഫ്റ്റ് വെയർ വികസിപ്പിക്കും. അഴിച്ചു പരിശോധന ചെക്ക്പോസ്റ്റുകൾക്ക് പുറത്ത് റാൻഡമായിട്ട് മാത്രമേ ഉണ്ടാകൂ.
  5. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും, വയനാട് ജില്ലയിലെ മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷൻ & ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഈ സാമ്പത്തികവർഷം തന്നെ ആരംഭിക്കും. വാളയാർ, മറ്റ പ്രധാന ചെക്ക്പോസ്റ്റുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലും ഇതോടൊപ്പം തന്നെ പൂർത്തിയാക്കും. അടുത്ത മൂന്ന് വർഷംകൊണ്ട് ഈ പ്രമുഖ ചെക്ക്പോസ്റ്റുകളെയെല്ലാം അത്യാധുനിക സംയോജിത ഡാറ്റാ കളക്ഷൻ & ഫെസിലിറ്റേഷൻ സെന്ററുകൾ ആക്കി മാറ്റും.
  6. ഇ-ഗവേർണൻസാണെങ്കിലും വാണിജ്യ നികുതി ഓഫീസുകൾ മുഴുവൻ കടലാസുകളുടെ കൂമ്പാരമാണ്. അത്യാവശ്യ സൗകര്യ ങ്ങൾപോലും പരിമിതമാണ്. പഴയ രേഖകൾ ആർകൈവ്സ് ചെയ്യും. ഓരോ ഓഫീസിലും വേണ്ടുന്ന മരാമത്ത്പണികൾ, പുനസജ്ജീകരണം എന്നിവയെ സംബന്ധിച്ച പഠിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുവാൻ വകുപ്പ് ഒരു പ്രൊഫഷണൽ ഏജൻസിയെ ചുമതലപ്പെടുത്തും. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3-4 ഗഡുക്കളായി മുഴുവൻ ഓഫീസുകളും നവീകരിക്കും. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്ന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. ഇതിനുപുറമേ അടിയ ന്തിര അടിസ്ഥാനസൗകര്യ വികസനത്തിനായി 10 കോടി രൂപ വകയിരുത്തുന്നു. ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമുകൾക്ക് പ്രചോദനകരമാകും വിധത്തിൽ നികുതിപിരിവിൽ ലക്ഷ്യം കൈവരിച്ച കാര്യാലയങ്ങൾക്ക് ഇതിൽ മുൻഗണന നൽകുന്നതാണ്.
  7. ചരക്ക് സേവന നികുതിക്കുവേണ്ടി ഡിപ്പാർട്ട്മെന്റിനെ സജ്ജീകരിക്കേ ണ്ടതുണ്ട്. ഇതിന് ഉദ്യോഗസ്ഥർക്ക് തീവ്രപരിശീലനം നൽകുന്നതാണ്. ഇതിനായി ഞാൻ ഈ വർഷം 2.75 കോടി രൂപ വകയിരുത്തുന്നു.
  8. പലപ്പോഴും നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് വ്യാപാരികളിൽ നിന്നും വീഴ്ചയുണ്ടാകുന്നത്. ടാക്സ് കൺസൾട്ടന്റു മാരെ പൂർണ്ണമായും ആശ്രയിക്കുവാൻ അവർ നിർബന്ധിതരാകുന്നു. ഉദ്യോഗസ്ഥരുടെ സേച്ഛാപരമായ നടപടികൾക്ക് ഇത് കാരണമാകും. പൊതുജനം, വ്യാപാരികൾ, ടാക്സ് പ്രാക്ടീഷണർമാർ, കൺസൾട്ടന്റുമാർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച ഉപഭോക്ത്യ അവബോധം വർദ്ധിപ്പിക്കും. ഈ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണം, രജിസ്ട്രേഷൻ എടുക്കൽ, സ്വമേധയായുള്ള നികുതി പാലനം ഉറപ്പാക്കൽ എന്നീ പ്രവൃത്തികൾക്ക് ഊന്നൽ നൽകുന്നതാണ്. ടാക്സസ് അസൈഡ്വസറി യൂണിറ്റ്, പരാതിപരിഹാരത്തിനു വേണ്ടിയുള്ള ടോൾഫ്രീ സംവിധാനം, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ നൂതനമായ നടപടികൾ പ്രാവർത്തികമാക്കും. നികുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടി ഒരു ഇ-ന്യൂസ് ലെറ്റർ ആരംഭിക്കും. നികുതിഭരണത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുവാൻ വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, സംസ്ഥാന ആസ്ഥാനത്തും ടാക്സ് കോർണറുകൾ ആരംഭിക്കും. ഇതിനുവേണ്ടി ഞാൻ 2.5 കോടി രൂപ വകയിരുത്തുന്നു.
  9. വ്യാപാരികളുടെ പരാതികൾ അറിയിക്കുന്നതിന് നികുതി വകുപ്പ് ഒരു ആധുനിക പരാതി പരിഹാര കാൾ സെന്റർ തുടങ്ങുന്നതാണ്. ഇതിൽ ലഭിക്കുന്ന പരാതികൾ ഒരു നോഡൽ ഓഫീസർക്ക് കൈമാറുകയും നോഡൽ ഓഫീസർ പരാതിയുടെ സ്വഭാവമനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി പരാതിക്ക് പരിഹാരം കാണുന്നതും വിവരം നൽകുന്നതുമായിരിക്കും. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതാണ്.
  10. 2007-ൽ ആരംഭിച്ച ലക്കി വാറ്റ മൊബൈൽ ഫോണിന്റെയും ഐ.റ്റി സാങ്കേതികവിദ്യയുടെയും സഹായത്തോടെ പുനരാവിഷ്കരിക്കുക യാണ്. ബിൽ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി പൊതുജനങ്ങൾക്ക് അവർ ഒരു സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ഇൻവോയ്സിന്റെ അല്ലെങ്കിൽ ബില്ലിന്റെ ഫോട്ടോ സമർപ്പിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്ന താണ്. ഫോട്ടോയോടൊപ്പം വളരെ കുറച്ച് വിവരം മാത്രം ഉപഭോക്താക്കൾ നൽകിയാൽ മതിയാകും. എല്ലാ മാസവും കമ്പ്യൂട്ടറിൽത്തന്നെ നറുക്കെടുപ്പ് നടത്തുന്നതും ഒരു ശതമാനം ബില്ലു കൾക്ക് സമ്മാനം നൽകുന്നതുമാണ്. പരമാവധി 50,000 രൂപ എന്ന പരിധിക്ക് വിധേയമായി ബില്ലിലെ നികുതിയുടെ 5 മടങ്ങായിരിക്കും സമ്മാനം.
  11. ഇതോടൊപ്പം 5 കോടി രൂപയ്ക്ക് മേൽ വിറ്റുവരവുള്ള വ്യാപാരികളുടെ ബിൽ/ ഇൻവോയ്സ് എന്നിവ അവർ ബിൽ ചെയ്യുന്ന സമയത്തുതന്നെ അപ്ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനം നടപ്പിലാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്തരം ഇൻവോയ്സുകൾ ഉപഭോക്താവ് സമർപ്പിക്കുന്ന ഇൻവോയ്സിന്റെ പകർപ്പുമായി ഒത്തുനോക്കി പരിശോധനയ്ക്ക് വിധേയമാക്കും. നിയമത്തിൽ ഇതിന് വേണ്ട വ്യവസ്ഥ ഉൾപ്പെടുത്തും.
  12. ചില അധികാരികൾ അമിതമായ നികുതിനിർണ്ണയ നോട്ടീസുകളും, ഉത്തരവുകളും പുറപ്പെടുവിക്കുന്നതിനാൽ വ്യാപാരികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇവ പുറപ്പെടുവിക്കുന്നതിന് മുമ്പ് സുതാര്യത ഉറപ്പാക്കുന്നതിനും, നിയമാനുസൃതമാണ് എന്ന് ഉറപ്പാക്കുന്നതിനും വേണ്ടി ഒരു പിയർ റിവ്യൂ (peer review) സംവിധാനം വകുപ്പിനുള്ളിൽ ഏർപ്പെടുത്തുന്നതാണ്. ഇത് ഉദ്യോഗസ്ഥരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും, സുതാര്യത ഉറപ്പ വരുത്തി വ്യാപാരികൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കു ന്നതിനും സഹായിക്കും.
  13. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 80 ശതമാനവും വാണിജ്യ നികുതി വകുപ്പിൽ നിന്നാണ്. സാർവ്വത്രികമാക്കുന്ന കമ്പ്യൂട്ടറൈസേഷന്റെ സാധ്യതകളും ജി.എസ്.റ്റി.യുടെ പുതിയ ചുമതലകളും കണക്കിലെടുത്ത് ഡിപ്പാർട്ട്മെന്റിനെ സമൂലമായി പുനഃസംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനുംപുറമേ 25 ശതമാനം നികുതി വരുമാനം പ്രതിവർഷം വർദ്ധിപ്പിക്കുകയെന്ന വളരെ സാഹസികമായ ലക്ഷ്യവും ഏറ്റെ ടുക്കേണ്ടതുണ്ട്. അപ്പീൽ അതോറിറ്റികളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വരും. വിശേഷാൽ സേവനങ്ങൾക്ക് വേണ്ടി പ്രത്യേക സ്പെഷ്യാലിറ്റി കേഡറുകൾക്ക് രൂപം നൽകേണ്ടിവരും. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.
  14. താഴെപ്പറയുന്ന വ്യാപാര സൗഹൃദ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു.
  15. വ്യാപാരികൾക്ക് അക്രഡിറ്റേഷൻ. നികുതി നിയമപാലനത്തിൽ കൃത്യത പാലിക്കുന്ന ഡീലർമാർക്ക് ഗ്രീൻ കാർഡുകളും അവാർഡു കളും നൽകുന്ന പതിവ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. കഴിഞ്ഞ സർക്കാർ ഇത് വേണ്ടെന്നുവച്ചു. വ്യാപാരികളുടെ പങ്കാളിത്തത്തോടുകൂടി ഡീലർ അക്രഡിറ്റേഷൻ പ്രോഗ്രാം ആരംഭിക്കുന്നതാണ്. അക്രഡിറ്റേഷൻ ലഭിക്കുന്ന വ്യാപാരി കൾക്ക് ഡിപ്പാർട്ട്മെന്റിൽ നിന്നും ചില മുൻഗണനകളും ആനുകൂല്യ ങ്ങളും ഉണ്ടാകും. അതോടൊപ്പം ഉപഭോക്താക്കൾക്ക് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. അക്രഡിറ്റഡ് ഡീലർ മാരുടെ വ്യാപാരത്തിന് ഇത് പ്രോത്സാഹനം നൽകും.
  16. നികുതിയെ സംബന്ധിച്ച ഉപദേശക സേവനങ്ങൾ (Tax Advisory Services). നികുതിസംവിധാനത്തെ സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുന്നതിൽ വ്യാപാരികൾക്കും, നിക്ഷേപം നടത്തുവാൻ ഉദ്ദേശിക്കുന്നവർക്കും ചില പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുവാൻ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനത്ത് നികുതി ഉപദേശക സേവന യൂണിറ്റ് ആരംഭിക്കും. വളർന്നുവരുന്ന മറ്റ സ്ഥലങ്ങളിൽ വളർച്ചാതോതിനനുസരിച്ച് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനുവേണ്ടി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും.
  17. ചെക്ക്പോസ്റ്റുകളിലെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ. ചെക്ക് പോസ്റ്റുകളുടെ നവീകരണത്തോടൊപ്പം അവിടത്തെ നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനും ആഗ്രഹിക്കുന്നു. ചെക്ക്പോസ്റ്റുകൾ സംബന്ധിച്ച വ്യാപാരികൾ സമർപ്പിച്ചിട്ടുള്ള പരാതികൾ പരിശോധിക്കുകയുണ്ടായി. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കാലതാമസം സ്യഷ്ടിക്കുകയും സെക്യൂരിറ്റി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു എന്നു ള്ളതാണ് പൊതുപരാതി. ചുവടെ പറയുന്ന സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെട്ട കേസുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കേണ്ടതില്ല എന്ന് ഒരു പൊതുമാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നതാണ്. മറ്റ് നിയമാനുസ്യതനടപടികൾ തുടരുന്നതാണ്.
  1. വ്യാപാരിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അയാൾകൊണ്ടുവരുന്ന ചരക്ക് ഉൾപ്പെടുത്തിയിട്ടില്ലാത്ത കേസുകൾ
  2. രജിസ്ട്രേഷനുള്ള വ്യാപാരികൾ ഡിക്ലറേഷൻ, സ്റ്റോക്ക് ട്രാൻസ്‌ഫർ നോട്ട് എന്നിവ ഉപയോഗിച്ച് നടത്തുന്ന ചരക്കുകളുടെ സ്റ്റോക്ക് ട്രാൻസ്‌ഫർ.
  3. കരാർപണിക്കാരുടെ ഡിക്ലയർ ചെയ്തത യന്ത്രസാമഗ്രികൾ.
  4. സാധനം കൊണ്ടുവരുന്ന വ്യാപാരി കൺസൈൻമെന്റിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നപക്ഷം ക്ലറിക്കൽ തെറ്റുകളാൽ ഇൻവോയിസിൽ ഉണ്ടാകുന്ന തീയതി, ടിൻ, വാഹന നമ്പർ തുടങ്ങിയവയിലെ വ്യത്യാസം.
  5. ഫാറം നം. 8 എഫ് ഡിക്ലറേഷൻ, ഇൻവോയ്സ്, ഫാറം നം. 16 എന്നിവയിലെ തെറ്റുകൾ. തെറ്റ് തിരുത്തുന്നതിന് വ്യാപാരിക്ക്/ വ്യക്തിക്ക് അവസരം നൽകുന്നതാണ്.
  6. ഇൻവോയ്സ്, ഡിക്ലറേഷൻ എന്നിവയിലെ തെറ്റായ വർഗ്ഗീകരണം/തെറ്റായ നികുതിനിരക്ക് എന്നീ വിഷയങ്ങൾ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുവാൻ പാടില്ല. ആയത് രേഖകൾ സഹിതം ബന്ധപ്പെട്ട നികുതി നിർണ്ണയാധികാരിക്ക് കൈമാറേണ്ടതാണ്.
  7. സംസ്ഥാനത്തിനകത്ത് ചെയ്യുന്ന അന്തർസംസ്ഥാന കരാർപണികളുടെ ഭാഗമായി കൊണ്ടുവരുന്ന ചരക്കുകൾ തടയുവാൻ പാടില്ല. ഇത് സംബന്ധിച്ച അവകാശവാദത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുവാൻ രേഖകൾ ബന്ധപ്പെട്ട നികുതി നിർണ്ണയാധികാരിക്ക് കൈമാറേണ്ടതാണ്.
  1. വാറ്റ് കൺസൾട്ടേറ്റീവ് കമ്മിറ്റി. വളരെ സജീവമായ വാറ്റ കൺസൾട്ടേറ്റീവ് കമ്മിറ്റി കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു ണ്ടായിരുന്നു. ഈ സമിതിയെ വീണ്ടും പ്രവർത്തനക്ഷമമാക്കും. സംസ്ഥാന ധനകാര്യമന്ത്രി ഇതിന്റെ ചെയർമാനും, ധനകാര്യം, വ്യവസായം, നികുതി എന്നീ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഔദ്യോഗിക അംഗങ്ങളും, വാണിജ്യനികുതി വകുപ്പ് കമ്മീഷണർ കൺവീനറുമായിരിക്കും. വ്യാപാരി സംഘടനകളുടെ അംഗീകൃത പ്രതിനിധികൾ അനൗദ്യോഗിക അംഗങ്ങളായിരിക്കും.
  2. വ്യാപാരി ക്ഷേമനിധി: വ്യാപാരി ക്ഷേമനിധിയും നിർജ്ജീവമാണ്. അത് പുനഃസംഘടിപ്പിക്കുകയും വ്യാപാരി ക്ഷേമനിധി അംഗത്വം നിർബന്ധമാക്കുകയും ചെയ്യും. 5 കോടി രൂപയോ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന നികുതി ലക്ഷ്യം അധികരിക്കുന്ന തുകയുടെ ഒരു ശതമാനമോ ഏതാണ് കൂടുതൽ ഉയർന്നത് ആ തുക ഗ്രാന്റായി ക്ഷേമനിധിക്ക് നൽകുന്നതാണ്. ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുകയും തീപിടിത്തം തുടങ്ങിയ വ്യാപാരനാശത്തിന് നഷ്ടപരിഹാരം നൽകു കയും ചെയ്യും.
  3. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2014-ലെ KVATIS സ്പെഷ്യൽ റിപ്പോർട്ടിൽ മേൽനടപടി വേണ്ടതായി അംഗീകരിച്ചിട്ടുള്ള 4574 കേസുകളുണ്ട്. അടുത്ത 6 മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കും.

12.1 അധിക വിഭവസമാഹരണം

  1. ഗോതമ്പിനും ഗോതമ്പ് ഉൽപന്നങ്ങൾക്കും മേലുള്ള നികുതി എടുത്തുകളയുകയുണ്ടായി. എന്നാൽ ഈ നികുതിയിളവ് ഉപഭോക്താ ക്കൾക്ക് വിലയിളവായി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ഗോതമ്പ് ഉൽപന്നങ്ങൾ പ്രധാനമായും പാക്കറ്റുകളിലാണ് വിപണനം ചെയ്യുന്നത്. നികുതിനിരക്കിൽ കുറവ് വരുത്തിയിട്ടും മുമ്പ് നിലവിലുണ്ടായിരുന്ന അതേ എം.ആർ.പി. യിലും റീട്ടെയിൽ നിരക്കിലും വ്യാപാരം തുടർന്നു. നികുതിനിരക്കിൽ വരുത്തിയ കുറവ് ഉപഭോക്താവിന് ലഭിക്കാത്തതിനാലും നികുതിയുൾപ്പെടെയാണ് എം.ആർ.പി. കണക്കാക്കുന്നത് എന്നതിനാലും എം.ആർ.പി. രേഖപ്പെടുത്തി പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുത്പന്നങ്ങളായ ആട്ട, മൈദ, സുജി, റവ എന്നിവയ്ക്ക് 5 ശതമാനം നികുതി ഏർപ്പെടുത്തുന്നു. 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  2. എം.ആർ.പി. രേഖപ്പെടുത്തി പാക്കറ്റിലാക്കി വിൽക്കുന്ന ബസ്മതി അരിയുടെ നികുതിനിരക്ക് 5 ശതമാനമായി ഉയർത്തുന്നു. ഇതിലൂടെ 10 കോടിയുടെ അധികനികുതിവരുമാനം പ്രതീക്ഷിക്കുന്നു.
  3. വെളിച്ചെണ്ണയ്ക്ക് നികുതി ഇളവ് നൽകിയെങ്കിലും അതിന്റെ ഗുണം കേരകർഷകർക്ക് ലഭിക്കുകയുണ്ടായില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപാരികൾ വെളിച്ചെണ്ണ കൊണ്ടുവന്ന് വിൽപന നടത്തി ഈ നികുതിയിളവിനെ ദുരുപയോഗം ചെയ്യുന്നു. കേരളത്തിലെ വിപണിയിലേക്ക് മായം ചേർത്ത എണ്ണ കടന്നുവരുന്നതായി പരാതികളുമുണ്ട്. വെളിച്ചെണ്ണ എന്ന വ്യാജേന മറ്റ് ഭക്ഷ്യഎണ്ണകൾ സംസ്ഥാനത്തേക്ക് കടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തേക്കുള്ള ഇത്തരം എണ്ണകളുടെ വരവിനെ നിയന്ത്രിക്കുവാൻ വെളിച്ചെണ്ണയ്ക്ക് 5 ശതമാനം നികുതി ഏർപ്പെടുത്തുന്നു. ഇതിൽ നിന്നുള്ള അധികവരുമാനം പൂർണ്ണമായും കേരളത്തിലെ നാളികേരം സംഭരണത്തിനായി ഉപയോഗിക്കും. നാളികേരത്തിന്റെ താങ്ങുവില 25 രൂപയിൽ നിന്നും 27 രൂപയായി ഉയർത്തുന്നു. റബറിന് ഏർപ്പെടുത്തിയതുപോലെ കേരകർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്ന ഒരു പദ്ധതി രൂപീകരിച്ച വില കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതുമാണ്. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  4. പാകം ചെയ്ത ഭക്ഷണപദാർത്ഥങ്ങളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള നികുതിനിരക്ക് അതേപടി തുടരും. എന്നാൽ ബ്രാൻഡഡ് റസ്റ്റോറന്റുകൾ പാചകം ചെയ്തതുവിൽക്കുന്ന ബർഗ്ഗർ, പിസ്, ടാക്കോസ്, ഡോനട്സ്, സാൻഡ്വിച്ച്, ബർഗ്ഗർ-പാറ്റി, പാസ്തത തുടങ്ങിയവ യുടേയും ബ്രഡ് ഫില്ലിംഗുകൾ, മറ്റ് പാകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ മേൽ ഫാറ്റ് ടാക്സ് എന്ന നിലയിൽ14.5 ശതമാനം നികുതി ഏർപ്പെടുത്തുന്നു. ഇതിലൂടെ 10 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  5. തുണിയുടെ മേൽ ഒരു ശതമാനം മൂല്യവർദ്ധിത നികുതി കഴിഞ്ഞ സർക്കാർ ഏർപ്പെടുത്തുകയുണ്ടായി. ഇത് ഞാൻ 2 ശതമാനമായി ഉയർത്തുന്നു. ഇതിലൂടെ 50 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  6. ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമെന്ന നിലയിൽ ഹോട്ടൽ ലക്ഷറിടാക്സസ് നിരക്കുകൾ കുറയ്ക്കുന്നതാണ്. പൂർണ്ണ ഇളവുള്ള വാടകയുടെ നിരക്ക് 200 രൂപയിൽ നിന്നും 400 രൂപയായി ഉയർത്തുന്നു. 500 രൂപയ്ക്ക് മുകളിൽ 1000 രൂപ വരെയുള്ള വാടകയുള്ള മുറികൾക്ക് 6 ശതമാനവും 1000 ന് മുകളിലുള്ള വാടകയുള്ളവയ്ക്ക് 10 ശതമാനം നിരക്കിലുമായിരിക്കും നികുതി. പൊതുവായി നിരക്കിൽ വരുത്തുന്ന ഈ കുറവുകൾ കാരണം 2014-15 ൽ നൽകിയ ഇളവുകൾ പിൻവലിക്കുന്നതാണ്.
  7. ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുവാൻ ഇൗ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇവയുടെ നികുതിനിരക്ക് ഇപ്പോൾ 20 ശതമാനമാണ്. പ്ലാസ്റ്റിക്സ് നിർമ്മിതമായ ഡിസ്പോസിബിൾ ടംബ്ലറിനും 20 ശതമാനമായിരിക്കും നികുതി എന്ന് സ്പഷ്ടീകരിക്കുന്നു.
  8. വെളിച്ചെണ്ണ ഉപയോഗിച്ച നിർമ്മിക്കുന്ന അലക്കുസോപ്പ ബാറുകളുടേയും കട്ടകളുടേയും നികുതി 2014-ൽ ഒരു ശതമാനമായി കുറവ് വരുത്തിയിരുന്നു. അലക്ക് സോപ്പുകളൊന്നും വെളിച്ചെണ്ണ ഉപ യോഗിച്ചല്ല നിർമ്മിക്കുന്നതെന്ന് ഏവർക്കും അറിയാം. ഈ കുറഞ്ഞ നിരക്ക് ദുരുപയോഗപ്പെടുത്തുന്നത് തടയുവാനായി ഇവയുടെ നിരക്ക് 5 ശതമാനമായി ഉയർത്തുന്നതാണ്.
  9. ദ്രവീകൃത പ്രകൃതി വാതകം വാങ്ങുമ്പോൾ എഫ്.എ.സി.ടി ഒടുക്കുന്ന നികുതി തിരികെ നൽകുന്നതാണ്.

12.2 ഇളവുകൾ

  1. സിനിമയുടെ പകർപ്പവകാശ വിൽപനയ്ക്കും ഉപയോഗ അവകാശം കൈമാറ്റം ചെയ്യുന്നതിനും 2008-ൽ നൽകിയിരുന്ന പൂർണ്ണഇളവ് പുനഃസ്ഥാപിക്കുന്നതാണ്.
  2. സ്ക്രാപ്പ് ബാറ്ററികളുടെ നികുതിനിരക്ക് 5 ശതമാനമായി കുറയ്ക്കുന്നതാണ്.
  3. തെർമോകോൾ (നൈസ്റ്ററോഫോം) നിർമ്മിതമായ ഡിസ്പോസിബിൾ പ്ലേറ്റുകളുടേയും കപ്പുകളുടേയും 2013-14, 2014-15 വർഷങ്ങളിലെ നികുതിനിരക്ക് 5 ശതമാനമായിരിക്കുമെന്ന് സ്പഷ്ടീകരിക്കുന്നു.
  4. മുനിസിപ്പൽ പ്ലാസ്റ്റിക് വേസ്റ്റിന് മേലുള്ള 5 ശതമാനം നികുതി എടുത്തുകളയുന്നു.
  5. കോമ്പൗണ്ട് ചെയ്യുന്ന സ്വർണ്ണവ്യാപാരികൾ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുമ്പോൾ അവയ്ക്കും മറ്റുള്ള കടകളുടെ ശരാശരി നികുതി നൽകേണ്ട സ്ഥിതിയുണ്ട്. പ്രമുഖ കമ്പനികൾ ഇപ്പോൾ ചെറുകിട പട്ട ണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് പുതിയ ഷോറൂമുകൾ തുറക്കു ന്നത്. താരതമ്യേന ചെറിയ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം പ്രമുഖ നഗരങ്ങളിലെ പ്രധാന ഫോറുമുകളുടെ നിരക്കിൽ കോമ്പൗണ്ട് ചെയ്യേണ്ടിവരുന്നത് വ്യാപാര വ്യാപനത്തിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമായി പലരും പുതിയ ഷോറൂമുകൾ മറ്റു കമ്പനി പേരുകളിൽ തുറക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരങ്ങളെ ഏതാനും വിഭാഗങ്ങളായി ക്ലാസിഫൈ ചെയ്തത് വ്യത്യസ്ത നിരക്കുകളിൽ കോമ്പൗണ്ട് ചെയ്യു ന്നതിനുള്ള ഭേദഗതി കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നു. അതോടൊപ്പം കോമ്പൗണ്ട് ചെയ്യാത്ത വ്യാപാരികളുടെ ടേണോവർ സംബന്ധിച്ച കർശനമായ അവലോകനവും പരിശോധനയും നടത്തു ന്നതാണ്.

12.3 അനുമാനനികുതിദായകർക്കുള്ള ആംനസ്റ്റി പദ്ധതി

  1. 60 ലക്ഷം രൂപയേക്കാൾ വിറ്റുവരുമാനം ഉണ്ടായിട്ടും ടിൻ നമ്പർ എടുക്കാതെ അനുമാന നികുതി മാത്രം നൽകി കച്ചവടം ചെയ്യുന്നവർ ലക്ഷത്തിലേറെ വരുമെന്നാണ് മതിപ്പ് കണക്ക്. ഇവരിൽ 20,000 ത്തോളം പേർക്ക് തെളിവു സഹിതം ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകി യിട്ടുണ്ട്. ഇൻപുട്ട് ടാക്സസ് കഡിറ്റ് ഇല്ലാതെ ഷെഡ്യൾ റേറ്റിൽ നികുതിയും അതിന്റെ 3 മടങ്ങ് പെനാൽറ്റിയുമാണ് നിയമപ്രകാരം അടയ്ക്കേണ്ടത്. ഇത് ദുർവഹമായ ഭാരമാണെന്ന് വ്യാപാരി സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർക്കായി ഒരു ആംനസ്റ്റി സ്കീം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
  1. അനുമാന നികുതിക്കാരുടെ കണക്കിൽപ്പെടാത്ത വാങ്ങലുകൾക്ക് 5 ശതമാനം ഗ്രോസ് പ്രോഫിറ്റ് ചേർത്ത് ഷെഡ്യൾ നിരക്കിൽ നികുതി ഒടുക്കേണ്ടതാണ്. ഡിക്ലയർ ചെയ്തിട്ടുള്ള വാങ്ങലു കൾക്ക് മാത്രമായിരിക്കും ഇൻപുട്ട് ടാക്സ് ക്രഡിറ്റ് 2) 300 ശതമാനം പെനാൽറ്റി അടക്കം എല്ലാ പെനാൽറ്റികളും പൂർണ്ണമായും ഒഴിവാക്കുന്നു.
  2. ഈ സ്കീം പ്രകാരം നിശ്ചയിച്ച നികുതിയുടെ 30 ശതമാനം ഉടൻ അടയ്ക്കേണ്ടതും ബാക്കിയുള്ള തുക 12 തുല്യപ്രതിമാസ തവണകളായി അടയ്ക്കേണ്ടതുമാണ്.
  3. 31/03/2016 വരെയുള്ള കാലയളവിൽ കണക്കിൽപ്പെടാത്ത വാങ്ങൽ നടത്തിയിട്ടുണ്ട് എന്ന് വകുപ്പ് കണ്ടെത്തിയിട്ടുള്ള അനുമാന നികുതിദായകർക്ക് ഈ സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്. നികുതിനിർണ്ണയം പൂർത്തിയായാലും ഇല്ലെങ്കിലും ഈ സ്കീം സ്വീകരിക്കാവുന്നതാണ്. അപ്പീൽ മുഖേന ഉത്തരവുകൾ നേടിയ വർക്കും ഈ സ്കീം സ്വീകരിക്കാം.
  4. ഇതുസംബന്ധിച്ച ഏതെങ്കിലും ഫോറങ്ങളിൽ കേസ് നിലവിലുണ്ടെങ്കിൽ അവ പിൻവലിക്കേണ്ടതും അതിന്റെ തെളിവ് ഹാജരാക്കേണ്ടതുമാണ്. സ്കീം സ്വീകരിച്ച തീർപ്പാക്കി ക്കഴിഞ്ഞാൽ അതിന്മേൽ അപ്പീൽ നൽകുവാൻ അനുമതിയുണ്ടായിരിക്കുന്നതല്ല.
  5. ഈ സ്കീം പ്രഖ്യാപിച്ച 3 മാസത്തിനുള്ളിൽത്തന്നെ അനുമാന നികുതിദായകർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം.
  6. ഈ സ്കീമിന്റെ ആനുകൂല്യം വകുപ്പിൽ നിന്നും പ്രീഅസസ്മെന്റ് നോട്ടീസ് ലഭിച്ചിട്ടില്ലാത്ത വ്യാപാരികൾക്കും
    പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി നികുതിനിർണ്ണയാധികാരി അവർക്കെതിരെയുള്ള കേസിനെപ്പറ്റി അവരെ അറിയിക്കുന്നതാണ്.
  7. ഈ സ്കീം സ്വീകരിക്കുന്ന വ്യാപാരികൾ 01.04.2016 മുതൽ പ്രാബല്യം വരത്തക്കവിധം ടിൻ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഇത് ഭാവിയിൽ അവരുടെ നികുതിനിയമപാലനം ഉറപ്പാക്കുന്ന തിനും ആയത് നിരീക്ഷിക്കുന്നതിനും ഉതകുന്നതാണ്.
  1. നേരത്തെ സൂചിപ്പിച്ചതുപോലെ കണ്ടുപിടിക്കപ്പെട്ടതിന്റെ പലമടങ്ങ് വ്യാപാരികൾ വസ്തുതകൾ മറച്ചുവച്ച അനുമാന നികുതിയിൽ തുടരുന്നുണ്ട്. അവർക്കും സ്വമേധയാ തങ്ങളുടെ യഥാർത്ഥ കണക്ക് ഡിപ്പാർട്ട്മെന്റിനെ അറിയിച്ച ടിൻ നമ്പർ വാങ്ങി നിയമപ്രകാരമുള്ള നികുതി ഒടുക്കാവുന്നതാണ്. ഇവരുടെമേൽ മുൻവർഷങ്ങളിലെ കണ ക്കുകൾ പുനഃപരിശോധിച്ചുകൊണ്ട് തുടർനടപടികൾ ഉണ്ടാവില്ല. വാറ്റ് നികുതിയിൽ മൂല്യവർദ്ധനവിന്റെ മേൽ മാത്രമേ നികുതി നൽകേണ്ട തുള്ളൂ. അതുകൊണ്ട് അവസാനത്തെ കണ്ണിയിൽ നിൽക്കുന്ന ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഭീകരമായ വർദ്ധന നികുതിയിൽ ഉണ്ടാകാൻ പോകുന്നില്ല. ഈ സന്ദർഭം പ്രയോജന പ്പെടുത്തി ഭാവിയിലെ നടപടികളിൽ നിന്നും ഒഴിവാകാൻ വ്യാപാരി കൾ തയ്യാറാകണം. നേരത്തെ സൂചിപ്പിച്ച സിസ്റ്റം സ്കൂട്ടനി നിലവിൽ വരുന്നതോടെ കണക്കിൽപ്പെടാത്ത വാങ്ങലുകളുടെ നിജസ്ഥിതി കണ്ടുപിടിക്കാൻ പ്രയാസമുണ്ടാവില്ല. ഇന്ന് നൽകുന്ന ആംനസ്റ്റി സ്കീം തുടർന്ന് ഉണ്ടാകുന്നതല്ല.
  2. കെ.ജി.എസ്.ടി. കേസുകളുടെ ആംനസ്റ്റി; മൂല്യവർദ്ധിതനികുതി വരുന്നതിനുമുമ്പുള്ള കെ.ജി.എസ്.ടി. കുടിശ്ശികകൾക്ക് പലിശയും പിഴയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആംനസ്റ്റി സ്കീം നടപ്പിലാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇതിന് അപേക്ഷ സമർപ്പിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള അവസാനതീയതി 28.02.2017 ആയിരിക്കും.
  1. 31.03.2016 വരെയുള്ള കാലയളവിൽ നികുതിനിർണ്ണയം നടത്തി നികുതി ബാദ്ധ്യത കണ്ടെത്തിയ 2004-05 വരെയുള്ള കേസുകൾ ഇതിൽ പരിഗണിക്കും.
  2. മുമ്പ് നിലവിലുണ്ടായിരുന്ന ആംനസ്റ്റി സ്കീം സ്വീകരിക്കുകയും ഒന്നോ രണ്ടോ ഗഡുക്കൾ അടച്ചതിനുശേഷം വീഴ്ച വരുത്തുകയും ചെയ്തത കേസുകളിൽ അപ്രകാരം ഒടുക്കിയ തുക ഈ പുതിയ സ്കീമിൽ പരിഗണിക്കുന്നതല്ല. നിലവിലുള്ള നികുതിബാദ്ധ്യത ആയിരിക്കും പുതിയ സ്കീമിൽപരിഗണിക്കുക.
  3. ഭാവിയിൽ ഒരു സാഹചര്യത്തിലും ഈ സ്കീം പ്രകാരം ഒടുക്കിയ കുടിശ്ശിക തിരികെ നൽകുന്നതല്ല.
  4. ഏതെങ്കിലും ഫോറത്തിൽ എന്തെങ്കിലും വ്യവഹാരം തീർപ്പാകാൻ ഉള്ളപക്ഷം സുപ്രീംകോടതിയുടേയോ ഹൈക്കോടതിയുടേയോ അല്ലെങ്കിൽ സ്വമേധയായോ സ്റ്റേ ലഭിക്കുന്നതിനായി എന്തെങ്കിലും തുക ഒടുക്കിയിട്ടുണ്ടെങ്കിൽ ആ തുക നികുതികുടിശ്ശിക കണക്കാക്കുന്നതിന് പരിഗണിക്കും.
  5. ഈ സ്കീം സ്വീകരിക്കുന്ന വ്യാപാരിയോ അവരുടെ വ്യാപാരം തുടർന്നു നടത്തുന്നവരോ വാറ്റ് നിലവിൽ വന്നതിനുശേഷവും വ്യാപാരം തുടരുകയാണെങ്കിൽ അവർ വാറ്റ് രജിസ്ട്രേഷൻ എടുക്കാത്തപക്ഷം ഈ സ്കീമിന്റെ ആനുകൂല്യം ലഭിക്കുകയില്ല.
  1. കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ സ്കീം ബാധകമായിരിക്കുകയില്ല.

12.4 2016-ലെ ധനകാര്യബില്ലിലെ വ്യവസ്ഥകൾ പുനഃസ്ഥാപിക്കൽ

  1. 13-ാം കേരള നിയമസഭയുടെ കാലാവധി കഴിഞ്ഞപ്പോൾ 2016-ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകൾ കാലഹരണപ്പെട്ടു. ബില്ലിലെ ചുവടെപ്പറയുന്ന വ്യവസ്ഥകൾ പുനഃസ്ഥാപിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.

Clause 2 relating to Surcharge on Taxes Act,
Clause 4 relating to Kerala Court Fees and Suits Valuation Act,
Clause 6 relating to Luxury Tax Act, Clause 7 relating to Agricultural Income Tax Act,
With respect to KVAT Act I intend to restore —
Clause 8 sub clause (1) item (c),
Clause 8 sub clause (2),
Clause 8 sub clause (3),
Clause 8 sub clause (4),
Clause 8 sub clause (5),
Clause 8 sub clause (1) item (a),
in sub item (iv) the seventeenth proviso and the note, and Clause 8 sub clause (1) item (a) sub item (i) of that Bill.

12.5 നടപടികമങ്ങളുടെ ലളിതവൽക്കരണം

  1. ഏറ്റവും വലിയ നികുതിചോർച്ചയുള്ള മേഖലകളിൽ ഒന്ന് കരാർ പണികളാണ്. ഈ ചോർച്ച തടയുന്നതിനുവണ്ടി കർശന നടപടികൾ സ്വീകരിക്കുന്നതാണ്. അതോടൊപ്പം നടപടിക്രമങ്ങൾ ലളിതവൽക്കരി ക്കുന്നതിനും ഉദ്ദേശിക്കുന്നു.
  2. കരാർ പണി സംബന്ധിച്ച എല്ലാ ഫോറങ്ങളും ലഘുകരിക്കുന്നതാണ്.
  3. 2015-ൽ സി.എസ്.ടി. കരാറുകാരെ സംബന്ധിച്ച ചില കരാർപണികളെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാൽ അത്തരം കരാർപണികൾ അവരുടെ കോമ്പൗണ്ടിംഗ് വ്യവസ്ഥയിൽ നിന്നും പുറത്തായി. പ്രസ്തുത നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുന്ന കരാർപണികൾ മാത്രമേ ഇവർക്ക് കോമ്പൗണ്ട് ചെയ്യാൻ കഴിയാതെയുള്ളു. നെഗറ്റീവ് ലിസ്റ്റിന് പുറമേയുള്ള മറ്റ് കരാർ പണികൾ ഇവർക്ക് കോമ്പൗണ്ട് ചെയ്യാവുന്നതാണ് എന്ന് വ്യക്തമാക്കുന്നതാണ്.
  4. സ്ഥാവര വസ്തുക്കളുടെ (immovable property) കൈമാറ്റത്തിന് മൂല്യവർദ്ധിതനികുതി ബാധകമല്ല. കരാറിന്റെ ഭാഗമായി, കെട്ടിടനിർമ്മാണത്തിനു വേണ്ടി സ്റ്റാമ്പ് ഡ്യുട്ടി ഒടുക്കി കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ വിലയ്ക്ക് മൂല്യവർദ്ധിതനികുതി ചുമത്താൻ സാധിക്കുകയില്ല. കോമ്പൗണ്ടിംഗ് നികുതിയുടേത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇക്കാര്യം വ്യക്തമാക്കി ഭേദഗതികൾ വരുത്തുന്നതാണ്. കരാർ പണിക്കാർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഭൂമിയുടെ വില കണക്കാക്കുന്നതിനും, കുറവ് വരുത്തുന്നതിനുമുള്ള വ്യവസ്ഥകൾ ചുവടെ ചേർക്കുംപ്രകാരം ആയിരിക്കും എന്ന് സ്പഷ്ടീകരിക്കുന്നു.
  1. കരാറിൽ പ്രസ്താവിച്ചിട്ടുള്ള ഭൂമിയുടെ വില ആ തുക ഭൂമിയുടെ വിലയായി കണക്കാക്കി റിട്ടേണിൽ കുറവ് വരുത്താവുന്നതാണ്.
  2. ഒരു റിട്ടേൺ കാലയളവിൽ ലഭിക്കുന്ന തുകയിൽനിന്നും, ഭൂമിയുടെ വിലയെ മൊത്തം കരാർ തുക അടിസ്ഥാനമാക്കി ആനുപാതികമായി റിട്ടേണിൽ കുറവ് വരുത്താവുന്നതാണ്.
  3. റിട്ടേണിൽ കാണിച്ചതിനേക്കാൾ കൂടുതൽ തുക പിന്നീട് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യുട്ടിയായി അടയ്ക്കുക യാണെങ്കിൽ തെളിവുകൾ ഹാജരാക്കുന്നപക്ഷം റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്.
  4. ഓരോ പ്രോജക്ടിനെ സംബന്ധിച്ചും കോൺട്രാക്ട് തുക ആരിൽ നിന്ന് ലഭിച്ചു. നാളിതുവരെ ലഭിച്ച തുക, പ്രസ്തുത റിട്ടേൺ കാലയളവിൽ ലഭിച്ച തുക, ഭൂമിയുടെ വിലയായി നാളിതുവരെ കുറവ് ചെയ്ത തുക, റിട്ടേൺ കാലയളവിൽ ഭൂമിയുടെ വിലയായി കുറവ് ചെയ്ത തുക എന്നീ വിവരങ്ങൾ ഉൾപ്പെട്ട സ്റ്റേറ്റ്മെന്റ് സമർപ്പിച്ചില്ലെങ്കിൽ ഈ കിഴിവ് അനുവദനീയമല്ല.
  1. വകുപ്പ് 8 പ്രകാരം കേരള സർക്കാർ, കേരള ജല അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ നൽകുന്ന കരാർപണികൾ ചെയ്യുന്ന കരാറുകാർക്ക് കോമ്പൗണ്ടിംഗ് അപേക്ഷ ഫയൽ ചെയ്യാൻ താമസമുണ്ടായാൽ അവ മാപ്പാക്കുവാനുള്ള അധികാരം നിലവിൽ കമ്മീഷണർക്കാണ്. ഈ അധികാരം ഇനിമുതൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിക്ഷിപ്തമാക്കും.
  2. സ്വർണ്ണത്തിന് കോമ്പൗണ്ടിംഗ് സമ്പ്രദായപ്രകാരം നികുതി അടയ്ക്കക്കുന്നതിനുള്ള അനുമതി നിരസിക്കുന്നതിനും റദ്ദാക്കുന്നതിനും ഉള്ള നികുതി നിർണ്ണയാധികാരിയുടെ ഉത്തരവിനെതിരെ അപ്പലേറ്റ് ട്രബ്യണലിൽ മാത്രമേ അപ്പീൽ ഫയൽ ചെയ്യുവാൻ കഴിയുകയുള്ളൂ. ഇത് സംബന്ധിച്ച് 2014-ൽ വരുത്തിയ ഭേദഗതിയിൽ ഉണ്ടായ തെറ്റ് പരിഹരിക്കുന്നതാണ്.
  3. ആഡിറ്റഡ് സ്റ്റേറ്റ്മെന്റിനോടൊപ്പം വ്യാപാരികൾ, ട്രേഡിംഗ് അക്കൗണ്ട്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട് ബാലൻസ് ഷീറ്റ് എന്നിവയും സമർപ്പിക്കണം. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്നവരും അവർ പ്രവർത്തിക്കുന്ന ഓരോ സംസ്ഥാനത്തിനും വേണ്ടി വെവ്വേറെ ബ്രാഞ്ച് അക്കൗണ്ടിംഗ് സംവിധാനം ഇല്ലാത്ത വ്യാപാരികൾ ട്രേഡിംഗ്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട് എന്നിവയിൽ സാധാരണ ഉൾപ്പെടാവുന്ന വിവരങ്ങൾ ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്യും.
  4. വാങ്ങൽ-വിൽപന സ്റ്റേറ്റ്മെന്റുകൾ ഓൺലൈനായി ഫയൽ ചെയ്യുന്നതുപോലെ ഡെബിറ്റ് നോട്ടിന്റേയും കഡിറ്റ് നോട്ടിന്റേയും വിശദാംശങ്ങളും ഓൺലൈനായി ഫയൽ ചെയ്യേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്യുന്നതാണ്.
  5. ചരക്കിന്റെ ഉടമസ്ഥൻ സെക്യൂരിറ്റിതുകയോ, ബോണ്ടോ സമർപ്പിക്കാത്തപ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വകുപ്പ് 47-ന്റെ ഉപവകുപ്പ് (8), (11) എന്നിവയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ പിടിച്ചെടുത്ത ചരക്കുകൾ കണ്ടുകെട്ടിയതിനുശേഷം മാത്രമേ ലേലം നടത്താവു എന്ന് സ്പഷ്ടീകരിക്കുന്നു.
  6. ടി.ഡി.എസ്. തുക യഥാസമയം സർക്കാരിലേക്ക് അടയ്ക്കക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ഇ-പേയ്ക്ക്മെന്റ് സംവിധാനം അവാർഡർമാർക്ക് നിർബന്ധമാക്കുന്നതാണ്.
  7. KVATIS പോർട്ടലിലൂടെ നോട്ടീസുകൾ, ഉത്തരവുകൾ എന്നിവ ഒരു എസ്.എം.എസ്. അലർട്ട് സഹിതം നൽകുന്നതിന് നിയമപ്രാബല്യം നൽകി കേരള മൂല്യവർദ്ധിതനികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ്. കേരള മൂല്യവർദ്ധിതനികുതി നിയമത്തിൻകീഴിൽ വെവ്വേറെ രജിസ്ട്രേഷനെടുത്തിട്ടുള്ള കെ.എസ്.ഇ.ബി. യൂണിറ്റുകളെ വകുപ്പ 42-ൻ കീഴിൽ ഓരോ യൂണിറ്റിനും അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണമെന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കുന്നു. എന്നാൽ ഓരോ യൂണിറ്റും ട്രയൽ ബാലൻസ് സമർപ്പിക്കേണ്ടതാണ്.

12.6 അപ്പീൽ കേസുകൾ

  1. ആദ്യ അപ്പീൽ അധികാരി മുമ്പാകെ വളരെയധികം അപ്പീലുകൾ തീർപ്പാകാനുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നികുതി ഭരണനിർവഹണത്തെയും നീതി നടപ്പിലാക്കുന്നതിനേയും പ്രതികൂലമായി ബാധിക്കുന്നു. 24,336 അപ്പീൽ കേസുകളിലായി 1,412.41 കോടി രൂപ ഇന്ന് കുരുങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിക്കുന്നതിനായി താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കും.
  1. അപ്പീലുകളുടെ തീർപ്പാക്കലിന് ഉണ്ടാകുന്ന കാലതാമസത്തിനുള്ള കാരണം സ്റ്റേ അപേക്ഷകളിൽ ഹിയറിംഗ് നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെടുക്കുന്ന സമയമാണ്. പിരിച്ചനികുതി യുണ്ടെങ്കിൽ അതും, മൊത്തം നികുതി ബാദ്ധ്യതയുടെ 20 ശതമാനവും നികുതിദായകൻ ഒടുക്കിയാൽ സ്റ്റേ ലഭിക്കും.
  2. കെട്ടിക്കിടക്കുന്ന അപ്പീലുകൾ തീർപ്പാക്കുന്നതിന് ഡെപ്യൂട്ടി കമ്മീഷണർ (അപ്പീൽ), അസിസ്റ്റന്റ് കമ്മീഷണർ (അപ്പീൽ) എന്നിവരുടെ അംഗസംഖ്യ വർദ്ധിപ്പിക്കും. അപ്പീൽ ഡെപ്യൂട്ടി കമ്മീഷണർമാരുടെ എണ്ണം 9 ൽ നിന്നും 13 ആയും അപ്പീൽ അസിസ്റ്റന്റ് കമ്മീഷണർമാരുടെ എണ്ണം 5 ൽ നിന്നും 17 ആയും വർദ്ധിപ്പിക്കും. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.
  3. ഹൈക്കോടതിയിലുള്ള നികുതി കേസുകൾ ഓരോന്നായി എടുത്ത് പരിശോധിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിന് തുടർനടപടികൾക്ക് തീരുമാനം എടുക്കും.
  4. പിരിക്കുന്നതിന് ഡിസ്പ്യൂട്ട് ഇല്ലാത്ത കേസുകൾ ഓരോന്നായി പരിശോധിച്ച് അവയെ ഇനംതിരിച്ച് റവന്യൂ റിക്കവറി നടപടികൾ ഊർജ്ജിതപ്പെടുത്തും.

12.7 നികുതിചോർച്ച തടയൽ

  1. കോമ്പൗണ്ടിംഗ് സമ്പ്രദായത്തിൽ നികുതി ഒടുക്കുന്ന കരാറുകാർക്ക് ഒരു സാമ്പത്തികവർഷം ചെയ്യുന്ന എല്ലാ കരാർപണികൾക്കും കോമ്പൗണ്ടിംഗിന് ഒറ്റ ഓപ്ഷൻ ഫയൽ ചെയ്യുവാൻ നിലവിൽ അനുമതിയുണ്ട്. ഈ ആനുകൂല്യം ഗവണ്മെന്റ് കോൺട്രാക്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. മറ്റ് കോൺട്രാക്ടർമാർ ഓരോ കരാർ പണിക്കും പ്രത്യേകം പ്രത്യേകം ഓപ്ഷൻ ഫയൽ ചെയ്യേണ്ടതാണ്. ഇത്തരമൊരു ഓപ്ഷൻ ഒരിക്കൽ ഫയൽ ചെയ്തതു കഴിഞ്ഞാൽ, ആ കരാർപണിയുടെ കാലാവധി വരെ പ്രസ്തുത കോമ്പൗണ്ടിംഗ് ഓപ്ഷൻ ബാധകമായിരിക്കുന്നതാണ്.
  2. ഡെലിവറി വാഹനങ്ങൾക്കുള്ള ഇൻപുട്ട് ടാക്സസ് കഡിറ്റ് സെയിൽസ്മാൻ പെർമിറ്റ് ഉപയോഗിച്ച് വിതരണം നടത്തുന്ന ഡെലിവറി വാഹനങ്ങൾക്കു മാത്രമേ ലഭ്യമാകു എന്ന് വ്യക്തമാക്കുന്നു.
  3. സബ് കോൺട്രാക്ട് വിറ്റുവരവിൽ കുറവ് വരുത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഫോം നമ്പർ 20 എച്ച്-ൽ അത്തരം സബ് കോൺട്രാക്ടമായി ബന്ധപ്പെട്ട എല്ലാ പേയ്ക്കമെന്റുകളും ഉൾക്കൊള്ളിക്കുന്നതിന് വേണ്ടുന്ന ഭേദഗതി വരുത്തുന്നതാണ്.
  4. മാനുഫാക്ചേർഡ് സാൻഡ്, മെറ്റൽ കഷർ യൂണിറ്റുകൾ എന്നിവയുടെ രജിസ്ട്രേഷനുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് മെഷീനറിയുടെ വിശദാംശങ്ങളും വിവരണങ്ങളും അടങ്ങുന്ന ഒരു സാക്ഷ്യപത്രം വേണമെന്ന് നിഷ്കർഷിക്കുന്നു. നിലവിൽ രജിസ്ട്രേഷൻ ഉള്ള യൂണിറ്റുകൾ പ്രസ്തുത സർട്ടിഫിക്കറ്റ 2016 ഡിസംബർ 31-ന് മുമ്പ് ഹാജരാക്കേണ്ടതാണ്.
  5. KVATIS-ലെ വിവിധ മോഡ്യളുകൾ ഉപയോഗിക്കുന്നതിനും മറ്റ സേവനങ്ങൾക്കുമായി വ്യാപാരികൾക്ക് യൂസർ ഐ.ഡി.യും പാസ്സ വേർഡും നൽകിയിട്ടുണ്ട്. വിവരസാങ്കേതിക നിയമത്തിലേതു പോലെ ഈ യൂസർ ഐ.ഡി. യും പാസ് വേർഡും വ്യാപാരിയുടെ ഒപ്പായി കണക്കാക്കും. ഇവ ദുരുപയോഗം ചെയ്യുന്നതു മൂലമുള്ള എല്ലാ പരിണതഫലങ്ങൾക്കും വ്യാപാരിക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം എന്ന അനുമാനം നിയമത്തിൽ ഉൾപ്പെടുത്തും.
  6. റെയിൽവേ, ജലഗതാഗതം, വിമാനം എന്നിവ വഴി സംസ്ഥാന ത്തേക്ക് വരുന്ന ചരക്കുകൾ ഡിക്ലയർ ചെയ്യേണ്ടതുണ്ട്. ഇത് സംസ്ഥാനത്ത് നിന്നും പുറത്തേക്ക് പോകുന്ന ചരക്കുകൾക്കും ബാധകമാക്കും. ഇതുവഴിയുള്ള നികുതി ചോർച്ച തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.
  7. ട്രാൻസിറ്റ് പാസ്സിനുള്ള ഫീസ് 250 രൂപയായി ഉയർത്തുന്നു.
  8. നികുതിഭരണത്തിൽ ജാഗ്രത കൊണ്ടുവരുന്നതിന് ആദ്യത്തെ അപ്പീൽ അധികാരിയുടെ ഉത്തരവുകൾ സ്വമേധയാ റിവൈസ് ചെയ്യുവാൻ ഒരു റിവിഷണൽ അതോറിറ്റിയെ നിയമപ്രകാരം ചുമതലപ്പെടുത്തുന്നതാണ്. ആദ്യത്തെ അപ്പീൽ അധികാരിയുടെ ഉത്തരവ് കൈപ്പറ്റി ഒരു വർഷത്തിനുള്ളിൽ ഈ അധികാരം വിനിയോഗിക്കേണ്ടതാണ്. വ്യാപാരി സമർപ്പിച്ച അപ്പീലിൽ ഉന്നയിച്ചിട്ടില്ലാത്ത വിഷയങ്ങളിന്മേലും ഈ അധികാരം വിനിയോഗിക്കാം.
  9. കേരള പൊതുവിൽപന നികുതി നിയമം, കേരള മൂല്യവർദ്ധിതനികുതി നിയമം എന്നിവയിൽ നിലവിലുള്ളതുപോലെ ഒരു കമ്പനിയുടെ ഡയറക്ടർ, ആ കമ്പനി ഒടുക്കേണ്ട നികുതി കുടിശ്ശികയ്ക്ക് ബാദ്ധ്യസ്ഥനാകുമെന്ന വ്യവസ്ഥ ആഡംബരനികുതി നിയമത്തിലും ഉൾപ്പെടുത്തും.

12.8 രജിസ്ട്രേഷൻ വകുപ്പ്

  1. ഭൂമി കൈമാറ്റത്തിന് നിലവിൽ സാധാരണഗതിയിലുള്ള മുദ്രവില, രജിസ്ട്രേഷൻ ഫീ നിരക്കുകൾ യഥാക്രമം 6 ശതമാനവും 2 ശത മാനവുമാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപ്രതം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തിൽ മുദ്രവിലയും രജിസ്ട്രേഷൻ ഫീ നിരക്കുകളും ഇപ്പോൾ വളരെ കുറവാണ്. കുടും ബാംഗങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് മുദ്രവില, രജിസ്ട്രേഷൻ ഫീ എന്നിവയ്ക്ക് പരമാവധി പരിധി നിശ്ചയിച്ചതുമൂലം ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഗുണമുണ്ടായിട്ടുള്ളുവെന്നും എന്നാൽ റവന്യൂ വരുമാനത്തിൽ കനത്ത ഇടിവാണ് സ്യഷ്ടിച്ചതെന്നും ഞാൻ മനസി ലാക്കുന്നു. അതുകൊണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപ്രതം, ഒഴുമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്ന് ശതമാനമായി വർദ്ധിപ്പിക്കുകയും മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഉണ്ടായിരുന്ന പരിധി ഒഴിവാക്കുകും ചെയ്യുന്നു.
  2. 2010-ൽ രജിസ്ട്രേഷൻ നടപടികളിൽ സുതാര്യത കൊണ്ടുവരുന്നതി നായി ഭൂമിക്ക് ന്യായവില ഏർപ്പെടുത്തുകയും അതോടൊപ്പം മുദ്ര വില നിരക്കുകളിൽ കുറവ് വരുത്തുകയും ചെയ്യുകയുണ്ടായി. ഭൂമിയുടെ കമ്പോള വിലയിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ ചെറിയൊരു ശതമാനമെങ്കിലും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ന്യായവില കാലോചിതമായി വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ മുദ്രവില നിരക്കുകൾ കുറച്ചുവെങ്കിലും, ന്യായവിലയിൽ കാലോചിതമായ വർദ്ധനവ് നടത്താനായില്ല. ഈ അപാകത ഖജനാവിന് കനത്ത റവന്യൂ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് ക്രമീകരിക്കുന്നതിന് വേണ്ടി വിലയാധാര ങ്ങൾക്ക് നിലവിലുള്ള 6 ശതമാനം മുദ്രവില നിരക്ക് 8 ശതമാനമായി വർദ്ധിപ്പിക്കുന്നതാണ്. കേരളത്തിലെ ഭൂവിലയുടെ വർദ്ധന വലിയ തോതിൽ ക്യാപിറ്റൽ ഗെയിൻ സ്യഷ്ടിക്കുന്ന സാഹചര്യത്തിൽ ഈ നിരക്കു വർദ്ധന സാമ്പത്തിക നീതിദർശനത്തിന്റെ അടിസ്ഥാനത്തിൽ തികച്ചും ന്യായീകരിക്കാവുന്നതാണ്.
  3. കേരള മുദ്രപ്പത്ര നിയമം പട്ടിക 23 പ്രകാരമുള്ള രേഖകളുടെ സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾക്ക് 20 രൂപ, 50 രൂപ എന്നീ വ്യത്യസ്തത നിരക്കുകളാണ് ഈടാക്കി വരുന്നത്. അവ 50 രൂപയായി ഏകീകരിക്കുന്നു.
  4. കേരള മുദ്രപ്പത്ര നിയമം പട്ടികയിലെ ആർട്ടിക്കിൾ 4, 39 എന്നിവ പ്രകാരം സത്യവാങ്മൂലം, നോട്ടേറിയൽകരണങ്ങൾ എന്നിവയുടെ മുദ്രവില നിരക്കുകൾ നിശ്ചയിച്ചത് 20 വർഷം മുമ്പാണ്. അവ യഥാക്രമം 50 രൂപയായും 100 രൂപയായും വർദ്ധിപ്പിക്കുന്നതാണ്.
  5. 1986 മുതൽ 10 ലക്ഷത്തിലധികം അണ്ടർ വാലേഷൻ കേസുകളാണ് സംസ്ഥാനത്ത് കുടിശികയുള്ളത്. നിലവിലുണ്ടാകുന്ന കേസുകളോ ടൊപ്പം കുടിശിക കേസുകൾ കൂടി കൈകാര്യം ചെയ്യാൻ വലിയ വിഭവശേഷി ആവശ്യമാണ്. ലഭിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതൽ ഇതിനായി ചെലവഴിക്കേണ്ടതായും വരും. അതുകൊണ്ട് വീഴ്ച വരുത്തിയവരുടെ നികുതി കുടിശിക തീർക്കുന്നതിന് പ്രേരണ നൽകാനായി ഒരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഞാൻ പ്രഖ്യാപിക്കുന്നു. 01/04/2010 ന് മുമ്പ് രജിസ്റ്റർ ചെയ്തതും, ഒരു ഏക്കറിൽ താഴെ വിസ്തീർണ്ണമുള്ള ഭൂമി ഉൾപ്പെട്ടതുമായ ആധാരങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
  6. ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെയും കെട്ടിട ഭാഗത്തിന്റെയും വിലയുടെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ നടന്നുവരുന്നത്. ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ന്യായവില ലഭ്യമാണെങ്കിലും കെട്ടിട ഭാഗത്തിന്റെ വിലയുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. ഇതുമൂലം വലിയ റവന്യൂ നഷ്ടമാണ് സർക്കാരിന് ഉണ്ടായിട്ടുള്ളത്. ഭൂമിയുടെ വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ ന്യായവിലയുടെ അടിസ്ഥാ നത്തിലുള്ള നിലവിലുള്ള രീതി തുടരുന്നതാണ്. എന്നാൽ കെട്ടിട ഭാഗത്തിന്റെ വില നിർണ്ണയിക്കുന്നതിനായി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യനായ എഞ്ചിനീയർ നൽകുന്ന സാക്ഷ്യപത്രം അടിസ്ഥാനമാക്കുന്നതാണ്. ഇതിനാവശ്യമായ നിയമ ഭേദഗതി കേരള മുദ്രപ്പത്ര നിയമത്തിൽ കൊണ്ടുവരുന്നതാണ്.
  7. ബാങ്കുകളുടെ എ.ടി.എം സ്ഥാപിക്കുന്നതും, മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആധാരങ്ങളുടെ മുദ്രവില ഈടാ ക്കുന്ന രീതിയിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി കേരള മുദ്രപ്പത്ര നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുന്നതാണ്.

12.9 മോട്ടോർ വാഹന വകുപ്പ്

ചരക്കുവാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കൽ

  1. ടിപ്പർ ലോറികളും 20,000 കിലോഗ്രാമിന് മുകളിൽ ഗ്രോസ് വെഹി ക്കിൾ വെയ്റ്റ് ഉള്ളവയും ഒഴികെയുള്ള ചരക്കുവാഹനങ്ങളുടെ നികുതി കഴിഞ്ഞ ഒമ്പത് വർഷങ്ങളായി വർദ്ധിപ്പിച്ചിട്ടില്ല. ചരക്കു വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാത്തരം ചരക്കുവാഹനങ്ങളുടെയും നികുതിയിൽ 10 ശതമാനം വർദ്ധനവ് വരുത്തുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇതുവഴി ഈ വർഷം 20 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

കേരളത്തിൽ രജിസ്റ്റർ ചെയ്ത് അന്യസംസ്ഥാനത്തേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺടാക്ട് ക്യാരേജുകളുടെയും അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺടാക്ട് കൃാരേജുകളുടെയും നികുതി ഏകീകരിക്കൽ

  1. അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതി 2014-ലെ ഫൈനാൻസ് ആക്ട് വഴി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും വ്യത്യസ്തത നിരക്കിലുള്ള നികുതി ഈടാക്കുന്നത് പക്ഷപാതപരമാണെന്ന് കാണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ നാളിതുവരെ ഉയർന്ന നിരക്കിൽ നികുതി ഈടാക്കുവാൻ സംസ്ഥാന ത്തിന് സാധിച്ചിട്ടില്ല. ആയതിനാൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് മോട്ടോർ വാഹന നിയമം 88(9)-ാം വകുപ്പ് അനുസരിച്ച് പെർമിറ്റെ ടുത്ത് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജുകളുടെ ശൈതമാസ നികുതിയിൽ താഴെപ്പറ യുന്നതരത്തിൽ വർദ്ധനവ് വരുത്തി ടി നികുതി അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് മോട്ടോർ വാഹന നിയമത്തിലെ 88(8), 88(9) എന്നീ വകുപ്പുകൾ അനുസരിച്ച് പെർമിറ്റ് എടുത്ത് സംസ്ഥാനത്തിനകത്തേയ്ക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും ബാധകമാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.

ഓർഡിനറി സീറ്റുകളുള്ള വാഹനങ്ങൾ - 2.250 രൂപ/സീറ്റ്
പുഷബാക്ക് സീറ്റുകളുള്ള വാഹനങ്ങൾ - 3,500 രൂപ/സീറ്റ്
സ്ലീപ്പർ ബർത്തുകളുള്ള വാഹനങ്ങൾ - 4,000 രൂപ/സീറ്റ്

  1. മാത്രമല്ല കേരളത്തിൽ രജിസ്റ്റർ ചെയ്തത് മോട്ടോർ വാഹന നിയമ ത്തിലെ 88(9)-ാം വകുപ്പ് അനുസരിച്ച് പെർമിറ്റെടുത്ത മേൽത്തരം വാഹനങ്ങളിൽ നിന്നും ഏതെങ്കിലും സംസ്ഥാനം വാർഷിക നികുതി ഈടാക്കുകയാണെങ്കിൽ ടി സംസ്ഥാനത്തിലെ അതേ വാഹന ങ്ങൾക്കും കേരളത്തിൽ വാർഷിക നികുതി ഈടാക്കുന്നതായിരിക്കും. മേൽഭേദഗതി സർക്കാരിന് ഈ വർഷം 3 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

നികുതി ഈടാക്കുന്നതിന് പുതിയ സ്റ്റേജ് മാനദണ്ഢം (Criteria) പരിഷ്കരിക്കൽ

  1. നിലവിൽ സ്റ്റേജ് ക്യാരേജുകളുടെ നികുതി നിർണ്ണയിക്കുന്നത് അവയുടെ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ ബസ് ബോഡി കോഡ് നിലവിൽ വരുമ്പോൾ യാത്രക്കാരുടെ യാത്രാ സൗകര്യത്തിന് പ്രാമുഖ്യം നൽകുന്നതുകൊണ്ട് സീറ്റുകളുടെ എണ്ണം കുറയുകയും അതുവഴി സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്യും. ആയതിനാൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്റ്റേജ് ക്യാരേജുകളുടെ ത്രൈമാസ നികുതി താഴെ പറയുന്ന നിരക്കിൽ അവയുടെ തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാന ത്തിൽ പരിഷ്കരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
  1. ടൗൺ/സിറ്റി സർവ്വീസ് അല്ലാത്ത ഓർഡിനറി ബസുകൾ - ഒരു സ്ക്വയർ മീറ്ററിന് 1,300 രൂപ
  2. ടൗൺ/സിറ്റി സർവ്വീസ് നടത്തുന്ന ഓർഡിനറി ബസുകൾ - ഒരു സ്ക്വയർ മീറ്ററിന് 1,360 രൂപ
  3. ഫാസ്റ്റ് പാസഞ്ചർ ബസുകളും മറ്റ് ഉയർന്ന ക്ലാസ് ബസുകളും - ഒരു സ്ക്വയർ മീറ്ററിന് 1,400 രൂപ

പ്രത്യേകം രൂപ കൽപ്പന ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക നികുതി ചുമത്തൽ

  1. അടുത്ത കാലത്തായി സംസ്ഥാനത്ത് വിവിധതരം ആവശ്യ ങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ വർദ്ധിച്ചുവരികയാണ്. മൊബൈൽ റസ്റ്റോറന്റ്, മൊബൈൽ കാന്റീൻ, മൊബൈൽ തിയേറ്റർ, മൊബൈൽ വർക്ക്ഷോപ്പ്, മൊബൈൽ ബുക്ക്സ്റ്റാൾ, മൊബൈൽ എ.റ്റി.എം. മൊബൈൽ ഷോപ്പ്, മൊബൈൽ എക്സിബിഷൻ വാൻ, മൊബൈൽ ഓഫീസ് വാഹനങ്ങൾ, മൊബൈൽ ഡിജിറ്റൈസേഷൻ യൂണിറ്റ്, ക്യാഷ് വാൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് പ്രത്യേകം നികുതി ഈടാക്കുവാൻ ടാക്സേഷൻ നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തതിനാൽ തുലോം തുച്ഛ മായ നികുതിയാണ് ഈടാക്കിവരുന്നത്. ഇത്തരം വാഹനങ്ങൾക്ക് അവയുടെ തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ക്വയർ മീറ്ററിന് 300 രൂപ എന്ന നിരക്കിൽ മൈത്രമാസ നികുതി ഏർപ്പെടുത്തു വാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇതുവഴി 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഈ വർഷം ലക്ഷ്യമിടുന്നത്.

ടാക്സേഷൻ നിയമത്തിലെ ഷെഡ്യൂളിൽ ഒരിടത്തും പരാമർശിക്കാത്ത വാഹനങ്ങളുടെ നികുതിയുടെ മാനദണ്ഡം പരിഷ്കരിക്കൽ

  1. മോട്ടോർ വാഹന ടാക്സേഷൻ നിയമത്തിലെ ഷെഡ്യളിൽ ഒരിടത്തും പരാമർശിക്കാത്ത വാഹനങ്ങളുടെ നികുതി കഴിഞ്ഞ ഒമ്പത് വർഷമായി പരിഷ്കരിച്ചിട്ടില്ല. ഇത്തരം വാഹനങ്ങളുടെ മൈത്രമാസ നികുതി അവയുടെ തന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാന ത്തിൽ ഒരു സ്ക്വയർ മീറ്ററിന് 150 രൂപ എന്ന നിരക്കിൽ പുനർനിർണ്ണ യിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്തൽ

  1. പഴയ വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിനായി മറ്റു സംസ്ഥാനങ്ങൾ ഗ്രീൻ ടാക്സ് ഏർപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിൽ ഇത് നടപ്പിലാക്കിയിരു ന്നില്ല. കേരളത്തിലെ വായു മലിനീകരണം തടയുവാൻ നാം പ്രതിജ്ഞാബദ്ധരാണ്. ആയതിനാൽ, സംസ്ഥാനത്ത് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാലും അതിൽ കൂടുതൽ ചകങ്ങളുള്ളതുമായ സ്വകാര്യ വാഹനങ്ങൾക്കും, പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാലും അതിൽ കൂടുതൽ ചക്ര വാഹനങ്ങൾക്കും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും താഴെപ്പറയുന്ന നിരക്കിൽ ഗ്രീൻ ടാക്സസ് ഏർപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിക്കുകയാണ്. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്നതും ആശ്രയിക്കുന്നതുമായ ഇരു ചക്ര വാഹനങ്ങളേയും, സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന മുചക്ര വാഹനങ്ങളേയും ഓട്ടോറിക്ഷകളേയും ഇതിൽ നിന്ന് ഒഴിവാക്കുവാനും ഞാൻ ആഗ്രഹിക്കുകയാണ്.
  1. നാലും അതിൽ കൂടുതൽ ചകങ്ങളുള്ളതുമായ സ്വകാര്യ വാഹനങ്ങൾ - രജിസ്ട്രേഷൻ പുതുക്കുന്ന സമയങ്ങളിൽ 400 രൂപ വീതം
  2. 4 ഉം അതിൽ കൂടുതൽ ചകങ്ങളുള്ള ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 200 രൂപ വീതം
  3. മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 300 രൂപ വീതം
  4. ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 400 രൂപ വീതം
  5. മറ്റു ട്രാൻസ്പോർട്ട് വാഹനങ്ങൾ - ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 400 രൂപ വീതം

ഇതുവഴി ഒരു വർഷം 7 കോടി രൂപ അധികം വരുമാനം പ്രതീക്ഷിക്കുന്നു.

ഓടാത്ത വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ച ശേഷം സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്തൽ

  1. ഓടാത്ത വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കുവാൻ അപേക്ഷ (ജി. ഫോം) സമർപ്പിച്ച ശേഷം ചില വാഹനങ്ങൾ നികുതി അടയ്ക്കക്കാതെ ഇടവിട്ടിടവിട്ട് പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് സർക്കാരിന് വലിയ തോതിൽ വരുമാനനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ നിയമാനുസൃതമല്ലാതെ സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ നിന്നും അവർ അടയ്ക്കേണ്ട നികുതിയുടെ ഇരട്ടി നികുതി ഈടാക്കുന്നതിനും നികുതി ഒഴിവാക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയ്ക്ക് ഒരു ചെറിയ ഫീസ് ഈടാക്കുന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നതിനുമായി ടാക്സേഷൻ നിയമത്തിലെ 5-ാം വകുപ്പ് ഭേദഗതി ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

വർഷങ്ങളായി നികുതി കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി ഏർപ്പെടുത്തൽ

  1. വർഷങ്ങളായി നികുതി കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങളുടെ കുടിശിക നികുതി പിരിച്ചെടുക്കുന്നതിന് മുൻവർഷങ്ങളിൽ നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വൻവിജയമായിരുന്നു. എന്നിരുന്നാലും 2 ലക്ഷത്തിൽപ്പരം വാഹനങ്ങൾ ഇപ്പോഴും നികുതി അട യ്ക്കാതെ കിടക്കുകയാണ്. ആയതിനാൽ 30-6-2016-ൽ 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേയ്ക്ക് കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് അവയുടെ നികുതി കുടിശിക അടയ്ക്കക്കുന്നതിനായി താഴെപ്പറയുന്ന നിരക്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വീണ്ടും നടപ്പിലാക്കുവാൻ ഞാൻ ഉദ്ദേശിക്കുകയാണ്.
  1. 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേയ്ക്ക് നികുതി കുടിശികയുള്ള സ്വകാര്യവാഹനങ്ങൾ -അവസാനത്തെ 5 വർഷത്തെ കുടിശികയുടെ 30 ശതമാനം
  2. 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേയ്ക്ക് നികുതി കുടിശികയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ - അവസാനത്തെ 5 വർഷത്തെ കുടിശികയുടെ 20 ശതമാനം
  3. 6 മാസത്തിനകം നികുതി കുടിശിക അടയ്ക്കക്കാത്തവരുടെ വാഹനം സർക്കാർ കണ്ടുകെട്ടുന്നതും വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുമാണ്.

13 ഉപസംഹാരം

  1. സർ, ഇനി ഞാൻ ഉപസംഹാരത്തിലേയ്ക്ക് കടക്കട്ടെ. ഈ ബജറ്റ് അവതരണം തുടങ്ങിയ വേളയിൽ മുന്നോട്ടുവച്ച വികസന കാഴ്ചപ്പാടിനോട് നീതിപുലർത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. പാവങ്ങൾക്ക് സമ്പൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തി ക്കൊണ്ട് സുസ്ഥിരവും ദുതസാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. അവയൊക്കെ ഞാൻ ആവർത്തിക്കുന്നില്ല. പക്ഷേ സർ, നൂൽ പാലത്തിൻമേൽകൂടിയുള്ള നടത്തമാണിതെന്ന് ജാഗ്രതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ വലിയ റവന്യൂകമ്മി കണ്ട് ഭയപ്പെടാതെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. പക്ഷേ, റവന്യൂകമ്മി നിയന്ത്രണാധീനമാക്കുക മാത്രമല്ല അഞ്ചാം വർഷം ഇല്ലാതാക്കാനും കഴിയണം. ഇതിന് റവന്യൂ വരുമാനം വർദ്ധിച്ചേ പറ്റൂ. ബഹുജനങ്ങളോടുള്ള എന്റെ അഭ്യർത്ഥന ഇതാണ്. നിങ്ങൾ എന്തു വാങ്ങുമ്പോഴും ബില്ല് ചോദിച്ചു വാങ്ങണം. മറ്റൊരു കാര്യം മൂലധന ചെലവിലുള്ള ധാരാളിത്തം കണ്ട് ഇതുപോലെ റവന്യൂ ചെലവും വർദ്ധിപ്പിക്കാമെന്ന് ഒരാളും കരുതരുത്. പദ്ധതിയേതര ചെലവിൽ ഇന്നുള്ള ശമ്പളവും പെൻഷനും പലിശയും ഒഴിവാക്കാനാവില്ല. പക്ഷേ ബാക്കിയുള്ള ചെലവുകൾ കർശനമായി നിയന്ത്രിച്ചേ പറ്റൂ. അല്ലാത്തപക്ഷം കാര്യ ങ്ങൾ കൈവിട്ടുപോകും.
  2. സർ, 2015-16-ലെ സംസ്ഥാന സർക്കാരിന്റെ വരവു-ചെലവിന്റെ സംക്ഷിപ്തരൂപം പരിശോധിച്ചാൽ ഞാൻ പറഞ്ഞ സാധ്യതകളും അപകടങ്ങളും വ്യക്തമായി കാണാൻ കഴിയും.
റവന്യൂ വരവ് 84616.85
റവന്യൂ ചെലവ് 97.683.10
റവന്യൂ കമ്മി (-)1306625
മൂലധന ചെലവ് (തനി) (-)9540.86
വായ്പകളും മുൻകൂറുകളും (തനി) (-)532.78
പൊതുകടം (തനി) 17926.14
പൊതുകണക്ക് (തനി) 4502.37
ആകെ കമ്മി (-)711.38
വർഷാരംഭ രൊക്ക ബാക്കി (-)105.21
വർഷാന്ത്യ തൊക്ക ബാക്കി (-)816.59
ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് 730.10
പ്രഖ്യാപിച്ച ഇളവുകൾ 5.00
അധിക വിഭവ സമാഹരണം 805.00
വർഷാന്ത്യ രൊക്ക ബാക്കി (-)746.69
  1. 13,066 കോടി രൂപയാണ് റവന്യൂകമ്മി. 17,926 കോടി രൂപ പൊതുകടം ലഭിക്കുന്നതിൽ 73 ശതമാനവും ഈ കമ്മി നികത്താൻ ചെലവഴി ക്കേണ്ടി വരും. പൊതുകണക്കിൽ 4502 കോടി രൂപ അധികവായ്ക്കപ എടുക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ മൂലധന ചെലവിൽ ഗണ്യമായ വർദ്ധന മുൻവർഷത്തെ അപേക്ഷിച്ച് വകയിരുത്തി യിട്ടുണ്ട്. ഇതിനു പുറമേയാണ് പ്രത്യേക ഉദ്ദേശ സംവിധാനങ്ങൾ വഴി വലിയതോതിൽ മുതൽ മുടക്ക് വർദ്ധിപ്പിച്ചിട്ടുള്ളതുമാണ്. ഇത്തര ത്തിൽ വായ്പ എടുക്കാനുള്ള വിശ്വാസ്യത സർക്കാരിന് ഉണ്ടാകണ മെങ്കിൽ വരും വർഷങ്ങളിൽ റവന്യൂകമ്മി ഗണ്യമായി കുറച്ചേ തീരു. അല്ലാത്തപക്ഷം നമ്മൾ വഴിമുട്ടും. എന്നാൽ ഇത്തരമൊരു പരീക്ഷണം ഏറ്റെടുക്കുന്നതിനുള്ള ഇച്ഛാശക്തിയും അച്ചടക്കവും പിണറായി വിജയൻ സർക്കാരിന് ഉണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്.
  2. സർ, മലയാളിയുടെ അഭിമാനമായ കവി ഒ.എൻ.വി കുറുപ്പ് പ്രത്യേകം എഴുതിത്തന്ന വരികളോടെയാണ് 2011-ലെ ബജറ്റ് ഞാൻ അവതരിപ്പി ച്ചത്. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല. അദ്ദേഹം ജനിച്ച ഗ്രാമം ഒ.എൻ.വി കാവ്യഗ്രാമം ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കും. ഒ.എൻ.വി.യുടെ ദിനാന്തം എന്ന അവസാന കാവ്യത്തിലെ അവസാന വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.

“ഏതീരടി ചൊല്ലി നിർത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോർത്ത് നിൽക്കവേ
നിശബ്ദരാക്കപ്പെടുന്ന മനുഷ്യർതൻ
ശബ്ദങ്ങളെങ്ങുനിനോ കേൾക്കുന്നു
നമ്മൾ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റക്കല്ല നമ്മളാണീഭൂമി”

  1. 2016-17-ലേയ്ക്കുള്ള ബജറ്റ് ഞാൻ സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ അടുത്ത 3 മാസത്തേക്കുള്ള (ആഗസ്റ്റ് - ഒക്ടോബർ) വോട്ട് ഓൺ അക്കൗണ്ടും സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു.

- ജയ്ഹിന്ദ് -